ഐപിഎല്ലിലെ വെടിക്കെട്ടിന്‍റെ ചൂടില്‍ നിന്നും തല്‍ക്കാലം അവധിയെടുത്ത് ക്രിസ് ഗെയ്ല്‍ പൊങ്ങിയത് ഇങ്ങ് കൊല്ലത്തെ കായല്‍ തീരത്ത്. ഭാര്യ നതാഷ ബെറിജിനും മകള്‍ ക്രിസ് അലീനയ്ക്കും ഒപ്പമാണ് ലോക ക്രിക്കറ്റിലെ മിന്നും താരം കൊല്ലത്തെ റാവീസ് ഹോട്ടലില്‍ എത്തിയത്. കായല്‍ സവാരിയും ആയുര്‍വേദ ചികിത്സയുമാണ് ഗെയിലിന്‍റെ ലക്ഷ്യം. ഇന്നലെ രാവിലെ കൊല്ലത്തെത്തിയ ഗെയിലും കുടുംബവും റാവിസ് ഹോട്ടല്‍ മുതല്‍ മണ്‍റോതുരുത്ത് വരെ അഷ്ടമുടി കായലില്‍ സവാരി നടത്തി. ദിവസം മുഴുവന്‍ വഞ്ചിവീട്ടില്‍ ചിലവഴിച്ചു. അഷ്ടമുടിയിലേയും മണ്‍റോതുരുത്തിലേയും കാഴ്ചകള്‍ക്കപ്പുറം […]
Tag Archives: kollam tourism
കൊല്ലം ഡി.ടി.പി.സിയുടെ വിനോദസഞ്ചാര പാക്കേജില്‍ സ്പെഷ്യൽ കായൽ യാത്ര ഒരുങ്ങുന്നു. അവധിക്കാലം ആഘോഷിക്കാന്‍ വരുന്ന സഞ്ചാരികളെ ലക്ഷ്യമിട്ടാണ് സ്പെഷ്യല്‍ കായല്‍ യാത്ര നടപ്പാക്കുന്നത്. രാവിലെ 9.30നു ഡി.ടി.പി.സിയുടെ ബോട്ട് ജെട്ടിയിൽ നിന്നാരംഭിക്കുന്ന യാത്ര വൈകീട്ട് മൂന്നിനു തിരികെ കൊല്ലത്ത് അവസാനിക്കുന്ന രീതിയിലാണ് തയാറാക്കിയിരിക്കുന്നത്. രാവിലെ അഷ്ടമുടി കായലിലൂടെ സഞ്ചരിച്ച് സാമ്പ്രാണിക്കോടിയിൽ എത്തും. അവിടെ ഡി.ടി.പി.സിയുടെ തീരം റിസോർട്ടിൽ അല്‍പസമയം വിശ്രമം. അവിടെ നിന്നും മൺറോത്തുരുത്തിലേക്ക്. തുരുത്തിലെത്തിയാൽ തുടർന്നുള്ള യാത്ര വള്ളത്തിലാണ്. വള്ളങ്ങൾക്കു മാത്രം പോകാവുന്ന ചെറിയ കൈത്തോടുകളിലൂടെയാണ് […]


