ഹൈടെക് വാഹനങ്ങളും മികച്ച സംവിധാനങ്ങളുമായി ദുബൈ ടാക്സി. പഴയ വാഹനങ്ങൾ പിൻവലിച്ച് ഓരോവർഷവും ആയിരം ഹൈടെക് കാറുകൾ വീതം നിരത്തിലിറക്കാനാണ് ദുബൈ ആർടിഎയുടെ പദ്ധതി. ഈ വർഷം ആദ്യപാദം പിന്നിട്ടപ്പോഴേക്കും 1.9 കോടി യാത്രക്കാർ ടാക്സികൾ പ്രയോജനപ്പെടുത്തിയതായാണ് കണക്ക്. ദുബൈയിലെ 5200 ടാക്സി വാഹനങ്ങൾ 1.1 കോടി സർവീസുകൾ ഇതിനകം പൂർത്തിയാക്കിയെന്ന് ആർടിഎ ട്രാൻസ്‌പോർട് വിഭാഗം തലവൻ യൂസഫ് അൽ അലി പറഞ്ഞു. പൊതുജനങ്ങളോടു മാന്യമായി ഇടപെടാനും വാഹനങ്ങൾ വൃത്തിയായി സൂക്ഷിക്കാനും പരിശീലനം ലഭിച്ച ഡ്രൈവർമാരാണ് ദുബൈ […]

