Tag Archives: iaminkerala

യോഗാ ടൂർ വീഡിയോ കാണാം

അസോസിയേഷൻ ഓഫ് ടൂറിസം ട്രേഡ് ഓർഗനൈസേഷൻസ് ഇന്ത്യ (അറ്റോയ് ) സംഘടിപ്പിച്ച യോഗാ അംബാസഡേഴ്സ് ടൂറിന്റെ വീഡിയോ കാണാം. 2018 ജൂൺ 14 മുതൽ 21 വരെയായിരുന്നു യോഗാ അംബാസഡേഴ്സ് ടൂർ . ക്യാമറ; സിറിൽ, വിവരണം; ശൈലേഷ് നായർ.

ഇവർ ചരിത്ര വിജയത്തിന്റെ അമരക്കാർ ഇവരെ അറിയുക

  ചരിത്ര വിജയമായിരുന്നു ആദ്യ യോഗാ അംബാസഡേഴ്സ് ടൂര്‍. ജൂണ്‍ 14 മുതല്‍ 21 വരെ അസോസിയേഷന്‍ ഓഫ് ടൂറിസം ട്രേഡ് ഓര്‍ഗനൈസേഷന്‍സ് ഇന്ത്യ (അറ്റോയ് )സംഘടിപ്പിച്ച ടൂര്‍ പലതുകൊണ്ടും പുതുമയായി. കേരള വിനോദസഞ്ചാര രംഗത്തിന് യോഗാ ടൂര്‍ പുത്തന്‍ ഉണര്‍വായി. വിനോദ സഞ്ചാര പ്രോത്സാഹനം ലക്ഷ്യമിട്ട്   കേരള ടൂറിസം തന്നെ  പല പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ടെങ്കിലും  സര്‍ക്കാരിതര കൂട്ടായ്മയായ അറ്റോയ് സംഘടിപ്പിച്ച  യോഗാ അംബാസഡേഴ്സ് ടൂർ പോലെ ചരിത്ര വിജയമായ മറ്റൊന്നില്ല. 23 രാജ്യങ്ങളിൽ നിന്ന് 52 […]

കേരള ടൂറിസം ഉണര്‍ന്നു ;അറ്റോയ്ക്ക് ടൂറിസം മേഖലയുടെ കയ്യടി

നിപ ഭീതി, വിദേശ വനിതയുടെ കൊലപാതകം എന്നിവയില്‍ പ്രതിസന്ധിയിലായ കേരള ടൂറിസത്തിന് തിരിച്ചുവരവിന്‍റെ കുതിപ്പു നല്‍കി യോഗ അംബാസഡേഴ്സ് ടൂര്‍ ആദ്യ പതിപ്പ് സമാപിച്ചു. കേന്ദ്ര ആയുഷ് മന്ത്രാലയം, കേരള ടൂറിസം എന്നിവയുടെ സഹകരണത്തോടെ അസോസിയേഷന്‍  ഓഫ് ടൂറിസം ട്രേഡ് ഓര്‍ഗനൈസേഷന്‍സ് ഇന്ത്യ (അറ്റോയ്) ആണ് യോഗ അംബാസഡേഴ്സ് ടൂര്‍ സംഘടിപ്പിച്ചത്.  കഴിഞ്ഞ 14ന് കോവളത്ത് നിന്നാരംഭിച്ച  യോഗ അംബാസഡേഴ്സ് ടൂര്‍  എട്ടു ദിവസത്തെ പര്യടനത്തിനു ശേഷം കൊച്ചിയിലാണ് സമാപിച്ചത്. യോഗാ ടൂറിസത്തില്‍ കേരളത്തിന്‍റെ സാധ്യതകളിലേക്ക്  വാതില്‍ […]

കേരളം അത്രമേല്‍ പ്രിയങ്കരം; വീണ്ടും വരുമെന്ന് യോഗാ വിദഗ്ധര്‍

ജൂണ്‍ 13ന് 23 രാജ്യങ്ങളില്‍ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലിറങ്ങിയ 52 പേര്‍ക്കും കേരളത്തെക്കുറിച്ച് കാര്യമായ കേട്ടറിവുണ്ടായിരുന്നില്ല. യോഗയെക്കുറിച്ച് ചില അറിവുകള്‍ കൂടി കിട്ടിയേക്കും എന്ന ധാരണയായിരുന്നു പലര്‍ക്കും. എന്നാല്‍ ടൂറിന്റെ ആദ്യദിനം മുതല്‍ അവര്‍ക്ക് കേരളത്തോട് സ്നേഹം കൂടി വന്നു. പല രാജ്യക്കാര്‍, പല സംസ്കാരക്കാര്‍… ഇവരൊക്കെ പക്ഷെ ഒരു കുടുംബം പോലെയായി. അറ്റോയ് എക്സി. അംഗങ്ങള്‍ എപ്പോഴും ഇവര്‍ക്കൊപ്പം അവരുടെ ആവശ്യങ്ങള്‍ക്ക് ചെവി കൊടുക്കാനുണ്ടായി. വി ജി ജയചന്ദ്രനും മനോജും കേരളത്തെക്കുറിച്ചും ജീവിതരീതിയേയും സംസ്കാരത്തെക്കുറിച്ചും പ്രകൃതി […]

അതിഗംഭീരം, അതിശയകരം; ആദ്യ യോഗാ അംബാസഡേഴ്സ് ടൂറിനു സമാപനം

വികാരവായ്പ്പോടെ  യാത്രപറഞ്ഞ്‌ വിദേശയോഗാ വിദഗ്ധര്‍ ലോകത്തിനു കേരളം സമ്മാനിച്ച ആദ്യ യോഗാ അംബാസഡേഴ്സ് ടൂറിന് സമാപനം. തിരുവനന്തപുരം കോവളത്ത് നിന്ന്‍ 14ന് തുടങ്ങിയ ആദ്യ യോഗാ അംബാസഡേഴ്സ് ടൂര്‍ രാജ്യാന്തര യോഗാ ദിനത്തില്‍ കൊച്ചിയില്‍ സമാപിച്ചു. കേരളം ഇനി യോഗാ ടൂറിസത്തിന്റെ കേന്ദ്രം എന്ന പ്രഖ്യാപനത്തോടെയാണ് പര്യടനം അവസാനിച്ചത്‌. കേരള ടൂറിസം രംഗത്ത്‌ പുത്തന്‍ ആശയങ്ങള്‍ നടപ്പാക്കുന്ന അസോസിയേഷന്‍ ഓഫ് ടൂറിസം ട്രേഡ് ഓര്‍ഗനൈസേഷന്‍സ് ഇന്ത്യ(അറ്റോയ്)യാണ് കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്‍റെയും കേരള ടൂറിസം വകുപ്പിന്‍റെയും സഹകരണത്തോടെ യോഗാ […]

ലോകശ്രദ്ധ നേടി വിവിധ രാജ്യക്കാരുടെ യോഗ; കേരള ടൂറിസത്തിനും ഉണര്‍വ്

  ഇരുപത്തിമൂന്ന് രാജ്യക്കാര്‍ ഒത്തുകൂടി ഒരേ ചലന ക്രമത്തില്‍ യോഗ പ്രദര്‍ശിപ്പിച്ചു.അസോസിയേഷന്‍ ഓഫ് ടൂറിസം ട്രേഡ് ഓര്‍ഗനൈസേഷന്‍സ് ഇന്ത്യ(അറ്റോയ്) യോഗ അംബാസഡേഴ്സ് ടൂര്‍ അംഗങ്ങള്‍ പങ്കെടുത്ത വിശാല യോഗാ പ്രദര്‍ശനം കൊച്ചിയ്ക്കും പുതുമയായി. രാജ്യാന്തര യോഗാ ദിനമായ ഇന്ന് വേറിട്ട പരിപാടിയായി വ്യത്യസ്ഥ രാജ്യക്കാരുടെ യോഗ. കേന്ദ്ര ആയുഷ് മന്ത്രാലയം നിര്‍ദ്ദേശിച്ച കോമണ്‍ യോഗാ പ്രോട്ടോക്കോള്‍ പ്രകാരമുള്ള യോഗാഭ്യാസമാണ് നടന്നത്. തിരുവനന്തപുരം ശ്രീചിത്രയിലെ ഡോ. അരുണ്‍ തേജസ്‌ നേതൃത്വം നല്‍കി. യോഗാ ദിനത്തോട് അനുബന്ധിച്ച് പല പരിപാടികളും […]

യോഗികളെ ധ്യാനത്തിലാക്കി മൂന്നാറും മുനിയറയും

യോഗയുമായി പുരാതന കാലം മുതൽ കേരളത്തിന് ബന്ധമുണ്ടായിരുന്നതിന്റെ ശേഷിപ്പുകളായ മുനിയറകളിൽ മനസുടക്കി യോഗികൾ. അസോസിയേഷൻ ഓഫ് ടൂറിസം ട്രേഡ് ഓർഗനൈസേഷൻസ് ഇന്ത്യ (അറ്റോയ് ) സംഘടിപ്പിച്ച യോഗ അംബാസഡേഴ്സ് ടൂറിൽ പങ്കെടുക്കുന്നവരാണ് മുനിയറകളുടെ ശാന്തതയിൽ മനസുടക്കിയത്. നവീന ശിലായുഗത്തേതാണ് മുനിയറകളെന്നാണ് ഗവേഷകരുടെ അനുമാനം. കുത്തനെയുള്ള കയറ്റിറക്കങ്ങളും കൊടും വളവും നിറഞ്ഞ പാതയിലൂടെ ജീപ്പുകളിലാണ് സംഘം മുനിയറകളിലെത്തിയത്. മുനിയറ സ്ഥിതി ചെയ്യുന്ന സ്ഥലത്തെ ശാന്തത യോഗാ സംഘത്തെ ആകർഷിച്ചു. സംഘത്തിലുള്ളവർ പലേടത്തായി ധ്യാന നിരതരായി. കോൺസ്റ്റയിൻ , ഒട്ടാ […]

മണം നിറച്ച് മനം നിറച്ച തേക്കടി പിന്നിട്ട് യോഗ ടൂർ സംഘം മൂന്നാറിൽ

തേക്കടിയിലും യോഗാ ടൂറിസത്തിന് സാധ്യതകളുണ്ടെന്ന് യോഗാ വിദഗ്ധർ . അസോസിയേഷൻ ഓഫ് ടൂറിസം ട്രേഡ് ഓർഗനൈസേഷൻസ് ഇന്ത്യ (അറ്റോയ് ) നയിക്കുന്ന യോഗാ അംബാസഡേഴ്സ് ടൂർ സംഘത്തിലുള്ളവരാണ് തേക്കടിയുടെ യോഗാ സാധ്യതയെക്കുറിച്ച് വാചാലരായത്. മനം നിറച്ച് മണം നിറച്ച് തേക്കടി സുഗന്ധ വിളകളുടെ നാടായ തേക്കടി ആ നിലയിലും യോഗാ വിദഗ്ധരെ ആകർഷിച്ചു. യോഗ ടൂറിസത്തിന് യോജിച്ച ഇടമാണ് തേക്കടിയെന്ന് ജർമനിയിൽ നിന്നെത്തിയ ബാർബര ക്ലേമാൻ പറഞ്ഞു. ഇന്ത്യയിലേക്ക് യോഗ ടൂറിസ്റ്റുകളെ എത്തിക്കുന്ന യോഗ സെറീൻ എന്ന […]

യോഗാ ടൂർ ലോകശ്രദ്ധ നേടുന്നു : ഫ്രഞ്ച് ടി വി സംഘം കേരളത്തിൽ

അസോസിയേഷൻ ഓഫ് ടൂറിസം ട്രേഡ് ഓർഗനൈസേഷൻസ് ഇന്ത്യ (അറ്റോയ് ) സംഘടിപ്പിക്കുന്ന യോഗ അംബാസഡേഴ്സ് ടൂർ ആഗോള ശ്രദ്ധ നേടുന്നു . യോഗ ടൂർ ചിത്രീകരിക്കാൻ ഫ്രാൻസ് – 2 ടി വി സംഘം കേരളത്തിലെത്തി. റിപ്പോർട്ടർ ക്യുസ, കാമറാമാൻ ഗിയോന എന്നിവരാണ് ഫ്രഞ്ച് ടി വി സംഘത്തിലുള്ളത്. തേക്കടി ലേക്ക് പാലസ് പരിസരത്ത് യോഗാഭ്യാസവും അഭിമുഖങ്ങളും സംഘം ചിത്രീകരിച്ചു. സെപ്തംബറിൽ യോഗാ ടൂർ അടക്കം സ്പൈസ് റൂട്ട് ഡോക്കുമെൻററി ഫ്രഞ്ച് ടി വി സംപ്രേഷണം ചെയ്യും. […]

യോഗികളുടെ മനം നിറച്ച് തേക്കടി: വരവേറ്റത് വൻ ജനാവലി

കേരളം ലോകത്തിനു കാഴ്ചവെച്ച ആദ്യ യോഗാ അംബാസഡേഴ്സ് ടൂറിനെ തേക്കടിയിൽ വരവേറ്റത് ഇവിടുത്തെ ജനത ഒന്നാകെ . കുമളിയിലെത്തിയ പര്യടന സംഘത്തെ ഗജവീരന്റേയും ചെണ്ടമേളത്തിന്റെയും അകമ്പടിയോടെയാണ് സ്വീകരിച്ചത്. ഗ്രീൻവുഡ് റിസോർട്ട് വളപ്പിലേക്ക് സംഘത്തെ ആനയിച്ചു. തേക്കടി ടൂറിസം കോ – ഓർഡിനേഷൻ കമ്മിറ്റി, തേക്കടി ഡെസ്റ്റിനേഷൻ പ്രൊമോഷൻ കൗൺസിൽ എന്നിവയുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം. ടി ഡി പി സി ചെയർമാൻ ബാബു ഏലിയാസ്, ജനറൽ സെക്രട്ടറി ജിജു ജയിംസ് എന്നിവർ നേതൃത്വം നൽകി. വ്യാപാരി വ്യവസായി ഏകോപന […]

കുട്ടനാടന്‍ ഓളപ്പരപ്പില്‍ പിറന്നാള്‍ ആഘോഷിച്ച് അമേരിക്കന്‍ യുവതി

നിക്കോള്‍ റെനീ എന്ന അമേരിക്കന്‍ യുവതി കഴിഞ്ഞ 36 വര്‍ഷത്തിനിടെ ഇതുപോലൊരു പിറന്നാള്‍ ആഘോഷിച്ചിട്ടുണ്ടാവില്ല. 36-ാം പിറന്നാള്‍ നിക്കോളിന് അവിസ്മരണീയമായി. കുട്ടനാടന്‍ കായലില്‍ സ്പൈസ് റൂട്‌സിന്റെ ലക്ഷ്വറി ഹൗസ് ബോട്ടില്‍ അസോസിയേഷന്‍ ഓഫ് ടൂറിസം ട്രേഡ് ഓര്‍ഗനൈസേഷന്‍സ് ഇന്ത്യ (അറ്റോയ് ) ആണ് പിറന്നാള്‍ പാര്‍ട്ടി ഒരുക്കിയത്. അറ്റോയ് സംഘടിപ്പിച്ച യോഗ അംബാസഡേഴ്‌സ് ടൂര്‍ അംഗമാണ് നിക്കോള്‍ . സ്പൈസ് റൂട്‌സ് ഹൗസ് ബോട്ടില്‍ നിക്കോളിന് ആശംസയുമായി 22 രാജ്യങ്ങളിലെ അറുപതിലേറെ യോഗാ വിദഗ്ധരും കൂടിയപ്പോള്‍ എല്ലാവര്‍ക്കും […]

കുട്ടനാടന്‍ കായലില്‍ കെട്ടുവള്ളത്തില്‍ ‘യോഗ സദ്യ’

കുട്ടനാടന്‍ കായല്‍പ്പരപ്പില്‍ യോഗയുടെ അകമ്പടിയില്‍ വിദേശികള്‍ക്ക് സാത്വിക സദ്യ . അസോസിയേഷന്‍ ഓഫ് ടൂറിസം ട്രേഡ് ഓര്‍ഗനൈസേഷന്‍ ഇന്ത്യ (അറ്റോയ് ) സംഘടിപ്പിച്ച യോഗ അംബാസഡേഴ്‌സ് ടൂറിന്റെ മൂന്നാം ദിനവും വേറിട്ടതായി . ആലപ്പുഴ ചാന്നങ്കരിയിലെ സപൈസ് റൂട്ട്‌സിന്റെ ഹൗസ് ബോട്ടിലായിരുന്നു ഉച്ചഭക്ഷണം. സ്‌പൈസ് റൂട്ട്‌സ് മാനേജിംഗ് പാര്‍ട്ണര്‍ ജോബിന്‍ ജെ അക്കരക്കളത്തിന്റെ നേതൃത്വത്തില്‍ യോഗ അംബാസിഡര്‍മാരെ വരവേറ്റു. പഞ്ചനക്ഷത്ര സൗകര്യമുള്ള ഹൗസ് ബോട്ടുകള്‍ യോഗികള്‍ക്ക് വേറിട്ട കാഴ്ചയായി. തേന്‍ ചാലിച്ച തുളസി ചായയിലും പച്ചക്കറി താളിച്ച […]

നാടൻ രുചികളൊരുക്കി ഉദയസമുദ്ര: വിദേശ യോഗികൾക്ക് രുചി യോഗം

കേരളത്തിന്റെ തനത് ഭക്ഷണത്തിന്റെ രുചിയറിഞ്ഞ് വിദേശ രാജ്യങ്ങളിലെ യോഗാ വിദഗ്ധർ. യോഗാ അംബാസഡേഴ്സ് ടൂറിന്റെ രണ്ടാം ദിനം അത്താഴ വിരുന്ന് കോവളം ഉദയസമുദ്രയിലായിരുന്നു. കേരള വിഭവങ്ങൾ കൊണ്ട് ഉദയസമുദ്ര യോഗ വിദഗ്ധരുടെ മനസും വയറും നിറച്ചു. മുതിരക്കഞ്ഞി, മുരിങ്ങത്തോരൻ, വാഴക്കൂമ്പ് മെഴുക്കുപുരട്ടി എന്നു തുടങ്ങി കേരള വിഭവങ്ങൾ നിരന്ന തീൻമേശ യോഗികളെ നിരാശരാക്കിയില്ല. സ്പൂണിനു പകരം നിരന്ന ചിരട്ടത്തവികളും വിദേശികൾക്ക് കൗതുകമായി. അപ്പവും സ്റ്റൂവും ഇല്ലാതെ എന്ത് കേരള പെരുമ? അതും തീൻമേശയിൽ തത്സമയം തയ്യാറാക്കി.   […]

കോവളത്തിന് ഉണർവേകി, കന്യാകുമാരിക്ക് കൗതുകമായി യോഗാ ടൂർ രണ്ടാം ദിനം

അറ്റോയ് സംഘടിപ്പിച്ച യോഗ അംബാസഡർ ടൂർ രണ്ടാം ദിവസം പിന്നിട്ടു. 22 രാജ്യങ്ങളിൽ നിന്നുള്ള അറുപതിലേറെ യോഗാ വിദഗ്ധർ പര്യടനം തുടരുകയാണ്. കോവളം ലീലാ റാവിസ് ഹോട്ടലിനു മുന്നിലെ ബീച്ചിൽ യോഗാഭ്യാസങ്ങളോടെയാണ് രണ്ടാം ദിനം തുടങ്ങിയത്. തിരുവനന്തപുരം ശ്രീ ചിത്ര ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോ.അരുൺ തേജസിന്റെ നേതൃത്വത്തിലായിരുന്നു യോഗാഭ്യാസം . കടൽക്കരയിൽ ഏകാഗ്രതയോടെ വിദേശ യോഗാ വിദഗ്ധർ യോഗ ചെയ്തപ്പോൾ കോവളത്തിന് അത് പുതുമയായി. യോഗാ ടൂറിസം ഭൂപടത്തിലേക്കുള്ള കോവളത്തിന്റെ വരവു കൂടിയായി യോഗാഭ്യാസം. ആഗോളതലത്തിൽ ശ്രദ്ധേയമായ യോഗ […]

യോഗയില്‍ വിസ്മയം തീര്‍ത്ത് വിദേശികള്‍ : കൂടുതല്‍ ചിത്രങ്ങള്‍ കാണാം