യാത്രക്കാര്‍ക്കു വേണ്ടി പുതുവഴികള്‍ തേടി കൊച്ചി മെട്രോയും. കൊച്ചി മെട്രോയുടെ എം ജി റോഡ് സ്റ്റെഷനില്‍ യാത്രക്കാര്‍ക്കു വേണ്ടി താമസസൗകര്യം ഒരുക്കിയാണ് മെട്രോ താരമാകുന്നത്. ഡോര്‍മിറ്ററി താമസസൗകര്യമാണ് മെട്രോ സജ്ജമാക്കിയിരിക്കുന്നത്. രാത്രി യാത്രക്കാര്‍ക്കും ബാക്ക് പക്കേഴ്സിനും കൂടുതല്‍ ഉപകാരപ്പെടുന്നതാണ് ഈ സംവിധാനം. ഒരു ദിവസം താമസിക്കുന്നതിന് 395 രൂപയാണ് ചാര്‍ജ്. പൂര്‍ണമായും എയര്‍കണ്ടീഷന്‍ ചെയ്ത റൂമുകളില്‍ സൗജന്യ വൈഫൈ സൗകര്യം, ലഗേജ് സൂക്ഷിക്കാന്‍ ലോക്കര്‍ സംവിധാനം, 24 മണിക്കൂര്‍ ചെക് ഇന്‍ ചെക് ഔട്ട് സൗകര്യം, സെക്യൂരിറ്റി […]

