പാസ്പോര്‍ട്ട് സ്വന്തമാക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ ലളിതമാക്കുന്നതിന്റെ ഭാഗമായി വകുപ്പ് തലത്തില്‍ പുതിയ മാറ്റങ്ങള്‍ കൊണ്ട് വന്നു. പാസ്‌പോര്‍ട്ട് ലഭിക്കാന്‍ വിവാഹ സര്‍ട്ടിഫിക്കേറ്റ് ആവശ്യമില്ലെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പറഞ്ഞു. പാസ്പോര്‍ട്ടിന് അപേക്ഷിച്ച മിശ്രവിവാഹിതരായ ദമ്പതിമാരെ പാസ്പോര്‍ട്ട് ഉദ്യോഗസ്ഥര്‍ അപമാനിക്കുകയും മതംമാറിവരാന്‍ ആവശ്യപ്പെടുകയും ചെയ്ത സംഭവം വിവാദം സൃഷ്ടിച്ച പശ്ചാത്തലത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ജൂണ്‍ 19ന് പാസ്‌പോര്‍ട്ടിന് അപേക്ഷിച്ച ദമ്പതികളായ തന്‍വി സേത്ത്, മുഹമദ് അനസ് സിദ്ദിഖി എന്നിവര്‍ക്കാണ് ലഖ്‌നൗവിലെ പാസ്‌പോര്‍ട്ട് ഓഫീസില്‍ കടുത്ത അവഹേളനം […]

