Category Archives: India

യോഗയും മോദിയും; ലോക സാമ്പത്തിക ഫോറം തിങ്കളാഴ്ച തുടങ്ങും

തല്‍സമയ യോഗാ ക്ലാസുകളും മോദീ വചനങ്ങളുമായി നാല്‍പ്പത്തിയെട്ടാമത് ലോക സാമ്പത്തിക ഫോറം തിങ്കളാഴ്ച സ്വിറ്റ്സര്‍ലന്‍റിലെ ദാവോസില്‍ തുടങ്ങും. ലോകമെമ്പാടുമുള്ള രാഷ്ട്രീയ, സാമ്പത്തിക, കലാരംഗങ്ങളില്‍ നിന്ന് 3000 നേതാക്കള്‍ ഫോറത്തില്‍ പങ്കെടുക്കും. ഏറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍ പങ്കെടുക്കുന്ന ഫോറം എന്ന പ്രത്യേകതയും ഇക്കുറിയുണ്ട്. 130 പേരാണ് ഇന്ത്യയില്‍ നിന്നും പങ്കെടുക്കുക. ആഗോള സാമ്പത്തിക രംഗത്ത് ഇന്ത്യയുടെ ഉന്നമനത്തില്‍ നിര്‍ണായകമാകുന്ന ചുവടുവയ്പ്പുകള്‍ക്ക് ഫോറം വേദിയാകുമെന്ന് വിലയിരുത്തുന്നു. ‘ചിന്നഭിന്നമായ ലോകത്തില്‍ പങ്കുവെക്കലിന്‍റെ ഭാവി’ എന്ന പ്രമേയമാണ് ഇത്തവണ ഫോറം മുന്നോട്ടുവയ്ക്കുന്നത്. ഉദ്ഘാടനത്തോടനുബന്ധിച്ചാണ് […]

നക്ഷത്രമെണ്ണിക്കേണ്ട: നക്ഷത്രം നിരത്തണം

ടിഎന്‍എല്‍ ബ്യൂറോ ന്യൂഡല്‍ഹി : നക്ഷത്ര ഹോട്ടലുകള്‍ ഇനി ഏതു നക്ഷത്രമെന്ന് പ്രദര്‍ശിപ്പിക്കണം. റിസപ്ഷനിലും  ഹോട്ടല്‍ വെബ്സൈറ്റിലും പ്രദര്‍ശിപ്പിക്കണം. ഈ വ്യവസ്ഥ അടക്കം നിരവധി പരിഷ്കാരങ്ങളുമായി ടൂറിസം മന്ത്രാലയം പുതിയ മാര്‍ഗരേഖ പുറപ്പെടുവിച്ചു. ഹോട്ടലുകള്‍ക്ക് പദവി നല്‍കല്‍ പുതിയ മാര്‍ഗരേഖ പ്രകാരം സുതാര്യവും ലളിതവുമാവുമെന്ന് മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി. സൗകര്യങ്ങള്‍ കണക്കിലെടുത്ത് രാജ്യത്തെ നക്ഷത്ര ഹോട്ടലുകള്‍ക്ക് ഒന്ന് മുതല്‍ അഞ്ചു വരെ എന്ന നിലയില്‍ പദവി നല്‍കിയിട്ടുണ്ട്. നേരത്തെ നക്ഷത്ര പദവിക്കുള്ള അപേക്ഷക്കൊപ്പം ഡിമാണ്ട് ഡ്രാഫ്റ്റ് സമര്‍പ്പിക്കണമായിരുന്നു. […]

റേഞ്ച് റോവര്‍ വേളാര്‍ ഇന്ത്യന്‍ വിപണിയിലെത്തി

ടാറ്റ മോട്ടോഴ്സിന്‍റെ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് ആഡംബര ബ്രാഡായ ജഗ്വാര്‍ ലാന്‍ഡ് റോവറിന്‍റെ പുതിയ സ്പോര്‍ട്സ് യൂട്ടിലിറ്റി വാഹനമായ ‘റേഞ്ച് റോവര്‍ വേളാര്‍’ ഇന്ത്യയില്‍ വില്‍പ്പനക്കെത്തി. 78.83 ലക്ഷം മുതല്‍ 1.38 കോടി രൂപ വരെയാണ് ഡല്‍ഹിയിലെ ഷോറൂം വില. എസ് യു വി വിഭാഗത്തില്‍ മികച്ച അഭിപ്രായം നേടിക്കൊടുക്കാന്‍ റേഞ്ച് റോവര്‍ വേളാറിനു കഴിയുമെന്നാണ് കണക്കുകൂട്ടല്‍. റേഞ്ച് റോവര്‍ ശ്രേണിയിലെ ഇവോക്കിനും റേഞ്ച് റോവര്‍ സ്പോര്‍ട്ടിനുമിടയിലെ വിടവ് നികത്താനാണ് വോളാര്‍ എത്തുന്നത്. രണ്ടു പെട്രോള്‍ എഞ്ചിനുകള്‍ക്ക് പുറമേ […]

വിപണി കീഴടക്കി എസ്.യു.വി. യൂറസ്; ഇന്ത്യയിലെ ബുക്കിംഗ് പൂര്‍ണം

ലോക വാഹന വിപണിയുടെ പ്രധാന കേന്ദ്രങ്ങളില്‍ ഒന്നാണ് ഇന്ത്യ. വിവിധ രാജ്യങ്ങളില്‍ അവതരിപ്പിക്കുന്ന പുതിയ മോഡലുകള്‍ വൈകാതെ തന്നെ ഇന്ത്യന്‍ വിപണി കീഴടക്കും. ലോകോത്തര ഇറ്റാലിയന്‍ ബ്രാന്‍ഡായ ലംബോര്‍ഗിനിയുടെ ആഡംബര കാര്‍ യൂറസിന്‍റെ ബുക്കിംഗ് ഇന്ത്യയില്‍ പൂര്‍ണമായി. മൂന്നു കോടിയാണ് ഇന്ത്യയില്‍ വില. സ്പോര്‍ട്സ് കാര്‍ മോഡലുകളായ ഹറികൈന്‍, അവന്‍റഡോര്‍ എന്നിവയുടെ അതേ ഡിസൈനാണ് യൂറസിന് നല്‍കിയിരിക്കുന്നത്. സാധാരണ ലംബോര്‍ഗിനിയുമായി സാദൃശമുള്ള ഡിസൈനാണ് ഡാഷ്ബോഡിനും മറ്റും നല്‍കിയിരിക്കുന്നത്. ലോകത്തെ ഏറ്റവും വേഗതയേറിയ എസ് യു വി (സ്പോട്ട് […]

പുകമഞ്ഞില്‍ താറുമാറായി ഡല്‍ഹി; ട്രെയിനുകള്‍ റദ്ദാക്കി

പുകമഞ്ഞില്‍ ശ്വാസംമുട്ടി തലസ്ഥാന നഗരി. കനത്ത പുകമഞ്ഞില്‍ ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം രൂക്ഷമായി. നഗരമാകെ ഇരുട്ടു മൂടിയ നിലയിലാണ്. 7.4 ഡിഗ്രി സെല്‍ഷ്യസാണ് ഡല്‍ഹിയിലെ കുറഞ്ഞ താപനില. വെള്ളിയാഴ്ച രാവിലെ 100 ശതമാനം ഈര്‍പ്പം രേഖപ്പെടുത്തി. അന്തരീക്ഷ മലിനീകരണം കൂടാനിടയാക്കിയത് ഇതാണ്. രാജ്യാന്തര നിലവാരത്തിനു പത്തിരട്ടി അധികമാണ് വായു മലിനീകരണമെന്നാണ് റിപ്പോര്‍ട്ട്. വായു ഗുണനിലവാര സൂചിക (എക്യുഐ) പ്രകാരം രാവിലെ ഒമ്പതിന് 379താണ് രേഖപ്പെടുത്തിയത്. പൂജ്യത്തിനും 500നും ഇടയിലാണ് എക്യുഐ കണക്കാക്കുന്നത്. ഈ മാസം 23 മുതല്‍ […]

സഞ്ചാരികള്‍ പെരുവഴിയില്‍ : ഗോവയില്‍ ടാക്സി സമരം

പനാജി : വിനോദസഞ്ചാരികളെയും യാത്രക്കാരെയും ബുദ്ധിമുട്ടിച്ച് ഗോവയില്‍ ടാക്സി സമരം. ടാക്സികളില്‍ വേഗപ്പൂട്ട് ഘടിപ്പിക്കണമെന്ന ഉത്തരവിനെതിരെയാണ് സമരം. സമരം നേരിടാന്‍ ഗോവ സര്‍ക്കാര്‍ അവശ്യ സേവന നിയമം (എസ്മ) പ്രയോഗിച്ചെങ്കിലും ഫലവത്തായില്ല. സംസ്ഥാനത്തെ 18,000 ടാക്സികള്‍ പണിമുടക്കില്‍ പങ്കു ചേര്‍ന്നു. സഞ്ചാരികള്‍ പലരും വിമാനത്താവളത്തിലും റയില്‍വേ സ്റ്റേഷനിലും കുടുങ്ങി. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കദംബ ബസ് സര്‍വീസ് ഇവിടങ്ങളില്‍ പ്രത്യേക ബസുകള്‍ ഏര്‍പ്പെടുത്തി. ടാക്സി ഡ്രൈവര്‍മാര്‍ ആസാദ് മൈതാനിയില്‍ ഒത്തുചേര്‍ന്ന് പ്രകടനം നടത്തി. സംസ്ഥാനത്തെങ്ങും കൂടുതല്‍ പൊലീസിനെ വിന്യസിച്ചിരുന്നു. […]

അവര്‍ ആറുപേര്‍, ആ കടലും താണ്ടി

ന്യൂഡല്‍ഹി: ആറു ധീര വനിതകള്‍ കടല്‍യാത്രയില്‍ പുതിയ ചരിത്രം എഴുതി. ഇന്ത്യന്‍ നാവികസേനയുടെ ആറംഗ വനിതാസംഘം സമുദ്ര യാത്രയിലെ എവറസ്റ്റ് എന്നറിയപ്പെടുന്ന തെക്കേ അമേരിക്കയിലെ ഹോണ്‍ മുനമ്പ്‌ കീഴടക്കി. ഇന്ത്യയില്‍ തദ്ദേശീയമായി നിര്‍മിച്ച ഐഎന്‍എസ് വി തരിണിയില്‍ കഴിഞ്ഞ സെപ്തംബറിലാണ് ലോകം ചുറ്റാനിറങ്ങിയത്. കടല്‍ യാത്രയിലെ ഏറ്റവും ദുഷ്കരമായ മേഖലയാണ് ഹോണ്‍ മുനമ്പ്‌. പ്രതികൂല കാലാവസ്ഥയും പ്രക്ഷുബ്ധമായ കടലുമാണ് ഇവിടെ. മുനമ്പ്‌ താണ്ടിയ സംഘം വഞ്ചിയില്‍ ദേശീയ പതാക ഉയര്‍ത്തി. സെപ്തംബര്‍ 10നാണ് പ്രതിരോധ മന്ത്രി നിര്‍മല […]

ഓട്ടോ എക്സ്പോയില്‍ തിളങ്ങാന്‍ കവാസാക്കിയും ബിഎംഡബ്ലിയുവും

2018ലെ ഓട്ടോ പ്രദര്‍ശനം ഫെബ്രുവരി ഒമ്പതു മുതല്‍ 14 വരെ നോയിഡയില്‍ നടക്കും. പുതിയ വാഹനങ്ങള്‍ പരിചയപ്പെടുത്തുന്ന ഈ പരിപാടി ഇരുചക്ര, കാര്‍ പ്രേമികള്‍ക്ക് ആവേശമാണ്. വലിയ മാര്‍ക്കറ്റുകളില്‍ നിന്നുള്ള വാഹനങ്ങള്‍ ഇവിടെ പ്രദര്‍ശിപ്പിക്കും. ലോക വാഹന നിര്‍മാതാക്കള്‍ ഉറ്റു നോക്കുന്ന പ്രദര്‍ശന നഗരിയാണ്‌ ഡല്‍ഹി എക്സ്പൊ. രണ്ടു വര്‍ഷം കൂടുമ്പോഴാണ് ഈ രാജ്യേന്ത്ര പ്രദര്‍ശനം നടക്കുന്നത്. ഇന്ത്യയുടെ വാഹന വിപണി നിര്‍മാതാക്കളുടെ കൊയ്ത്തുനിലമാണ്‌. ടെസ്റ്റ്‌ ഡ്രൈവ് നടത്തിയും നേരിട്ട് കണ്ടറിഞ്ഞും ഉപഭോക്താവിന് വാഹനം സ്വന്തമാക്കാം. സാധാരണ […]

മംഗളജോഡി മിന്നി; യു. എന്‍ പുരസ്കാര നേട്ടത്തില്‍ പക്ഷിസങ്കേതം

ഐക്യരാഷ്ട്ര സഭയുടെ ലോക സഞ്ചാര പുരസ്ക്കാരം ഒറീസയിലെ മംഗളജോഡി ഇക്കോ ടൂറിസ്റ്റ് കേന്ദ്രത്തിനു ലഭിച്ചു. സ്പെയിനില്‍ നടന്ന പരിപാടിയില്‍ മംഗളജോഡി അംഗങ്ങള്‍ പുരസ്കാരം ഏറ്റുവാങ്ങി. 128 രാജ്യങ്ങളില്‍ നിന്നുള്ള അപേക്ഷയില്‍ 50 രാജ്യങ്ങളെയാണ് അവസാന ഘട്ടത്തിലേക്ക് പരിഗണിച്ചത്. പതിനാല്‍ രാജ്യങ്ങള്‍ പുരസ്ക്കാരത്തിനര്‍ഹാരായി. ഇക്കോ ടൂറിസം വിഭാഗത്തിലാണ് മംഗളജോഡിക്ക് പുരസ്ക്കാരം ലഭിച്ചത്. ഒറീസയിലെ ചില്‍ക്ക തടാകക്കരയുടെ ഉത്തരദിശയിലാണ് മംഗളജോഡി ഇക്കോ ടൂറിസം കേന്ദ്രം സ്ഥിതിചെയ്യുന്നത്. ചതപ്പുനിലയങ്ങളാല്‍ ചുറ്റപ്പെട്ട ഒരു ഗ്രാമം. പക്ഷികളുടെ സ്വര്‍ഗമെന്നാണ് ഇവിടം വിശേഷിപ്പിക്കാറ്. മൂന്നു ലക്ഷം […]

വിപണി പിടിക്കാന്‍ ഉറച്ചുതന്നെ; വമ്പന്‍ ഓഫറുമായി ജിയോ

രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാക്കള്‍ തമ്മിലെ മത്സരം മുറുകുകയാണ്. കഴിഞ്ഞ ആഴ്ച ഡേറ്റാ നിരക്കുകള്‍ കുത്തനെ കുറച്ച ജിയോ പുതിയ ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നു. റീചാര്‍ജ് ചെയ്യുന്ന വരിക്കാര്‍ക്ക് 100 ശതമാനത്തിനു മുകളില്‍ പണം തിരിച്ചു നല്‍കുമെന്ന ഓഫരാണ് മുമ്പോട്ട്‌വെക്കുന്നത്.  398നു മുകളിലുള്ള തുകയ്ക്ക് റീചാര്‍ജ് ചെയ്യുന്ന വരിക്കാര്‍ക്കെല്ലാം 400 രൂപ ക്യാഷ് ബാക്ക് ഓഫറായി നല്‍കും. മൈജിയോ ആപ്പ് വഴി റീചാര്‍ജ് ചെയ്യുന്നവര്‍ക്കാണ് ഈ ഓഫര്‍ ലഭിക്കുക. 400 രൂപ ക്യാഷ് ബാക്ക് തുക വൗച്ചറായാണ് ഉപയോകിക്കാന്‍ […]

ഹജ്ജ് സബ്സിഡി കേന്ദ്രം നിര്‍ത്തി

ടിഎന്‍എല്‍ ബ്യൂറോ ന്യൂഡല്‍ഹി : ഹജ്ജ് സബ്സിഡി കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തലാക്കി. ചില ഏജന്‍സികള്‍ക്ക് മാത്രമാണ് സബ്സിഡി ഗുണം ചെയ്തതെന്ന് കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി പറഞ്ഞു. ഹജ്ജിനു പോകാന്‍ കപ്പലിലും സൗകര്യം ഒരുക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. 2018നകം സബ്സിഡി നിര്‍ത്തലാക്കുമെന്ന് നേരത്തെ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഹജ്ജ് സബ്സിഡിക്കായി നീക്കി വെയ്ക്കുന്ന തുക മുസ്ലിം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ പദ്ധതികള്‍ക്ക് വിനിയോഗിക്കും. കഴിഞ്ഞ വര്‍ഷം 450 കോടിയോളം രൂപയാണ് സബ്സിഡിക്കായി നീക്കിവെച്ചത്. സബ്സിഡി ഘട്ടം ഘട്ടമായി നിര്‍ത്തലാക്കാന്‍ […]

വേണേ കണ്ടോളീ ചങ്ങായി… ഞമ്മടെ കോയിക്കോട് …

ടിഎന്‍എല്‍ ബ്യൂറോ ന്യൂഡല്‍ഹി: രാജ്യത്തെ വൃത്തിയുള്ള റയില്‍വേ സ്റ്റേഷന്‍ തേടി എങ്ങും പോകേണ്ട. നമ്മുടെ കോഴിക്കോടിനാണ് ഒന്നാം സ്ഥാനം. ട്രാവല്‍ രംഗത്തെ പ്രമുഖരായ ഇക്സിഗോയാണ് സ്റ്റേഷനുകളുടെ വൃത്തിപ്പട്ടിക പുറത്തു വിട്ടത്. അഞ്ചില്‍ 4.4 ആണ് കോഴിക്കോടിന്‍റെ റേറ്റിംഗ്. ഡല്‍ഹിയിലെ ഹസ്രത് നിസാമുദ്ദീനാണ് മോശം സ്റ്റേഷന്‍. വൃത്തിയുള്ള സ്റ്റേഷനുകളില്‍ നാല്പ്പതൂ ശതമാനവും തെക്കേ ഇന്ത്യയിലാണ് . വൃത്തിയുള്ള സ്റ്റേഷനുകളില്‍ ഹൂബ്ലി, ദാവണ്‍ഗരെ,ധന്‍ബാദ്, ജബല്‍പ്പൂര്‍, ബിലാസ്പൂര്‍, വഡോദര, രാജ്കോട്ട്, ഫല്ന, വിജയവാഡ സ്റ്റേഷനുകള്‍ വൃത്തിക്കാരില്‍പ്പെടുന്നു. മോശക്കാരിലാണ് മുസാഫര്‍പൂര്‍, വാരണാസി, അജ്മീര്‍, മഥുര, […]

കേരളത്തിലെത്തിയ വിദേശസഞ്ചാരികളുടെ കണക്കിതാ ..

ടിഎന്‍എല്‍ ബ്യൂറോ ന്യൂഡല്‍ഹി : വിമാനമാര്‍ഗം ഡിസംബറില്‍ രാജ്യത്തെത്തിയ വിദേശസഞ്ചാരികളുടെ കണക്ക് കേന്ദ്രം പുറത്തുവിട്ടു. കൊച്ചിയില്‍ വന്നത് വിദേശ സഞ്ചാരികളില്‍ 3.92% പേര്‍. തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയത് 1.6% പേരും. ഇ-വിസ വഴി കൊച്ചിയിലെത്തിയവരുടെ കണക്ക് 4.4%വും തിരുവനന്തപുരത്തേത് 1.7%വുമാണ്. ഏറ്റവുമധികം വിദേശികള്‍ എത്തിയത് ഡല്‍ഹി വിമാനത്താവളത്തിലാണ്. 11.76 ലക്ഷം വിദേശ സഞ്ചാരികള്‍ എത്തിയതില്‍ ഡല്‍ഹിയില്‍ ഇറങ്ങിയത്‌ 25.80%. മറ്റു ചില പ്രധാന വിമാനത്താവളങ്ങളില്‍ ഇറങ്ങിയ വിദേശ സഞ്ചാരികളുടെ കണക്ക് ഇങ്ങനെ : മുംബൈ – 17.31, […]

പറന്നു വാരാനൊരുങ്ങി ഉത്തരാഖണ്ട് : നീക്കം ടൂറിസ്റ്റുകള്‍ക്കും ആശ്വാസം

ടിഎന്‍എല്‍ ബ്യൂറോ ഡെറാഡൂണ്‍: നിരക്കു കുറഞ്ഞ വിമാനങ്ങളുമായി സംസ്ഥാനത്തെങ്ങും വിനോദ സഞ്ചാരികളുമായി പറക്കാനൊരുങ്ങുകയാണ് ഉത്തരാഖണ്ട്. മാര്‍ച്ച് അവസാനം തുടങ്ങുന്ന പദ്ധതിയോടെ സംസ്ഥാനത്തെ വിനോദ സഞ്ചാര രംഗം പുതുവഴിയില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി അഡീഷണല്‍ ചീഫ് സെക്രട്ടറി ഓം പ്രകാശ് പറഞ്ഞു. വിമാനത്തില്‍ 1400 മുതല്‍ 2000 രൂപയായിരിക്കും ഒരാള്‍ക്ക്‌ നിരക്ക് . 3000 മുതല്‍ 5000 വരെയായിരിക്കും ഹെലികോപ്ടറിലെ യാത്രാ നിരക്ക് . കേന്ദ്ര സര്‍ക്കാരിന്‍റെ ഉഡാന്‍ പദ്ധതി പ്രകാരമാണ് വിമാന സര്‍വീസുകള്‍ തുടങ്ങുക. അടുത്ത ആഴ്ചയോടെ ഇക്കാര്യത്തില്‍ […]

ഹിമവാന്‍റെ മടിത്തട്ടിലെ ഓലി കാഴ്ച

ഉത്തരാഖണ്ഡിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രമാണ് ഹിമാലയന്‍ മലഞ്ചെരുവിലെ ഓലി. ദേവദാരു വനങ്ങളും മഞ്ഞുമൂടിയ പര്‍വത നിരയുമാണ് ഓലിയിലെ മനോഹാരിത. പുല്‍മേട് എന്നര്‍ത്ഥം വരുന്ന ഓലി ബുഗ്യാല്‍ എന്നൊരു പേരും ഓലിക്കുണ്ട്. ഓലിയുടെ മലഞ്ചെരുവുകളില്‍ക്കൂടി യാത്രചെയ്യുന്നവര്‍ക്ക് നന്ദദേവി, മന പര്‍വതം, കാമത്ത് മലനിരകള്‍, എന്നിവയുടെ മനോഹാരിത ആസ്വദിക്കാം. അപ്പിള്‍ തോട്ടങ്ങളും ഓക്ക് കാടുകളും ഓലിയെ കൂടുതല്‍ സുന്ദരിയാക്കുന്നു. സമുദ്ര നിരപ്പില്‍ നിന്ന് 2800 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഓലി ട്രെക്കിനു ലോക പ്രശസ്തമാണ്. ഉത്തരാഖണ്ഡിലെ ചമേലിന്‍ ജില്ലയിലൂടെ ഒഴുകുന്ന […]