‘അനു യാത്ര’കളുമായി അനുമോള്‍

അഭിനയ ജീവിതത്തില്‍ തിരഞ്ഞെടുക്കുന്ന കാഥാപാത്രങ്ങളില്‍ അനുമോള്‍ പുലര്‍ത്തുന്ന വൈവിധ്യം കൊണ്ടും. സധൈര്യം ആ വേഷങ്ങളെ അഭിനയിച്ച് ഫലിപ്പിക്കാനുള്ള കഴിവ് കൊണ്ടും ‘ആക്ടിങ് ജീനിയസ്’ എന്നാണ് എല്ലാവരും അവരെ വിശേഷിപ്പിക്കുന്നത്.

സിനിമ പോലെ തന്നെ അനുമോള്‍ക്ക് ഏറെ പ്രിയപ്പെട്ട ഒന്നാണ് യാത്രകള്‍. പോയ ഇടങ്ങളെക്കുറിച്ച് പറയുമ്പോള്‍ അനു വാചാലയാകും. യാത്രകള്‍ എത്തിപ്പെടുന്ന ഇടങ്ങള്‍ കാണുന്നതിനപ്പുറം മറിച്ച് മനോഹരമായ അനുഭവങ്ങളും അറിവുകളും സമ്മാനിക്കാറുണ്ടെന്ന് അനുമോള്‍ ടൂറിസം ന്യൂസ് ലൈവിനോട് പറഞ്ഞു.

താന്‍ നടത്തുന്ന യാത്രകളെ കോര്‍ത്തിണക്കി ‘അനുയാത്ര’ എന്ന യൂട്യൂബ് ചാനല്‍ ആരംഭിച്ചിരിക്കുകയാണ് അനുമോള്‍. തന്റെ യാത്രപരീക്ഷണങ്ങളുടെ ആദ്യ ചുവട് വെയ്പ്പിനെക്കുറിച്ച് അനുമോള്‍ പറയുന്നു…

കോളേജ് പഠനകാലത്താണ് ആദ്യമായി ക്യാമറ ഉള്ള ഫോണ്‍ ഉപയോഗിച്ച് തുടങ്ങിയത് അന്ന് മുതലേ പോയ യാത്രകളും ചെന്നെത്തിയ ഇടങ്ങളും ചിത്രങ്ങള്‍ എടുത്ത് സൂക്ഷിക്കാറുണ്ടായിരുന്നു. പിന്നെ സിനിമയുടെ ഷൂട്ടിന് വേണ്ടിയായി യാത്രകള്‍ വളരെ കുറച്ച് ചിത്രങ്ങളെ ഞാന്‍ ചെയ്തിട്ടൊള്ളൂ പക്ഷേ ആ ലൊക്കേഷന്‍ യാത്രകള്‍ സമ്മാനിച്ച ഇടങ്ങള്‍ എനിക്ക് പ്രിയപ്പെട്ടതായിരുന്നു. ഒരു ചിത്രത്തിന്റെ ഷൂട്ട് കഴിഞ്ഞ് അടുത്തതിലേക്ക് എത്തുന്നതിന് ഇടയില്‍ എനിക്ക് ധാരാളം സമയം ലഭിക്കാറുണ്ട്. ആ നേരങ്ങളിലും ഞാന്‍ യാത്ര ചെയ്യാറുണ്ട്. അനുയാത്ര എന്ന യൂട്യൂബ് ചാനനലിലേക്ക് എത്തപ്പെട്ടതും അങ്ങനെ തന്നെയാണ്.

എന്റെ യാത്രകള്‍..
അനുയാത്ര എന്നാല്‍ എന്റെ മാത്രം യാത്രകളാണ്. ഞാന്‍ നടത്തുന്ന ചെറിയ ചെറിയ യാത്രകളാവും ചാനലില്‍ ഉണ്ടാവുക. സിനിമ കാണുവാനായി പോകുന്നത്, പ്രിയപ്പെട്ട വസ്തുക്കള്‍ വാങ്ങുവാനായി പോകുന്നത്,സുഹൃത്തുക്കള്‍ക്കൊപ്പംനടത്തുന്ന യാത്രകള്‍, നല്ല ഭക്ഷണം തേടിയുള്ള യാത്രകള്‍
ഇതൊക്കെയാവും ഉണ്ടാവുക അനുയാത്രയില്‍. ആദ്യ യാത്ര നാറാണത്തു ഭ്രാന്തന്‍ കല്ലുരുട്ടി കയറ്റി രായിരനെല്ലൂര്‍ മലയിലേക്കാണ്.

അനുയാത്രയുടെ ആദ്യ എപ്പിസോഡ് കാണാം:

Leave a Reply

Your email address will not be published. Required fields are marked *