പറക്കുന്ന ടാക്‌സികള്‍ അവതരിപ്പിക്കാനൊരുങ്ങി ഗൂഗിള്‍ സഹ സ്ഥാപകന്‍ ലാറി പേജിന്‍റെ കിറ്റി ഹോക്ക് കമ്പനി. ന്യൂസിലൻഡിൽ ഓട്ടോണമസ് പാസഞ്ചര്‍ ഡ്രോണ്‍ സംവിധാനം അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് കമ്പനി. സെഫൈയര്‍ എയര്‍ വര്‍ക്ക്‌സ് എന്ന കമ്പനിയുടെ സഹായത്തോടെ വാഹനത്തിന്‍റെ പരീക്ഷണ പറക്കല്‍ നടത്തിയിരുന്നു. കോറ എന്നാണ് രണ്ട് പേര്‍ക്ക് ഇരുന്ന് യാത്ര ചെയ്യാവുന്ന വാഹനത്തിന്‍റെ പേര്. പിന്‍ഭാഗത്ത് ഘടിപ്പിച്ചിട്ടുള്ള ഒരു വലിയ പ്രൊപ്പല്ലര്‍ അടക്കം പതിമൂന്ന് പ്രൊപ്പല്ലറുകള്‍ ഘടിപ്പിച്ചിട്ടുള്ള ഈ വാഹനത്തിന് വിമാനത്തിന്‍റെയും ഡ്രോണിന്‍റെയും സമ്മിശ്ര രൂപകല്‍പ്പനയാണുള്ളത്. ഇരുവശങ്ങളിലുമുള്ള പ്രൊപ്പല്ലറുകളുടെ […]

