Category Archives: India

പുതുച്ചേരിയാത്രയ്ക്ക് ഇനി ചിലവേറും

ചെന്നൈ നഗരത്തില്‍ നിന്നും പുതുച്ചേരിയിലേക്കുള്ള സ്വകാര്യ വാഹനയാത്രക്കിനി ചെലവേറും. ചെന്നൈയില്‍ നിന്നും പുതുച്ചേരിയിലേക്കുള്ള പ്രധാന പാതയായ ഇസിആര്‍ റോഡിലെ ടോള്‍ നിരക്കുകള്‍ നാഷനല്‍ ഹൈവേ അതോറിറ്റിക്ക് ഓഫ് ഇന്ത്യ പരിഷ്‌ക്കരിച്ചു. പുതുക്കിയ നിരക്കില്‍ അഞ്ചു രൂപ മുതല്‍ 15 രൂപ വരെ വര്‍ധനയുണ്ടായിട്ടുണ്ട്. നിരക്കുകള്‍ ഏപ്രില്‍ ഒന്ന് മുതല്‍ നിലവില്‍ വരും. ചെന്നൈയിലെ അക്കര ടോള്‍ പ്ലാസ മുതല്‍ മഹാബലിപുരം വരെയുള്ള നാലുവരി പാതയും മഹാബലിപുരം മുതല്‍ പുതുച്ചേരി വരെയുള്ള രണ്ടുവരി പാതയിലുമാണ് പുതുക്കിയ ടോള്‍ നിരക്കുകള്‍ […]

ജി. പി. എസും പാനിക് ബട്ടണും വാഹനങ്ങളില്‍ നിര്‍ബന്ധമാക്കി

പൊതു ഗതാഗത വാഹനങ്ങളില്‍ ഏപ്രില്‍ ഒന്നു മുതല്‍ ജി. പി. എസും പാനിക് ബട്ടണും ഘടിപ്പിക്കണമെന്ന് കേന്ദ്ര റോഡ്ഗതാഗത ദേശീയപാത മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം കര്‍ശനമായി നടപ്പാക്കുമെന്ന് ഗതാഗത കമ്മീഷന്‍ ബി. ദയാനന്ദ. യാത്രക്കാരുടെ സുരക്ഷ പരിഗണിച്ചാണിത്. ആവശ്യഘട്ടത്തില്‍ അവര്‍ക്ക് പാനിക് ബട്ടണ്‍ അമര്‍ത്തി അലാം മുഴക്കാം ജി .പി .എസ് സംവിധാനത്തിലൂടെ വാഹനം എവിടെയെന്ന് കണ്ടെത്താനുമാകും. സ്‌കൂള്‍ ബസുകള്‍, ടാക്‌സികള്‍, വസുകള്‍ എന്നിവയിലെല്ലാം ഇവ ഘടിപ്പിക്കണം. വീഴ്ച്ച വരുത്തുന്ന സാഹചര്യത്തില്‍ വാഹന ഉടമകള്‍ക്കെതിരെ നടപടി സ്വീകരിക്കും. എന്നാല്‍ ഓട്ടോറിക്ഷ, […]

ആഭനേരി അഥവാ പ്രകാശത്തിന്റെ നഗരം

രാജാസ്ഥാനിലെ ദൗസാ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന മനോഹര നഗരം ആഭനേരി ജയ്പൂര്‍ ആഗ്ര റൂട്ടിലാണ് സ്ഥിതി ചെയ്യുന്നത്. ആരെയും ആകര്‍ഷിക്കുന്ന പടി കിണറുകളാണ് ആഭനേരിയുടെ സ്വത്ത്. ആഭാനേരി ഗ്രാമം ഗുര്‍ജര പ്രതിഹാര്‍ രാജാവായിരുന്ന സാമ്രാട്ട് മിഹിര്‍ ഭോജിന്റെ കാലത്താണ് രൂപവത്കരിക്കപ്പെട്ടത്. പ്രകാശത്തിന്റെ നഗരം എന്ന് അര്‍ഥം വരുന്ന ‘ആഭാനഗരി’ പിന്നീട് ലോപിച്ച് ആഭാനേരി എന്നായിത്തീരുകയായിരുന്നു. ഈ ചെറിയ ഗ്രാമം സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്നു.ഗ്രാമത്തിലെ കാഴ്ചകളെ കുറിച്ച് കൂടുതല്‍ അറിയാം. നാടന്‍ നൃത്തരൂപങ്ങള്‍ രാജസ്ഥാന്റെ വിവിധ നാടന്‍ നൃത്ത […]

രാജ്‌നഗര്‍- ഡല്‍ഹി ഹിന്‍ഡന്‍ മേല്‍പാത 30ന് തുറക്കും

ഡല്‍ഹി അതിര്‍ത്തിയിലുള്ള യുപി ഗേറ്റ് മുതല്‍ രാജ്‌നഗര്‍ എക്സ്റ്റന്‍ഷന്‍വരെയുള്ള ഹിന്‍ഡന്‍ മേല്‍പാത ഈ മാസം 30ന് ഗതാഗതത്തിനായി തുറക്കും. 10.3 കിലോമീറ്റര്‍ നീളമുള്ള പാത അന്തിമ പരിസ്ഥിതി അനുമതി ലഭിച്ചതോടെ ഗതാഗത അനുമതി ലഭിക്കുന്നതിനുള്ള എല്ലാ തടസ്സങ്ങള്‍ നീങ്ങിയതായി അധികൃതര്‍ അറിയിച്ചു. കവിനഗറിലെ രാം ലീല മൈതാനിയില്‍ നടക്കുന്ന ചടങ്ങില്‍ യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് പാതയുടെ ഉദ്ഘാടനം നിര്‍വഹിക്കുന്നത്. പാതയുടെ നിര്‍മാണം ഏതാനും മാസങ്ങള്‍ മുന്‍പ് പൂര്‍ത്തിയായിരുന്നെങ്കിലും കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയത്തില്‍ നിന്നുള്ള […]

ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവിന് അനുമതിയില്ല

360 ഡിഗ്രി പനോരമിക്ക് വ്യൂവില്‍ ഇന്ത്യന്‍ നഗരങ്ങളും വിനോദ സഞ്ചാര കേന്ദ്രങ്ങളും നദികളും മലകളും കാണുന്നതിനുള്ള ഗൂഗിളിന്റെ പുതിയ പദ്ധതിക്ക് കേന്ദ്രസര്‍ക്കാരിന്റെ അനുമതിയില്ല. പദ്ധതിക്ക് അനുമതി നിഷേധിച്ച വിവരം കേന്ദ്രസര്‍ക്കാര്‍ ലോക്‌സഭയെ അറിയിച്ചു. 2015ലാണ് പദ്ധതിക്ക് അനുമതി ഗൂഗിള്‍ കേന്ദ്രസര്‍ക്കാറിനെ സമീപിച്ചത്. എന്നാല്‍ പുതിയ സംവിധാനത്തിന് അനുമതി നല്‍കാനാവില്ലെന്ന് കേന്ദ്രമന്ത്രി ഹന്‍സരാജ് ഗംഗാരം അഹിര്‍ ഗൂഗിളിനെ അറിയിക്കുകയായിരുന്നു. സ്ട്രീറ്റ് വ്യൂ ആപ്പില്‍ 360 ഡിഗ്രി പനോരമിക് വ്യൂവില്‍ നഗരങ്ങളിലെ തെരുവുകള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങള്‍ കാണുവാന്‍ സാധിക്കും. യു […]

ടൂറിസം മേഖലയിലെ സുരക്ഷിത റോഡ്‌ ഗതാഗതം പ്രോത്സാഹിപ്പിക്കാന്‍ ദേശീയ സമ്മേളനം

വിനോദസഞ്ചാര മേഖലയിലെ സുരക്ഷിത റോഡ്‌ ഗതാഗത്തെ പ്രോത്സാഹിപ്പിക്കാന്‍ ഡല്‍ഹിയില്‍ രണ്ടുദിവസത്തെ ദേശീയ സമ്മേളനം സംഘടിപ്പിക്കുന്നു. ഈ മാസം 29, 30 തിയ്യതികളില്‍ നടക്കുന്ന പരിപാടി കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ്‌ കണ്ണന്താനം ഉദ്ഘാടനം ചെയ്യും. നൂറോളം റോഡ്‌ സുരക്ഷാ വിദഗ്ദര്‍, വിനോദ സഞ്ചാര മേഖലയിലെ റോഡ്‌ ഗതാഗത മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഇതര സ്ഥാപനങ്ങള്‍, വിവിധ സംസ്ഥാനങ്ങളിലെ ഗതാഗത വകുപ്പിലെ ഉദ്യോഗസ്ഥര്‍, ഐക്യരാഷ്ട്ര സഭ പ്രതിനിധികള്‍ പങ്കെടുക്കും. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം, കേന്ദ്ര […]

അറിയാം ഇന്ത്യയുടെ അതിവേഗ തീവണ്ടിയെ

ഇന്ത്യയുടെ അതിവേഗ തീവണ്ടി അതിവേഗം യാഥാര്‍ത്ഥ്യത്തിലേക്ക്. പാളത്തിലേക്ക് തീവണ്ടി അഹമ്മദാബാദ് – മുംബൈ പാതയിലാണ് അതിവേഗ തീവണ്ടി ഓടുക. പ്രത്യേക പാതയാണ് തയ്യാറാകുന്നത്. അഞ്ഞൂറ് കിലോമീറ്റര്‍ ദൂരം താണ്ടാന്‍ ട്രെയിനിനു മൂന്നു മണിക്കൂറില്‍ താഴെ മതി. നിലവില്‍ ഏഴു മണിക്കൂറിലേറെ എടുക്കുന്നുണ്ട്. പന്ത്രണ്ട് സ്റ്റേഷനുകളാകും ബുള്ളറ്റ് ട്രെയിനിന് ഉണ്ടാവുക. ഇതില്‍ നാലെണ്ണം മഹാരാഷ്ട്രയില്‍. ബാന്ദ്ര-കുര്‍ള കോംപ്ലക്സില്‍ തുടങ്ങി അഹമദാബാദിലെ സബര്‍മതി സ്റ്റേഷനില്‍ ട്രെയിന്‍ യാത്ര അവസാനിപ്പിക്കും. യാത്രാ വഴി തിരക്കേറിയ സമയം മൂന്നു ട്രെയിനുകള്‍ സര്‍വീസ് നടത്തും. […]

‘ദി സ്പിരിറ്റ് ഓഫ് ഗോവ’ ഏപ്രില്‍ 6 മുതല്‍ 8 വരെ

ഗോവ ടൂറിസം നടത്തുന്ന സാംസ്‌ക്കാരിക ഉത്സവമായ ദി സ്പിരിറ്റ് ഓഫ് ഗോവ 2018 ഏപ്രില്‍ 6 മുതല്‍ 8 വരെ നടക്കും. ഗോവയുടെ തനത് രുചികള്‍ , പാചകരീതികള്‍, പാനീയങ്ങള്‍, കരകൗശല ഉല്‍പന്നങ്ങള്‍ എന്നിവയുടെ പ്രദര്‍ശനവും വില്‍പനയും ഉള്‍പ്പെടുന്ന ഉത്സവം ഗോവന്‍ ചരിത്രത്തിന്റെ പുനരാവിഷ്‌ക്കരണമാണ്. സാംസ്‌ക്കാരിക ഉത്സവത്തിനോടനുബന്ധിച്ച് ഗോവയിലെ ഏറ്റവും പ്രിയപ്പെട്ട പാനീയമായ ഫെനി, തേങ്ങ ജ്യൂസ് എന്നിവയുടെ നിര്‍മ്മാണത്തിന്റെ തല്‍സമയ ഡെമോയും ഉണ്ടാകും. തനത് ഗോവന്‍ ഭക്ഷണത്തിന് പുറമെ കശുവണ്ടി, തേങ്ങഎന്നിവ കൊണ്ട് നിര്‍മ്മിച്ച വിഭവത്തിന്റെ […]

കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് മെയ്‌ 12ന്

കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പ് മെയ്‌ 12ന്. ഡല്‍ഹിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനാണ് തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചത്. ഒറ്റ ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടത്തുക. വോട്ടെണ്ണല്‍ മെയ്‌ 15ന് നടക്കും. പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി ഏപ്രില്‍ 24ലാണ്. 27 വരെ പത്രിക പിന്‍വലിക്കാം. തിരഞ്ഞെടുപ്പ് വിജ്ഞാപനം ഏപ്രില്‍ 17ന് പുറപ്പെടുവിക്കും. പെരുമാറ്റച്ചട്ടം നിലവില്‍വന്നതായും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഓംപ്രകാശ് റാവത്ത് അറിയിച്ചു. പ്രചാരണത്തിന് പരിസ്ഥിതി സൗഹൃദവസ്തുക്കള്‍ മാത്രമേ ഉപയോഗിക്കാവൂ. പ്രചാരണ കാലത്ത് ഹരിത ചട്ടം […]

മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ സർവീസ് ഓരോ 20 മിനിറ്റിലും

നിര്‍ദിഷ്ട മുംബൈ- അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ ഓരോ 20 മിനിറ്റിലും സര്‍വീസ് നടത്തുമെന്ന് ദേശീയ അതിവേഗ റെയില്‍വേ കോര്‍പറേഷന്‍ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ അചല്‍ ഖരെ പറഞ്ഞു. തിരക്കേറിയ സമയത്ത് മൂന്നു സര്‍വീസും തിരക്കുകുറഞ്ഞ സമയത്ത് രണ്ടു സര്‍വീസുമാകും നടത്തുക. മണിക്കൂറില്‍ 320 കിലോമീറ്റര്‍ വേഗത്തില്‍ ഓടുന്ന ബുള്ളറ്റ് ട്രെയിന്‍ മുംബൈയില്‍ നിന്നും അഹമ്മദാബാദ് വരെ രണ്ടു മണിക്കൂറില്‍ ഓടിയെത്തും. നിലവില്‍ ഏഴു മണിക്കൂര്‍ വേണം ഈ ദൂരം താണ്ടാന്‍. വിമാനത്തിലാണെങ്കില്‍ ഒരു മണിക്കൂറും. ദിവസവും രണ്ട് […]

ഏഷ്യയിലെ ഏറ്റവും വലിയ ടുലിപ് പൂന്തോട്ടം സന്ദര്‍ശകര്‍ക്കായി തുറന്നു

  ഏഷ്യയിലെ ഏറ്റവും വലിയ ടുലിപ് പൂന്തോട്ടമായ ശ്രീ നഗറിലെ ഇന്ദിര ഗാന്ധി മെമ്മൊറിയല്‍ ടുലിപ് പൂന്തോട്ടം സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുത്തു.   ദാല്‍ തടാകക്കരയിലെ സബര്‍വന്‍ താഴ്‌വരയില്‍ സ്ഥിതി ചെയ്യുന്ന പൂന്തോട്ടത്തില്‍ 1.25 മില്യണ്‍ ചെടികള്‍ ആണ് ഉള്ളത്. അതില്‍ ഇത്തവണ നട്ടിട്ടുള്ള 48 ഇനം വത്യസ്തമായ ഇനം ടുലിപ് പുഷ്പങ്ങള്‍ പൂന്തോട്ടത്തില്‍ കാണാനാവും. സംഘര്‍ഷ സാധ്യത തുടരുന്ന കാശ്മീരിലേക്ക് വിനോദ സഞ്ചാരികളെ ക്ഷണിക്കുന്നതില്‍ പൂന്തോട്ടം ഏറെ പങ്കുവഹിക്കും എന്നാണ് ടൂറിസ്റ്റ് മന്ത്രാലത്തിന്റെ പ്രതീക്ഷ.   […]

ആണ്‍സുഹൃത്തുക്കളെ ഒഴിവാക്കി ആക്രമണസാധ്യത കുറക്കാന്‍ ബി.ജെ.പി എം.എല്‍.എ

തങ്ങള്‍ക്കു നേരെയുണ്ടാകുന്ന ആക്രമണങ്ങളുടെ സാധ്യത കുറയ്ക്കാന്‍ പെൺകുട്ടികൾ ആണ്‍കൂട്ടുകാരെ ഒഴിവാക്കണമെന്ന് ബി.ജെ.പി എം.എല്‍.എ പന്നലാല്‍ ശാക്യ. കോളേജ് പരിപാടിയില്‍ പങ്കെടുക്കുമ്പോഴായിരുന്നു പന്നലാലിന്‍റെ പരാമര്‍ശം. മധ്യപ്രദേശിലെ ഗുനയില്‍നിന്നുള്ള എം.എല്‍എയാണ് പന്നലാല്‍. നവരാത്രിക്ക് സ്ത്രീകള്‍ പൂജിക്കപ്പെടുന്നുണ്ട്. അതുകൊണ്ടു തന്നെ വേറെ ആഘോഷങ്ങളുടെ ആവശ്യമില്ലെന്നും വനിതാ ദിനത്തെ പരോക്ഷമായി സൂചിപ്പിച്ചുകൊണ്ട്   പന്നലാല്‍ പറഞ്ഞു. സ്ത്രീകളെ പൂജിക്കുന്ന രാജ്യമാണ് നമ്മുടെത്. അങ്ങനെയുള്ളിടത്ത് സ്ത്രീകള്‍ ആക്രമിക്കപ്പെടുന്നു എന്നു പറഞ്ഞാല്‍ അതിനോട് എങ്ങനെ യോജിക്കാനാകും. കണക്കുകള്‍ പലതും പറയും. പാശ്ചാത്യ സംസ്ക്കാരത്തോട് അകലം പാലിക്കാന്‍ പറയുന്നത് […]

ശതാബ്ദി ട്രെയിനുകളുടെ നിരക്ക് കുറയ്ക്കുന്നു

യാത്രക്കാര്‍ കുറവുള്ള ശതാബ്ദി ട്രെയിനുകളിലെ യാത്രാനിരക്ക് കുറയ്ക്കാന്‍ റെയില്‍വെ ഒരുങ്ങുന്നു. സൗകര്യങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്താനുള്ള റെയില്‍വേയുടെ ശ്രമത്തിന്‍റെ ഭാഗമായാണ് നീക്കം. നിരക്ക് കുറച്ച് യാത്രക്കാരെ ആകര്‍ഷിക്കുന്നതിനു 25 ശതാബ്ദി ട്രെയിനുകള്‍ റെയില്‍വെ അധികൃതര്‍ കണ്ടെത്തിയിട്ടുണ്ട്. രണ്ട് റൂട്ടുകളില്‍ കഴിഞ്ഞവര്‍ഷം നിരക്ക് കുറച്ച് നടത്തിയ പരീക്ഷണത്തില്‍ വരുമാനം 17 ശതമാനം വര്‍ധിച്ചതായും ബുക്കിങ് 63 ശതമാനം വര്‍ധിച്ചതായും കണ്ടെത്തിയിരുന്നു. ന്യൂഡല്‍ഹി – അജ്മീര്‍, ചെന്നൈ- മൈസൂര്‍ റൂട്ടുകളിലായിരുന്നു നിരക്ക് കുറച്ചുള്ള പരീക്ഷണം. ഇതില്‍ റെയില്‍വേ വിജയിക്കുകയും ചെയ്തു. ഈ […]

ലോകോത്തര നിലവാരത്തിലേക്ക് തമിഴ്നാട്ടിലെ നാലു സ്റ്റേഷനുകൾ

വിമാനത്താവളങ്ങൾക്കു സമാനമായ സൗകര്യങ്ങളോടെ വികസിപ്പിക്കുന്ന രാജ്യത്തെ 91 സ്റ്റേഷനുകളിൽ തമിഴ്നാട്ടിൽനിന്നു നാലെണ്ണം. എഗ്‌മൂർ, മധുര, തിരുച്ചിറപ്പള്ളി, സേലം റെയിൽവേ സ്റ്റേഷനുകളാണ് ലോകോത്തര നിലവാരത്തിലേക്കുയർത്തുന്ന സ്റ്റേഷനുകളുടെ പട്ടികയിൽ ഇടം നേടിയത് മേഖലാ റെയിൽവേ, നാഷനൽ ബിൽഡിങ്സ് കൺസ്ട്ര‌‌‌ക്‌ഷൻ കോർപറേഷൻ, ഇന്ത്യൻ റെയിൽവേസ് കൺസ്ട്രക്‌ഷൻ കോർപറേഷൻ,ഇന്ത്യൻ റെയിൽവേ സ്റ്റേഷൻ ഡവലപ്മെന്റ് കോർപറേഷൻ തുടങ്ങിയ ഏജൻസികൾ സംയുക്തമായാണ് വികസന പ്രവർത്തനം നടപ്പാക്കുക. ദിനംപ്രതി യാത്രക്കാരുടെ എണ്ണം, ആകെ വരുമാനം, പ്രാധാന്യം എന്നിവ കണക്കിലെടുത്താണ് സ്റ്റേഷനുകളെ തിരഞ്ഞെടുത്തത്. വിമാനത്താവളങ്ങളിൽ ലഭ്യമായ എല്ലാ സൗകര്യങ്ങളും […]

ഫ്രഞ്ച് ലഹരി ഒഴുകുന്ന പോണ്ടിച്ചേരിയിലൂടെ

ഫ്രഞ്ച് അധിനിവേശ കോളനിയായിരുന്നു പോണ്ടിച്ചേരി. കോളനി അധിനിവേശത്തിന്‍റെ പഴമയും പ്രൗഢവുമായ അടയാളങ്ങള്‍ പേറുന്ന നഗരം. കാലത്തിന്റെ ശേഷിപ്പുകള്‍ ഇനിയും മായാതെ നില്‍ക്കുന്ന ഇവിടെ ധാരാളം സന്ദര്‍ശകരാണ് എത്താറുള്ളത്. പോണ്ടിച്ചേരി യാത്രയില്‍ തീര്‍ച്ചയായും സന്ദര്‍ശിച്ചിരിക്കേണ്ട ചില സ്ഥലങ്ങളുണ്ട്. അവയെ കുറിച്ച്… തിരുശേഷിപ്പുകള്‍ ഉറങ്ങുന്ന കെട്ടിടങ്ങള്‍ പോണ്ടിച്ചേരിയില്‍ എത്തുന്ന സഞ്ചാരികളുടെ പ്രധാന ആകര്‍ഷണമാണ് ഇവിടുത്തെ കഴിഞ്ഞ കാലത്തിന്റെ ശേഷിപ്പുകളായി നിലകൊള്ളുന്ന പഴയകാല കെട്ടിടങ്ങള്‍. കഥ പറയുന്ന കെട്ടിടങ്ങള്‍ ആണ് ഇന്നവിടെ സ്ഥിതി ചെയുന്ന പല ഹോട്ടലുകളും. ഫ്രഞ്ച് മാതൃകയില്‍ പണിതീര്‍ത്ത […]