ബിസിനസ് ക്ലാസ് രംഗത്തെ വിപ്ലവകരമായ ചുവടുവെപ്പായ ക്യൂ സ്യൂട്ട് ഏപ്രിൽ ഒന്ന് മുതൽ ദോഹ – ചിക്കാഗോ സർവീസിൽ അവതരിപ്പിക്കുമെന്ന് ഖത്തർ എയർവേയ്സ് അറിയിച്ചു. ബിസിനസ് ക്ലാസ് ന്യൂയോർക്കിലെ ജോൺ എഫ് കെന്നഡി വിമാനത്താവളത്തിലേക്കും വാഷിംഗ്ടൺ ഡല്ലസ് രാജ്യാന്തര വിമാനത്താവളത്തിലേക്കുമുള്ള സർവീസുകളിൽ ഖത്തർ എയർവേയ്സ് തുടക്കം കുറിച്ചിരുന്നു. ഖത്തർ എയർവേയ്സിെൻറ അവാർഡ് വിന്നിംഗ് ബിസിനസ് ക്ലാസ് യാത്ര കൂടുതൽ പേർക്കെത്തിക്കുകയും അമേരിക്കൻ വിപണികളിലുള്ള ഖത്തർ എയർവേയ്സിെന്റെ പ്രതിബദ്ധത ശക്തിപ്പെടുത്തുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ചിക്കാഗോയിലെ ഓഹാരേ രാജ്യാന്തര വിമാനത്താവളത്തിലേക്കുള്ള […]

