യോഗയെ സ്‌നേഹിക്കുന്നവര്‍ക്ക് യോഗയെ അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് യോഗ സംബന്ധമായ പരിപാടികളെക്കുറിച്ചറിയാന്‍ ഒരു മൊബൈല്‍ ആപ്ലിക്കേഷന്‍ ‘യോഗ ലൊക്കേറ്റര്‍ ആപ്പ്’. ഈ ആപ്പ് വഴി സമീപ പ്രദേശത്ത് നടക്കുന്ന യോഗ പരിപാടികളെക്കുറിച്ചറിയാനും അവിടേക്കുള്ള വഴി കണ്ട്പിടിച്ച് തരാന്‍ ഈ ആപ്പ് സഹായിക്കും. സെന്‍ട്രല്‍ കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ യോഗ ആന്‍ഡ് നാച്ചുറോപ്പതി ഹെല്‍ത്ത് ആന്‍ഡ് ഫിറ്റ്നസ് എന്ന സ്ഥാപനമാണ് ആപ്പ് പുറത്തിറക്കിയിട്ടുള്ളത്. ഗൂഗിള്‍ പ്ലേ സ്റ്റോറിലും ഐഓഎസ് ആപ് സ്റ്റോറിലും നിലവില്‍ ആപ് ലഭ്യമാണ്. വളരെ എളുപ്പത്തില്‍ ഇപയോഗിക്കാന്‍ […]
Category Archives: India
ഇന്ന് അന്താരാഷ്ട്ര യോഗ ദിനം. ദെഹ്‌റാദൂണ്‍ ഫോറസ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്ന യോഗ ദിന ചടങ്ങ് ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി സംസാരിക്കുകയായിരുന്നു. ലോകം യോഗയെ പുണര്‍ന്നിരിക്കുന്നുവെന്നും അന്താരാഷ്ട്ര യോഗ ദിനം അതിന്റെ സൂചനകളാണ് ലോകം മുഴുവന്‍ എല്ലാ വര്‍ഷവും നല്‍കുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ആയുരാരോഗ്യ സൗഖ്യത്തിനായുള്ള അന്വേഷണത്തില്‍ യോഗ ദിനം ലോകം തന്നെ ഏറ്റവും വലിയ മുന്നേറ്റങ്ങളിലൊന്നായി മാറിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര യോഗ ദിനത്തിന്റെ ഭാഗമായി രാജ്യമെങ്ങും വിപുലമായ പരിപാടികളാണ് അരങ്ങേറുന്നത്. ഉത്തരാഖണ്ഡില്‍ 50000 പേര് […]
നമ്മള്‍ വലിച്ചെറിയുന്ന കുപ്പികള്‍ പൊടിക്കാന്‍ റെയില്‍വേ സ്റ്റേഷനുകളില്‍ ക്രഷര്‍ മെഷീനുകളുമായി ഇന്ത്യന്‍ റെയില്‍വേ. പദ്ധതിയുടെ ആദ്യ ഘട്ടമായി ഗുജറാത്തിലെ വഡോദരയില്‍ ബുധനാ്ച മെഷീന്‍ സ്ഥാപിച്ചു. നാലര ലക്ഷം രൂപ വിലയുള്ള മെഷീനില്‍ ഓരോ തവണ പ്ലാസ്റ്റിക് കുപ്പി നിക്ഷേപിക്കുമ്പോഴും ഇ വാലറ്റ് ആയ പേടിഎമ്മുമായി ബന്ധിപ്പിച്ചിട്ടുള്ള മൊൈബല്‍ നമ്പറിലേക്കു അഞ്ച് രൂപ ക്യാഷ്ബാക്കും ലഭിക്കും. രാജ്യം മുഴുവന്‍ പദ്ധതി വ്യാപിപ്പിക്കാനാണു റെയില്‍വേ ലക്ഷ്യമിടുന്നത്. ഈ പദ്ധതി ബെംഗളൂരുവിലും നടപ്പാക്കിയിട്ടുണ്ട്. അഹമ്മദാബാദ്, പുണെ, മുംബൈ എന്നീ റെയില്‍വേ സ്റ്റേഷനുകളിലും […]
2006 മെയ് വരെ അരുണാചലിലെ ഈ പക്ഷികളുടെ പറുദീസ അധികമാര്‍ക്കും അറിയില്ലായിരുന്നു. പശ്ചിമ അരുണാചല്‍പ്രദേശ് പ്രകൃതി വിസ്മങ്ങളുടെ കലവറയാണ്. പക്ഷിനിരീക്ഷകനായ രമണ ആത്രേയ ഇവിടെ പുതിയ പക്ഷികളെ കണ്ടെത്തുന്നത് വരെ ഈഗിള്‍ നെസ്റ്റ് വൈല്‍ഡ് ലൈഫ് സ്വന്‍ച്വറി പുറംലോകം അറിയുന്നത്. ആത്രേയ കണ്ടെത്തിയ പക്ഷിക്ക് തന്റെ നാട്ടിലെ ബുഗണ്‍ ഗോത്രവര്‍ഗത്തിന്റെ പേര് കൂടി ചേര്‍ത്ത് ബുഗണ്‍ ലിയോസിച്ചില എന്ന് പേരിട്ടു. അദ്ദേഹത്തിന്റെ ഈ കണ്ട്പിടുത്തമാണ് ലോകപ്രശസ്ത ഫോട്ടോഗ്രാഫറുടെയും പക്ഷിനിരീക്ഷകരുടെയും ഇടയില്‍ ഈഗിള്‍നെസ്റ്റിനെ ഒന്നാമതാക്കിയത്. 500 പക്ഷിയിനങ്ങള്‍ ഇവിടെയുണ്ട്. […]
പരാതികളും അഭിപ്രായങ്ങളും കുറിക്കാന്‍ ഗാര്‍ഡിന്റെ കൈവശമുള്ള ബുക്ക് തപ്പി ഇനി ട്രെയിനില്‍ യാത്രക്കാര്‍ അലഞ്ഞു നടക്കേണ്ടതില്ല. മൊബൈല്‍ ഫോണിലൂടെയോ ലാപ്‌ടോപ്പിലൂടെയോ റെയില്‍വേ പുറത്തിറക്കിയ പുതിയ ‘റെയില്‍ മദദ്’ ആപ്പ് വഴി പരാതികള്‍ ഉന്നയിക്കാം. ട്രെയിനിലെയും സ്റ്റേഷനുകളിലെയും ഭക്ഷണ സാധനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ‘മെനു ഓണ്‍ റെയില്‍’ എന്ന ആപ്പ് വഴിയും ലഭ്യമാകും.നാട്ടിലേക്കുള്ള പതിവു യാത്രക്കാര്‍ക്ക് രണ്ട് ആപ്ലിക്കേഷനുകളും പ്രതീക്ഷ നല്‍കുന്നു. പരാതി പറഞ്ഞു മടുത്ത വിഷയങ്ങളില്‍ പുതിയ സംവിധാനത്തിലൂടെ പരിഹാരം കണ്ടെത്താന്‍ കഴിയുമെന്നാണു പ്രതീക്ഷ. ട്രെയിന്‍ യാത്രയ്ക്കിടെ […]
കൊങ്കണ്‍ പാതയില്‍ മണ്‍സൂണ്‍ ടൈംടേബിള്‍ ഇന്നലെ മുതല്‍ പ്രാബല്യത്തില്‍. കൊങ്കണ്‍ പാത വഴിയുള്ള ട്രെയിനുകള്‍ പുറപ്പെടുകയും വിവിധ സ്റ്റേഷനുകളിലും ലക്ഷ്യസ്ഥാനത്തും എത്തിച്ചേരുകയും ചെയ്യുന്ന സമയങ്ങളിലുള്ള മാറ്റം ശ്രദ്ധിക്കണമെന്നു കൊങ്കണ്‍ റെയില്‍വേ അറിയിച്ചു. മഴയില്‍ പാറയും മണ്ണും ഇടിഞ്ഞ് അപകടസാധ്യതയുള്ളതിനാല്‍ ട്രെയിനുകള്‍ പതിവിലും വേഗം കുറച്ചു പോകുന്ന വിധത്തിലാണ് മണ്‍സൂണ്‍ സമയക്രമം. യാത്ര ആസൂത്രണം ചെയ്യുന്ന വേളയിലും ട്രെയിന്‍ കയറാന്‍ സ്റ്റേഷനില്‍ എത്തുന്ന വേളയിലും സമയമാറ്റം ശ്രദ്ധിക്കണം. ഒക്ടോബര്‍ 31 വരെയാണ് മണ്‍സൂണ്‍ സമയക്രമം.
ബസ് കാത്തിരിപ്പു കേന്ദ്രങ്ങളും പുതിയ കാലത്തിനൊത്തു മാറുന്നു. സാങ്കേതിക തികവാര്‍ന്ന ‘ഇന്റഗ്രേറ്റഡ് ട്രാന്‍സിറ്റ് മാപ്’ സംവിധാനം ബസ് കാത്തിരിപ്പു കേന്ദ്രങ്ങളില്‍ സ്ഥാപിക്കാനുള്ള പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍. ഡല്‍ഹി സെക്രട്ടേറിയറ്റ് ബസ് സ്റ്റോപ്പ് ഉള്‍പ്പെടെ നാലുകേന്ദ്രങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി ആരംഭിച്ചു. ബസ് സ്റ്റോപ്പിലൂടെ കടന്നുപോകുന്ന എല്ലാ ബസുകളുടെയും റൂട്ട് മാപ് ഉള്‍പ്പെടുന്ന സംവിധാനമാണ് ദൃശ്യമാകുക. സമീപത്തെ മെട്രോ റെയില്‍ പാതയുടെ വിശദാംശങ്ങള്‍, മറ്റു പ്രധാനകേന്ദ്രങ്ങള്‍ എന്നിവയെല്ലാം മാപ്പില്‍ ലഭ്യമാകും. ഗതാഗതമന്ത്രി കൈലാഷ് ഗലോട്ട് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. പൊതുഗതാഗത […]
ഡല്‍ഹി മെട്രോ റെയില്‍ മജന്ത പാത ഇനി ‘നോളജ് കോറിഡോര്‍’. നാലു സര്‍വകലാശാലകളെ ബന്ധിപ്പിക്കുന്നതിനാലാണ് പുതിയ ലൈനിന് അറിവിന്റെ ഇടനാഴി എന്നു പേരിടാന്‍ ഡല്‍ഹി മെട്രോ റെയില്‍ അധികൃതര്‍ തീരുമാനിച്ചത്. ഓഖ്ലയിലെ ജാമിയ മിലിയ ഇസ്ലാമിയ യൂണിവേഴ്‌സിറ്റിക്കു പുറമെ ഐഐടി, ജവാഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല, നോയിഡ അമിറ്റി യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലേക്കുള്ള എളുപ്പമാര്‍ഗമാകും പുതിയപാത. മജന്ത പാതയുടെ ആദ്യഭാഗം കഴിഞ്ഞ ഡിസംബറിലാണ് തുറന്നത്. ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ മുതല്‍ കല്‍ക്കാജി വരെയുള്ള പാത തുറന്നതോടെ ജാമിയ മിലിയ ഇസ്‌ലാമിയ സര്‍വകലാശാലയില്‍ […]
ജമ്മു കാശ്മീരിലെ ഇന്‍ഡസ് നദിതീരത്ത് സ്ഥിതി ചെയ്യുന്ന ലഡാക്ക് സംസ്ഥാനത്തെ ശ്രദ്ധേയമായ വിനോദസഞ്ചാര കേന്ദ്രമാണ്. മൂണ്‍ ലാന്‍റ്, ബ്രോക്കണ്‍ മൂണ്‍ എന്നീ പേരുകളിലും ലഡാക്ക് വിശേഷിപ്പിക്കപ്പെടുന്നു. മനോഹരമായ തടാകങ്ങള്‍, ആശ്രമങ്ങള്‍, ഭൂപ്രദേശം, കൊടുമുടികള്‍ എന്നിവയാല്‍ സമൃദ്ധമാണ് ലഡാക്ക്. സമുദ്രനിരപ്പില്‍ നിന്ന് 3500 മീറ്റര്‍ മുകളിലാണ് ലഡാക്കിന്‍റെ സ്ഥാനം. ലോകത്തെ പ്രമുഖ പര്‍വത മേഖലകളായ കാരക്കോണത്തിനും ഹിമാലയത്തിനും ഇടയിലാണ് ലഡാക്ക്. കൂടാതെ ലഡാക്ക് താഴ്വരക്ക് സമാന്തരമായി സന്‍സ്കാര്‍ ലഡാക്ക് മേഖല കൂടി കടന്നു പോവുന്നു. വലിയൊരു തടാകമായിരുന്ന ലഡാക്ക് പിന്നീട് വര്‍ഷങ്ങള്‍ കടന്നുപോയപ്പോള്‍ […]
ഡല്‍ഹി മെട്രോ റെയില്‍ മജന്ത പാതയുടെ ജനക്പുരി വെസ്റ്റ്-കല്‍കാജി മന്ദിര്‍ ഭാഗം 28ന് ഉദ്ഘാടനം ചെയ്യും. 29നു രാവിലെ മുതല്‍ സര്‍വീസ് തുടങ്ങുമെന്ന് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ (ഡിഎംആര്‍സി) അറിയിച്ചു. മെട്രോ മൂന്നാം ഘട്ടത്തിലെ ഏറ്റവും നീളമുള്ള പാതയായി മജന്ത മാറും. ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ മുതല്‍ കല്‍കാജി വരെയുള്ള ഭാഗം നേരത്തെ തുറന്നു നല്‍കിയിരുന്നു. 28നു നെഹ്‌റു എന്‍ക്ലേവ് മെട്രോ സ്റ്റേഷനില്‍ നടക്കുന്ന ചടങ്ങില്‍ കേന്ദ്ര നഗരവികസന മന്ത്രി ഹര്‍ദീപ് സിങ് പുരി, മുഖ്യമന്ത്രി അരവിന്ദ് […]
ഒരു യുദ്ധം അവസാനിപ്പിക്കാന്‍ ഒരു കപ്പ് ചായയ്ക്ക് കഴിഞ്ഞിട്ടുണ്ട് അത്രയ്ക്ക് മഹത്തരമാണ് ചായയുടെ ശക്തി. ചായ ചൂടില്‍ നിന്നാണ് പല ചര്‍ച്ചകളും, പരിഹാരങ്ങളും വരെ ഉണ്ടകുന്നത്. അങ്ങനെയൊരു ചായ പ്രേമിയായ യുവാവിന്റെ കഥയാണ് ഇത്. ചായയോടുള്ള ഇഷ്ടത്തില്‍ ചായക്കട തുടങ്ങിയ വ്യക്തിയാണ് നിര്‍മല്‍ രാജ്. ഇന്ന് കോയമ്പത്തൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബഡ്ഡീസ് കഫെ എന്ന സ്വന്തം സ്ഥാപനത്തിലൂടെ 70 വ്യത്യസ്ത തരം ചായകളാണ് ഈ ഇരുപത്തിയെട്ടുകാരന്‍ വില്‍ക്കുന്നത്. അമ്മയ്‌ക്കൊപ്പം തേയില ഫാക്ടറിയില്‍ പോയ കാലം മുതല്‍ തുടങ്ങിയതാണ് […]
അമർനാഥ് ഗുഹാക്ഷേത്രത്തിൽ സ്വയംഭൂവായ ഹിമലിംഗം പ്രത്യക്ഷമായി. ശ്രാവണ മാസത്തിലെ ശുക്ലപക്ഷാരംഭത്തോടെ രൂപപ്പെടുന്ന ഹിമലിംഗം പൗർണമി നാളിൽ പൂർണരൂപത്തിലെത്തും. കശ്മീരിലെ അനന്തനാഗ് ജില്ലയിലാണ് അമര്‍നാഥ് ഗുഹാക്ഷേത്രമുള്ളത്ത്. സമുദ്രനിരപ്പിൽനിന്ന് 3888 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന പ്രകൃതിനിർമിത ക്ഷേത്രമാണ് അമർനാഥിലേത്. ജൂൺ, ജൂലൈ മാസങ്ങളിൽ പൂർണരൂപത്തിൽ പ്രത്യക്ഷമാകുന്ന ഹിമലിംഗത്തിന് ആറടിയിൽ കൂടുതൽ ഉയരമുണ്ടാകും. ദേവന്മാരുടെ ആഗ്രഹപ്രകാരം ശ്രാവണമാസത്തിലെ പൗർണമി മുതൽ കൃഷ്ണപക്ഷത്തിലെ അമാവാസി വരെ മഹാദേവൻ ഈ ഗുഹയിൽ ലിംഗരൂപത്തിൽ പ്രത്യക്ഷനായി അനുഗ്രഹിക്കുന്നുവെന്നാണ് വിശ്വാസം. പരമശിവൻ അമരനായതിന്‍റെ രഹസ്യമന്ത്രം പാർവതിദേവിക്ക് ഉപദേശിച്ചു നൽകിയത് […]
തലസ്ഥാന നഗരിയില്‍ വാഹന പാര്‍ക്കിങ്ങ് സംവിധാനം കാര്യക്ഷമമായി പരിഷ്‌ക്കരിക്കാന്‍ ലക്ഷ്യമിട്ടുള്ള കരടു നയത്തിന് സര്‍ക്കാര്‍ രൂപം നല്‍കി. വാണിജ്യ മേഖലകളില്‍ പാര്‍ക്കിങ്ങിനു വ്യത്യസ്ത നിരക്ക് ഏര്‍പ്പെടുത്തുന്നതുള്‍പ്പെടെയുള്ള വ്യവസ്ഥകള്‍ അടങ്ങിയ കരടു നയം താമസിയാതെ നടപ്പാക്കാനൊരുങ്ങുകയാണു ഗതാഗത വകുപ്പ്. ഇതിന്റെ ഭാഗമായി നയം സംബന്ധിച്ചു പൊതുജനങ്ങളുടെ അഭിപ്രായം തേടി കരടു രേഖ വകുപ്പിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. നയം നടപ്പാക്കുന്നതിനു മേല്‍നോട്ടം വഹിക്കാന്‍ പ്രത്യേക സംഘത്തിനു ഗതാഗത വകുപ്പ് രൂപം നല്‍കി. പൊതുസ്ഥലത്തു സൗജന്യ പാര്‍ക്കിങ് പൂര്‍ണമായി ഒഴിവാക്കുന്നതും സര്‍ക്കാരിന്റെ […]
മുംബൈ നഗരത്തിലെ വഴിയോര ഭക്ഷണശാലകളില്‍ ‘വൃത്തിയും വെടിപ്പും’ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യവുമായി സെര്‍വ് സെയ്ഫ് ഫുഡ് എന്ന പേരില്‍ ബോധവല്‍കരണ പരിപാടിയുമായി നെസ്ലെ ഇന്ത്യ. ശുചിത്വമുള്ള ഭക്ഷണം എന്ന സന്ദേശവുമായി നാഷനല്‍ അസോസിയേഷന്‍ ഓഫ് സ്ട്രീറ്റ് വെന്‍ഡേഴ്‌സ്, ഫുഡ് ആന്‍ഡ് ഡ്രഗ്‌സ് അഡ്മിനിസ്‌ട്രേഷന്‍ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി. വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരവും വഴിയോര ഭക്ഷണശാലകളിലെ ശുചിത്വവും മെച്ചപ്പെടുത്തുന്നതു വഴി ഉപഭോക്താക്കള്‍ക്ക് നിലവാരമുള്ള ഉല്‍പന്നങ്ങള്‍ ലഭ്യമാക്കുക, കൂടുതല്‍ കച്ചവടവും വരുമാനവും കടയുടമകള്‍ക്ക് ഉറപ്പാക്കുക എന്നതാണ് ‘സെര്‍വ് സെയ്ഫ് […]
മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്റെ നിര്‍ദ്ദേശ പ്രകാരം 17ാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച ഡല്‍ഹിയിലെ ചെങ്കോട്ട ഇനി ഡാല്‍മിയ ഭാരത് ഗ്രൂപ്പിന് സ്വന്തം. അഡോപ്റ്റ് എ ഹെറിറ്റേജ് പദ്ധതി പ്രകാരം അഞ്ച് വര്‍ഷത്തേയ്ക്കാണ് ഡാല്‍മിയ ഗ്രൂപ്പിന് ചെങ്കോട്ടയുടെ സംരക്ഷണ-നിയന്ത്രണാവകാശം കൈമാറുന്നത്. മുഗള്‍ സാമ്രാജ്യ തലസ്ഥാനം ആഗ്രയില്‍ നിന്ന് ഡല്‍ഹിയിലേയ്ക്ക് മാറ്റിയപ്പോളാണ് ഷാജഹാന്‍ ചെങ്കോട്ട പണി കഴിപ്പിച്ചത്. ഇന്‍ഡിഗോ എയര്‍ലൈന്‍സിനേയും ജിഎംആര്‍ സ്പോര്‍ട്സിനേയും കരാറിനായുള്ള മത്സരത്തില്‍ പിന്തള്ളിയാണ് ഡാല്‍മിയ ഗ്രൂപ്പ് ചെങ്കോട്ട സ്വന്തമാക്കിയിരിക്കുന്നത് എന്ന് ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഓഗസ്റ്റ് […]














