Category Archives: India

ഇന്ത്യയില്‍ ആകാശയാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനവ്; പുതിയ റൂട്ടുകളും ടിക്കറ്റിന് ഓഫറുകളും പ്രഖ്യാപിച്ച് വിമാനക്കമ്പനികള്‍

കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം 2019 ലെ ആദ്യത്തെ രണ്ട് മാസത്തിനിടയ്ക്ക് ആഭ്യന്തര യാത്രികരുടെ എണ്ണത്തില്‍ മുന്‍ വര്‍ഷത്തെ സമാനകാലയിളവിനെക്കാള്‍ 7.42 ശതമാനത്തിന്റെ വര്‍ധനവാണുണ്ടായത്. ഇന്‍ഡിഗോ, സ്‌പൈസ് ജെറ്റ്, ഗോ എയര്‍, വിസ്താര തുടങ്ങിയ രാജ്യത്തെ സ്വകാര്യ വ്യോമയാന കമ്പനികളെല്ലാം യാത്രികരുടെ എണ്ണത്തിലുണ്ടായ വര്‍ധനയെ തുടര്‍ന്ന് പുതിയ റൂട്ടുകള്‍ ആരംഭിക്കാനും ഓഫറുകള്‍ പ്രഖ്യാപിക്കാനും തിരക്ക് കൂട്ടുകയാണ്. മുംബൈ, ദില്ലി എന്നിവടങ്ങളില്‍ നിന്ന് നിരവധി ആഭ്യന്തര സര്‍വീസുകളാണ് ഇന്‍ഡിഗോ പ്രഖ്യാപിച്ചിരിക്കുന്നത്. മുംബൈ- അഹമ്മദാബാദ്, മുംബൈ- ഗോവ, മുംബൈ- […]

ഒഡിഷയിലെ ഈ ഗ്രാമം എക്കോ ടൂറിസത്തിലൂടെ നേടിയത് 1.3 കോടി

ഒഡിഷയിലെ സുന്ദരമായ ബദ്മുല്‍ എന്ന ഉള്‍ഗ്രാമം കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വരെ സഞ്ചാരികള്‍ തിരിഞ്ഞ് നോക്കാത്ത ഒരു പ്രദേശമായിരുന്നു. പ്രകൃതി സമ്പത്താല്‍ സമൃദ്ധമായ ഈ മേഖലയില്‍ വിനോദസഞ്ചാരം വളര്‍ന്നാല്‍ അത് പരിസ്ഥിതിയെ നശിപ്പിച്ചേക്കുമോ എന്ന് ഗ്രാമത്തിലുള്ളവര്‍ക്ക് ഭയവുമുണ്ടായിരുന്നു. പ്രകൃതിയെ നശിപ്പിക്കാതെ ഇരിക്കുകയും വേണം. വിനോദസഞ്ചാരം വളരുകയും വേണം. അങ്ങനെ ഒരുപ്രതിസന്ധിഘട്ടത്തിലാണ് ഒഡിഷ സംസ്ഥാന സര്‍ക്കാര്‍ ഗ്രാമത്തിലെ വിവിധ നാട്ടുക്കൂട്ടങ്ങളുമായി കൂടിയാലോച്ചിച്ച് ഒരു എക്കോ ടൂറിസം പദ്ധതി തയ്യാറാക്കിയത്. ചുരുങ്ങിയ കാലത്തിനുള്ളില്‍ ഞെട്ടിപ്പിക്കുന്ന വളര്‍ച്ചയാണ് പദ്ധതിയുണ്ടാക്കിയത്. 2018 -2019 […]

വെക്കേഷന്‍ വ്യത്യസ്തമാക്കാന്‍ കര്‍ണാടകയിലെ കിടുക്കന്‍ സ്ഥലങ്ങള്‍

തെന്നിന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഏറ്റവും രസകരമായ സംസ്ഥാനമാണ് കര്‍ണാടക. കര്‍ണാടകത്തില്‍ കാടുണ്ട്, ചരിത്ര സ്മാരകങ്ങളുണ്ട്, ക്ഷേത്രങ്ങളുണ്ട്. വെക്കേഷന്‍ വ്യത്യസ്തമാക്കണമെങ്കില്‍ കന്നഡദേശത്തേക്ക് സഞ്ചരിക്കാം. എന്നാല്‍ ശ്രദ്ധിക്കേണ്ട ഒരേയൊരു കാര്യം കേരളത്തിനെക്കാള്‍ ചൂട് കൂടുതലാണ് കര്‍ണാടകത്തില്‍ അതുകൊണ്ട് തന്നെ യാത്രയ്ക്ക് മുമ്പ് മുന്‍കരുതലുകള്‍ ധാരാളം എടുക്കണം. കുടക് കാപ്പിപൂക്കും മണവും കോടമഞ്ഞിന്റെ തണുപ്പുമാണ് കുടക് എന്നു പറയുമ്പോള്‍ ഓര്‍മ വരുക. കൂര്‍ഗ് അഥവാ കുടക് ഒരു ജില്ലയാണ്. കണ്ണൂര്‍, വയനാട്, കാസര്‍കോട് ജില്ലകളാണ് അതിര്‍ത്തിയില്‍. മടിക്കേരിയാണ് പ്രധാന പട്ടണം. അവിടത്തെ കാഴ്ചകളെ […]

ലോകത്തിലെ ഏറ്റവും വലിയ നാഗപ്രതിമ കാണാം; കര്‍ണാടകയില്‍

നൂറ്റാണ്ടുകളായി നാഗാരാധന നിലനില്‍ക്കുന്ന ഒരു രാജ്യമാണ് നമ്മുടേത്. നിരവധി നാഗക്ഷേത്രങ്ങള്‍ അതിനു സാക്ഷ്യമെന്നോണം നമ്മുടെ നാട്ടില്‍ ഇന്നും നിലനില്‍ക്കുന്നുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും വലിയ നാഗപ്രതിമ സ്ഥിതി ചെയ്യുന്ന ക്ഷേത്രം കര്‍ണാടകയിലാണ്. സവിശേഷതകള്‍ ഒരുപാടുള്ള മുക്തിനാഗ ക്ഷേത്രം ധാരാളം വിശ്വാസികളുടെ വലിയൊരാശ്രയമാണ്. ലോകത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ നാഗക്ഷേത്രങ്ങളുടെ പട്ടികയില്‍ ആദ്യസ്ഥാനങ്ങളിലൊന്ന് അലങ്കരിക്കുന്ന ഈ ദേവാലയത്തിനു ധാരാളം പ്രത്യേകതകളുണ്ട്. എന്തൊക്കെയാണതെന്നു അറിയേണ്ടേ? ബെംഗളൂരുവിലാണ് മുക്തി നാഗക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേകത പ്രധാന പ്രതിഷ്ഠ […]

ബ്രിട്ടീഷ് വൈദ്യുത ബൈക്ക് ഗോ സീറോ ഇന്ത്യയിലെത്തി

ബ്രിട്ടീഷ് വൈദ്യുത ബൈക്ക് – ലൈഫ്‌സ്‌റ്റൈല്‍ ബ്രാന്‍ഡായ ഗോ സീറൊ മൊബിലിറ്റി ഇന്ത്യയിലെത്തി. തുടക്കത്തില്‍ രണ്ടു വൈദ്യുത ബൈക്കുകളാണു കമ്പനി ഇന്ത്യയില്‍ വില്‍പ്പനയ്‌ക്കെത്തിച്ചത്: വണ്‍, മൈല്‍. വണ്ണിന് 32,999 രൂപയും മൈലിന് 29,999 രൂപയുമാണു വില. ഗോ സീറൊ വണ്ണിലുള്ളത് 400 വാട്ട് അവര്‍ ലിതിയം ബാറ്ററി പായ്ക്കാണ്; ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 60 കിലോമീറ്റര്‍ ഓടാന്‍ ഈ ബാറ്ററിക്കാവും. അതേസമയം ഗോ സീറൊ മൈലിലുള്ള 300 വാട്ട് അവര്‍ ബാറ്ററിയുടെ പരമാവധി സഞ്ചാര ശേഷി 45 […]

രാജ്യത്ത് ഏറ്റവും കൂടുതല്‍ കാറുകളുള്ള നഗരം മുംബൈ

രാജ്യത്ത് സ്വകാര്യ കാറുകളുടെ എണ്ണത്തില്‍ മുംബൈ നഗരം ഒന്നാമത്. ഒരു കിലോ മീറ്ററില്‍ 510 കാറുകളാണ് നഗരത്തില്‍ നിലവില്‍ ഉളളതെന്നാണ് റിപ്പോര്‍ട്ടുകള്‍. മുംബൈയില്‍ ഒരു കിലോ മീറ്ററില്‍ 510 കാറുകളാണ് ഉള്ളത് എന്നാണ് കണക്ക്. കഴിഞ്ഞ രണ്ടുവര്‍ഷംകൊണ്ട് 18 ശതമാനം വളര്‍ച്ചയാണ് സ്വകാര്യ കാറുകള്‍ക്ക് നഗരത്തിലുണ്ടായത്. രണ്ടുവര്‍ഷം മുമ്പ് മുംബൈ നഗരത്തിലെ കാറുകളുടെ എണ്ണം കിലോമീറ്ററിന് 430 ആയിരുന്നതാണ് ഈ വര്‍ഷം 510 ആയി വര്‍ധിച്ചത്. എന്നാല്‍ ദില്ലിയില്‍ വെറും 108 എണ്ണം മാത്രമാണുള്ളത്. മുംബൈയില്‍ റോഡുകള്‍ […]

ഉമാനന്ദ; ലോകത്തിലെ ജനവാസമുള്ള ഏറ്റവും ചെറിയ ദ്വീപ്

ലോകത്തിലെ ഏറ്റവും വലിയ ദ്വീപായ മാജുലി സ്ഥിതി ചെയ്യുന്ന ആസാമില്‍ തന്നെയാണ് ഉമാനന്ദ ദ്വീപും നിലകൊള്ളുന്നത്. നിരവധി ഐതീഹ്യങ്ങള്‍ കൊണ്ട് ചുറ്റപ്പെട്ട ഒരു തുണ്ട് ഭൂമി കഷ്ണം. ലോകത്തിലെ ജനവാസമുള്ള ഏറ്റവും ചെറിയ ദ്വീപെന്ന വിശേഷണവും ഉമാനന്ദയ്ക്കുണ്ട് . ബ്രിട്ടീഷുകാര്‍ പീകോക്ക് ദ്വീപെന്നും തദ്ദേശവാസികള്‍ ഭസ്മാച്ചല്‍ ദ്വീപെന്നുമൊക്കെ വിളിക്കുന്ന ഈ മണ്ണില്‍ കുറച്ചു ഗോത്രവര്‍ഗങ്ങള്‍ മാത്രമാണ് താമസം. ഗുവാഹത്തിയില്‍ നിന്നും പത്തുമിനിറ്റ് ബ്രഹ്മപുത്ര നദിയിലൂടെ യാത്ര ചെയ്താല്‍ ഉമാനന്ദ ദ്വീപിലെത്താം. ഫെറിയിലാണ് ദ്വീപിലേക്കുള്ള യാത്ര. ബ്രഹ്മപുത്രയുടെ താളത്തിലുള്ള […]

വേനല്‍ അവധിക്ക് പോകാം ഈ ഇടങ്ങളിലേക്ക്

അവധിക്കാലം എന്നാല്‍ നമുക്ക് ചൂട് കാലം കൂടിയാണ്. മിക്കവരും യാത്ര പ്ലാന്‍ ചെയ്യുന്ന കാലം കൂടിയാണ് അവധിക്കാലം. അങ്ങനെ ചൂട് കാലത്ത് പോകാന്‍ പറ്റിയ തണുപ്പ് സ്ഥലങ്ങള്‍ നമ്മുടെ ചുറ്റ്‌വട്ടത്ത് തന്നെ ധാരാളമുണ്ട്. യാത്രയ്ക്കായി മാറ്റി വെച്ച അവധിക്കാലം മനോഹരമാക്കാന്‍ പറ്റിയ കുറച്ച് ഹില്‍ സ്റ്റേഷനുകള്‍ പരിചയപ്പെടാം. കുനൂര്‍ തമിഴ്നാട്ടിലെ നീലഗിരി മലനിരകളുടെ മുകളില്‍ സ്ഥിതി ചെയ്യുന്ന സഞ്ചാരികളെ മോഹിപ്പിക്കുന്ന ഹില്‍ സ്റ്റേഷനാണ് കുനൂര്‍. തെക്കേ ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ഹില്‍ സ്റ്റേഷനുകളില്‍ കുനൂരിനും സ്ഥാനമുണ്ട്. തേയിലത്തോട്ടങ്ങളാണ് കുനൂരിന്റെ […]

ഗൂഗിള്‍ പേ ഉപയോഗിച്ച് ഇനി ഐ ആര്‍ സി ടി സി ടിക്കറ്റ് ബുക്ക് ചെയ്യാം

ഐ.ആര്‍.സി.ടി.സി ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ഇനി ഗൂഗിള്‍ പേ ഉപയോഗിക്കാം. ഗൂഗിള്‍ പേയുടെ ആന്‍ഡ്രോയിഡ്, ഐഓഎസ് പതിപ്പുകളില്‍ ഐആര്‍സിടിസി ബുക്കിനുള്ള സൗകര്യം ചേര്‍ത്തു. ഇതുവഴി ട്രെയിന്‍ ടിക്കറ്റുകള്‍ തിരയാനും വാങ്ങാനും ടിക്കറ്റ് കാന്‍സല്‍ ചെയ്യാനുമുള്ള സൗകര്യം ഗൂഗിള്‍ പേ ആപ്പില്‍ ലഭ്യമാവും. ടിക്കറ്റ് ബുക്കിങിന് അധിക ചാര്‍ജുകളൊന്നും ഉണ്ടാവില്ല. അഭിബസ്, ഗോഇബിബോ, റെഡ്ബസ്, ഉബര്‍, യാത്ര പോലുള്ള ക്യാബ്, ബസ് ടിക്കറ്റ് ബുക്കിങ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയതിലൂടെ മികച്ച അഭിപ്രായമാണ് ഉപയോക്താക്കളില്‍ നിന്നും ലഭിച്ചത് എന്ന് ഇപ്പോള്‍ ട്രെയിന്‍ […]

പാമ്പ് പ്രേമികള്‍ക്കായി ഇതാ അഞ്ചിടങ്ങള്‍

എല്ലാവര്‍ക്കും ഏറെ കൗതുകവും അതുപോലെ തന്നെപേടിയുമുള്ള ജീവി വര്‍ഗ്ഗമാണ് പാമ്പുകള്‍. പുരാണ കഥകളിലെ താര പരിവേഷം അവയ്‌ക്കെന്നും ആരാധനാ ഭാവമാണ് കൊടുക്കുന്നത്. അതു കൊണ്ടൊക്കെ തന്നെയാവാം നമുക്ക് അവയോട് കൗതുകവും ഭയവും ഒന്നിച്ച് തോന്നുന്നത്. കാഴ്ച്ചയില്‍ ഭയപ്പെടുത്തുന്ന ജീവിയാണെങ്കിലും പാമ്പുകള്‍ ശരിക്കും പാവമാണ്. സ്വയം രക്ഷയ്ക്ക് വേണ്ടി മാത്രമാണ് യഥാര്‍ഥത്തില്‍ പാമ്പുകള്‍വിഷം പോലും പ്രയോഗിക്കുന്നത്. ഇന്ത്യയില്‍ പാമ്പുകളെ കുറിച്ച് പഠിക്കാന്‍ നിരവധി സ്ഥാപനങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ സഞ്ചാരികള്‍ക്ക് പാമ്പുകളെ ഭയമില്ലാതെ മാറി നിന്ന് കാണാന്‍ കഴിയുന്ന ഇടങ്ങള്‍ […]

മോണോ റെയില്‍ യാത്രക്കാര്‍ക്ക് ഇനി പേപ്പര്‍ രഹിത ടിക്കറ്റ്

മോണോ റെയില്‍ 2ാം ഘട്ടം നേട്ടം കൊയ്യുന്നതിനു പിന്നാലെ പേപ്പര്‍ രഹിത ടിക്കറ്റിലേക്കു നീങ്ങാനൊരുങ്ങുന്നു. ചെമ്പൂര്‍ മുതല്‍ വഡാല വരെ 4 വര്‍ഷമായി ഓടിവന്ന മോണോറെയിലിന്റെ 2ാം ഘട്ടമായ വഡാല – ജേക്കബ് സര്‍ക്കിള്‍ റൂട്ട് ഈ മാസം 3നാണ് പ്രവര്‍ത്തനം ആരംഭിച്ചത്. 8 തവണ മാറ്റിവച്ചതിനു ശേഷമാണ് ഈ മാസം ആദ്യം ഓടിത്തുടങ്ങിയത്. ആദ്യ ആഴ്ചയില്‍ 26 ലക്ഷത്തിന്റെ വരുമാനമുണ്ടാക്കിയെന്നും പ്രതീക്ഷിച്ച പോലെ യാത്രക്കാര്‍ വര്‍ധിച്ചുവരികയാണെന്നും നടത്തിപ്പുകാരായ എംഎംആര്‍ഡിഎ (മുംബൈ മെട്രോപ്പൊലിറ്റന്‍ റീജന്‍ ഡവലപ്‌മെന്റ് അതോറിറ്റി) […]

അതിസമ്പന്നരുടെ നഗരങ്ങളില്‍ മുംബൈയ്ക്ക് 12ാം സ്ഥാനം

സമ്പന്നന്മാരുടെ കാര്യത്തില്‍ മുംബൈ നഗരം മുന്നോട്ട് കുതിക്കുകയാണ്. ലോകത്തിലെ സമ്പന്നമായ നഗരങ്ങളില്‍ മുംബൈ 12-ാം സ്ഥാനത്തേക്ക് ഉയര്‍ന്നു. കഴിഞ്ഞവര്‍ഷം 18-ാം സ്ഥാനത്തായിരുന്നു നഗരത്തിന്റെ സ്ഥാനം. ലണ്ടനാണ് ഏറ്റവും സമ്പന്നമായ നഗരം. ന്യൂയോര്‍ക്കില്‍ നിന്നാണ് അവര്‍ ഈ സ്ഥാനം തിരികെ പിടിച്ചത്. കഴിഞ്ഞദിവസം പുറത്തിറക്കിയ നൈറ്റ് ഫ്രാങ്കിന്റെ വെല്‍ത്ത് റിപ്പോര്‍ട്ടിലേതാണ് ഈ വിവരങ്ങള്‍. രാജ്യത്തെ സമ്പന്നരുടെ വളര്‍ച്ച 116 ശതമാനമാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 2013-ല്‍ 55 ശതകോടീശ്വരന്മാരുണ്ടായിരുന്ന സ്ഥാനത്ത് 2018 ആയപ്പോഴേക്കും 119 പേരായി മാറി. ഇതേ കാലയളവില്‍ […]

ഗോവ, രാജസ്ഥാന്‍ ഭാരത് ദര്‍ശന്‍ ടൂറിസ്റ്റ് ട്രെയിന്‍ ഈ മാസം ഓടിത്തുടങ്ങും

യാത്രകള്‍ പോകുവാനും കാഴ്ചകള്‍ ആസ്വദിക്കാനും ഇഷ്ടപ്പെടാത്തവരായി ആരുമില്ല. ചെലവ് കുറച്ച് സുഗമമായി എങ്ങനെ പോയിവരാം എന്നതാണ് മിക്കവരുടെയും ചിന്ത. ഇതാ അധികപണം ചെലവാക്കാതെ കുടുംബവുമൊത്ത് യാത്ര പോകാന്‍ സുവര്‍ണാവസരം. ഇന്ത്യയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ ചുറ്റിക്കറങ്ങി മടങ്ങിയെത്താം. ഐആര്‍സിടിസി ഗോവ, രാജസ്ഥാന്‍ ഭാരത് ദര്‍ശന്‍ ടൂറിസ്റ്റ് ട്രെയിന്‍ ഈ മാസം 31ന് ഓടിതുടങ്ങും. ജോധ്പൂര്‍, ജയ്സാല്‍മിര്‍, ജയ്പുര്‍, അജ്മീര്‍, ഉദയ്പുര്‍ എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് ഏപ്രില്‍ 10ന് മടങ്ങിയെത്തും. ട്രെയിന്‍ ടിക്കറ്റ്, ഭക്ഷണം, ഡോര്‍മിറ്ററി താമസം, വാഹന […]

കേരളത്തിന്റെ സ്വന്തം ചുണ്ടന്‍ വള്ളങ്ങളിനി തേംസിന്റെ ഓളങ്ങളിലും

കേരളത്തിന്റെ ഓളപരപ്പിലെ കരിനാഗങ്ങള്‍ ഇനി തേംസ് നദിയേയും ഇളക്കി മറിക്കും. ഇംഗ്ലണ്ടിലെ തേംസ് നദിയില്‍ നമ്മുടെ ചുണ്ടന്‍ വള്ളങ്ങള്‍ ഓളം തീര്‍ക്കുന്നത് കാണാന്‍ ഇനി ദിവസങ്ങള്‍ മാത്രം. വള്ളങ്ങളെ ഇംഗ്ലണ്ടിലേക്ക് എത്തിക്കുന്ന നടപടി ക്രമങ്ങള്‍ കൃത്യമായി പൂര്‍ത്തിയാകുകയാണെങ്കില്‍ ചുണ്ടന്‍ വേഗത്തില്‍ കടല്‍ കടക്കും. സെപ്റ്റംബറില്‍ ഇംഗ്ലണ്ടിലെ തേംസ് റിവര്‍ ഫെസ്റ്റിവലില്‍ പങ്കെടുക്കാനുള്ള ക്ഷണമാണ് ചുണ്ടന്‍ വള്ളത്തിലൂടെ കേരളത്തിന് ലഭിച്ചിരിക്കുന്നത്. പ്രദര്‍ശനങ്ങളും സാംസ്‌കാരിക പരിപാടികളും കാണാന്‍ ലോകമെങ്ങുമുള്ള സഞ്ചാരികള്‍ വിരുന്നെത്തുന്ന ആഘോഷമാണിത്. സ്‌പൈസ് റൂട്ട് പദ്ധതിയുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ […]

സ്മാര്‍ട്ടായി റെയില്‍വേ; സീറ്റ് ലേ ഔട്ടും റിസര്‍വേഷന്‍ ചാര്‍ട്ടും ഇനി വെബ്‌സൈറ്റില്‍

വിമാനടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്ന മാതൃകയില്‍ ഇനി ട്രെയിന്‍ ടിക്കറ്റുകളും ബുക്ക് ചെയ്യാന്‍ യാത്രക്കാര്‍ക്ക് അവസരം. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ തന്നെ റിസേര്‍വ്ഡ് സീറ്റുകള്‍ ഏതെല്ലാമാണെന്ന് അറിയാനുള്ള അവസരമാണ് ഒരുങ്ങുന്നത്. റിസര്‍വേഷന്‍ ചാര്‍ട്ട് കോച്ച് ലേ ഔട്ട് സഹിതം ലഭ്യമാക്കികൊണ്ടാണ് ടിക്കറ്റ് ബുക്കിങ് സുഗമമാക്കികൊണ്ടുള്ള ഇന്ത്യന്‍ റെയില്‍വെയുടെ പരിഷ്‌കരണം. ട്രെയിനിന്റെ പേരും യാത്ര ചെയ്യാനുദ്ദേശിക്കുന്ന ദിവസവും സഹിതം തിരയുകയാണെങ്കില്‍ അതുവരെ ബുക്ക് ചെയ്യപ്പെട്ട സീറ്റുകള്‍ ഏതാണെന്നും അവശേഷിക്കുന്ന സീറ്റുകള്‍ എവിടെയാണെന്നും അറിയാന്‍ കഴിയും. ട്രെയിന്‍ കോച്ചുകള്‍ ബര്‍ത്ത് അടിസ്ഥാനത്തില്‍ […]