സഞ്ചാരിയുടെ മനസ്സറിഞ്ഞ് കാഴ്ചകളൊരുക്കുന്ന നാടാണ് മഹാരാഷ്ട്ര. അത്തരത്തില്‍ വ്യത്യസ്തമായ കാഴ്ചകളില്‍ ഉള്‍പ്പെടുന്ന ഒരിടമാണ് യവാത്മാല്‍. മഹാരാഷ്ട്രയെ ആദ്യമായി കാണുവാനായി പോകുന്നവര്‍ക്ക് എന്തുകൊണ്ടും മികച്ച ഒരിടമായാണ് ഈ നാടിനെ കാണുന്നത്. എല്ലാ തരത്തിലും- ചരിത്രവും പ്രകൃതി ഭംഗിയും കോട്ടകളും കൊട്ടാരങ്ങളും ഒക്കെയായി മുഗളരുടെയും മറാത്തക്കാരുടെയും ഒക്കെ ചരിത്രം പറയുന്ന ഈ നാടിന് കഥകള്‍ ഒരുപാടുണ്ട്. ലോകത്തിലെ ഏറ്റവും സുരക്ഷിത ഇടമായി അറിയപ്പെടുന്ന യവാത്മാലിന്റെ വിശേഷങ്ങളിലേക്ക്… യവാത്മാല്‍ മഹാരാഷ്ട്രയുടെ ചരിത്രത്തോട് ഏറെ ചേര്‍ന്നു കിടക്കുന്ന നാടാണ് യവാത്മല്‍. വിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും […]
Tag Archives: മഹാരാഷ്ട്ര
മഹാരാഷ്ട്രയില്‍ പുണെ അടുത്ത് പശ്ചിമഘട്ട മലനിരകളിലുള്ള മനോഹരമായൊരു കോട്ടയാണ് രാജ്ഗഡ് ഫോര്‍ട്ട്. 24 ചതുരശ്ര കി മീ വിസ്താരത്തിലുള്ള ഈ കോട്ട ശിവജിയുടെ ആദ്യ തലസ്ഥാനമായിരുന്നു. പുണെ നഗരത്തില്‍ നിന്ന് 50 കി മീ തെക്കാണ് ഈ കോട്ട സ്ഥിതി ചെയ്യുന്നത്. മുംബൈയില്‍ നിന്ന് 200 കി മീ ദൂരം.കോട്ടയില്‍ എത്തിച്ചേരാന്‍ പല ട്രക്കിങ് റൂട്ടുകളുണ്ട്. അവയില്‍ ഏറ്റവുമധികം ഉപയോഗിക്കുന്നത് ഗുഞ്ജ്വാണി ഗ്രാമത്തില്‍ നിന്ന് ആരംഭിക്കുന്നതാണ്. ചോര്‍ ദര്‍വാസ വഴി പദ്മാവതി മാചിയിലേക്കുള്ള പാത എന്നറിയപ്പെടുന്ന ഈ […]
കടലിനടിയിലെ അത്ഭുതങ്ങളെ കണ്‍നിറയെ കാണുവാന്‍ വഴികള്‍ ഒരുപാടുണ്ട്. ഗ്ലാസ് ബോട്ടിലെ യാത്ര മുതല്‍ സ്‌കൂബാ ഡൈവിങ്ങ് വരെ ഇഷ്ടംപോലെ കാര്യങ്ങള്‍. എന്നാല്‍ അതില്‍ നിന്നെല്ലാം കുറച്ചുകൂടി വ്യത്യസ്തമായി കടല്‍ക്കാഴ്ചകള്‍ കാണുവാന്‍ ഒരു മാര്‍ഗ്ഗമുണ്ട്. ഒരു തരിപോലും പേടിക്കാതെ, നീന്തല്‍ അറിയില്ലെങ്കില്‍ പോലും ഭയപ്പെടാതെ കടലിലേക്ക് ഇറക്കികൊണ്ടുപോകുന്ന സ്‌നോര്‍കലിങ്. ഇതാ ഇന്ത്യയില്‍ സ്‌നോര്‍കലിങ്ങിനു പറ്റിയ ഏറ്റവും മികച്ച ഇടങ്ങള്‍ പരിചയപ്പെടാം… ആന്‍ഡമാന്‍ ദ്വീപുകള്‍ സ്‌നോര്‍കലിങ്ങിനായി ആളുകള്‍ തേടിച്ചെല്ലുന്ന ഇടങ്ങളിലൊന്നാണ് ആന്‍ഡമാന്‍ ദ്വീപുകള്‍. കടല്‍ക്കാഴ്ചകള്‍ കാണുവാനായി മാത്രം എത്തിച്ചേരുന്ന സഞ്ചാരികള്‍ […]
വെറുതേ യാത്ര പോകാനായി ഒരു യാത്രയ്ക്കിറങ്ങി ഏതൊക്കെയോ സ്ഥലങ്ങള്‍ കണ്ടു തിരികെ വരുന്ന സ്‌റ്റൈല്‍ ഒക്കെ മാറി… ഇന്ന് ആളുകള്‍ ഏറ്റവുമധികം ആസ്വദിച്ച് ചെയ്യുന്ന ഒന്നാണ് യാത്രകള്‍. മനസ്സിലിഷ്ടം നേടിയ സ്ഥലം തിരഞ്ഞ് കണ്ടെത്തി പോയി അവിടെ കാണേണ്ട കാഴ്ചകള്‍ മുഴുവനും ആസ്വദിച്ച് തിരികെ വരുന്നതാണ് ഇപ്പോഴത്തെ ട്രെന്‍ഡ്. തീം നോക്കി യാത്ര പോകുന്നവരും കുറവല്ല. ചിലര്‍ കാടുകളും മലകളും കയറുവാന്‍ താല്പര്യപ്പെടുമ്പോള്‍ വേറെ ചിലര്‍ക്ക് വേണ്ടത് കടല്‍ത്തീരങ്ങളാണ്. എന്നാല്‍ ഇതില്‍ നിന്നെല്ലാം മാറി കൃഷിയിടങ്ങളിലേക്ക് ഒരു […]
ചരിത്ര പ്രാധാന്യത്തിനും പഴമയ്ക്കും ഇളക്കം തട്ടാതെ ഗേറ്റ് വേ ഓഫ് ഇന്ത്യയെ കുറച്ച് കൂടി മനോഹരമാക്കാന്‍ ഒരുങ്ങുകയാണ് മഹാരാഷ്ട്ര സര്‍ക്കാര്‍. ദക്ഷിണ മുംബൈയില്‍ സ്ഥിതി ചെയ്യുന്ന ഇന്ത്യയുടെ അഭിമാന ചരിത്ര സ്മാരകമായ ഗേറ്റ് വെ ഓഫ് ഇന്ത്യ വൃത്തിയാക്കുവാനും കൂടുതല്‍ മോടി പിടിപ്പിക്കാനും ഗവര്‍ണ്ണര്‍ സിഎച്ച് വിദ്യാസാഗര്‍ റാവു അധ്യക്ഷനായി വ്യാഴാച വിളിച്ച് കൂട്ടിയ കമ്മറ്റിയിലാണ് തീരുമാനമായത്. മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നായിക്കും യോഗത്തില്‍ സന്നിഹിതനായിരുന്നു. ഇതിനായി ബ്രിഹന്‍ മുംബൈ പ്രിന്‍സിപ്പല്‍ കോര്‍പറേഷന്‍ കമ്മീഷണര്‍ അജോയ് മെഹ്ത്തയോടും മറ്റ് […]
അധിനിവേശത്തിന്റെയും ആധിപത്യത്തിന്റെയും ചരിത്രം കഥകളാക്കി പോര്‍ച്ചുഗീസുകാര്‍ നാടൊഴിഞ്ഞിട്ട് പതിറ്റാണ്ടുകളായി. ചരിത്രത്തിനോട് മാത്രം ചേര്‍ന്നുകിടക്കുന്ന കഥകളാണ് ഇന്ന് സ്വാതന്ത്ര്യത്തിനു മുന്‍പുള്ള ഇന്ത്യ. എന്നാല്‍ കാലമിത്ര കഴിഞ്ഞിട്ടും അതില്‍ നിന്നും മാറിസഞ്ചാരിക്കാത്ത ഒരു വിഭാഗം ആളുകളുണ്ട്. പോര്‍ച്ചുഗീസുകാരുടെ കീഴില്‍ വര്‍ഷങ്ങളോളം കഴിഞ്ഞതിന്റെ സ്മരണ ഇന്നും നിലനിര്‍ത്തുന്ന ഇടം. പോര്‍ച്ചുഗീസ് ഭാഷ സംസാരിക്കുന്ന ഇന്ത്യയിലെ ഏക നാടായ കോര്‍ലായ് ആണ് കഥാപാത്രം. പതിനഞ്ചാം നൂറ്റാണ്ടില്‍ പോര്‍ച്ചുഗീസുകാര്‍ കോട്ട കെട്ടി സംരക്ഷിച്ച കോര്‍ലായുടെ ചരിത്രവും അവിടുത്തെ കോട്ടയുടെ കഥയും വായിക്കാം… കോര്‍ലായ് പോര്‍ച്ചുഗീസുകാര്‍ […]
മഹാരാഷ്ട്ര ഇന്ത്യയിലെ തികച്ചും വ്യത്യസ്തമായ സംസ്ഥാനങ്ങളിലൊന്നാണ്. തിരക്കേറിയ പട്ടണവും ഒപ്പം പ്രകൃതിയുടെ മനോഹാരിതയും ഒരുപോലെ ഉള്ള സംസ്ഥാനം. കടല്‍ത്തീരവും, പട്ടണകാഴ്ച്ചയും, പ്രകൃതിയുടെ പച്ചപ്പും കൊണ്ട് സമ്പന്നമാണ് ഇവിടം. ദൗലത്താബാദ് കോട്ടയും രത്‌നാഗഢ് കോട്ടയും ദോഡാപ് കോട്ടയും പോലുള്ള കോട്ടകളും മഹാബലേശ്വറും ബന്ധര്‍ധാരയും പോലുള്ള ഹില്‍സ്റ്റേഷനുകളും ധാരാളം തീര്‍ത്ഥാടന കേന്ദ്രങ്ങളുമൊക്കെ നിറഞ്ഞ ആ നാട് സഞ്ചാരികളുടെ ഇഷ്ടായിടങ്ങളിലൊന്നാണ്. യാത്ര മഹാരാഷ്ട്രയിലേക്കാണെങ്കില്‍, രാജ്മച്ചി കോട്ട കൂടി സന്ദര്‍ശിക്കണം. ഓരോ യാത്രികന്റെയും മനസുനിറയ്ക്കാന്‍ തക്ക കാഴ്ചകള്‍ ആ കോട്ടയിലും അതിനു ചുറ്റിലുമുള്ള […]
യാത്രകള്‍ എന്നും എല്ലാവര്‍ക്കുമൊരു ലഹരിയാണ്. ഏകാന്തമായ യാത്രകള്‍ക്കും സുഹൃത്തുകള്‍ക്കൊപ്പമുള്ള യാത്രകള്‍ക്കുമൊരുപോലെ പറ്റിയതാണ് തീവണ്ടികള്‍. മഴക്കാലത്ത് കാഴ്ച്ചകള്‍ കണ്ടൊരു തീവണ്ടി യാത്ര പോകാം…. മംഗലാപുരം കൊങ്കണ്‍ പാതയിലൂടെ നടത്തുന്ന യാത്രക്കിടയില്‍ ചിലപ്പോള്‍ ജനല്‍ക്കമ്പികളിലൂടെ ഉറ്റിവീഴുന്ന വെള്ളത്തുള്ളികള്‍, അല്ലെങ്കില്‍ മുഖം നനപ്പിക്കുന്ന ചാറ്റല്‍ മഴയും കാറ്റും. മറ്റു ചിലപ്പോള്‍ എല്ലാം ഇപ്പോള്‍ അവസാനിപ്പിക്കുമെന്ന് ഒരുങ്ങി പുറപ്പെട്ടത് പോലെയുള്ള മഴയുടെ രുദ്ര താണ്ഡവം. ഇവയെല്ലാം കാണണമെങ്കില്‍ കൊങ്കണിലൂടെയുള്ള മഴ യാത്ര നടത്തണം. മംഗലാപുരത്തുനിന്ന് റോഹവരെ 740 കിലോമീറ്ററുണ്ട്. കര്‍ണാടക, ഗോവ, മഹാരാഷ്ട്ര […]








