Tag Archives: കേരളം

കേരളത്തിന് 500 കോടി അനുവദിച്ച് പ്രധാനമന്ത്രി

പ്രളയകെടുതിയില്‍ വലയുന്ന കേരളത്തിന് 500 കോടി ഇടക്കാല ആശ്വാസമായി പ്രധാനമന്ത്രി നരേന്ദ്രമോദി അനുവദിച്ചു. പ്രളയക്കെടുതി വിലയിരുത്താന്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.   ഗവര്‍ണര്‍ പി സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, മന്ത്രിമാര്‍, ചീഫ്‌സെക്രട്ടറി ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ പ്രധാനമന്ത്രിയെ കേരളത്തിലെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി. കനത്ത മഴ തുടരുന്ന കേരളത്തിലെ പ്രളയബാധിത മേഖലകള്‍ കാണുന്നതിന് പ്രധാനമന്ത്രി ഹെലികോപ്റ്ററില്‍ പുറപ്പെട്ടെങ്കിലും  പ്രതികൂല കാലാവസ്ഥ കാരണം യാത്ര റദ്ദാക്കിയിരുന്നു. എന്നാല്‍ കാലാവസ്ഥ അനുയോജ്യമായതിനെ തുടര്‍ന്ന് […]

പ്രളയക്കെടുതിയില്‍ കേരളം; ഈ റോഡിലൂടെ യാത്ര വേണ്ട

ദിവസങ്ങളായി കേരളത്തില് തുടരുന്ന മഴ മൂലം സംസ്ഥാനത്തിന്റെ മിക്ക ഇടങ്ങളും ജലത്തില്‍ മുങ്ങി. വെള്ളക്കെട്ട് മാറുന്നത് വരെ കേരളത്തിലെ ഈ റോഡുകളിലൂടെ യാത്ര വേണ്ട കൊല്ലം കൊല്ലം-തിരുമംഗലം ദേശീയപാതയില്‍ പുനലൂര്‍ മുതല്‍ കോട്ടവാസല്‍ വരെ, എം സി റോഡില്‍ അകമണ്‍ ഭാഗത്ത് റോഡിന്റെ ഒരു ഭാഗത്ത കൂടി മാത്രം ഗതാഗതം അനുവദിക്കുന്നൊള്ളൂ പത്തനംതിട്ട തിരുവല്ല- കുമ്പഴ (ടി കെ)റോഡ്, പുനലൂര്‍-മൂവാറ്റുപുഴ, അടൂര്‍-പത്തനംതിട്ട, മണ്ണാരുക്കുളഞ്ഞി-പമ്പ, എം സി റോഡില്‍ ചെങ്ങന്നൂര്‍ മുതല്‍ തിരുമൂലപുരം വരെ ആലപ്പുഴ എം സി […]

പരിഭ്രാന്തി വേണ്ട; പമ്പുകള്‍ കാലിയാവില്ല

മഴക്കെടുതി കേരളത്തില്‍ ദുരിതം വിതയ്ക്കുമ്പോള്‍ പമ്പ് ഉടമകള്‍ക്ക് നിര്‍ദേശവുമായി തിരുവനന്തപുരം ജില്ലാ ഭരണകൂടം. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ – സ്വകാര്യ വാഹനങ്ങള്‍ വ്യാപകമായി ഉപയോഗിക്കുന്ന സാഹചര്യത്തില്‍ ഇത്തരം വാഹനങ്ങള്‍ക്ക് ഇന്ധനം നിറയ്ക്കുന്നതിനു മുന്‍ഗണന നല്‍കണമെന്നാണ് പ്രധാന നിര്‍ദേശം. കൂടാതെ, കരുതല്‍ ശേഖരമായി ഓരോ പമ്പുകളും കുറഞ്ഞത് 3000 ലിറ്റര്‍ ഡീസലും 1000 ലിറ്റര്‍ പെട്രോളും കരുതണമെന്നും പമ്പ് ഉടമകളോട് ജില്ലാ കളക്ടര്‍ ഡോ. കെ. വാസുകി നിര്‍ദേശിച്ചു. നിര്‍ദേശം പാലിക്കാത്തപക്ഷം ദുരന്ത നിവാരണ നിയമം സെക്ഷന്‍ […]

മഴകുറയുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ

വെള്ളം ഇറങ്ങി തുടങ്ങിയതോടെ ആളുകള്‍ വീടുകളിലേക്ക് തിരിച്ചു പോകാന്‍ ഉള്ള ശ്രമങ്ങള്‍ തുടങ്ങി. അതോടു കൂടി ഏറ്റവും കൂടുതല്‍ ആളുകള്‍ വിളിച്ചു അന്വേഷിച്ചത് വീട് വൃത്തി ആക്കാന്‍ ഡെറ്റോള്‍ കിട്ടുമോ എന്നത് ആണ്. ഡെറ്റോള്‍ എന്നത് മണം കൊണ്ട് നല്ലത് ആണെങ്കിലും ശക്തം ആയ ഒരു അണുനശീകരണ ഉപാധി അല്ല എന്ന് നാം തിരിച്ചറിയണം. അല്‍പം ദുര്‍ഗന്ധം ഉണ്ടെങ്കിലും, വെള്ളപൊക്കത്തിനു ശേഷം ജലം ശുദ്ധീകരിക്കാനും, വീടുകള്‍ അണു വിമുക്തം ആക്കാനും ഏറ്റവും നല്ല മാര്‍ഗം ക്ലോറിനേഷന്‍ തന്നെ […]

ബന്ദിപ്പൂരിലെ രാത്രി യാത്ര നിരോധനം നീക്കില്ല

ബന്ദിപ്പൂരിലെ രാത്രി യാത്ര നിരോധനം നീക്കാനാകില്ല ദേശീയ കടുവാ സംരക്ഷണ അതോറിറ്റി സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. നിരോധനം നീക്കണമെന്ന് കേരളത്തിന്റെ ആവശ്യം തള്ളിയാണ് കടുവ സംരക്ഷണ അതോറിറ്റിയുടെ റിപ്പോര്‍ട്ട്. നിരോധനം നിയമവിരുദ്ധമാണെന്ന് കേരളം. മൈസൂരില്‍ നിന്ന് രാത്രികാല ഗതാഗതത്തിന് സമാന്തരപാത ഉപയോഗിക്കണമെന്നാണ് കടുവസംരക്ഷണ അതോറിറ്റി നല്‍കിയ നിര്‍ദ്ദേശം. രാത്രി 9 മണി മുതല്‍ രാവിലെ ആറ് മണി വരെയായിരുന്നു ഗതാഗത നിയന്ത്രണം. ഇത് മാറ്റണമെന്നാവശ്യപ്പെട്ടാണ് കേരളം സുപ്രീം കോടതിയെ സമീപിച്ചത്. എന്നാല്‍ ഗതാഗതം പുനഃസ്ഥാപിച്ചാല്‍ വലിയ […]