തിരഞ്ഞെടുപ്പിന്റ തിരക്കുകള്‍ കഴിഞ്ഞ് പ്രാര്‍ഥനയ്ക്കും ധ്യാനത്തിനുമായി കേദാര്‍നാഥിലേക്ക് പോയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗുഹയാണ് വാര്‍ത്തകളിലെ താരം. മോദിയുടെ ധ്യാന ഗുഹയുടെ പ്രത്യേകതകളും സൗകര്യങ്ങളും ചര്‍ച്ചകളില്‍ ഇപ്പോഴും നിറഞ്ഞു നില്‍ക്കുകയാണ്. സമുദ്ര നിരപ്പില്‍ നിന്നും 12200 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ കൃത്രിമ ഗുഹയ്ക്ക് എടുത്തു പറയേണ്ട പ്രത്യേകതകള്‍ ഒരുപാടുണ്ട്. ഗുഹയുടെ വിശേഷങ്ങളിലേക്ക്. കേദാര്‍നാഥ് ഹിമാലയ സാനുക്കളിലെ ഏറ്റവും മനോഹരമായ ഇടങ്ങളിലൊന്നാണ് കേദാര്‍നാഥ്. ശിവന്റെ 12 ജ്യോതിര്‍ലിംഗ സ്ഥാനങ്ങളിലൊന്നായ ഇവിടം ഉത്തരാഖണ്ഡിലാണ് സ്ഥിതി ചെയ്യുന്നത്. തീര്‍ഥാടനത്തിന്റെ […]
Tag Archives: നരേന്ദ്ര മോദി
രാജ്യത്തെ ഏറ്റവും വേഗമേറിയ ട്രെയിനായ വന്ദേ ഭാരത് എക്സ്പ്രസ് ഓടിത്തുടങ്ങി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തതിന്റെ പിറ്റേ ദിവസം വാരണാസിയില്‍നിന്നും ഡല്‍ഹിയിലേക്കുളള മടക്ക യാത്രക്കിടെ ട്രെയിന്‍ ബ്രേക്ക് ടൗണായി വഴിയില്‍ കിടന്നിരുന്നു. പിന്നീട് തകരാറുകള്‍ പരിഹരിച്ചശേഷമാണ് ട്രെയിന്‍ ഇന്ന് യാത്ര പുനരാരംഭിച്ചത്. വന്ദേ ഭാരത് എക്സ്പ്രസ് വാരണാസിയില്‍നിന്നും ഡല്‍ഹിയിലേക്ക് പുറപ്പെട്ടുവെന്നും അടുത്ത രണ്ടാഴ്ചത്തേക്കുളള ടിക്കറ്റുകളെല്ലാം വിറ്റു തീര്‍ന്നുവെന്നും റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍ ട്വീറ്റ് ചെയ്തു. വെളളിയാഴ്ച രാത്രിയാണ് ട്രെയിന്‍ വാരണാസിയില്‍നിന്നും ഡല്‍ഹിയിലേക്ക് പുറപ്പെട്ടത്. […]
ജനുവരി 15 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വൈകീട്ട് 7 മണിക്കും 9 മണിക്കും ഇടയ്ക്ക് ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തും. അതോടൊപ്പം ക്ഷേത്രത്തിലും പരിസരത്തും ടൂറിസം മന്ത്രാലയം ആവിഷ്കരിച്ച സ്വദേശ് ദർശൻ പദ്ധതി വഴി പൂർത്തീകരിച്ച നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിക്കുമെന്ന് കേന്ദ്ര ടൂറിസം സഹമന്ത്രി അൽഫോൻസ് കണ്ണന്താനം അറിയിച്ചു. പൈതൃക കാൽനടപ്പാതയുടെ നിർമ്മാണം , പത്മതീർത്ഥകുളത്തിന്റെ നവീകരണം, വൈദ്യുതീകരണം, ബയോ ടോയ്ലെറ്റുകൾ, കുളിമുറികൾ, ഉൾപ്പെടെയുള്ള നിർമ്മാണപ്രവർത്തനങ്ങളും സുരക്ഷാ ഉപകരണങ്ങൾ, ഡിജിറ്റൽ […]
ഇന്ത്യയിലെ ഏറ്റവും നീളമുള്ള റെയില്‍ – റോഡ് പാലം ‘ബോഗിബീല്‍’ അടല്‍ ബിഹാരി വാജ്പേയിയുടെ ജന്മദിനമായ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. മുകളില്‍ 3 വരി റോഡും താഴെ ഇരട്ട റെയില്‍പാതയുമാണുള്ളത്. അസമിലെ ദിബ്രുഗഡ് ജില്ലയെയും അരുണാചല്‍ പ്രദേശിലെ ധേമാജി ജില്ലയെയും ബന്ധിപ്പിക്കുന്നതാണു പാലം. സവിശേഷതകള്‍ നീളം -4.94 കിലോമീറ്റര്‍. ഉയരം-ബ്രഹ്മപുത്ര നദീനിരപ്പില്‍ നിന്ന് 32 മീറ്റര്‍ ഉയരം. ചെലവ്- 5900 കോടി പ്രാധാന്യം- അസം- അരുണാചല്‍ ദൂരം 170 കിലോമീറ്റര്‍ കുറയ്ക്കും. വടക്കുകിഴക്കന്‍ […]
ഇന്ത്യയിലെ ആദ്യ എഞ്ചിനില്ലാത്തതും, അതിവേഗ തീവണ്ടിയുമായ ട്രെയിന്‍ 18 ഡിസംബര്‍ 29ന് വാരണാസിയില്‍ നിന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ളാഗ് ഓഫ് ചെയ്യും. ശതാബ്ദി തീവണ്ടികള്‍ക്കു പകരമുള്ള ട്രെയിന്‍ 18 ഡല്‍ഹിക്കും വാരണാസിക്കുമിടയിലാണ് സര്‍വ്വീസ് നടത്തുക. ചെന്നൈയിലെ ഐസിഎഫ് ആണ് ഈ തീവണ്ടി നിര്‍മ്മിച്ചിരിക്കുന്നത്. 100 കോടി രൂപയാണ് ഇതിന്റെ നിര്മാണ് ചെലവ്. മണിക്കൂറില്‍ 180 കിലോമീറ്റര്‍ വേഗതയില്‍ ഓടുന്ന ട്രെയിന്‍ 18 ഡല്‍ഹിക്കും രാജധാനിക്കും ഇടയിലുള്ള റൂട്ടില്‍ ട്രയല്‍ റണ്‍ നടത്തി. ലോകത്തിലെ ഏറ്റവും മികച്ച […]





