വേനലിന്റെ ചൂടിന് ഓരോ ദിവസവും ശക്തി കൂടിക്കൊണ്ടിരിക്കുകയാണ്. ഇന്നു വരും നാളെ വരുമെന്നു പറഞ്ഞു പറ്റിക്കുന്ന മഴയും തെളിഞ്ഞു നില്ക്കുന്ന സൂര്യനും ഇപ്പോള്‍ തരുന്ന കഷ്ടപാടുകള്‍ ചില്ലറയല്ല. കഴിഞ്ഞ ദിവസം ലോക പ്രശസ്ത കാലാവസ്ഥ നിരീക്ഷണ സൈറ്റായ എല്‍ ഡാര്‍ഡോ പുറത്തുവിട്ട കണക്കുകള്‍ അനുസരിച്ച് ലോകത്തിലെ ഏറ്റവും ചൂടുകൂടിയ 15 ഇടങ്ങളില്‍ എട്ടെണ്ണവും നമ്മുടെ രാജ്യത്താണത്രെ. നമ്മടെ പാലക്കാട്ടെയും കണ്ണൂരിലെയും പൊള്ളുന്ന ചൂട് ഈ സ്ഥലങ്ങളുടെ മുന്നില്‍ ഒന്നുമല്ലെന്നറിയുമ്പോളാണ് ഇവിടുത്തെ അവസ്ഥ എത്ര ഭീകരമാണെന്ന് മനസ്സിലാവുക. ഇതാ […]

