വിനോദ സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ട കോന്നി- അടവി-ഗവി ടൂര്‍ പാക്കേജ് പുനരാരംഭിച്ചു. യാത്രാ നിരക്കില്‍ നേരിയ മാറ്റം വരുത്തിയിട്ടുണ്ട്. അടവിയിലെ കുട്ടവഞ്ചി സവാരി,വള്ളക്കടവ് വൈല്‍ഡ് ലൈഫ് മ്യൂസിയം സന്ദര്‍ശനം എന്നിവ പാക്കേജില്‍ ഉള്‍പ്പെടും. പ്രഭാതഭക്ഷണം,ഉച്ച ഭക്ഷണം,വൈകിട്ട് ലഘു ഭക്ഷണം എന്നിവയും പാക്കേജിന്‍റെ ഭാഗമാണ്. നേരത്തെയുണ്ടായിരുന്നതിനേക്കാള്‍ 300 രൂപാ കൂടുതലാണ്. കോന്നി വനം വികസന ഏജന്‍സി നിശ്ചയിച്ച നിരക്ക് പ്രകാരം ഒരാള്‍ക്ക് രണ്ടായിരം രൂപയാണ് പാക്കേജിനു നല്‍കേണ്ടത്. 10 മുതല്‍ 15 പേര്‍ വരെയുള്ള സംഘമാണെങ്കില്‍ ഒരാള്‍ക്ക് 1900 രൂപ […]
Tag Archives: Adavi eco tourism
സഞ്ചാരികളെ ആകര്‍ഷിക്കുന്നതിന് അടവി കൂടുതല്‍ അണിഞ്ഞൊരുങ്ങുന്നു. നാല് വര്‍ഷം മുമ്പ് ആരംഭിച്ച അടവി കുട്ട വഞ്ചി സവാരി കേന്ദ്രം രാജ്യത്തും വിദേശത്തും ഇതിനോടകം ശ്രദ്ധാകേന്ദ്രമായി മാറിക്കഴിഞ്ഞു. പരിമിതികള്‍ക്കിടയില്‍ ആരംഭിച്ച കുട്ടവഞ്ചി സവാരി കേന്ദ്രം ഇന്ന് വിനോദ സഞ്ചാരികളുടെ പറുദീസയാണ്. പ്രകൃതിയെ തൊട്ടറിഞ്ഞ് സഞ്ചാരം അടവിയെ കൂടുതല്‍ സുന്ദരിയാക്കാനുള്ള നടപടിയാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. അടവിയില്‍ എത്തുന്ന സഞ്ചാരികളെ സ്വീകരിക്കുന്നതിനായി പൂന്തോട്ടം ഒരിക്കിയിട്ടുണ്ട്. മനോഹരമായ പൂന്തോട്ടത്തിനിടയിലെ പാതയിലൂടെ വേണം അവര്‍ അടവിയിലേക്ക് കടക്കുന്നത്. പഴയ കുട്ടവഞ്ചികളാല്‍ മേല്‍ക്കൂര നിര്‍മ്മിച്ച് നിരവധി […]


