Tag Archives: Lake Wedding

വിവാഹ പാർട്ടി ജങ്കാറിൽ ; ആലപ്പുഴയിൽ നിന്നൊരു വേറിട്ട കല്യാണ വാർത്ത

സഞ്ചാരികളെ ആകര്‍ഷിക്കാന്‍ സംസ്ഥാന ടൂറിസം വകുപ്പ് ആസൂത്രണം ചെയ്ത വെഡ്ഡിങ് ഡസ്റ്റിനേഷന്റെ ചുവട് പിടിച്ച് ആലപ്പുഴയും .   വേമ്പനാട്ടുകായല്‍ പരപ്പാണ് ലേക്ക് വെഡ്ഡിങ് എന്ന കൗതുകമായ  ചടങ്ങുകള്‍ക്ക് വേദിയായത്. ഡോക്ടര്‍ ജിനോയും ജിക്‌സയും തമ്മിലുള്ള വിവാഹം നടന്നത് കായല്‍പരപ്പില്‍ ജങ്കാറില്‍ സജ്ജീകരിച്ച പ്രത്യേക വിവാഹവേദിയില്‍ വെച്ചാണ്. പുന്നമട സെന്റ് മേരീസ് പള്ളിയില്‍ താലികെട്ടിന് ശേഷം വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് വധൂവരന്മാരെ ജങ്കാറിലേക്ക് ആനയിച്ചത്. ജങ്കാറില്‍ പ്രത്യേക ക്വയറും ഒരുക്കിയിരുന്നു. ഇവരുവരും ചേര്‍ന്ന് കേക്ക് മുറിച്ച് മധുരം പങ്കിട്ടതോടെ ചടങ്ങുകള്‍ ആരംഭിച്ചു. […]