എം ജി റോഡ്‌ മെട്രോ സ്റ്റെഷനില്‍ ഡോര്‍മിറ്ററി സൗകര്യം

യാത്രക്കാര്‍ക്കു വേണ്ടി പുതുവഴികള്‍ തേടി കൊച്ചി മെട്രോയും. കൊച്ചി മെട്രോയുടെ എം ജി റോഡ്‌ സ്റ്റെഷനില്‍ യാത്രക്കാര്‍ക്കു വേണ്ടി താമസസൗകര്യം ഒരുക്കിയാണ് മെട്രോ താരമാകുന്നത്. ഡോര്‍മിറ്ററി താമസസൗകര്യമാണ് മെട്രോ സജ്ജമാക്കിയിരിക്കുന്നത്.

രാത്രി യാത്രക്കാര്‍ക്കും ബാക്ക് പക്കേഴ്സിനും കൂടുതല്‍ ഉപകാരപ്പെടുന്നതാണ് ഈ സംവിധാനം. ഒരു ദിവസം താമസിക്കുന്നതിന് 395 രൂപയാണ് ചാര്‍ജ്. പൂര്‍ണമായും എയര്‍കണ്ടീഷന്‍ ചെയ്ത റൂമുകളില്‍  സൗജന്യ വൈഫൈ സൗകര്യം, ലഗേജ് സൂക്ഷിക്കാന്‍ ലോക്കര്‍ സംവിധാനം, 24 മണിക്കൂര്‍ ചെക് ഇന്‍ ചെക് ഔട്ട്‌ സൗകര്യം, സെക്യൂരിറ്റി ക്യാമറ സേവനം എന്നിവ ഡോര്‍മിറ്ററിയില്‍ ലഭ്യമാണ്.

ശീമാട്ടി ടെക്സ്റ്റയില്‍സിനാടുത്താണ് എംജി റോഡ്‌ സ്റ്റേഷന്‍. താമസ സൗകര്യത്തെ കുറിച്ചുള്ള അന്വേഷണത്തിനും ബുക്കിങ്ങിനുമായി മെട്രോ റിസര്‍വേഷന്‍ മാനേജറെ ബന്ധപ്പെടാം. ബന്ധപ്പെടേണ്ട നമ്പര്‍: 8113924516, 8086065053

Leave a Reply

Your email address will not be published. Required fields are marked *