While Kerala has been facing the mishaps of incessant rain during this monsoon season, there is happy news for the tourism industry. As per the recent report by the online booking agency ‘MakeMyTrip’, Kerala tops the favourite place for tourists during this monsoon. According to MakeMyTrip, there have been 100 per cent growth in bookings […]
Tag Archives: alappuzha
Kerala Tourism is listed in The Guardian’s 10 great road trips around the world. The Guardian has selected from the best of their reader’s trips and Kerala stands along with Transylvania, Romania; Amur highway from Chita to Vladivostok; Cajun country, US; Stargazing in Chile; Real Montenegro; Ring Road, Iceland; Far-west Cornwall; La Palma adventure, Canary Islands and Waterfall Way, Australia. The writer […]
നെഹ്റുട്രോഫി ബോട്ടുറേസില്‍ ഏറ്റവും മികവ് പുലര്‍ത്തുന്ന ഒമ്പത് ചുണ്ടന്‍ വള്ളങ്ങളായിരിക്കും കേരള ബോട്ട് ലീഗിന്റെ ഭാഗമായുള്ള മത്സരങ്ങളിലും മാറ്റുരയ്ക്കുകയെന്ന് ധനകാര്യ വകുപ്പ് മന്ത്രി ഡോ.ടി.എം.തോമസ് ഐസക് പറഞ്ഞു. 66ാമത് നെഹ്റുട്രോഫിക്ക് മുന്നോടിയായുള്ള ജനറല്‍ ബോഡി യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. കേരള ബോട്ട് ലീഗ് ഈ വര്‍ഷം ആരംഭിക്കും. നെഹ്റു ട്രോഫി വള്ളംകളിയില്‍ നിന്ന് ആരംഭിച്ച് കൊല്ലം പ്രസിഡന്റ് ട്രോഫിയില്‍ അവസാനിക്കുന്ന വിധമായിരിക്കും ക്രമീകരണം. അതിനായി പ്രത്യേകം യോഗ്യതാമത്സരങ്ങള്‍ ഇല്ല. നെഹ്റുട്രോഫിയില്‍ എല്ലാവര്‍ക്കും പങ്കെടുക്കാന്‍ അവസരം നല്‍കുമെന്ന് മന്ത്രി […]
കുട്ടനാടന്‍ കായല്‍പ്പരപ്പില്‍ യോഗയുടെ അകമ്പടിയില്‍ വിദേശികള്‍ക്ക് സാത്വിക സദ്യ . അസോസിയേഷന്‍ ഓഫ് ടൂറിസം ട്രേഡ് ഓര്‍ഗനൈസേഷന്‍ ഇന്ത്യ (അറ്റോയ് ) സംഘടിപ്പിച്ച യോഗ അംബാസഡേഴ്‌സ് ടൂറിന്റെ മൂന്നാം ദിനവും വേറിട്ടതായി . ആലപ്പുഴ ചാന്നങ്കരിയിലെ സപൈസ് റൂട്ട്‌സിന്റെ ഹൗസ് ബോട്ടിലായിരുന്നു ഉച്ചഭക്ഷണം. സ്‌പൈസ് റൂട്ട്‌സ് മാനേജിംഗ് പാര്‍ട്ണര്‍ ജോബിന്‍ ജെ അക്കരക്കളത്തിന്റെ നേതൃത്വത്തില്‍ യോഗ അംബാസിഡര്‍മാരെ വരവേറ്റു. പഞ്ചനക്ഷത്ര സൗകര്യമുള്ള ഹൗസ് ബോട്ടുകള്‍ യോഗികള്‍ക്ക് വേറിട്ട കാഴ്ചയായി. തേന്‍ ചാലിച്ച തുളസി ചായയിലും പച്ചക്കറി താളിച്ച […]
The third day of the Yoga Ambassadors Tour, organised by ATTOI, has also been special with the yoga sadya or satvic lunch offered for the yoga ambassadors at the houseboats in Kuttanad, the rice bowl of Kerala. The lunch was served after the team boarded the Spice Routes’ houseboats. The delegates got a warm welcome […]
സഞ്ചാരികളെ ആകര്‍ഷിക്കാന്‍ സംസ്ഥാന ടൂറിസം വകുപ്പ് ആസൂത്രണം ചെയ്ത വെഡ്ഡിങ് ഡസ്റ്റിനേഷന്റെ ചുവട് പിടിച്ച് ആലപ്പുഴയും . വേമ്പനാട്ടുകായല്‍ പരപ്പാണ് ലേക്ക് വെഡ്ഡിങ് എന്ന കൗതുകമായ ചടങ്ങുകള്‍ക്ക് വേദിയായത്. ഡോക്ടര്‍ ജിനോയും ജിക്‌സയും തമ്മിലുള്ള വിവാഹം നടന്നത് കായല്‍പരപ്പില്‍ ജങ്കാറില്‍ സജ്ജീകരിച്ച പ്രത്യേക വിവാഹവേദിയില്‍ വെച്ചാണ്. പുന്നമട സെന്റ് മേരീസ് പള്ളിയില്‍ താലികെട്ടിന് ശേഷം വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് വധൂവരന്മാരെ ജങ്കാറിലേക്ക് ആനയിച്ചത്. ജങ്കാറില്‍ പ്രത്യേക ക്വയറും ഒരുക്കിയിരുന്നു. ഇവരുവരും ചേര്‍ന്ന് കേക്ക് മുറിച്ച് മധുരം പങ്കിട്ടതോടെ ചടങ്ങുകള്‍ ആരംഭിച്ചു. […]
ആലപ്പുഴ പുന്നമടക്കായലില്‍ നടക്കുന്ന നെഹ്‌റു ട്രോഫി വള്ളംകളി മത്സരം മുതല്‍ കൊല്ലം പ്രസിഡന്റ്‌സ് ട്രോഫി വള്ളംകളി മത്സരം വരെ ഉള്‍പ്പെടുത്തി ഐപിഎല്‍ മാതൃകയില്‍ സംസ്ഥാനത്തെ ജലമേളകള്‍ ലീഗടിസ്ഥാനത്തില്‍ സംഘടിപ്പിക്കാന്‍ സംസ്ഥാന ടൂറിസം വകുപ്പ്. കേരള ബോട്ട് റേസ് ലീഗ് എന്ന ഈ വിപുലമായ ജലമേളയില്‍ ആചാരാനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ട പരമ്പരാഗത ജലോത്സവങ്ങള്‍ ഒഴിച്ചുള്ള അഞ്ച് ജില്ലകളിലെ വള്ളംകളികളെ ലീഗടിസ്ഥാനത്തില്‍ ഉള്‍പ്പെടുത്തും. 2018 ആഗസ്റ്റ് 11 മുതല്‍ നവംബര്‍ 1 വരെ കേരള ബോട്ട് റേസ് ലീഗ് സംഘടിപ്പിക്കാന്‍ മന്ത്രി […]
Followed by the successful implementation of Responsible Tourism in some of the destinations in the state, the RT Mission is all set to develop eight more RT model villages across Kerala. Also, the People’s Participation for Participatory Planning and Empowerment through Responsible Tourism (PEPPER), an innovative integrated tourism project of the RT Mission that ensures whole-hearted participation of […]
As part of its agri-tourism project in the Chembakassery area of Alappuzha, the Pattanakkad panchayat is planning to set up a wind park in the village. The wind park is expected to be open to the public by August 2018. The panchayat is planning to begin the work on the project by the end of […]
വിനോദസഞ്ചാര കേന്ദ്രമായ കുമരകത്തുനിന്നു സഞ്ചാരികള്‍ക്ക് ഇനി ഒരു മണിക്കൂര്‍കൊണ്ടു ജലമാര്‍ഗം ആലപ്പുഴയില്‍ എത്താം. ജലഗതാഗത വകുപ്പിന്റെ 120 യാത്രക്കാര്‍ക്കു കയറാവുന്ന എസി ബോട്ടാണ് വേമ്പനാട്ടുകായലിലൂടെ ആലപ്പുഴയില്‍ എത്തുന്നത്. വൈക്കത്തുനിന്നു കൊച്ചിയിലേക്കു ജലഗതാഗത വകുപ്പിന്റെ മറ്റൊരു എസി ബോട്ടും സഞ്ചാരികള്‍ക്കായി സര്‍വീസ് നടത്തും. സംഘമായി യാത്രചെയ്യുന്നവരെ ലക്ഷ്യമിട്ടാണു പുതിയ സര്‍വീസ്. ബോട്ടിന്റെ സീറ്റിനനുസരിച്ചു സഞ്ചാരികള്‍ ഉണ്ടാവണം. നിരക്കു സംബന്ധിച്ച് ഉടന്‍ തീരുമാനമെടുക്കും. എല്‍ഡിഎഫ് മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ചു സര്‍വീസ് തുടങ്ങാനാണ് ഉദ്ദേശ്യം. സഞ്ചാരികള്‍ കുമരകം ബോട്ട് ജെട്ടിയില്‍നിന്നു ജലഗതാഗത […]
വഞ്ചിവീടുകളില്‍ അപകടം ആവര്‍ത്തിക്കുന്നതിനാല്‍ സുരക്ഷാക്രമീകരണങ്ങള്‍ കര്‍ശനമാക്കാന്‍ തീരുമാനം. ജില്ലാ പൊലീസ് മേധാവി എസ് സുരേന്ദ്രന്‍ വിളിച്ച യോഗത്തിലാണ് വഞ്ചിവീടുകളുടെ വിവിധ സംഘടനാപ്രതിനിധികള്‍ സുരക്ഷാസംവിധാനങ്ങള്‍ ശക്തമാക്കാമെന്ന് സമ്മതിച്ചത്. വള്ളങ്ങളുടെ മുന്‍വശത്തെ ബെഞ്ചിലിരുന്നുള്ള യാത്രക്കിടെ കുട്ടികള്‍ വെള്ളത്തില്‍ വീഴുന്നത് തടയണമെന്ന് നിര്‍ദ്ദേശമുയര്‍ന്നു. തുറമുഖവകുപ്പ് നല്‍കിയ സുരക്ഷാമാനദണ്ഡമനുസരിച്ച് തറനിരപ്പില്‍നിന്ന് ഒരുമീറ്റര്‍ വരെ ഉയരമുള്ള കമ്പിവേലിയാണ് നിലവില്‍ പല ബോട്ടുകള്‍ക്കുമുള്ളത്. ബെഞ്ച് ഘടിപ്പിച്ചു കഴിയുമ്പോള്‍ ഈ ഉയരം സീറ്റില്‍നിന്ന് കേവലം 40 സെന്റിമീറ്റര്‍ മാത്രമാണുള്ളത്. അതുകൊണ്ട് തന്നെ കുട്ടികള്‍ സീറ്റില്‍നിന്നാല്‍ വഴുതി വെള്ളത്തില്‍ […]
നാലുമണി കാറ്റേറ്റു വിശ്രമിക്കാന്‍ ചെമ്പകശ്ശേരി പാടത്ത് പാര്‍ക്ക് ഒരുങ്ങുന്നു. അഗ്രോ ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടണക്കാട് പഞ്ചായത്ത് ചെമ്പകേശ്ശേരിയില്‍ പാര്‍ക്ക് ഒരുക്കുന്നത്. കടലിനോട് അടുത്തു കിടക്കുന്ന പാടശേഖരമായതിനാല്‍ ഏറ്റവും കൂടുതല്‍ കാറ്റു ലഭിക്കുന്ന സ്ഥലങ്ങളിലൊന്നാണിത്. നിലവില്‍ വൈകീട്ടു നാലുമുതല്‍ ആറുവരെയുള്ള സമയത്ത് പാട വരമ്പില്‍ ധാരാളം ആളുകള്‍ കാറ്റേറ്റു വിശ്രമിക്കാനെത്തുന്നത്. ഇത് തിരിച്ചറിഞ്ഞപ്പോഴാണ് പഞ്ചായത്ത് പദ്ധതി ആവിഷ്‌കരിച്ചത്. പത്മാക്ഷിക്കവല- അന്ധകാരനാഴി റോഡില്‍ 60 മീറ്റര്‍ നീളത്തിലാണ് പാര്‍ക്ക് തയ്യാറാകുന്നത്. വൈകുന്നേരങ്ങളില്‍ വരുന്നവര്‍ക്ക് ഇരിക്കാന്‍ ചാരുബഞ്ചും, പൂന്തോട്ടവും ഒപ്പം […]
കേരളം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന റെയില്‍ പാതയാണ് നഞ്ചന്‍കോട്- വയനാട്-നിലമ്പൂര്‍ പാത. സ്വപ്‌ന പദ്ധതി നിലവില്‍ വന്നാല്‍ നേട്ടങ്ങള്‍ ഏറെ തെക്കന്‍ കേരളത്തിനാണ്. ബെംഗ്ലൂരുവില്‍ നിന്ന് ആരംഭിക്കുന്ന യാത്ര തമിഴ്‌നാട്ടിലെ സേലം, കോയമ്പത്തൂര്‍ വഴി വളഞ്ഞാണ് നിലവില്‍ നടക്കുന്നത്. ഈ ദുര്‍ഘട യാത്രയ്ക്ക് പകരം ഏറെ ഗുണപ്രദമായ പാത തുറക്കുന്നതിലൂടെ വരുന്നത്. ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ സജീവമായ ഇടപെടല്‍ വേണമെന്നാണ് ആവശ്യമുയരുന്നത്.പാതയുടെ കാര്യത്തില്‍ മന്ത്രി ജി. സുധാകരന്‍ ഏറെ താല്‍പര്യമെടുത്തത് ആദ്യ ഘട്ടത്തില്‍ വലിയ പ്രതീക്ഷയുണ്ടായിരുന്നു. […]
ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനെ രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തുമെന്ന് കേന്ദ്ര ടൂറിസം മന്ത്രി അൽഫോൺസ് കണ്ണന്താനം. ഇതിനായി 100 കോടിയുടെ പദ്ധതി നടപ്പാക്കും. രണ്ടു ഘട്ടമായാണ് വികസനം നടപ്പാക്കുക. ആദ്യ ഘട്ടത്തിൽ അയ്യപ്പഭക്തൻമാർക്കുള്ള സൗകര്യമായിരിക്കും ഒരുക്കുന്നത്. ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷൻ സന്ദർശിച്ച ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെത്തിയ വിദേശ ടൂറിസ്റ്റുകളുടെ എണ്ണം ചരിത്രത്തിൽ ആദ്യമായി 1 കോടി കവിഞ്ഞു. ഇതിൽ നിന്നുള്ള വരുമാനം 180,000 കോടി രൂപയാണ്.ജിഡിപിയുടെ 6.88 ശതമാനം ടൂറിസത്തിന്‍റെ സംഭാവനയാണ്. രാജ്യത്ത് ഉത്പാദിപ്പിക്കപ്പെടുന്ന തൊഴിലുകളുടെ 12.36 […]
ചങ്ങനാശേരിയെയും ആലപ്പുഴയും തമ്മില്‍ ബന്ധിപ്പിക്കുന്ന എസി റോഡ് നാളെ 12 മണിക്കൂര്‍ അടച്ചിടും. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് റോഡ് അടച്ചിടുന്നത്. ഇതോടെ എസി റോഡ് വഴിയുള്ള ഗതാഗതം പൂര്‍ണമായും തടസപ്പെടുമെന്ന് പോലീസ് അറിയിച്ചു. എസി റോഡിലൂടെ പോകാനെത്തുന്ന വാഹനങ്ങള്‍ മറ്റുവഴികളിലൂടെ തിരിച്ച് പോകണമെന്നും പോലീസ് അറിയിച്ചു. കുടിവെള്ള പദ്ധതിയില്‍ കുട്ടനാടിന്റെ വിവിധ ഭാഗങ്ങളില്‍ ശുദ്ധജലം എത്തിക്കുന്നതിനായി മാമ്പുഴക്കരിയില്‍ എസി റോഡിന്റെ തെക്കുവശം വരെ എത്തിച്ചിരിക്കുന്ന വടക്കുവശത്തുള്ള പൈപ്പുമായി കൂട്ടിയോജിപ്പിക്കുന്ന ജോലി നടക്കുന്നതിനാലാണ് റോഡ് അടച്ചിടുന്നത്. […]













