മോശം കാലാവസ്ഥയെത്തുടര്‍ന്ന് താത്കാലികമായി നിര്‍ത്തിവെച്ച അമര്‍നാഥ് തീര്‍ത്ഥയാത്ര പുനരാരംഭിച്ചു. ബാല്‍ത്തല്‍, പഹല്‍ഗാം എന്നീ വഴികളിലൂടെയാണ് തീര്‍ത്ഥാടകര്‍ അമര്‍നാഥിലെത്തുന്നത്. കനത്ത മഴയായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ പ്രദേശത്ത് അനുഭവപ്പെട്ടത്. ഇതേ തുടര്‍ന്നാണ് യാത്ര നിര്‍ത്തി വച്ചത്. ബാല്‍ത്തലിലെയും നുല്‍വാനിലെയും ഹേസ് ക്യാമ്പിലാണ് തീര്‍ത്ഥാടകര്‍ ഈ സമയം താമസിച്ചത്. കഴിഞ്ഞ ആഴ്ച്ചയിലാണ് ആദ്യ ബാച്ച് അമര്‍നാഥിലേക്ക് പുറപ്പെട്ടത്. കാലാവസ്ഥയില്‍ അനുഭവപ്പെട്ട മാറ്റത്തെ തുടര്‍ന്ന് കനത്ത സുരക്ഷയാണ് യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്നത്. 60 ദിവസമാണ് ഇത്തവണ അമര്‍നാഥ് തീര്‍ത്ഥാടനം നടക്കുന്നത്. ഓഗസ്റ്റ് 26ന് യാത്ര […]
Tag Archives: amarnath cave temple kashmir
അമർനാഥ് ഗുഹാക്ഷേത്രത്തിൽ സ്വയംഭൂവായ ഹിമലിംഗം പ്രത്യക്ഷമായി. ശ്രാവണ മാസത്തിലെ ശുക്ലപക്ഷാരംഭത്തോടെ രൂപപ്പെടുന്ന ഹിമലിംഗം പൗർണമി നാളിൽ പൂർണരൂപത്തിലെത്തും. കശ്മീരിലെ അനന്തനാഗ് ജില്ലയിലാണ് അമര്‍നാഥ് ഗുഹാക്ഷേത്രമുള്ളത്ത്. സമുദ്രനിരപ്പിൽനിന്ന് 3888 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന പ്രകൃതിനിർമിത ക്ഷേത്രമാണ് അമർനാഥിലേത്. ജൂൺ, ജൂലൈ മാസങ്ങളിൽ പൂർണരൂപത്തിൽ പ്രത്യക്ഷമാകുന്ന ഹിമലിംഗത്തിന് ആറടിയിൽ കൂടുതൽ ഉയരമുണ്ടാകും. ദേവന്മാരുടെ ആഗ്രഹപ്രകാരം ശ്രാവണമാസത്തിലെ പൗർണമി മുതൽ കൃഷ്ണപക്ഷത്തിലെ അമാവാസി വരെ മഹാദേവൻ ഈ ഗുഹയിൽ ലിംഗരൂപത്തിൽ പ്രത്യക്ഷനായി അനുഗ്രഹിക്കുന്നുവെന്നാണ് വിശ്വാസം. പരമശിവൻ അമരനായതിന്‍റെ രഹസ്യമന്ത്രം പാർവതിദേവിക്ക് ഉപദേശിച്ചു നൽകിയത് […]


