യൂണിഫോം ധരിക്കാതെ സര്‍ക്കാര്‍ വാഹനമോടിച്ചാല്‍ ഇനി കര്‍ശന നടപടിയെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍.എന്നാല്‍ യൂണിഫോമിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമാവാത്തതിനാല്‍ ഏതു യൂണിഫോം ധരിക്കണമെന്നറിയാതെ ഡ്രൈവര്‍മാര്‍. സംസ്ഥാനത്തെ കെ എസ് ആര്‍ ടി സി ഡ്രൈവര്‍മാര്‍ മാത്രമാണ് കൃത്യമായി യൂണിഫോം ധരിക്കുന്നതെന്നും മറ്റു പല വകുപ്പകളിലെയും ഡ്രൈവര്‍മാര്‍ അവര്‍ക്കിഷ്ടമുള്ള വസ്ത്രം ധരിച്ചാണ് വാഹനമോടിക്കുന്നതെന്നും കാണിച്ച് മുഖ്യമന്ത്രിയുടെ പരാതിപരിഹാര സെല്ലില്‍ പരാതി ലഭിച്ചിരുന്നു. മന്ത്രിക്ക് പരാതി ലഭിച്ചതിനെത്തുടര്‍ന്ന് സെല്ലില്‍ നിന്ന് ഗതാഗതവകുപ്പ് കമ്മീഷണര്‍ക്ക് കത്തു നല്‍കുകയും നടപടിയെടുക്കാന്‍ നിര്‍ദേശം കൊടുക്കുകയും ചെയ്തിരുന്നു. […]
Category Archives: News
ഈസ്റ്റര്‍ തിരക്കില്‍ ആശ്വാസമായി കെ എസ് ആര്‍ ടി സി 24 ബസുകള്‍ കൂടി അനുവദിച്ചു. നേരത്തെ പ്രഖ്യാപിച്ച 28 സ്‌പെഷ്യല്‍ ബസുകള്‍ക്ക് പുറമെ 27 മുതല്‍ 30 വരെ ബെംഗ്‌ളൂരുവില്‍ നിന്ന് കോട്ടയം, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍, പയ്യന്നൂര്‍, ബത്തേരി എന്നിവടങ്ങളിലേക്കും 31 മുതല്‍ ഏപ്രില്‍ രണ്ടു വരെ നാട്ടില്‍ നിന്ന് തിരികെയുമാണ് സ്‌പെഷ്യല്‍ സര്‍വീസുകള്‍ ഉണ്ടാവുക. നാലു ദിവസങ്ങളായി 52 സ്‌പെഷ്യല്‍ ബസുകളാണ് കെ എസ് ആര്‍ ടി സി ഇതുവരെ പ്രഖ്യാപിച്ചത്. […]
ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ കേരളത്തിലേക്ക് ക്ഷണിച്ച് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ക്ഷണം മാര്‍പ്പാപ്പ സ്വീകരിച്ചെന്നും മന്ത്രി ഫേസ്ബുക്കില്‍ അറിയിച്ചു.കേരള ടൂറിസം റോഡ് ഷോയുമായി ബന്ധപ്പെട്ടാണ് മന്ത്രി ഇറ്റലിയില്‍ എത്തിയതും വത്തിക്കാനില്‍ പോപ്പിനെ കണ്ടതും. മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് : അഭിവന്ദ്യ ഫ്രാൻസിസ് മാർപാപ്പയെ കാണാനുള്ള അസുലഭ അവസരം കഴിഞ്ഞ ദിവസം എനിക്ക് ലഭിക്കുകയുണ്ടായി. ഊഷ്മളമായ കൂടികാഴ്ച്ചയായിരുന്നു. അദ്ദേഹത്തിന്റെ പുരോഗമനപരമായ നിലപാടുകള്‍ എക്കാലത്തും എന്നെ ആകര്‍ഷിച്ചിരുന്നു. നവോത്ഥാന കേരളത്തിന്റെ സ്നേഹസമ്മാനം അദ്ദേഹത്തിന് കൈമാറുകയും ചെയ്തു. സംസ്ഥാന സര്‍ക്കാരിന് […]
രാജ്യത്തെ നഗരപാതകളിലെ വേഗതാ പരിധി നിശ്ചയിച്ച് കേന്ദ്ര ഉത്തരവായി. കാറുകള്‍ക്ക് മണിക്കൂറില്‍ എഴുപതു കിലോമീറ്റര്‍, കാര്‍ഗോ വാഹനങ്ങള്‍ക്ക് അറുപത്, ഇരുചക്ര വാഹനങ്ങള്‍ക്ക് അമ്പത് എന്നിങ്ങനെയാണ് പരമാവധി വേഗ പരിധി. നേരത്തെ പ്രാദേശിക തലത്തിലാണ് വേഗം നിശ്ചയിച്ചിരുന്നത്. പരമാവധി വേഗം 40-50കിലോമീറ്റര്‍ എന്നായിരുന്നു കാറുകള്‍ക്ക് ഇതുവരെ. ഇതിലും ഉയര്‍ന്ന വേഗ പരിധി നഗരങ്ങളില്‍ അനുവദിക്കില്ല. എന്നാല്‍ വേഗം കുറയ്ക്കണമെങ്കില്‍ പ്രാദേശിക തലത്തില്‍ തീരുമാനിക്കാം. ഗതാഗത ജോയിന്റ് സെക്രട്ടറി അഭയ് ദാമ്ലെയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി ശുപാര്‍ശ കേന്ദ്ര ഗതാഗത മന്ത്രി […]
നോട്ടുനിരോധനത്തിന്റെ ദുരിതമൊഴിയാതെ തിരുമല തിരുപ്പതിവെങ്കടേശ്വര ക്ഷേത്രം. ഭക്തരുടെ അസാധു കാണിക്കയില്‍ കുഴങ്ങി തലവേദന അനുഭവിക്കുകാണ് ക്ഷേത്രം അധികൃതര്‍. നോട്ടു നിരോധനത്തിന് ശേഷം അസാധു കാണിക്കായി തിരുപ്പതിയില്‍ എത്തിയത് ഒന്നും രണ്ടുമല്ല 25 കോടിയുടെ പഴയ നോട്ടുകളാണ്. 2016 നവംബര്‍ എട്ടിന് ശേഷം ആയിരത്തിന്റെയും അഞ്ഞൂറിന്റെയും അസാധു നോട്ടുകള്‍ കൂട്ടത്തോടെ കാണിക്കായി നിക്ഷേപിച്ചു. ഇത്രയും വലിയ തുക റിസര്‍വ് ബാങ്കിന്റെ സഹായത്തോടെ മാറ്റിയെടുക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ക്ഷേത്രം ഭാരവാഹികള്‍. ക്ഷേത്രത്തില്‍ സൂക്ഷിച്ചിരിക്കുന്ന അസാധു നോട്ടുകള്‍ മാറി നല്‍കണമെന്ന് ആവശ്യപ്പെട്ട് […]
മീന്‍മുട്ടി വിനോദസഞ്ചാര കേന്ദ്രം വികസന പാതയില്‍. കേരളപിറവിയുടെ അറുപതാം വാര്‍ഷികത്തില്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ നടപ്പാക്കുന്ന അമ്പത് പദ്ധതികള്‍ ഒന്നാണ് മീന്‍മുട്ടി ഹൈഡല്‍ ടൂറിസം പദ്ധതി. വാമനപുരം നദിയിലെ ലോവര്‍ മീന്‍മുട്ടി ചെറുകിട ജലവൈദ്യുത പദ്ധതിയോടനുബന്ധിച്ച് നടത്താനിരുന്ന പദ്ധതി സംരക്ഷണമില്ലാത്തതിനെതുടര്‍ന്ന് ശോചനീയമായ അവസ്ഥയിലേക്ക് എത്തിയിരുന്നു. നശിച്ച് കൊണ്ടിരിക്കുന്ന മീന്‍മുട്ടി വിനോദ സഞ്ചാര പദ്ധതി പുനരാരംഭിക്കണമെന്ന് നിയമസഭയില്‍ ഡി.കെ മുരളി എം എല്‍ എ സബ്മിഷന് മറുപടിയായി മന്ത്രി പദ്ധതിക്ക് അനുമതി നല്‍കി. സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന ജലസംഭരണിയില്‍ […]
വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ ബാറുകളുടെ പ്രവര്‍ത്തന സമയം രാത്രി ഒരു മണിക്കൂര്‍ കൂടി കൂട്ടിയ സര്‍ക്കാര്‍ തീരുമാനത്തെ ടൂറിസം മേഖല സ്വാഗതം ചെയ്തു. നിലവില്‍ രാത്രി 11 വരെയുള്ള ബാറുകള്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ 12 വരെ തുറക്കാമെന്നാണ് ഭേദഗതി.ഏപ്രില്‍ രണ്ടിന് ഭേദഗതി പ്രാബല്യത്തില്‍ വരും. ബാറുകളുടെ പ്രവര്‍ത്തന സമയം കൂട്ടണമെന്ന് ടൂറിസം മേഖല ഏറെ നാളായി ആവശ്യപ്പെട്ടു വരികയാണ്. നേരത്തെ ബാറുകള്‍ അടച്ചിടാനുള്ള മുന്‍ സര്‍ക്കാര്‍ തീരുമാനം സംസ്ഥാനത്തെ ടൂറിസം മേഖലയെ കാര്യമായി ബാധിച്ചിരുന്നു. സംഘമായെത്തുന്ന […]
തേനിയുടെ അതിര്‍ത്തിയിലുണ്ടായ കാട്ടുതീയുടെ പശ്ചാത്തലത്തില്‍ തെന്മല അണക്കെട്ടില്‍ ഇക്കോ ടൂറിസത്തിന്റെ ബോട്ട് സവാരിക്കും, ട്രക്കിങ്ങിനും താത്കാലികമായി നിരോധനം ഏര്‍പ്പെടുത്തി. അണക്കെട്ടും വനപ്രദേശവും ശെന്തരുണി വസ്യജീവി സങ്കേതത്തിലാണ് ഉള്‍പ്പെടുന്നത് അതിനാലാണ് പ്രദേശത്ത് ബോട്ട് സര്‍വീസ് നിര്‍ത്തി വെയ്ക്കാന്‍ നിര്‍ദേശം ലഭിച്ചത്. ബോട്ടിങ്ങ് നിര്‍ത്തുന്നതിലൂടെ വനപ്രദേശത്തേക്ക് ആളുകള്‍ കടക്കുന്നത് തടയാനാണിത്. എന്നാല്‍ ബോട്ടിങ്ങ് കേന്ദ്രത്തിലേക്കോ ബോട്ട് യാത്രവേളയിലോ സഞ്ചാരികള്‍ വനത്തിലൂടെ കടന്നുപോകുന്നില്ലെന്ന് ഇക്കോ ടൂറിസം കേന്ദ്രം അധികൃതര്‍ അറിയിക്കുകയും, ബോട്ട് സവാരി പുനരാരംഭിക്കുവാന്‍ നടപടി ആവശ്യപ്പെട്ട് സര്‍ക്കാരിന് റിപ്പോര്‍ട്ട് […]
കടുത്ത ചൂടിനെ ശമിപ്പിച്ചു പെയ്ത വേനല്‍ മഴ കനിഞ്ഞ് ജലപാതകളില്‍ നീരൊഴുക്ക്. തമിഴ്‌നാടിന്റെ അതിര്‍ത്തി മേഖലയില്‍ രണ്ടു ദിവസമായി പെയ്ത മഴ മൂലം കുറ്റാലം ഉള്‍പ്പെടെയുള്ള വെള്ളച്ചാട്ടങ്ങളിലേക്ക് സഞ്ചാരികള്‍ എത്തി തുടങ്ങി. ഇന്ത്യന്‍ മഹാ സമുദ്രത്തില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം കാരണം കാറ്റും മഴയും തുടരുകയാണ്. കടുത്ത വേനല്‍ തുടരുന്നതിനാല്‍ വറ്റിയിരുന്ന നീര്‍ ചാലുകളില്‍ പ്രതീക്ഷിക്കാതെ ലഭിച്ച മഴ കാരണം നീരൊഴുക്ക് വര്‍ധിച്ചു. വരള്‍ച്ചകാരണം സഞ്ചാരികള്‍ എത്താതിരുന്ന ജലപാതങ്ങളിലേക്ക് കുളിര്‍മതേടി വീണ്ടും സഞ്ചാരികള്‍ വന്നുതുടങ്ങി. അതേസമയം […]
നൈനിറ്റാള്‍, മസൂറി,ഹരിദ്വാര്‍,ഋഷികേശ് എന്നിവയ്ക്ക് പുറമേ കൂടുതല്‍ ഇടങ്ങളിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ട് ഉത്തരാഖണ്ഡ് സര്‍ക്കാര്‍. തീം അധിഷ്ടിത 13 കേന്ദ്രങ്ങളാകും വികസിപ്പിക്കുക. ത്രിവേന്ദ്ര സിംഗ് റാവത്ത് മുഖ്യമന്ത്രിയായി അധികാരമേറ്റതിന്‍റെ വാര്‍ഷിക ദിനമായ മാര്‍ച്ച് 18ന് ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. മുന്‍സിയാരി, മുക്തെശ്വര്‍ എന്നിവിടങ്ങളില്‍ തേയില കൃഷിയാകും ഉയര്‍ത്തിക്കാട്ടുക. കടാര്‍മളില്‍ ധ്യാനം, ലോഹാഗട് ഹില്‍ സ്റ്റേഷന്‍, പരാഗ് ഫാമില്‍ അമ്യൂസ്മെന്റ് പാര്‍ക്ക്,ചോപ്തയില്‍ ഇക്കോ ടൂറിസം, തെഹരി തടാകത്തില്‍ ജലകേളി എന്നിങ്ങനെയാകും വികസിപ്പിക്കുക. ഉത്തരാഖണ്ഡ് സംസ്ഥാനം മുഴുവന്‍ വിനോദസഞ്ചാരികളെ എത്തിക്കുകയാണ് […]
നമ്മ മെട്രോയുടെ ചുവട് പിടിച്ച് ബി എം ടി സി ബസ് ടെര്‍മിനലുകളിലും ഇനി വാടക സ്‌കൂട്ടര്‍ പദ്ധതി. ശാന്തിനഗര്‍ ബി എം ടി സി ടെര്‍മിനലിലാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. ബൈക്ക് റെന്റല്‍ കമ്പനിയായ മെട്രോ ബൈക്ക്‌സാണ് വാടകയ്ക്കുള്ള സ്‌കൂട്ടര്‍ നല്‍കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം ഗതാഗതമന്ത്രി എച്ച്.എം രേവണ്ണ നിര്‍വഹിച്ചു. രണ്ട് മാസത്തിനുള്ളില്‍ 10 ബിഎംടിസി ടെര്‍മിനലുകളില്‍ കൂടി വാടക സ്‌കൂട്ടര്‍ പദ്ധതി ആരംഭിക്കുമെന്നു മെട്രോ ബൈക്‌സ് സിഇഒ വിവേകാനന്ദ് ഹലേക്കര പറഞ്ഞു. ബസ് സ്റ്റേഷനില്‍ […]
നീലഗിരിയില്‍ ഏപ്രില്‍മാസം ആരംഭിക്കുന്ന ഗ്രീഷ്മകാല സീസണ്‍ കണക്കിലെടുത്ത് നീലഗിരി പൈതൃകതീവണ്ടിയുടെ പ്രത്യേകസര്‍വീസ് ഈ മാസം 31 മുതല്‍ ആരംഭിക്കും. മേട്ടുപ്പാളയം മുതല്‍ കൂനൂര്‍ വരെയാണ് സര്‍വിസ്. ശനി, ഞായര്‍ ദിവസങ്ങളില്‍ മാത്രമേ സര്‍വീസ് നടത്തൂ. ജൂണ്‍ 24വരെ നീരാവി എന്‍ജിനും മൂന്ന് ബോഗികളുമായി പൈതൃകതീവണ്ടി നീലഗിരിമലനിരകള്‍ കയറിയിറങ്ങും. മേട്ടുപ്പാളയത്തില്‍നിന്ന് രാവിലെ 9.10ന് പുറപ്പെടുന്ന തീവണ്ടി കൂനൂരില്‍ 12.30ന് എത്തും. ഉച്ചയ്ക്ക് 1.30ന് കൂനൂരില്‍നിന്ന് പുറപ്പെട്ട് വൈകീട്ട് 4.30ന് മേട്ടുപ്പാളയത്തിലെത്തുന്ന രീതിയിലാണ് യാത്രാസമയം ക്രമീകരിച്ചിരിക്കുന്നത്. ഫസ്റ്റ് ക്ലാസ് ടിക്കറ്റ് […]
വിദേശ വിമാനക്കമ്പനികളില്‍ സ്വദേശിവല്‍ക്കരണം നടപ്പാക്കി സൗദി അറേബ്യയിലെ വിമാനക്കമ്പനികള്‍. ഇതിന്റെ ഭാഗമായി ജിദ്ദ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ജോലി ചെയ്യുന്ന 1500 വിദേശികള്‍ക്ക് പകരം സ്വദേശികളെ നിയമിക്കാന്‍ വിദേശ കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കി. സ്വദേശിവല്‍ക്കരണം നടത്തുന്നത് വിവിധ വിമാന കമ്പനി ഏജന്‍സികള്‍, ഗ്രൗണ്ട് സപ്പോര്‍ട്ട് സര്‍വീസ് കമ്പനി എന്നിവടങ്ങളിലാണ്. സ്വദേശികളെ നിയമിക്കണം എന്ന ആവശ്യം ഉടന്‍ സ്വീകരിക്കണമെന്ന് എയര്‍പോര്‍ട്ട് ആക്ടിങ് ഡയറക്ടര്‍ ജനറല്‍ എന്‍ജിനീയര്‍ അബ്ദുല്ല അല്‍റൈമി വിദേശ കമ്പനികളോട് ആവശ്യപ്പെട്ടു. സ്വദേശി നിയമനം ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടി […]
ഡല്‍ഹി മെട്രോ ഇനി മുതല്‍ പിങ്ക് ലൈനില്‍. മജ്‌ലിസ് പാര്‍ക്ക് മുതല്‍ ദുര്‍ഗാബായ് ദേശ്മുഖ് സൗത്ത് ക്യാംപസ് വരെയുള്ള കിലോമീറ്റര്‍ ദൂരമാണ് സഞ്ചാരയോഗ്യമാക്കിരിക്കുന്നത്. സ്റ്റേഷനുകള്‍ ഉള്ള പിങ്ക് ലൈന്‍ മെട്രോ സ്റ്റേഷന്‍ നാലെണ്ണം ഭൂമിക്കടിയില്‍ കൂടിയാണ്. ഏകദേശം ഏഴുനില കെട്ടിടത്തിന്റെ ഉയരമുള്ള മെട്രോ ജനങ്ങള്‍ക്കായി തുറന്ന് നല്‍കിയത് കേന്ദ്ര മന്ത്രി ഹര്‍ദീപ് സിങ് പുരിയും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും കൂടി ചേര്‍ന്നാണ്. പിങ്ക് ലൈനിലെ എല്ലാ സ്റ്റേഷനുകളും ഇന്ത്യന്‍ ഗ്രീന്‍ ബില്‍ഡിങ് കൗണ്‍സിലിന്റെ പ്ലാറ്റിനം അംഗീകാരം […]
ഗൂഗിള്‍ മാപ്പിനി ഇംഗ്ലീഷ് മാത്രമല്ല മലയാളവും പറയും. മലയാളത്തിലും ശബ്ദ നിര്‍ദേശങ്ങള്‍ തരുന്ന ഗൂഗിള്‍ ഫീച്ചര്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ആഴ്ചകള്‍ക്ക് മുമ്പാണ് അവതരിപ്പിച്ചത്. ബംഗാളി, ഗുജറാത്തി, കന്നട, തെലുങ്കു, മലയാളം, എന്നീ ഭാഷകള്‍ ശബ്ദ നിര്‍ദേശം നല്‍കുന്ന പുതിയ ഫീച്ചര്‍ ഗൂഗിള്‍ മാപ്പില്‍ ഉള്‍പ്പെടുത്തുകയാണ് എന്ന വിവരം ചൊവ്വാഴ്ച്ചയാണ് ഗൂഗിള്‍ അറിയിച്ചത്. ഗൂഗിള്‍ ഡെക്‌സ്‌ടോപ്പ് മൊബൈല്‍ പതിപ്പുകളില്‍ ലഭിക്കുന്ന സൗകര്യം പ്രയോജനപ്പെടുത്തണമെങ്കില്‍ ഗൂഗിള്‍ മാപ്പിലെ സെറ്റിങ്‌സില്‍ ഭാഷ തിരഞ്ഞെടുത്താല്‍ മാത്രം മതി. അടുത്തിടെ മാപ്പില്‍ […]















