ഐപിഎല്ലിലെ വെടിക്കെട്ടിന്‍റെ ചൂടില്‍ നിന്നും തല്‍ക്കാലം അവധിയെടുത്ത് ക്രിസ് ഗെയ്ല്‍ പൊങ്ങിയത് ഇങ്ങ് കൊല്ലത്തെ കായല്‍ തീരത്ത്. ഭാര്യ നതാഷ ബെറിജിനും മകള്‍ ക്രിസ് അലീനയ്ക്കും ഒപ്പമാണ് ലോക ക്രിക്കറ്റിലെ മിന്നും താരം കൊല്ലത്തെ റാവീസ് ഹോട്ടലില്‍ എത്തിയത്. കായല്‍ സവാരിയും ആയുര്‍വേദ ചികിത്സയുമാണ് ഗെയിലിന്‍റെ ലക്ഷ്യം. ഇന്നലെ രാവിലെ കൊല്ലത്തെത്തിയ ഗെയിലും കുടുംബവും റാവിസ് ഹോട്ടല്‍ മുതല്‍ മണ്‍റോതുരുത്ത് വരെ അഷ്ടമുടി കായലില്‍ സവാരി നടത്തി. ദിവസം മുഴുവന്‍ വഞ്ചിവീട്ടില്‍ ചിലവഴിച്ചു. അഷ്ടമുടിയിലേയും മണ്‍റോതുരുത്തിലേയും കാഴ്ചകള്‍ക്കപ്പുറം […]

