ദേശീയ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യ സ്വകാര്യവല്‍ക്കരിക്കുന്നതിന്റെ നടപടികള്‍ ജൂണില്‍ ആരംഭിക്കും. 2018ന്റെ അവസാനത്തോടെ നടപടികള്‍ പൂര്‍ത്തിയാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. പുതിയ സംരംഭകര്‍ ഏറ്റെടുക്കുന്നതോടെ നിലവിലുള്ള കടബാധ്യതയുടെ ഒരു ഭാഗം കൂടി ഏറ്റെടുക്കേണ്ടി വരും. ഏണസ്റ്റ് ആന്റ് യങ് എന്ന ധനകാര്യ കണ്‍സല്‍റ്റന്‍സിയാണ് സ്വകാര്യവല്‍ക്കരണത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിന്റെ ഉപദേശകര്‍. എയര്‍ ഇന്ത്യയുടെ നാല് വിവിധ ഭാഗങ്ങളാണ് ഓഹരി വില്‍പന പൂര്‍ത്തിയാക്കുന്നത്. എയര്‍ ഇന്ത്യ. എയര്‍ ഇന്ത്യ എക്‌സ്പ്രസ്, എയര്‍ ഇന്ത്യ എക്‌സ്പ്രസ് സാറ്റ്‌സ് എന്നിവ ഉള്‍പ്പെടുന്ന […]
Category Archives: India
വര്‍ളി കടലോരത്ത് ഫൈബറില്‍ തീര്‍ത്ത 101 ഗജവീരന്‍മാരുടെ പ്രദര്‍ശനം. യഥാര്‍ത്ഥ ആനകളുടെ മൂന്നില്‍ രണ്ട് വലിപ്പമുള്ള പ്രതിമകളാണ് പ്രദര്‍ശിപ്പിക്കുന്നത്. ദി എലഫെന്റ് പരേഡ് എന്ന ആര്‍ട്ട് എക്‌സ്ബിഷന്റെ ഭാഗമായിട്ടാണ് മുബൈ നഗരത്തില്‍ ആനകളുടെ രൂപം എത്തിയത്. മാര്‍ച്ച് മൂന്ന് മുതല്‍ ആരംഭിച്ച പ്രദര്‍ശനം 18 വരെ തുടരും. ഗേറ്റ് വേ ഓഫ് ഇന്ത്യയുടെ മുന്നിലായിരുന്നു പ്രദര്‍ശനം ആരംഭിച്ചത്. അവിടെ നിന്ന് പ്രിയദര്‍ശിനി പാര്‍ക്കിന്റെ പച്ചപ്പുല്‍പരപ്പിലേക്ക് വന്നു. വര്‍ളി കടലോരത്തേക്ക് പ്രദര്‍ശനം വന്നതോടെ സായാഹ്നം ആസ്വദിക്കാനെത്തിയവര്‍ക്ക് പല വര്‍ണ്ണങ്ങളിലുള്ള […]
ബാങ്കുകളില്‍ നിന്ന് ഭീമമായ തുക വായ്പയെടുത്ത ശേഷം തിരിച്ചടയ്ക്കാതെ രാജ്യം വിടുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍. അമ്പതു കോടിയ്ക്ക് മുകളില്‍ വായ്പയെടുക്കുന്നവര്‍ പാസ്‌പോര്‍ട്ട് വിവരങ്ങള്‍ ബാങ്കുകള്‍ക്ക് നല്‍കണമെന്നത് നിര്‍ബന്ധമാക്കും. കേന്ദ്ര ധനമന്ത്രാലയത്തിലെ ഫിനാന്‍ഷ്യല്‍ സെക്രട്ടറി രാജീവ് കുമാറാണ് ഈ വിവരം ട്വീറ്റിലൂടെ പുറത്ത് വിട്ടത്. അമ്പത് കോടിയോ അധിലധികമോ ഉള്ള വായ്പകള്‍ പാസ്‌പോര്‍ട്ട് വിവരങ്ങള്‍ നിര്‍ബന്ധമാക്കുന്നത് അഴിമതി മുക്ത-ഉത്തരവാദിത്ത ബാങ്കിങ്ങിലേക്കുള്ള അടുത്ത ചുവട് വെയ്പാണെന്നായിരുന്നു അദ്ദേഹം ട്വീറ്റ് ചെയ്തത്. പാസ്പോര്‍ട്ട് വിവരങ്ങള്‍ ലഭിക്കുന്നതോടെ, […]
ദീര്‍ഘദൂരയാത്രകള്‍ക്ക് ഇന്ത്യയില്‍ എല്ലാവരും ആശ്രയിക്കുന്നത് ട്രെയിന്‍ ഗതാഗതത്തിനെയാണ്. മിന്‍കൂട്ടി ബുക്ക് ചെയ്ത് യാത്ര ചെയ്യുന്നവരാണ് മിക്കവരും. അങ്ങനെ ബുക്ക് ചെയ്യുന്ന ടിക്കറ്റ് മറ്റൊരാളിന്റെ പേരിലേക്ക് മാറ്റി നല്‍കാനുള്ള സംവിധാനവുമായി റെയില്‍വേ രംഗത്ത് എത്തി. പ്രധാന സ്റ്റേഷനുകളിലെ ചീഫ് റിസര്‍വേഷന്‍ സൂപ്പര്‍വൈസറിന് സീറ്റോ, ബെര്‍ത്തോ മുന്‍കൂട്ടി ബുക്ക് ചെയ്തത് മാറ്റി നല്‍കാന്‍ സാധിക്കുമെന്ന് ഇന്ത്യന്‍ റെയില്‍വേ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. അതേസമയം, ഇത്തരത്തിലുള്ള അപേക്ഷ ഒറ്റത്തവണത്തേക്കു മാത്രമേ സമ്മതിക്കുകയുള്ളൂ. വിദ്യാര്‍ഥികള്‍, വിവാഹ സംഘം,എന്‍സിസി കേഡറ്റ്‌സ് തുടങ്ങി കൂട്ടത്തോടെ ബുക്കുചെയ്യുമ്പോള്‍ പത്തുശതമാനം […]
ഒറ്റയ്ക്ക് തീവണ്ടിയില്‍ യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്ക് ബര്‍ത്ത് ഉറപ്പാക്കി ദക്ഷിണ റെയില്‍വേ.ആറ് പ്രത്യേക ബര്‍ത്തുകളാണ് ഒരോ കമ്പാര്‍ട്ടുമെന്റിലും മാറ്റി വെയ്ക്കുന്നത്. ഇതില്‍ തേഡ് എ. സി , സെക്കന്റ് എ.സിയിലും മൂന്ന് ബര്‍ത്തുകളാണ്. ഇനി മുതല്‍ സ്ത്രീകള്‍ അടങ്ങിയ സംഘ യാത്രകള്‍ക്ക് പ്രത്യേക ആനുകൂല്യം ലഭിക്കും. ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് പി എന്‍ ആര്‍ നമ്പറില്‍ പുരുഷ യാത്രികര്‍ ഉണ്ടാവാന്‍ പാടില്ല എന്ന കര്‍ശന നിര്‍ദേശം റെയില്‍ മന്ത്രാലയം പറഞ്ഞിട്ടുണ്ട്. യാത്രക്കാരുടെ എണ്ണത്തില്‍ ക്രമാതീതമായി […]
ലോകത്തിലെ തന്നെ മികച്ച തീവണ്ടിയായ മഹാരാജ എക്‌സ്പ്രസ്സില്‍ ഇനി യാത്രക്കാര്‍ക്കും മദ്യം ലഭിക്കും.വൈനും മദ്യവും ലഭ്യമാകുന്ന സഫാരി മദ്യശാലയില്‍ യാത്രക്കാര്‍ക്കായി മദ്യത്തിനൊപ്പം ഭക്ഷണവും സൗജന്യമായി ലഭിക്കും. പ്രതിവര്‍ഷം 5000 രൂപ റെയില്‍വേ എക്‌സൈസിന് ഫീസായി അടക്കുന്ന തീവണ്ടിയില്‍ ഏറ്റവും കൂടിയ ക്ലാസിന് ഒരുലക്ഷത്തി ആറുപത്തിയെണ്ണായിരം രൂപയുടെ ടിക്കറ്റ് എടുക്കണം. യാത്രക്കാര്‍ക്ക് എടുക്കാവുന്ന ഏറ്റവും കുറഞ്ഞ നിരക്ക് പ്രതിദിനം അരലക്ഷം രൂപയാണ്.ഭീമമായ ടിക്കറ്റ് യാത്രക്കാരില്‍ നിന്നും ഈടാക്കുന്നതിനാല്‍ തീവണ്ടിക്കുള്ളില്‍ ലഭിക്കുന്ന ഭക്ഷണ-പാനീയങ്ങള്‍ എല്ലാം സൗജന്യമാണ്. ഡൈനിംങ്ങ് ബാര്‍ ഉള്‍പ്പെടുന്ന […]
ദേവനഹള്ളി കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തെയും ഇലക്ട്രോണിക്‌സ് സിറ്റിയേയും കൂട്ടിയിണക്കിയുള്ള തുമ്പി ഏവിയേഷന്‍ ഹെലികോപ്റ്റര്‍ ടാക്‌സി സര്‍വീസിന് തുടക്കമായി. ഏഷ്യയില്‍ തന്നെ ആദ്യമായാണ് ഒരു സീറ്റ് മാത്രം ബുക്ക് ചെയ്യാന്‍ മാത്രം സൗകര്യമുള്ള ഹെലി ടാക്‌സി സര്‍വീസ് തുടങ്ങുന്നതെന്ന് തിരുവനന്തപുരം ആസ്ഥാനമായുള്ള തുമ്പി ഏവിയേഷന്‍ പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറ്കടര്‍ ക്യാപ്റ്റന്‍ കെ.ജി. നായര്‍ പറഞ്ഞു. ദേവനഹള്ളി കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തെയും ഇലക്ട്രോണിക്‌സ് സ്റ്റിയേയും ബന്ധിപ്പിക്കുവാന്‍ ഇതുവരെ ഒരു ഹെലികോപ്റ്റര്‍ മൊത്തമായി വാടകയ്ക്ക് എടുക്കാനുള്ള സൗകര്യമേ ഉണ്ടായ്രുന്നൊള്ളൂ. എന്നാല്‍ […]
കോയമ്പത്തൂര്‍ നഗരത്തിലൂടെയൊരു സൈക്കിള്‍ യാത്ര ചെയ്യാന്‍ തയ്യറാണോ? എങ്കില്‍ സൈക്കിള്‍ തയ്യാര്‍. സവാരിക്ക് ശേഷം സൈക്കിള്‍ യദാ സ്ഥാനത്ത് വെച്ചിട്ട് പോകുകയും ചെയ്യാം. കോയമ്പത്തൂര്‍ നഗരസഭ സ്മാര്‍ട് സിറ്റി പദ്ധതിയുടെ ഭാഗമായി ഓഫോ ബൈസിക്കിള്‍ ഷെയറിങ് കമ്പനിയുമായി ചേര്‍ന്നു തയ്യാറാക്കിയ സൈക്കിള്‍ ഷെയറിങ് പദ്ധതി പുതുമയാകുകയാണ്. പദ്ധതിയുടെ ആരംഭത്തില്‍ ആയിരം സൈക്കിളുകളൊരുക്കും. പദ്ധതിയുടെ ഭാഗമായി ആയിരം സൈക്കിള്‍ കൂടി എത്തും.വിജയമെന്ന് കണ്ടാല്‍ മറ്റു നഗരങ്ങളില്‍ കൂടി പദ്ധതിയെത്തും.തമിഴ്‌നാട് മന്ത്രി എസ് പി വേലമണിയാണ് സൈക്കിള്‍ പുറത്തിറക്കിയത്.പരിസ്ഥിതി മലിനീകരണം […]
അതിരാവിലെയും മറ്റും ബാസനവാടി റെയല്‍വേ സ്റ്റേഷനിലെത്തുന്ന യാത്രക്കാരുടെ സൗകര്യാര്‍ഥം ബാസനവാടി-മജസ്റ്റിക്ക് ബി ടി എം മിനി ബസ് സര്‍വീസ് നിരത്തിലറക്കി. ബെംഗ്ലൂവിലേക്കുള്ള എറണാകുളം സൂപ്പര്‍ ഫാസ്റ്റ് ട്രെയിനിന്റെ സമയത്തില്‍ മാറ്റം വന്നതോടെ പുലര്‍ച്ച എത്തുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ക്ക് പുതിയ ബസ് വന്നതോടെ തുടര്‍ യാത്ര ദുരിതത്തിന് ഭാഗികമായി പരിഹാരമാകും. അതിരാവിലെ എത്തുന്ന സുരക്ഷിതത്വത്തിനെ സംബന്ധിച്ച് ആശങ്കകള്‍ ഒട്ടേറെ തുടരുന്ന സാഹചര്യവും, ഇരട്ടി തുക ഈടാക്കുന്ന ഓട്ടോ ഡ്രൈവര്‍മാര്‍ക്കെതിരെയുള്ള പരാതി നിലനില്‍ക്കുന്ന സാഹചര്യത്തിലുമാണ് ബെംഗ്ലൂളൂരു വികസന മന്ത്രി […]
ബജാജ് അവഞ്ചര്‍, റോയല്‍ എന്‍ഫീല്‍ഡ് തണ്ടര്‍ബേര്‍ഡ്, സുസുക്കി ഇന്‍ട്രൂഡര്‍ എന്നിവയ്ക്ക് എതിരാളിയായി റെനഗേഡ് ഡ്യൂട്ടി മോഡല്‍ ഇന്ത്യന്‍ നിരത്തിലേയ്ക്ക്. ഇതിനു ആദ്യപടിയെന്നോണം ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ ഡ്യൂട്ടി നിരയില്‍ ഡ്യൂട്ടി 230 എസ്, ഡ്യൂട്ടി 230 ഏയ്‌സ് എന്നീ മോഡലുകള്‍ കമ്പനി അവതരിപ്പിച്ചിരുന്നു. രണ്ടു മോഡലുകളും ജൂണ്‍-ജൂലായ് മാസത്തോടെ വില്‍പ്പനക്കെത്തും. റെനഗേഡ് ഡ്യൂട്ടി എസിന് 1.10 ലക്ഷം രൂപയും ഡ്യൂട്ടി ഏയ്‌സിന് 1.29 ലക്ഷം രൂപയുമായിരിക്കും വിപണി വില. റെനഗേഡ് സ്‌പോര്‍ട്ട് എസിന് കീഴെയാണ് യു.എം. ഡ്യൂട്ടി […]
എയര്‍ ഇന്ത്യയില്‍ രണ്ട് റീജ്യണുകളിലായി 500 കാബിന്‍ ക്രൂ ഒഴിവ്. ഡല്‍ഹി ആസ്ഥാനമായ നോര്‍ത്തേണ്‍ റീജ്യണില്‍ 450 ഒഴിവും മുംബൈ ആസ്ഥാനമായ വെസ്റ്റേണ്‍ റീജ്യണില്‍ 50 ഒഴിവുമുണ്ട്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അപേക്ഷിക്കാം. അപേക്ഷകര്‍ അവിവാഹിതരായിരിക്കണം. അഞ്ചുവര്‍ഷത്തേക്കുള്ള കരാറിലായിരിക്കും നിയമനം. ഏതെങ്കിലും ഒരു റീജ്യണിലേക്കുമാത്രമേ അപേക്ഷിയ്ക്കാനാവൂ. 2018 മാര്‍ച്ച് 12ന് 18 വയസ്സിനും 35 വയസ്സിനുമിടയില്‍ പ്രായമുള്ളവരാകണം അപേക്ഷകര്‍. ഉയര്‍ന്ന പ്രായപരിധിയില്‍ എസ്.സി, എസ്.ടി വിഭാഗത്തിന് അഞ്ചുവര്‍ഷവും ഒ.ബി.സി വിഭാഗത്തിന് മൂന്നുവര്‍ഷവും ഇളവ് ലഭിക്കും. യോഗ്യത ഗവ. അംഗീകൃത […]
ഇന്ത്യയുടെ പ്രിയതാരങ്ങളുടെ ഓർമകൾക്കു മുന്നിൽ ആദരാഞ്ജലികൾ അർപ്പിച്ച് ഓസ്കർ വേദിയും. ഓസ്കർ പുരസ്കാരദാന ചടങ്ങിനോടനുബന്ധിച്ചുള്ള ‘ഇൻ മെമ്മോറിയം’ വിഭാഗത്തിലാണ് അന്തരിച്ച മറ്റു ചലച്ചിത്ര പ്രതിഭകൾക്കൊപ്പം ശ്രീദേവിയെയും ശശി കപൂറിനെയും അനുസ്മരിച്ചത്. ബോളിവുഡിനു പുറമേ രാജ്യാന്തര ചലച്ചിത്രമേഖലയിലും പേരെടുത്ത നടനായിരുന്നു ശശി കപൂർ. ദ് ഹൗസ്ഹോൾഡർ, ഷെയ്ക്സ്പിയർ വാലാ, ദ് ഗുരു, ബോംബെ ടാക്കി, ഇൻ കസ്റ്റഡി തുടങ്ങിയ ഹോളിവുഡ് ചിത്രങ്ങളിൽ ശശി കപൂർ അഭിനയിച്ചിട്ടുണ്ട്. ജയിംസ് ബോണ്ട് താരം റോജർ മൂർ, മേരി ഗോൾഡ്ബർഗ്, ജോഹാൻ ജൊഹാൻസൺ, […]
കടലോരത്തെ അനധികൃത കുടിലുകള്‍ക്കെതിരെ കര്‍ശന നടപടിയുമായി ഗോവന്‍ ടൂറിസം മന്ത്രി. ബാഗാ സ്വീന്‍ക്വറീം തീരപ്രദേശത്താണ് നിയമം ലംഘിച്ച് കൊണ്ട് കെട്ടിയ കുടിലുകള്‍ക്കെതിരെയാണ് നടപടിയെടുത്തത്. അനുവദിച്ച സമയത്തിന് ശേഷവും തീരത്ത് കച്ചവടം നടത്തുന്നത് ഗോവന്‍ തീരങ്ങളില്‍ നിയമ ലംഘനമാണ്.ഇങ്ങനെ കച്ചവടം നടത്തുന്നത് ഗോവന്‍ ടൂറിസത്തെ ബാധിക്കും അതു കൊണ്ട് തന്നെ നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ കടുത്ത നടപടി തുടരുമെന്ന് അദ്ദേഹം പറഞ്ഞു. തീരപ്രദേശ നിവാസികളെ പരാതിയെ തുടര്‍ന്നാണ് മന്ത്രി നടപടിയെടുക്കാന്‍ തീരുമാനിച്ചത്. നടപടിയെ എതിര്‍ത്ത് കൊണ്ട് കച്ചവടക്കാര്‍ നിയമലംഘനം തുടര്‍ന്നാല്‍ […]
ഷാര്‍ജയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ആകര്‍ഷകമായ ഓഫറുമായി ഷാര്‍ജ ആസ്ഥാനമായ എയര്‍ അറേബ്യ. ഷാര്‍ജയില്‍ നിന്ന് തിരുവനന്തപുരത്തേക്കു 274 ദിര്‍ഹ (4864 രൂപ)മാണ് വിമാന നിരക്ക്. ഷാര്‍ജയില്‍ നിന്ന് കൊച്ചിയിലേക്ക് 280 ദിര്‍ഹത്തിനും (4970 രൂപ) കോയമ്പത്തൂരിലേക്ക് 350 ദിര്‍ഹത്തിനും (6212 രൂപ) പറക്കാം. ബാംഗ്ലൂരിലേക്ക് 345 ദിര്‍ഹമാണ് (6124 രൂപ) നിരക്ക്. കൂടാതെ ബെയ്റൂട്ട്, അലക്സാഡ്രിയ, കൊയ്റോ എന്നിവിടങ്ങളിലേക്കും എയര്‍ അറേബ്യ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ദുബൈ ആസ്ഥാനമായ ഫ്ലൈ ദുബൈയിലും ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഒമാനിലേക്ക് ഇക്കോണമി ക്ലാസിന് […]
ഉത്തരാഖണ്ഡ് ജുഡീഷ്യല്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കി ഓട്ടോറിക്ഷ ഡ്രൈവറുടെ മകള്‍ പൂനം തോടി. 2016ല്‍ നടന്ന പരീക്ഷയുടെ ഫലമാണ് പുറത്ത് വന്നത്. മകളുടെ വിജയത്തില്‍ അച്ഛന്‍ അശോക് കുമാര്‍ സന്തോഷവാനാണ്. മക്കളുടെ ഭാവിക്കായി എനിക്ക് നല്ല വിദ്യാഭ്യാസം മാത്രമേ നല്‍കാന്‍ സാധിക്കുകയുള്ളായിരുന്നു എന്നാല്‍ കഴിയുന്ന വിധം ഞാന്‍ അവരെ പഠിപ്പിച്ചു.പൂനം ഈ വിജയം കരസ്ഥമാക്കാന്‍ വളരെ കഷ്ടപ്പെട്ടു ഒടുവില്‍ അവള്‍ വിജയം നേടി.ഞങ്ങള്‍ക്ക് അഭിമാനാണ് അവള്‍ – അശോകിന്റെ വാക്കുകള്‍. എംകോം ബിരുദധാരിയാണ് പൂനം. […]















