വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ ബാറുകളുടെ പ്രവര്‍ത്തന സമയം രാത്രി ഒരു മണിക്കൂര്‍ കൂടി കൂട്ടിയ സര്‍ക്കാര്‍ തീരുമാനത്തെ ടൂറിസം മേഖല സ്വാഗതം ചെയ്തു. നിലവില്‍ രാത്രി 11 വരെയുള്ള ബാറുകള്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ 12 വരെ തുറക്കാമെന്നാണ് ഭേദഗതി.ഏപ്രില്‍ രണ്ടിന് ഭേദഗതി പ്രാബല്യത്തില്‍ വരും. ബാറുകളുടെ പ്രവര്‍ത്തന സമയം കൂട്ടണമെന്ന് ടൂറിസം മേഖല ഏറെ നാളായി ആവശ്യപ്പെട്ടു വരികയാണ്. നേരത്തെ ബാറുകള്‍ അടച്ചിടാനുള്ള മുന്‍ സര്‍ക്കാര്‍ തീരുമാനം സംസ്ഥാനത്തെ ടൂറിസം മേഖലയെ കാര്യമായി ബാധിച്ചിരുന്നു. സംഘമായെത്തുന്ന […]

