സഞ്ചാരികളുടെ സ്വര്‍ഗം എന്നാണ് മാഥേരാന്‍ കുന്നുകള്‍ അറിയപ്പെടുന്നത്. മഹാരാഷ്ട്രയിലെ രണ്ടു വന്‍നഗരങ്ങള്‍ക്കിടയില്‍ പച്ചപ്പിന്റെ ചെറിയ തുരുത്താണ് ഈ ഇടം. സഹ്യാദ്രി മലമുകളില്‍ സ്ഥിതി ചെയ്യുന്ന മാഥേരാന് വലിയൊരു പ്രത്യേകതയുണ്ട്. വാഹനങ്ങളില്‍ നിന്ന് ഉണ്ടാകുന്ന മലിനീകരണത്തില്‍ നിന്ന് അനുദിനം നശിക്കുന്ന നഗരങ്ങളെ പോലെയാവരുത് തങ്ങളുടെ ഗ്രാമം എന്ന നടപടിയുടെ ഭാഗമായി മാഥേരാനില്‍ വാഹനഗതാഗതം നിരോധിച്ചിരിക്കുകയാണ് ഇവിടെ. മോട്ടോര്‍ വാഹനങ്ങള്‍ക്ക് വിലക്കുള്ള ഏഷ്യയിലെ ഏക ഹില്‍ സ്റ്റേഷനാണ് മാഥേരാന്‍. മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലാണ് മാഥേരാന്‍ സ്ഥിതി ചെയ്യുന്നത്. ഇന്ത്യയിലെ ഏറ്റവും […]
Category Archives: India
മധ്യ ഇന്ത്യയില്‍ ആദ്യമായി കരിംപുലി സാന്നിധ്യം സ്ഥിരീകരിച്ചു. ഛത്തീസ്ഗഡിലെ ഗരിയാദാബാദ് ജില്ലയിലുള്ള ഉഡാന്തി-സിതാനദി കടുവാ സങ്കേതത്തിലാണ് കരിംപുലിയുടെ സാന്നിധ്യമുണ്ടെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചത്. 2016 ഡിസംബര്‍ മുതല്‍ 2017 ഏപ്രില്‍ വരെയുള്ള 80 ദിവസങ്ങളില്‍ വനത്തില്‍ സ്ഥാപിച്ച 200ലേറെ കാമറകളില്‍ കരിംപുലിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. മുമ്പ് പല ഉദ്യോഗസ്ഥരും കരിംപുലിയെ നേരിട്ട് കണ്ടിട്ടുണ്ടെങ്കിലും ശാസ്ത്രീയ തെളിവുകളുടെ സഹായത്തോടെയാണ് വനംവകുപ്പ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത് ഇപ്പോള്‍ തങ്ങളുടെ കൈവശം ഫോട്ടോഗ്രാഫിക് തെളിവുകളുമുണ്ടെന്ന് ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ഒ.പി യാദവ് അറിയിച്ചു. […]
വന്‍കിട ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റായ ആമസോണ്‍ ഇന്ത്യയില്‍ വന്‍ പദ്ധതിക്കായി ഒരുങ്ങുന്നു.ഗ്രോസറി, വെജിറ്റബിള്‍ മാര്‍ക്കറ്റുകളിലേക്കും തങ്ങളുടെ ആധിപത്യം വ്യാപിപ്പിക്കാനാണ് ആമസോണിന്റെ ലക്ഷ്യം. ഇന്ത്യയില്‍ എവിടേക്കും ഓണ്‍ലൈന്‍ ഓര്‍ഡറുകള്‍ വഴി ഗ്രോസറി ഉത്പന്നങ്ങളും എത്തിച്ചു നല്‍കുന്ന പദ്ധതിയായ ‘ആമസോണ്‍ ഫ്രഷ്’ അഞ്ച് വര്‍ഷം കൊണ്ട് സാക്ഷാത്കരിക്കാനാണ് ആമസോണ്‍ നീക്കം. പലചരക്കു ഉത്പന്നങ്ങള്‍, പച്ചക്കറി, ഇറച്ചി, പഴങ്ങള്‍ തുടങ്ങി ഏത് സാധനങ്ങളും രണ്ട് മണിക്കൂര്‍ കൊണ്ട് വീടുകളിലെത്തിക്കുന്ന പദ്ധതിയാണ് ആമസോണ്‍ ഫ്രഷ്. സോപ്പുകളും ക്ലീനിംഗ് പ്രൊഡക്ടുകളുമായി ഇപ്പോള്‍ തന്നെ ഒരു […]
ടാക്‌സി ഓടിക്കാന്‍ ബാഡ്ജ് വേണമെന്ന നിബന്ധന ഒഴിവാക്കി കേന്ദ്ര ഗതാഗത വകുപ്പ്. പുതിയ ഉത്തരവ് അനുസരിച്ച് മീഡിയം/ ഹെവി ഗുഡ്‌സ്, പാസഞ്ചര്‍ വാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്ക് മാത്രമാണ് നിയമം ബാധമാകുന്നത്. ബാഡ്ജ് ഒഴിവാക്കിയെന്ന ഉത്തരവ് കേന്ദ്ര റോഡ് ട്രാന്‍സ്‌പോര്‍ട്ട് ഹൈവേ വിഭാഗം പ്രിന്‍സിപ്പല്‍ സെക്രട്ടറി അഭയ് ദാമ്ലോയാണ് പ്രഖ്യാപിച്ചത്. പുതുക്കിയ ഉത്തരവിന്‍ പ്രകാരം ലൈറ്റ് ഗുഡ്‌സ്/പാസഞ്ചര്‍, ഇ-റിക്ഷ, ഇ-കാര്‍, മോട്ടോര്‍ സൈക്കിള്‍ ഗിയര്‍ ഉള്ളതും, ഇല്ലാത്തതും തുടങ്ങിയ വാഹനങ്ങള്‍ക്ക് ബാഡ്ജിന്റെ ആവശ്യമില്ല. ഈ ഉത്തരവ് നിലവില്‍ വരുന്നതോടെ 1988ലെ […]
ജവഹര്‍ലാല്‍ നെഹ്‌റു ക്യാമ്പസില്‍ കറങ്ങാന്‍ ഇനി ഇ-റിക്ഷയും. ഒരാള്‍ക്ക് 10 രൂപ നിരക്കില്‍ ക്യാമ്പസിനുള്ളിലെ യാത്രകള്‍ക്ക് ഉപകരിക്കുന്ന ഇ-റിക്ഷ സംവിധാനം ഇന്നലെ മുതല്‍ സര്‍വീസ് ആരംഭിച്ചു. ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഓട്ടോറിക്ഷ ജെ എന്‍ യുവിലെ റസിഡന്‍ഷ്യല്‍ മേഖലകള്‍, ഹോസ്റ്റല്‍, ഷോപ്പിംങ് കോംപ്ലക്‌സ്, ലൈബ്രറി, അക്കാദമിക് ബില്‍ഡിങ് തുടങ്ങിയ എല്ലാ പ്രധാന ഗേറ്റുകളുമായി ബന്ധിപ്പിച്ച് കൊണ്ടാണ് സര്‍വീസ് നടത്തുന്നത്. രാവിലെ 7.30 മുതല്‍ രാത്രി 9.30 വരെ പത്ത് ഇ-റിക്ഷകളാണ് ക്യാമ്പസിനുള്ളില്‍ സര്‍വീസ് നടത്തി വരുന്നത്.വരും മാസങ്ങളില്‍ കൂടുതല്‍ […]
റെയില്‍വേ ടിക്കറ്റ് ബുക്കിംഗിന്‍റെ നിയമങ്ങളില്‍ വലിയ മാറ്റം വരുത്തി ഐആര്‍സിടിസി. കഴിഞ്ഞ ദിവസം മുതല്‍ നിലവില്‍വന്ന പുതുക്കിയ ചട്ടങ്ങള്‍ പ്രധാനമായും ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാവുന്ന കാലാവധി, റീഫണ്ടിംഗ് എന്നിവ സംബന്ധിച്ചാണ്. പുതുക്കിയ ചട്ടങ്ങള്‍ പ്രകാരം യാത്ര ചെയ്യേണ്ട ദിവസത്തിന് നാലു മാസം മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്യാം. ഒരു യൂസര്‍ ഐഡിയില്‍ നിന്നും ആറ് ടിക്കറ്റുവരെ ബുക്ക് ചെയ്യാം. ഐആര്‍സിടിസി ഓണ്‍ലൈനില്‍ ആധാര്‍ വെരിഫൈ ചെയ്തിട്ടുളള ഉപയോക്താക്കള്‍ക്ക് മാസം 12 ടിക്കറ്റ് വരെ ബുക്ക് ചെയ്യാം. […]
നഗരത്തിലെ 19 റെയില്‍വേ സ്റ്റേഷനുകളുടെ മുഖം മിനുക്കല്‍ നടപടിക്ക് പദ്ധതിയുമായി മുംബൈ റെയില്‍ വികാസ് കോര്‍പറേഷന്‍ (എംആര്‍വിസി). വെസ്റ്റേണ്‍ ലൈന്‍, മെയിന്‍ ലൈന്‍, ഹാര്‍ബര്‍ ലൈന്‍ എന്നിങ്ങനെ മൂന്നു ലൈനുകളിലെയും വിവിധ സ്റ്റേഷനുകളുടെ നവീകരണ പദ്ധതിയുടെ ഭാഗമാണിത്. വെസ്റ്റേണ്‍ ലൈനിലെ മുംബൈ സെന്‍ട്രല്‍, ജോഗേശ്വരി, കാന്താവ്ലി, മീരാറോഡ്, ഭായിന്ദര്‍, വസായ് റോഡ്, നാലസൊപാര, വിരാര്‍ എന്നീ സ്റ്റേഷനുകളും മെയിന്‍ ലൈനില്‍ ഭാണ്ഡൂപ്, മുളുണ്ട്, താനെ, ഡോംബിവ്ലി, ഷഹാഡ്, നെരാള്‍, കസാര എന്നീ സ്റ്റേഷനുകളും നവീകരിക്കുന്നതില്‍ ഉള്‍പെടും. ജിടിബി […]
നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഡല്‍ഹി- മുംബൈ ട്രെയിന്‍ യാത്ര സുഗമമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതി. 500 കോടി രൂപ ചെലവില്‍ ട്രാക്കിലെ 500 കിലോമീറ്ററില്‍ മതില്‍ നിര്‍മിക്കാനുള്ള പദ്ധതിക്കു കേന്ദ്രം പച്ചക്കൊടി കാട്ടി. ആളുകളും കന്നുകാലികളും അതിക്രമിച്ചു കടക്കുന്നതു തടയാന്‍ ലക്ഷ്യമിട്ടാണു ട്രാക്കിന്റെ ഇരുവശങ്ങളിലും മതില്‍ നിര്‍മിക്കുന്നത്. ഇതുവഴി ട്രെയിനുകള്‍ക്കു പരമാവധി വേഗം കൈവരിക്കാനാകുമെന്നും ഇരു നഗരങ്ങള്‍ക്കുമിടയിലുള്ള യാത്രാസമയം കുറയ്ക്കാനാകുമെന്നും റെയില്‍വേ ചൂണ്ടിക്കാട്ടി. 1384 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാതയില്‍ ട്രെയിനുകള്‍ക്ക് അനുവദിച്ചിരിക്കുന്ന പരമാവധി വേഗം മണിക്കൂറില്‍ […]
ഉത്തരാഖണ്ഡിലെ രാജാജി കടുവ സങ്കേതത്തില്‍ കാണാതായ വിനോദ സഞ്ചാരിയുടെ മൃതദേഹം പാതി ഭക്ഷിച്ച നിലയില്‍ കണ്ടെത്തി. പുലിയുടെ ആക്രമണമാണ് മരണകാരണമെന്നാണ് നിഗമനം. മോണ്‍ടിചുര്‍ വനാതിര്‍ത്തിക്കു സമീപമുള്ള അമ്പലത്തിനു പിന്നിലുള്ള വനത്തിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. ഹരിയാനയിലെ പല്‍വാല്‍ ജില്ലയില്‍ നിന്നും വിനോദസഞ്ചാരത്തിനെത്തിയ 56 കാരനായ ടെക് ചന്ദിന്റേതാണ് മൃതദേഹമെന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. മുതിര്‍ന്ന സഹോദരനും കുടുംബത്തോടുമൊപ്പം കഴിഞ്ഞ ദിവസം നീല്‍കണ്ഡിലെത്തിയതായിരുന്നു ടെക് ചന്ദ്.മടക്കയാത്രയില്‍ സത്യനാരായണ്‍ ക്ഷേത്രത്തിനു പിന്നിലുള്ള വനത്തിലേക്കു പോയ ഇദ്ദേഹത്തെ വൈകുന്നേരം നാലുമണിയോടെ കാണാതാവുകയായിരുന്നു. ഇദ്ദേഹം തിരിച്ചെത്താന്‍ […]
സിന്ധു നദീതട സംസ്കാരം ഇല്ലാതായത് 900 വർഷം നീണ്ട കടുത്ത വരൾച്ചയെ തുടർന്നെന്നു പഠനം. 4350 വർഷം മുമ്പ് സിന്ധു നദീതട സംസ്കാരം തുടച്ചുനീക്കപ്പെടാൻ കാരണം നൂറ്റാണ്ടുകൾ നീണ്ട വരൾച്ചയാണെന്ന് ഐഐടി ഖരഗ്പുരിലെ ശാസ്ത്രജ്ഞരാണു കണ്ടെത്തിയത്. 200 വർഷം നീണ്ട വരൾച്ചയാണു സിന്ധു സംസ്കാരത്തെ ഇല്ലാതാക്കിയത് എന്ന സിദ്ധാന്തമാണ് ഇതുവരെ പ്രചാരത്തിലിരുന്നത്. ഇതാണു ശാസ്ത്രജ്ഞർ തിരുത്തിയത്. ക്വാർട്ടർനറി ഇന്‍റര്‍നാഷനൽ ജേണലിലാണു പഠനം പ്രസിദ്ധീകരിച്ചത്. ജിയോളജി, ജിയോഫിസിക്സ് വകുപ്പുകളിലെ ഗവേഷകർ പഠനത്തിൽ പങ്കാളികളായി. കഴിഞ്ഞ 5000 വർഷത്തെ മഴക്കാലത്തിലെ […]
വേനല്‍ക്കാലം അവധിക്കാലം കൂടിയാണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം കൂടുതല്‍ ഇന്ത്യക്കാര്‍ അവരുടെ വേനല്‍ക്കാല വിനോദസഞ്ചാര പരിപാടികള്‍ ആസൂത്രണം ചെയ്തതായി മെയിക് മൈ ട്രിപ്പ് സര്‍വെ. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം 24 ശതമാനം യാത്രക്കാരുടെ വര്‍ധനവുണ്ട്. ഇതില്‍ കൂടുതലും 25 മുതല്‍ 30 വയസുവരെ പ്രായമുള്ളവരാണ്. ആഭ്യന്തര യാത്രക്കാരില്‍ ഭൂരിഭാഗം ആളുകളും താമസത്തിന് ഫോര്‍ സ്റ്റാര്‍, ഫൈവ് സ്റ്റാര്‍ ഹോട്ടലുകലാണ് ഉപയോഗിക്കുന്നതെന്ന് സര്‍വെ രേഖപ്പെടുത്തുന്നു. സ്റ്റാര്‍ ഹോട്ടലുകളില്‍ താമസിക്കുന്ന വിദേശ ടൂറിസ്റ്റുകളില്‍ 10 […]
ഹരിത ഭൂമിയെന്ന ഭാരതത്തിന്റെ വിളിപ്പേര് ഓര്‍മകള്‍ മാത്രമാകാന്‍ പോകുന്നു. രാജ്യം വരണ്ടുണങ്ങാന്‍ പോവുകയാണെന്നു പഠനം. ലോകത്തിലെ മറ്റു പല പ്രദേശങ്ങളിലെന്ന പോലെ ഇന്ത്യയിലെയും ഉറവകളും ജലസംഭരണികളും വറ്റുകയാണ്. പ്രവചിക്കപ്പെട്ടതിലും നേരത്തേ രാജ്യം ‘സമ്പൂര്‍ണ വരള്‍ച്ച’യിലേക്കു നീങ്ങുകയാണെന്നു ‘ദ് ഗാര്‍ഡിയന്‍’ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 2013 മുതല്‍ 2017 വരെയുള്ള റിപ്പോര്‍ട്ട് അപഗ്രഥിച്ചപ്പോള്‍ കുടിക്കുവാന്‍ പോലും വെള്ളം തികയാതെ മനുഷ്യര്‍ പര്‌സ്പരം കലഹിക്കുന്ന കേപ് ടൗണ്‍ പോലെ ജലരഹിത ദിനം ഇന്ത്യന്‍ നഗരങ്ങളിലും വന്നേക്കുമെന്ന് റിപ്പോര്‍ട്ട്. മൊറോക്കോ, ഇറാഖ്, […]
അടുത്ത വര്‍ഷം മാര്‍ച്ചിനകം മധ്യറെയില്‍വേയുടെ മുംബൈ ഡിവിഷനിലെ എല്ലാ സ്റ്റേഷനുകളിലും കുറഞ്ഞതു രണ്ട് എസ്‌കലേറ്റര്‍ (ഒരെണ്ണം കയറാനും ഒരെണ്ണം ഇറങ്ങാനും) വീതമെങ്കിലും സ്ഥാപിക്കാന്‍ മധ്യറെയില്‍വേ ലക്ഷ്യമിടുന്നു. നിലവില്‍ 34 എസ്‌കലേറ്ററുകളാണുള്ളത്. 2019 മാര്‍ച്ചിനകം 214 എണ്ണം കൂടി സ്ഥാപിച്ച് 288ല്‍ എത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്നു മധ്യറെയില്‍വേ ഡിവിഷനല്‍ മാനേജര്‍ എസ്.കെ. ജയിന്‍ പറഞ്ഞു. ഇക്കൊല്ലം ജൂണിനു മുന്‍പ് 40 എസ്‌കലേറ്ററുകള്‍ യാത്രക്കാര്‍ക്കു തുറന്നു കൊടുക്കും. ആകെ 102 സ്റ്റേഷനുകളാണ് മധ്യറെയില്‍വേയുടെ മുംബൈ ഡിവിഷനിലുള്ളത്. മഴക്കാലത്തിനുശേഷം എസ്‌കലേറ്ററുകള്‍ സ്ഥാപിക്കുന്നതിനുള്ള ജോലി […]
ഡല്‍ഹി വികസന അതോററ്റി 8032 കോടി രൂപയുടെ പദ്ധതിയിലൂടെ ഡല്‍ഹിയെ ലോകോത്തര നഗരമാക്കുമെന്ന് പ്രഖ്യാപിച്ചു.ഡിഡിഎ ചെയര്‍മാന്‍ കൂടിയായ ലഫ്. ഗവര്‍ണര്‍ അനില്‍ ബൈജലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലായിരുന്നു ബജറ്റ് അവതരണം. വാണിജ്യ, പാര്‍പ്പിട സമുച്ചയങ്ങള്‍ക്കായി 3633 കോടി രൂപ ചെലവിടും. ഭൂമി ഏറ്റെടുക്കുന്നതിനും, അധിക നഷ്ടപരിഹാരം നല്‍കുന്നതിനുമായി 765 കോടി രൂപ വകയിരുത്തി. വികസന പ്രവര്‍ത്തനങ്ങള്‍ക്കായി പദ്ധതിയുടെ രൂപ വീതിച്ചു. ഭൂമി വികസനത്തിന് 2348 കോടി രൂപ. മറ്റു വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 1286 കോടി. നഗരത്തില്‍ ഡിഡിഎയ്ക്കു […]
ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയും ഉത്തര്‍പ്രദേശ് സുന്നി വഖഫ് ബോര്‍ഡും തമ്മിലുള്ള താജ്മഹലിന്റെ പേരിലുള്ള അവകാശതര്‍ക്കത്തിനിടയില്‍ സുന്നി വഖഫ് ബോര്‍ഡിനോട് ഷാജഹാന്‍ ഒപ്പിട്ട് നല്‍കിയ രേഖകള്‍ ഹാജരാക്കാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടു. മുഗള്‍ ചക്രവര്‍ത്തിയായ ഷാജഹാന്റെ കാലത്ത് പണിത താജ്മഹലിന്റെ അവകാശം ചക്രവര്‍ത്തി തങ്ങള്‍ക്ക് നല്‍കിയിട്ടുണ്ടെന്ന് വഖഫ് ബോര്‍ഡിന്റെ വാദത്തിലാണ് സുപ്രീംകോടതി ഇത് തെളിയിക്കുന്നതിന്റെ രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടത്. താജ്മഹല്‍ വഖഫ് സ്വത്തായി രജിസ്റ്റര്‍ ചെയ്യാനുള്ള ബോര്‍ഡിന്റെ തീരുമാനത്തിനെതിരെ 2010ലാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ സുപ്രീം കോടതി […]















