ടിഎന്‍എല്‍ ബ്യൂറോ ജയ്പൂര്‍ : പദ്മാവതി സിനിമയെച്ചൊല്ലി വിവാദം തീപിടിച്ചാലെന്ത് ? നേട്ടം കൊയ്തത് രാജസ്ഥാനാണ്. പദ്മാവതിയുടെ കോട്ടയും കൊട്ടാരവും കാണാന്‍ ജനം ഒഴുകിയെത്തി. സഞ്ജയ് ലീല ബന്‍സാലി സിനിമയാക്കും വരെ ചിത്തോർഗഢ് കോട്ടയിലേക്ക് വന്‍ ജനത്തിരക്ക് ഉണ്ടായിരുന്നില്ല .എന്നാല്‍ സിനിമാ വിവാദം ചൂടു പിടിച്ചതോടെ സ്ഥിതി മാറി. റാണി പദ്മാവതിയുടെ കോട്ടയുള്ള ചിത്തോർഗഢ് അടങ്ങുന്ന മേവാര്‍ മേഖലയിലേക്ക് കൂടുതല്‍ എത്തിയത് ആഭ്യന്തര സഞ്ചാരികളാണ്. 2016ല്‍ ചിത്തോർഗഢ് സന്ദര്‍ശിക്കാനെത്തിയത് 40,733 സഞ്ചാരികളെങ്കില്‍ 2017ല്‍ അത് ഇരട്ടിയായി. 81,009 […]
Category Archives: India
ദുബായിയുടെ വിനോദ സഞ്ചാര മേഖലകളിലേക്ക് സഞ്ചാരികളെ ക്ഷണിച്ച് വീണ്ടും ഷാരൂഖ് ഖാന്‍ . ദുബായ് വിനോദ സഞ്ചാര വിഭാഗത്തിന്‍റെ ബീ മൈ ഗസ്റ്റ് കാമ്പയിന്‍റെ രണ്ടാം ഭാഗം പ്രകാശനം ചെയ്തു. ഒന്നാം ഘട്ട ഷാരൂഖിന്‍റെ ഒന്നാം ഘട്ട കാമ്പയിന്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരുന്നു. ബോളിവുഡ് സംവിധായകന്‍ കബീര്‍ ദാസാണ് വീഡിയോ കാമ്പയിന്‍ സംവിധായകന്‍. ഹൃസ്വ ചിത്രങ്ങളിലൂടെയാണ് ഷാരൂഖ് സന്ദര്‍ശകരെ ദുബായിലേക്ക് ആകര്‍ഷിക്കുന്നത്. ലെഗോലാന്‍ഡ് , ബോളിവുഡ് പാര്‍ക്ക് അടക്കം ദുബായിയുടെ തീം പാര്‍ക്കുകള്‍. ദുബായ് അക്വേറിയം […]
ടിഎന്‍എല്‍ ബ്യൂറോ ന്യൂഡെല്‍ഹി : റിച്ചാര്‍ഡ് ഗെരെ , ജൂലിയാ റോബര്‍ട്ട്സ്, ആഞ്ജലീന ജോളി ആരാകും ഇന്‍ക്രെഡിബിള്‍ ഇന്ത്യയുടെ രണ്ടാം പതിപ്പില്‍ ബ്രാന്‍ഡ് അംബാസഡര്‍ ആവുക. താരങ്ങള്‍ മനസ്സ് തുറന്നില്ലങ്കിലും കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്‍റെ മനസ്സില്‍ ഇവരൊക്കെയാണ്. നേരത്തെ ആമിര്‍ഖാനും അമിതാഭ് ബച്ചനും പ്രിയങ്കാ ചോപ്രയുമായിരുന്നു അംബാസഡര്‍മാര്‍. ഹോളിവുഡ് താരങ്ങളെ ബ്രാന്‍ഡ് അംബാസഡര്‍മാര്‍ ആക്കുന്നതിലൂടെ ഇന്ത്യയിലെത്തുന്ന വിദേശ ടൂറിസ്റ്റുകളുടെ എണ്ണം കൂട്ടുകയാണ് കേന്ദ്ര സര്‍ക്കാര്‍ ലക്‌ഷ്യം. നിലവിലെ 14.4 ദശലക്ഷം വിദേശ വിനോദ സഞ്ചാരികള്‍ എന്നത് അടുത്ത […]
ടിഎന്‍എല്‍ ബ്യൂറോ ആഗ്ര : താജ് കാണാനുള്ള നിരക്ക് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ കൂട്ടി. പ്രതിഷേധവുമായി വിവിധ സംഘടനകള്‍ രംഗത്തെത്തി. താജ് കാണാനെത്തുന്ന ജനങ്ങള്‍ക്ക് വേണ്ടത്ര സൗകര്യമൊരുക്കാതെ കൊള്ളയടി നടത്തുകയാണ് പുരാവസ്തു വകുപ്പ് എന്നാണ് ആരോപണം. രണ്ടു വര്‍ഷത്തിനിടെ രണ്ടാം തവണയാണ് നിരക്കുയര്‍ത്തല്‍. നിലവിലെ നിരക്ക് ഇന്ത്യക്കാര്‍ക്ക് 40 രൂപയാണ്. ഇതില്‍ 30 രൂപ പുരാവസ്തു വകുപ്പിനും 10 രൂപ ആഗ്ര വികസന അതോറിറ്റിക്കുമാണ് . ഇത് 50 രൂപയാക്കിയാണ് ഉയര്‍ത്തിയത്. 40 രൂപ പുരാവസ്തു […]
ടിഎന്‍എല്‍ ബ്യൂറോ ന്യൂഡല്‍ഹി : ഇന്ത്യയിലെ പ്രധാന ഉത്സവങ്ങള്‍ ഇനി ഒറ്റ വിരല്‍തുമ്പില്‍ ലഭ്യം. മൊബൈല്‍ ആപ്പും ഡിജിറ്റല്‍ കലണ്ടറും കേന്ദ്ര ടൂറിസം മന്ത്രാലയം പുറത്തിറക്കി. പ്ലാനറിനു തുല്യമാണ് മൊബൈല്‍ ആപ്ലിക്കേഷന്‍ . ആന്‍ട്രോയിഡ്, ഐഒഎസ് പ്ളാറ്റ്ഫോമുകളില്‍ ലഭ്യമാണ്. ഉപയോക്താക്കള്‍ക്ക് അവരവര്‍ക്ക് വേണ്ട വിവരങ്ങള്‍ ഡിജിറ്റല്‍ കലണ്ടറില്‍ രേഖപ്പെടുത്താം. കോണ്ടാക്റ്റില്‍ ഉള്ളവര്‍ക്ക് ഈ വിവരങ്ങള്‍ കൈമാറാനും കഴിയുമെന്ന് ടൂറിസം മന്ത്രാലയംഅറിയിച്ചു. പന്ത്രണ്ടു തരം യാത്രകളും അവയ്ക്കുള്ള ഇടങ്ങളും അതുല്യ ഭാരത മേശക്കലണ്ടറിലുണ്ട് . ഇന്ത്യ എല്ലാവര്ക്കും എന്നതാണ് മേശക്കലണ്ടറിന്‍റെ ആശയം.
ടിഎന്‍എല്‍ ബ്യൂറോ ന്യൂഡല്‍ഹി : നഷ്ടം പെരുകിയതോടെ ഐടിഡിസിയില്‍ നിന്ന് തലയൂരാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. ഇന്ത്യ ടൂറിസം ഡെവലപ് മെന്‍റ് കോര്‍പറേഷനിലെ 87% ഓഹരികളും വില്‍ക്കാനാണ് കേന്ദ്ര നീക്കം. വില്‍പ്പനക്ക് കേന്ദ്ര മന്ത്രിസഭയുടെ സാങ്കേതിക അനുമതി മാത്രമേ ബാക്കിയുള്ളൂ. ഓഹരി വിറ്റഴിക്കലിന്‍റെ ഭാഗമായി കഴിഞ്ഞ സെപ്തംബറില്‍ ജയ്പൂരിലെ അശോക്, മൈസൂരിലെ ലളിത് മഹല്‍ ഹോട്ടലുകള്‍ രാജസ്ഥാന്‍, കര്‍ണാടക സര്‍ക്കാരുകള്‍ക്ക് കൈമാറാന്‍ കേന്ദ്രം തീരുമാനിച്ചിരുന്നു. ഇറ്റാനഗറിലെ ഡോണി പോളോ അശോകിന്‍റെ 51% ഓഹരികള്‍ അരുണാചലിന് കൈമാറിയതും അടുത്തിടെയാണ്. […]
പശ്ചിമ ബംഗാളിലെ ഹിമാലയന്‍ താഴ്വരയോട് ചേര്‍ന്ന് മഞ്ഞുമൂടിയ മലകളുടെ നഗരമാണ് ഡാര്‍ജിലിങ്. ബ്രിട്ടീഷ് കാലഘട്ടത്തില്‍ ഇന്ത്യയുടെ വേനല്‍ക്കാല തലസ്ഥാനമായിരുന്നു തേയിലത്തോട്ടങ്ങളുടെ നാടായ ഡാര്‍ജിലിങ്. ടിബറ്റന്‍ സ്വാധീനമുള്ളതിനാല്‍ അവരുടെ ഭക്ഷണരീതിയും സംസ്കാരവും കരകൗശലങ്ങളും ഇവിടെയുണ്ട്. ലോകത്തിലെ മൂന്നാമത്തെ പര്‍വതനിരയായ ഡാര്‍ജിലിങ് മലനിരകള്‍ യുനെസ്കോയുടെ ലോക പൈതൃക സ്ഥലങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഡാര്‍ജിലിങ്ങില്‍ നിന്ന് നോക്കിയാല്‍ കാഞ്ചന്‍ജംഗ കൊടുമുടി കാണാം. മഞ്ഞു കാലമാണ് ഇവിടം സന്ദര്‍ശിക്കാന്‍ പറ്റിയ സമയം. മഞ്ഞുപുതഞ്ഞ് ആകാശം മുട്ടെനില്‍ക്കുന്ന പര്‍വതങ്ങള്‍ വിസ്മയ കാഴ്ചതന്നെ. ടിനി ടോയ് […]
ടിഎന്‍എല്‍ ബ്യൂറോ ബംഗലൂരു: കര്‍ണാടകം സംഘടിപ്പിക്കുന്ന ആദ്യ ട്രാവല്‍ എക്സ്പോക്ക് അടുത്ത മാസം തുടക്കം. ഫെബ്രുവരി 28 മുതല്‍ മാര്‍ച്ച് 2 വരെയാണ് എക്സ്പോ. ബംഗലൂരുവിലെ രാജ്യാന്തര പ്രദര്‍ശനവേദിയില്‍ സംഘടിപ്പിക്കുന്ന എക്സ്പോ രാജ്യത്തെ ഏറ്റവും വലിയ ബിസിനസ് ടു ബിസിനസ് മീറ്റായിരിക്കുമെന്നാണ് സംഘാടകരുടെ അവകാശവാദം . മൂന്നു ദിവസത്തെ മീറ്റില്‍ 25 രാജ്യങ്ങളില്‍ നിന്നുള്ള 400 സ്ഥാപനങ്ങള്‍ പങ്കെടുക്കും. എക്സ്പോയുടെ ലോഗോ കര്‍ണാടക ടൂറിസം മന്ത്രി പി ഖാര്‍ഗെ പ്രകാശനം ചെയ്തു. പ്രകൃതി ഭംഗിയാലും ചരിത്ര സ്മാരകങ്ങളാലും […]
ടിഎന്‍എല്‍ ബ്യൂറോ തിരുവനന്തപുരം: വികസിക്കാന്‍ ആഗ്രഹമുണ്ടെങ്കിലും വേണ്ടത്ര സ്ഥലം കിട്ടാത്തതിരുവനന്തപുരം വിമാനത്താവളം പുതിയ ഇടം തേടുന്നു. നിലവിലെ വിമാനത്താവള വികസനത്തിന് സ്ഥലമെടുപ്പ് കീറാമുട്ടിയായതോടെയാണ് അധികൃതര്‍ പുതിയ സ്ഥലം തേടുന്നത്. കേരള -തമിഴ്‌നാട് അതിര്‍ത്തിയിലെ പാറശാല, തിരുവനന്തപുരം- കൊല്ലം ജില്ലാ അതിര്‍ത്തിയിലെ നാവായിക്കുളം, കാട്ടാക്കട എന്നിവയാണ് പരിഗണനയില്‍. ആദ്യ രണ്ടു സ്ഥലങ്ങളും ദേശീയപാതയോരത്താണ് . പുതിയ വിമാനത്താവളത്തിന് 800 ഹെക്ടര്‍ സ്ഥലം വേണം. വിമാനത്താവളം പുതിയ സ്ഥലത്തേക്ക് മാറ്റിയാല്‍ നിലവിലെ സ്ഥലം വ്യോമസേനക്ക് കൈമാറും. എയര്‍പോര്‍ട്ട് അതോറിറ്റിക്ക് ഫ്രൈറ്റ് ടെര്‍മിനല്‍ […]
യാത്രയും ഭക്ഷണവും ആളുകള്‍ക്ക് പൊതുവേ ഇഷ്ട്മുള്ള കാര്യങ്ങളാണ്. ഇത് രണ്ടും ഒന്നിച്ചായാലോ.? അടിപൊളിയാവും. അല്‍പ്പം രുചികള്‍തേടി ബുദ്ധന്‍റെ നാട്ടിലേക്ക് പോവാം. തെരുവുകളിലെ പെട്ടിക്കടകളും ചായക്കടകളും ബജിക്കടകളും ഭക്ഷണപ്രിയരുടെ ഇഷ്ട് ഇടങ്ങളാണ്. വിനോദയാത്രികരെ കൂടുതലും ആകര്‍ഷിക്കുന്നത് ഇത്തരം കടകള്‍ തന്നെ. പറ്റ്ന റെയില്‍വേ സ്റ്റേഷന്‍ മുതല്‍ തുടങ്ങും രുചിയുടെയും മണത്തിന്‍റെയും തെരുവുകള്‍. കുറഞ്ഞ ചിലവില്‍ ധാരാളം ഭക്ഷണം കഴിക്കാം. രുചിയാര്‍ന്ന വ്യത്യസ്ത മാംസ, മാംസേതര ആഹാരം ഇവിടെ വിനോദസഞ്ചാരികളെ കാത്തിരിക്കുന്നുണ്ട്. ലിട്ടി ചോഖ ബിഹാറിലെ ദേശീയ ഭക്ഷണമാണ് ലിട്ടി […]
ടിഎന്‍എല്‍ ബ്യൂറോ ന്യൂഡല്‍ഹി: വരാനിരിക്കുന്ന കേന്ദ്രബജറ്റില്‍ ഉറ്റു നോക്കി ടൂറിസം മേഖല. വിനോദ സഞ്ചാര മേഖലയുടെ പ്രോത്സാഹനത്തിനു നിരവധി പദ്ധതികള്‍ കേന്ദ്ര ബജറ്റില്‍ ഉണ്ടാകുമെന്നാണ് സൂചന. വിനോദ സഞ്ചാര രംഗത്ത് നികുതി കുറയ്ക്കുക , കൂടുതല്‍ ഇളവുകള്‍ നല്‍കുക എന്നിവ ബജറ്റില്‍ ഉണ്ടാകുമെന്നും സൂചനയുണ്ട്. ഹോട്ടല്‍ താമസത്തിന് ഉയര്‍ന്ന നികുതി നിരക്കാണ് ഇപ്പോള്‍ ഇന്ത്യയില്‍ ഈടാക്കുന്നത്. സിംഗപ്പൂര്‍, തായ് ലാന്‍ഡ്, മലേഷ്യ എന്നിവിടങ്ങളില്‍ താരതമ്യേന കുറഞ്ഞ നിരക്കാണ്. ഇക്കാര്യത്തില്‍ വിനോദ സഞ്ചാര മേഖലക്ക് അനുകൂല തീരുമാനം ഉണ്ടായേക്കുമെന്ന് […]
ഇന്ത്യയുടെ ജീവരേഖ എന്നാണ് റയില്‍വേയുടെ അവകാശവാദം. പക്ഷേ വിനോദ സഞ്ചാര കേന്ദ്രങ്ങളിലോക്കെ ഈ ജീവരേഖ കാണണമെങ്കില്‍ ഭൂതക്കണ്ണാടി വേണ്ടി വരും. . വിനോദ യാത്രികരുടെ മുന്‍ഗണനകള്‍ റയില്‍വേ മിക്കപ്പോഴും അവഗണിക്കുകയാണ് പതിവ്. യാത്രക്കാരെ അവഗണിക്കാം. പക്ഷെ എംപിമാരോട് അത് പറ്റില്ലല്ലോ.. റയില്‍വേയുമായി ബന്ധപ്പെട്ട പാര്‍ലമെന്‍ററി സമിതിയുടെ റിപ്പോര്‍ട്ടിലാണ് റയില്‍വേക്ക് കണക്കറ്റ വിമര്‍ശനം. ഇന്ത്യയുടെ ഭംഗിയും തീര്‍ഥാടന ടൂറിസവും പുറംലോകത്ത് എത്തിക്കാന്‍ റയില്‍വേ ചെറു വിരല്‍ അനക്കുന്നില്ലന്നായിരുന്നു വിമര്‍ശനം. രാജ്യത്തെ വലിയ വാഹന നടത്തിപ്പുകാരുടെ ചെറിയ വീക്ഷണം […]
വെബ് ഡെസ്ക് കടലും കാഴ്ച്ചകളുമായി ഓസ്ട്രേലിയ വിളിച്ചത് വെറുതെയായില്ല. ഇന്ത്യന്‍ സഞ്ചാരികളില്‍ പലരും തെരഞ്ഞെടുത്തത് ഓസ്ട്രേലിയന്‍ യാത്രയാണ്. കംഗാരുക്കളുടെ നാട്ടില്‍ പോകുന്ന ഇന്ത്യന്‍ സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ്. ടൂറിസം ഓസ്ട്രേലിയ പുറത്തു വിട്ട കണക്കു പ്രകാരം അവിടേക്കെത്തുന്നവരിലും പണം ചെലവിടുന്നതിലും ഇന്ത്യന്‍ സഞ്ചാരികള്‍ മുന്നിലാണ്. ഇരട്ട അക്ക വളര്‍ച്ചയാണ് ഈ രംഗങ്ങളില്‍ നേടിയതെന്ന് ടൂറിസം ഓസ്ട്രേലിയ പറയുന്നു. ഇക്കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ വരെ മാത്രം ഓസ്ട്രേലിയയില്‍ എത്തിയ ഇന്ത്യന്‍ സഞ്ചാരികളുടെ എണ്ണത്തില്‍ 15% വളര്‍ച്ചയാണുണ്ടായത്. 2,94,000 […]













