Category Archives: Asia

സ്വര്‍ണഇലകള്‍ പൊഴിക്കുന്ന ഒറ്റമരം

ശിശിരത്തില്‍ സ്വര്‍ണഇലകള്‍ പോഴിക്കുന്ന ഒറ്റമരം. വര്‍ണ ശോഭയില്‍ മോഹിപ്പിക്കുന്ന ഈ മരം ചൈനയിലെ ഗു ഗുന്യായിന്‍ ബുദ്ധ ക്ഷേത്രത്തിന് സമീപത്താണ്. 1400 വര്‍ഷം പഴക്കമുണ്ട് ഈ ഒറ്റമരത്തിന്. ജീവിക്കുന്ന ഫോസില്‍ എന്നാണ് മരത്തിനെ ശാസ്ത്രജ്ഞര്‍ വിശേഷിപ്പിക്കുന്നത്. ബുദ്ധ ക്ഷേത്രത്തിനു ചുറ്റും സ്വര്‍ണ ഇലകള്‍ ചിതറി കിടക്കുന്നു. ക്ഷേത്രപരിസരത്തും മേല്‍ക്കൂരയ്ക്കുമെല്ലാം സ്വര്‍ണ നിറം മാത്രം. മനോഹരമായ ഈ കാഴ്ചകാണാന്‍ നവംബര്‍ അവസാനത്തോടു കൂടി നിരവധി സഞ്ചാരികളാണ് ഇവിടേയ്ക്ക് എത്തുക. പ്രദേശത്തെ ടൂറിസത്തിനും മരം നല്‍കുന്ന സംഭാവന വലുതാണെന്നാണ് സര്‍ക്കാര്‍ […]

ലോഗോയിലുറച്ച് മലേഷ്യ: വിമര്‍ശനം തള്ളി

കുലാംലംപൂര്‍: വിസിറ്റ് മലേഷ്യ ഇയര്‍(2020)മുദ്ര മാറ്റുന്ന പ്രശ്നമില്ലന്നു മലേഷ്യ സര്‍ക്കാര്‍. കഴിഞ്ഞ ദിവസം പ്രകാശനം ചെയ്ത ലോഗോക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. മുദ്ര പ്രകാശിപ്പിച്ച ആസിയാന്‍ ടൂറിസം ഫോറത്തിലും വിദേശ വിനോദ സഞ്ചാരികളും നിറഞ്ഞ മനസോടെ സ്വാഗതം ചെയ്തിട്ടുണ്ടെന്ന് ടൂറിസം മന്ത്രി ദത്തുക് സെരി നസ്രി അബ്ദുല്‍ അസീസ്‌ പറഞ്ഞു. വിമര്‍ശനം സാധാരണം മാത്രം.അതില്‍ കഴമ്പില്ലന്നും മന്ത്രി പറഞ്ഞു. രാജ്യത്തെ കളിയാക്കുന്നതാണ് മുദ്ര എന്നായിരുന്നു സോഷ്യല്‍ മീഡിയയിലെ വിമര്‍ശനം.മുദ്രയില്‍ കാണുന്ന പെട്രോനാസ് ഇരട്ട ടവറും […]

ജന്മദിനാശംസകള്‍ ഇടുക്കി…. 46ലും ഇവളാണിവളാണ് മിടുമിടുക്കി

ഇടുക്കിക്കിന്ന് 46ാം പിറന്നാള്‍. തെക്കിന്‍റെ കശ്മീര്‍ എന്നറിയപ്പെടുന്ന ഇടുക്കി  വിനോദസഞ്ചാരികളുടെ സ്വപ്‌നഭൂമിയാണ്. പച്ചപുതച്ച നിബിഢ വനങ്ങളും ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ കൊടുമുടിയെന്ന ഗര്‍വ്വോടെ തലയുയര്‍ത്തിനില്‍ക്കുന്ന ആനമുടിയും ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ആര്‍ച്ച്ഡാമെന്ന അപൂര്‍വ്വ ബഹുമതിയോടെ ഇടുക്കി ഡാമും ഇടുക്കിയുടെ മനോഹാരിതയ്ക്ക് മാറ്റു കൂട്ടുന്നു. ഇയ്യോബിന്‍റെ പുസ്ത്തകത്തിലെ ആലോഷിയിലൂടെ മലയാളികള്‍ ഇടുക്കിയെ കൂടുതല്‍ സ്നേഹിച്ചുതുടങ്ങി. അണക്കെട്ടുകളും മലനിരകളും തേയിലത്തോട്ടങ്ങളും തടാകങ്ങളുമൊക്കെയാണ് ഇടുക്കിയെ സഞ്ചാരികളുടെ പറുദീസയാക്കുന്നത്. ചേര വംശജരുടെയും പുരാതന യൂറോപ്യന്‍ അധിനിവേശകരുടെയും വ്യവഹാര ഭൂമിയെന്ന നിലയില്‍ ഇടുക്കി ജില്ലയ്ക്ക് ചരിത്രത്തില്‍ […]

കശ്മീര്‍; ഹിമവാന്‍റെ മടിത്തട്ടിലെ നിറമുള്ള സ്വര്‍ഗം

ഷാജഹാന്‍ കെഇ കശ്മീര്‍ ഹിമഗിരികള്‍ എന്നെ മോഹിപ്പിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ഭൂമിയില്‍  സ്വര്‍ഗമുണ്ടെങ്കില്‍ അത് കശ്മീരാണെന്ന് കേട്ടറിവേ ഉണ്ടായിരുന്നൊള്ളൂ. പക്ഷെ കണ്ടറിഞ്ഞു… അനുഭവിച്ചറിഞ്ഞു… നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്ന മഞ്ഞു മലകള്‍, ഉരുകി ഒലിച്ചിറങ്ങുന്ന പാലരുവികള്‍, ഹൃദയം കീഴടക്കുന്ന കുങ്കുമപ്പാടങ്ങള്‍, ദേവതാരുവും, ആപ്പിളും, ആപ്രിക്കോട്ടും, ചിനാര്‍ മരങ്ങളും അതിരിട്ട പാതകള്‍… അങ്ങനെ ആരെയും വശീകരിക്കുന്ന അതിസുന്ദരിയായ കശ്മീര്‍. യാത്ര പുറപ്പെടുമ്പോള്‍ വാര്‍ത്തകളിലൂടെ അറിഞ്ഞ കശ്മീരായിരുന്നു മനസ്സില്‍. സ്ഫോടനം, ആക്രമണം, തീവ്രവാദം, നുഴഞ്ഞുകയറ്റം തുടങ്ങിയ അന്തരീക്ഷമായിരുന്നു മനസിലെ ഫ്രൈമില്‍. […]

ശൈത്യം കഠിനം… തണുത്ത് മരവിച്ച് ‘ഫ്രീസര്‍’ ഗ്രാമം

ശൈത്യകാലത്ത് മഞ്ഞു കൊണ്ട് കണ്ണെഴുതുന്നവരാണ് ഒയ്മ്യാകോണിലെ മനുഷ്യര്‍. നമ്മള്‍ ചിന്തിക്കും മഞ്ഞുകൊണ്ട് കണ്ണെഴുതാന്‍ പറ്റോ എന്ന്. എന്നിട്ട് മനസ്സിലെങ്കിലും പറയും ഇവര്‍ക്ക് എന്തോ കുഴപ്പമുണ്ട്. എന്നാല്‍ അങ്ങനെയല്ല. ആര്‍ക്കും ഒരു കുഴപ്പവുമില്ല. ഇവിടുത്തെ മനുഷ്യര്‍ ശൈത്യകാലത്ത് ജീവിക്കുന്നത് മഞ്ഞിനുള്ളിലാണ്. ലോകത്തിലെ ഏറ്റവും ശൈത്യമേറിയ ജനവാസപ്രദേശമാണ് സൈബീരിയയിലെ ഈ ഫ്രീസര്‍ ഗ്രാമം. ആകെ 500 ആളുകളെ ഇവിടെ സ്ഥിരതാമസമൊള്ളൂ. കഴിഞ്ഞ ദിവസം ഇവിടെ രേഖപ്പെടുത്തിയ താപനില മൈനസ് 62 ഡിഗ്രിയാണ്. പ്രദേശവാസികള്‍ ഇവിടുത്തെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചതോടെയാണ് സംഭവം […]

മാന്‍ഹോളിലെ മാന്ത്രികത : ജപ്പാനിലെ ആള്‍നൂഴിക്കാഴ്ചകള്‍

  ടോക്കിയോ : അഴുക്കു ചാലോ, കുടിവെള്ളമോ, ഒപ്ടിക്കല്‍ ഫൈബറോ, ഫോണ്‍ ലൈനോ എന്തുമാകട്ടെ .. ഇവ കടന്നു പോകുന്ന ഇടങ്ങള്‍ വേഗത്തില്‍ തിരിച്ചറിയാം. ഇവയുടെ വഴിയില്‍ ഒരാള്‍ക്ക്‌ മാത്രം നൂഴ്ന്നിറങ്ങാവുന്ന ആള്‍നൂഴികള്‍ അഥവാ മാന്‍ഹോളുകള്‍ നഗരങ്ങളിലെങ്ങും കാണാം. മാന്‍ഹോള്‍ മൂടികള്‍ ചിലേടത്ത് അപകടം ക്ഷണിച്ചു വരുത്താറുമുണ്ട്. എന്നാല്‍ ജപ്പാനില്‍ സ്ഥിതി വ്യത്യസ്തമാണ്. അവിടെ ആള്‍നൂഴികള്‍ സഞ്ചാരികളെ വിസ്മയിപ്പിക്കുന്ന കാഴ്ചയാണ്. ജപ്പാനിലെ മാന്‍ഹോളുകള്‍ക്കരികെ യാത്രക്കാര്‍ക്ക് മൂക്കുപൊത്തേണ്ടി വരുന്നില്ല. യാത്രക്കാര്‍ക്ക് അവ അപകട ഭീഷണിയുമാകുന്നില്ല. ആരും അവയുടെ മൂടികള്‍ […]

ഹിമവാന്‍റെ മടിത്തട്ടിലെ ഓലി കാഴ്ച

ഉത്തരാഖണ്ഡിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രമാണ് ഹിമാലയന്‍ മലഞ്ചെരുവിലെ ഓലി. ദേവദാരു വനങ്ങളും മഞ്ഞുമൂടിയ പര്‍വത നിരയുമാണ് ഓലിയിലെ മനോഹാരിത. പുല്‍മേട് എന്നര്‍ത്ഥം വരുന്ന ഓലി ബുഗ്യാല്‍ എന്നൊരു പേരും ഓലിക്കുണ്ട്. ഓലിയുടെ മലഞ്ചെരുവുകളില്‍ക്കൂടി യാത്രചെയ്യുന്നവര്‍ക്ക് നന്ദദേവി, മന പര്‍വതം, കാമത്ത് മലനിരകള്‍, എന്നിവയുടെ മനോഹാരിത ആസ്വദിക്കാം. അപ്പിള്‍ തോട്ടങ്ങളും ഓക്ക് കാടുകളും ഓലിയെ കൂടുതല്‍ സുന്ദരിയാക്കുന്നു. സമുദ്ര നിരപ്പില്‍ നിന്ന് 2800 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഓലി ട്രെക്കിനു ലോക പ്രശസ്തമാണ്. ഉത്തരാഖണ്ഡിലെ ചമേലിന്‍ ജില്ലയിലൂടെ ഒഴുകുന്ന […]

ലോക സഞ്ചാരികളെ സ്വാഗതം ചെയ്ത് ഖത്തര്‍

നവീന കാഴ്ചപ്പാടിലൂടെ അറബ് രാഷ്ട്രങ്ങളില്‍ ദിനംപ്രതി ശ്രദ്ധേയമാവുകയാണ് ഖത്തര്‍. പരിഷ്കരിക്കപ്പെട്ട നിയമങ്ങളും സാംസ്കാരിക വൈവിധ്യങ്ങളും ഖത്തറിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നു. എണ്‍പത് രാജ്യങ്ങള്‍ക്ക് വിസയില്ലാതെ ഖത്തര്‍ സന്ദര്‍ശിക്കാം. ഈ പ്രഖ്യാപനത്തോടെ വിനോദ സഞ്ചാര മേഖലയില്‍ വന്‍ കുതിച്ചുചാട്ടമുണ്ടായി. 2022 ലോകകപ്പ്‌ ഫുട്ബോള്‍ മത്സരങ്ങള്‍ക്ക് വേദിയാവുന്നത് ഖത്തറാണ്. അഞ്ചു വര്‍ഷത്തേക്ക് വിനോദ സഞ്ചാര മേഖലകള്‍ വികസിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ ഖത്തര്‍ ആവിഷ്ക്കരിച്ചിട്ടുണ്ട്. ഓരോ പ്രദേശത്തിന്‍റെയും ഭൂമിശാസ്ത്രവും പ്രകൃതി സമ്പത്തും അനുസരിച്ച് വിനോദ സഞ്ചാര മേഖല കൂടുതല്‍ മെച്ചപ്പെടുത്തി സഞ്ചാരികളെ ആകര്‍ഷിക്കാനുള്ള പദ്ധതികളാണ് […]

പട്ടായയെ പാട്ടിനു വിടില്ല; സെക്സ് ടൂറിസത്തിനു മണി കെട്ടുമോ ?

പട്ടായയിലെ സെക്സ് ടൂറിസത്തെ നിയന്ത്രിക്കാന്‍ ഒരുങ്ങി തായ് ഭരണകൂടം. സര്‍ക്കാര്‍ നടപടി കൊണ്ട് പട്ടായയെ പട്ടില്‍ കിടത്താനാവുമോ ? നല്ലവര്‍ സ്വര്‍ഗത്തിലേക്ക് പോകും, മോശക്കാര്‍ പട്ടായയിലേക്കും-തായ് ലാന്‍ഡിലെ പട്ടായയില്‍ പരസ്യപ്പലകകളിലും ടീ ഷര്‍ട്ടുകളിലും ഒക്കെ ഈ വാചകങ്ങള്‍ കാണാം. പരസ്യ വാചകം ശരിയെങ്കില്‍ പട്ടായയില്‍ എത്തിയവര്‍ ഏറെയും മോശക്കാരെന്നു കരുതേണ്ടി വരും. തായ് ലാന്‍ഡില്‍ പോയ വര്‍ഷം എത്തിയ 33 ദശലക്ഷം സഞ്ചാരികളില്‍ 13 ദശലക്ഷം പേര്‍ പോയത് പട്ടായയിലേക്കാണ്. നല്ല ബീച്ചുകളുടെ പേരില്‍ അല്ല പട്ടായക്ക്‌ […]

ക്ഷേത്രങ്ങളുടെയും പട്ടിന്‍റെയും നാട്ടിലേക്ക് ഒരു യാത്ര

വെബ് ഡെസ്ക് വടക്കു പടിഞ്ഞാറൻ കംബോഡിയയിലെ പ്രാന്ത പ്രദേശമാണ് സീയിം റീപ്. ക്ഷേത്രങ്ങളുടെ നഗരം എന്നും സീയിം റീപ്പിനെ വിശേഷിപ്പിക്കാം. ഫ്രഞ്ച് അധീന കോളനിയായിരുന്നു ഇത്. ക്ഷേത്രങ്ങളും ചൈനീസ് മാതൃകയിലുള്ള വാസ്തു നിർമിതികളും കരകൗശല നിർമാണ ഗ്രാമങ്ങളും മ്യൂസിയങ്ങളും ഒരുപാടുള്ള പ്രദേശമാണിത്. ചരിത്രത്തെ അടുത്തറിയാൻ ആഗ്രഹിക്കുന്നവർക്ക് തീർച്ചയായും തിരഞ്ഞെടുക്കാവുന്ന പ്രദേശമാണ് സീയിം റീപ്.  ഖമർ രാജാവ് രൂപകൽപ്പന ചെയ്ത പുരാതനശിൽപ്പങ്ങളാണ് ഇവിടെങ്ങും.         അങ്കോർ വാറ്റ് ക്ഷേത്രം  http://whc.unesco.org/en/list/668 അങ്കോർ ക്ഷേത്രങ്ങളാണ് ഇവിടെ മുഖ്യ […]