Tag Archives: qatar

വിസാ രഹിത സന്ദര്‍ശനം; ദോഹയിലേക്ക് സന്ദര്‍ശന പ്രവാഹം

നാട്ടില്‍ വേനലവധി തുടങ്ങിയതോടെ ഖത്തറിലേക്ക് ഒട്ടേറെ കുടുംബങ്ങള്‍ സന്ദര്‍ശനത്തിനെത്തുന്നു. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ ദോഹയിലേക്കു സന്ദര്‍ശകരുടെ ഒഴുക്കാണ്. ഇന്ത്യന്‍ പൗരന്മാര്‍ക്കു വീസയില്ലാതെ ഖത്തര്‍ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കിയതാണ് ഇപ്പോഴത്തെ സന്ദര്‍ശക പ്രവാഹത്തിനു കാരണം. കഴിഞ്ഞ ഓഗസ്റ്റ് ഒന്‍പതിനാണ് ഖത്തര്‍ ഇന്ത്യയടക്കം 80 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കു വീസാരഹിത സന്ദര്‍ശനാനുമതി നല്‍കിയത്. ഖത്തറിലേക്കു കൂടുതല്‍ വിദേശസന്ദര്‍ശകരെ എത്തിക്കാന്‍ വീസ കാര്യങ്ങളുടെ ചുമതലയുള്ള ആഭ്യന്തര മന്ത്രാലയവും ഖത്തര്‍ എയര്‍വേയ്സും ഖത്തര്‍ ടൂറിസം അതോറിറ്റിയും സംയുക്തമായാണു വീസാരഹിത സന്ദര്‍ശനാനുമതി എന്ന നിര്‍ദേശം മുന്നോട്ടുവച്ചത്. […]

ദോ​ഹ–ചി​ക്കാ​ഗോ സ​ർ​വീ​സി​ല്‍​ ക്യൂസ്യൂട്ടുമായി ഖത്തര്‍ എയര്‍വേയ്സ്

ബി​സി​ന​സ്​ ക്ലാ​സ്​ രം​ഗ​ത്തെ വി​പ്ല​വ​ക​ര​മാ​യ ചു​വ​ടു​വെ​പ്പാ​യ ക്യൂ ​സ്യൂ​ട്ട് ഏ​പ്രി​ൽ ഒ​ന്ന് മു​ത​ൽ ദോ​ഹ – ചി​ക്കാ​ഗോ സ​ർ​വീ​സി​ൽ അ​വ​ത​രി​പ്പി​ക്കു​മെ​ന്ന് ഖ​ത്ത​ർ എ​യ​ർ​വേ​യ്സ്​ അ​റി​യി​​ച്ചു. ബി​സി​ന​സ്​ ക്ലാ​സ്​ ന്യൂ​യോ​ർ​ക്കി​ലെ ജോ​ൺ എ​ഫ് കെ​ന്ന​ഡി വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കും വാ​ഷിം​ഗ്ട​ൺ ഡ​ല്ല​സ്​ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കു​മു​ള്ള സ​ർ​വീ​സു​ക​ളി​ൽ ഖ​ത്ത​ർ എ​യ​ർ​വേ​യ്സ്​ തു​ട​ക്കം കു​റി​ച്ചി​രു​ന്നു. ഖ​ത്ത​ർ എ​യ​ർ​വേ​യ്സിെ​ൻ​റ അ​വാ​ർ​ഡ് വി​ന്നിം​ഗ് ബി​സി​ന​സ്​ ക്ലാ​സ്​ യാ​ത്ര കൂ​ടു​ത​ൽ പേ​ർ​ക്കെ​ത്തി​ക്കു​കയും അ​മേ​രി​ക്ക​ൻ വി​പ​ണി​ക​ളി​ലു​ള്ള ഖ​ത്ത​ർ എ​യ​ർ​വേ​യ്സിെന്‍റെ പ്ര​തി​ബ​ദ്ധ​ത ശ​ക്തി​പ്പെ​ടു​ത്തു​ക​യു​മാ​ണ് ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. ചി​ക്കാ​ഗോ​യി​ലെ ഓ​ഹാ​രേ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കു​ള്ള […]

Qatar files complaint against Bahrain at UN

Qatar filed a serious complaint at United Nations, regarding a Bahrain warplane over breaching the Qatari airspace. According to reports, two Qatari warplanes had flown dangerously close to two civilian aircraft approaching from UAE. The incident took place at Bahrain airspace and the complaint has been forwarded to the International Civil Aviation Organization (ICAO). However, […]

വ്യോമപാതയില്‍ മാറ്റമില്ലെന്ന് യു. എ. ഇ

സിവിലിയന്‍ യാത്രാവിമാനങ്ങളുടെ വ്യോമപാതയില്‍ മാറ്റമില്ലെന്ന് വ്യക്തമാക്കി യു. എ. ഇ. ഫെഡറല്‍ വ്യോമയാന അതോറിറ്റി ചെയര്‍മാന്‍ സുല്‍ത്താന്‍ ബിന്‍ സയീദ് അല്‍ മന്‍സൂരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ ദിവസം രണ്ട് യു എ. ഇ യാത്രാവിമാനങ്ങളെ അപകടകരമായ രീതിയില്‍ ഖത്തര്‍ യുദ്ധവിമാനങ്ങള്‍ സമീപിച്ചതിനെ തുടര്‍ന്നാണ് ഈ വിശദീകരണം. സമാനമായ രണ്ടു സംഭവങ്ങളെക്കുറിച്ച് ഐക്യരാഷ്ട്ര സഭയ്ക്കും അന്താരാഷ്ട്ര വ്യോമയാന അതോറിറ്റിക്കും പരാതി സമര്‍പ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബഹ്‌റൈന്‍ വ്യോമയാന പരിധിയിലാണ് ഖത്തറിന്റെ യുദ്ധവിമാനം അപകടമാം വിധം യു. എ. […]

മാള്‍ ഓഫ് ഖത്തറില്‍ ഫാഷന്‍ മേള

ഖത്തറിലെ ആഡംബര മാളുകളിലൊന്നായ മാള്‍ ഓഫ് ഖത്തറില്‍ പത്ത് ദിവസം നീളുന്ന ഫാഷന്‍ മേളയ്ക്ക് തുടക്കമായി. സ്‌പെയിനിലെ വിഖ്യാത ഫാഷന്‍ ഡിസൈനര്‍ അലെജാന്‍ഡ്രോ റെസ്റ്റയുടെ ഉള്‍പ്പെടെയുള്ള ഡിസൈനര്‍മാരാണ് മേളയില്‍ പങ്കെടുക്കുന്നത്. വേനല്‍ക്കാലത്തെ ലക്ഷ്യമിട്ടുള്ള പുത്തന്‍ വസ്ത്രശേഖരങ്ങളാണ് ഫാഷന്‍ മേളയിലുള്ളത്. ദിവസവും മൂന്നു ഷോകള്‍ വീതം ഈ മാസം 31 വരെ നീളുന്ന മേള മാളിലെ ഒയാസിസ് സ്റ്റേജിലാണ് നടക്കുന്നത്. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേനലില്‍ അണിയാനുള്ള ഫാഷന്‍ വസ്ത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. ഖത്തറിലെ ക്യുലേബല്‍, ലബനനിലെ അലി അല്‍ […]

വി​നോ​ദ സ​ഞ്ചാ​ര മേ​ഖ​ല​യി​ൽ കൈകോര്‍ത്ത്‌ ഖ​ത്ത​റും കു​വൈ​ത്തും

വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യി​ൽ വ​ള​ർ​ച്ച​യും വി​ക​സ​ന​വും ല​ക്ഷ്യ​മാ​ക്കി ഖ​ത്ത​ർ ടൂ​റി​സം അ​തോ​റി​റ്റിയും കു​വൈ​ത്ത് വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യെ പ്ര​തി​നി​ധീ​ക​രി​ച്ച് കു​വൈ​ത്ത് ഇ​ൻ​ഫ​ർ​മേ​ഷ​ൻ മ​ന്ത്രാ​ല​യ​വും ധാ​ര​ണാ​പ​ത്ര​ത്തി​ൽ ഒ​പ്പു​വെ​ച്ചു. ഖ​ത്ത​ർ ടൂ​റി​സം അ​തോ​റി​റ്റി ആ​ക്ടിം​ഗ് ചെ​യ​ർ​മാ​ൻ ഹ​സ​ൻ അ​ൽ ഇ​ബ്റാ​ഹീ​മും കു​വൈ​ത്ത് ടൂ​റി​സം  അ​ണ്ട​ർ​ സെ​ക്ര​ട്ട​റി ജാ​സിം അ​ൽ ഹ​ബീ​ബും കു​വൈ​ത്ത് സി​റ്റി​യി​ലെ ടൂ​റി​സം വ​കു​പ്പ് ആ​സ്​​ഥാ​ന​ത്ത് ന​ട​ന്ന ച​ട​ങ്ങിലാണ് ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്. ഖ​ത്ത​റി​നും കു​വൈ​ത്തി​നും ഇ​ട​യി​ലു​ള്ള സ​ഹ​ക​ര​ണം പ്ര​ത്യേ​കി​ച്ചും വി​നോ​ദ​സ​ഞ്ചാ​ര​മേ​ഖ​ല​യി​ൽ ശ​ക്ത​മാ​ക്കാ​ൻ ഈ ​ക​രാ​ർ കൂ​ടു​ത​ൽ പ്ര​യോ​ജ​നം ചെ​യ്യു​മെ​ന്ന് ഹ​സ​ൻ അ​ൽ […]

മാര്‍ക്കിടെക്ചര്‍ മികവില്‍ ഖത്തര്‍ മ്യൂസിയം

വ്യത്യസ്തമായ വിനോദ, സാംസ്‌കാരിക പരിപാടികള്‍ കോര്‍ത്തിണക്കി കൊണ്ട് ആരംഭിച്ച മാര്‍ക്കിടെക്ചര്‍ വന്‍ വിജയമെന്ന് ഖത്തര്‍ മ്യൂസിയം. മാര്‍ക്കിടെക്ചര്‍ എന്ന വേറിട്ട പരിപാടിയിലൂടെ രാജ്യത്തെ ഏറ്റവും സുന്ദരമെന്നറിയപ്പെടുന്ന കെട്ടിടങ്ങളും സാംസ്‌കാരികവും ചരിത്ര പ്രാധാന്യവുമുള്ള സ്ഥലങ്ങള്‍, സിനിമകള്‍ എന്നിവയുടെ പ്രദര്‍ശനവും, മറ്റുകലാപരിപാടികളും സംവാദവും കാണികള്‍ക്ക് പുത്തന്‍ അറിവ് സമ്മാനിക്കുന്നു. 630 ആളുകളാണ് ഈ മാസം ആദ്യവാരം ആരംഭിച്ച മാര്‍ക്കിടെക്ചറില്‍ പങ്കെടുത്തത്. ഖത്തര്‍ മ്യൂസിയത്തിന്റെ സാംസ്‌കാരിക പാസുള്ളവര്‍ക്കായാണ് മാര്‍ക്കിടെക്ചര്‍ തുടങ്ങിയത്. സാംസ്‌കാരിക പാസ് പദ്ധതിക്ക് തുടക്കമിട്ടതിനുശേഷം ഇതുവരെ നടത്തിയ പരിപാടികളില്‍ ഏറ്റവും […]

ഖത്തര്‍ അന്താരാഷ്ട്ര ഭക്ഷ്യമേളയ്‌ക്കൊരുങ്ങുന്നു

നാവിന് രുചിക്കൂട്ടുകള്‍ ഒരുക്കുവാന്‍ ഒന്‍പതാമത് ഖത്തര്‍ അന്താരാഷ്ട്ര ഭക്ഷ്യ (ക്വിഫ്) മേള മാര്‍ച്ച പതിനഞ്ചിന് തുടക്കമാകും. ഷൊറാട്ടണ്‍ ഹോട്ടല്‍ പാര്‍ക്കില്‍ ഖത്തര്‍ ടൂറിസത്തിന്റെ നേതൃത്വത്തിലാണ് പതിനൊന്ന് ദിവസം നീണ്ട് നില്‍ക്കുന്ന മേള നടക്കുന്നത്. മേളയിലെ പ്രധാന സവിശേഷതകള്‍ 117 സ്റ്റാളുകളും, ഭക്ഷണ ട്രക്കുകളും, ട്രോളികളുമാണ്.80,000 മീറ്റര്‍ വിസ്തൃതിയുള്ള പാര്‍ക്കില്‍ നടക്കുന്ന മേളയില്‍ കഴിഞ്ഞ വര്‍ഷത്തിനെക്കാള്‍ പ്രദര്‍ശക പങ്കാളിത്തത്തില്‍ 35 ശതമാനം വര്‍ധനവുണ്ടായി എന്ന് ഷെറാട്ടണ്‍ ഹോട്ടലില്‍ നടന്ന വാര്‍ത്തസമ്മേളനത്തില്‍ ക്യു.ടി.എ അധികൃതര്‍ അറിയിച്ചു. രാജ്യത്ത് നടക്കുന്ന ഏക […]

തണുപ്പുകാലം ഖത്തറിന് ഉത്സവകാലം

ശൈത്യം പിറന്നാല്‍ ഖത്തറില്‍ ആഘോഷക്കാലമാണ്. ഖത്തറിന്‍റെ വാണിജ്യമേളകളും വസന്താഘോഷങ്ങളും നടക്കുന്നത് ശൈത്യക്കാലത്താണ്. സ്കൂള്‍ അവധി തുടങ്ങിയതോടെ ആഘോഷം ഇരട്ടിയായി. രാജ്യത്തെ സ്വദേശികള്‍ക്കും, വിദേശികള്‍ക്കും, പ്രവാസികള്‍ക്കുമായി വിസ്മയിപ്പിക്കുന്ന കലാവിരുന്നുകളും, വിനോദ പരിപാടികളുമാണ് ഖത്തര്‍ ടൂറിസം അതോറിറ്റിയും മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങളും ചേര്‍ന്ന് നടത്തുന്നത്. പ്രധാന വാണിജ്യമേളയായ ഷോപ്പ് ഖത്തര്‍ പതിമൂന്ന് ഷോപ്പിംഗ്‌ മാളുകളിലാണ് നടക്കുന്നത്. കൂടാതെ രാജ്യത്തിന്‍റെ സാംസ്കാരിക ഗ്രാമമായ കത്താറ കള്‍ച്ചറല്‍ വില്ലേജ്, വിനോദ വാണിജ്യ കേന്ദ്രമായ സൂഖ് വാഖിഫ്, അല്‍ വഖ്റ സൂഖ് എന്നിവിടങ്ങളിലും വസന്താഘോഷങ്ങള്‍ […]

ലോക സഞ്ചാരികളെ സ്വാഗതം ചെയ്ത് ഖത്തര്‍

നവീന കാഴ്ചപ്പാടിലൂടെ അറബ് രാഷ്ട്രങ്ങളില്‍ ദിനംപ്രതി ശ്രദ്ധേയമാവുകയാണ് ഖത്തര്‍. പരിഷ്കരിക്കപ്പെട്ട നിയമങ്ങളും സാംസ്കാരിക വൈവിധ്യങ്ങളും ഖത്തറിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നു. എണ്‍പത് രാജ്യങ്ങള്‍ക്ക് വിസയില്ലാതെ ഖത്തര്‍ സന്ദര്‍ശിക്കാം. ഈ പ്രഖ്യാപനത്തോടെ വിനോദ സഞ്ചാര മേഖലയില്‍ വന്‍ കുതിച്ചുചാട്ടമുണ്ടായി. 2022 ലോകകപ്പ്‌ ഫുട്ബോള്‍ മത്സരങ്ങള്‍ക്ക് വേദിയാവുന്നത് ഖത്തറാണ്. അഞ്ചു വര്‍ഷത്തേക്ക് വിനോദ സഞ്ചാര മേഖലകള്‍ വികസിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ ഖത്തര്‍ ആവിഷ്ക്കരിച്ചിട്ടുണ്ട്. ഓരോ പ്രദേശത്തിന്‍റെയും ഭൂമിശാസ്ത്രവും പ്രകൃതി സമ്പത്തും അനുസരിച്ച് വിനോദ സഞ്ചാര മേഖല കൂടുതല്‍ മെച്ചപ്പെടുത്തി സഞ്ചാരികളെ ആകര്‍ഷിക്കാനുള്ള പദ്ധതികളാണ് […]