ഇന്ത്യയുടെ രാജ്യാന്തര മുഖമാണ് ബോളിവുഡിന്റെ കിംഗ് ഖാന് ഷാരൂഖ്. മുംബൈ പോലെ തന്നെ ഷാരൂഖിന് ഏറെ പ്രിയപ്പെട്ട മറ്റൊരിടമാണ് ദുബൈ. ദുബൈയിയോടുള്ള തന്റെ ഇഷ്ടം ഷാരൂഖ് പ്രകടിപ്പിച്ചിട്ടുള്ളത്, ആ നാട് തന്റെ രണ്ടാം ഭവനമാണെന്നു പറഞ്ഞു കൊണ്ടാണ്. അറബ് നാടിന്റെ സൗന്ദര്യം മുഴുവന്‍ വെളിപ്പെടുത്തുന്ന, ദുബൈ വിനോദസഞ്ചാരത്തിന്റെ ഒരു വീഡിയോയിലൂടെ സഞ്ചാരികളെ തനിക്കേറ്റവും പ്രിയപ്പെട്ട ആ നാട്ടിലേയ്ക്കു ക്ഷണിക്കുകയാണ് ബോളിവുഡിന്റെ ഈ സൂപ്പര്‍ സ്റ്റാര്‍. ദുബൈ വിനോദസഞ്ചാരത്തിന്റെ ഈ ക്യാമ്പയ്നിന്റെ പേര് ബി മൈ ഗസ്റ്റ് എന്നാണ്. […]
Tag Archives: ദുബൈ
കടലിനോടു ചേര്‍ന്നുകിടക്കുന്ന ദുബൈയുടെ മനോഹരമായ നഗരക്കാഴ്ചകള്‍ സന്ദര്‍ശകര്‍ക്ക് സമ്മാനിച്ച് ഐന്‍ ദുബൈ അടുത്ത വര്‍ഷം മിഴി തുറക്കും. ലോകത്തിലെ ഏറ്റവും വലുതും ഉയരം കൂടിയതുമായ ഒബ്സര്‍വേഷന്‍ വീലാണ് ഐന്‍ ദുബൈ. ഐന്‍’ എന്നാല്‍ അറബിയില്‍ കണ്ണ് എന്നാണര്‍ഥം. ഇതിനോടകം സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ ബ്ലൂവാട്ടേഴ്സ് ഐലന്‍ഡ് എന്ന മനുഷ്യനിര്‍മിത ദ്വീപിലാണ് ഐന്‍ ദുബൈ ഉയരുന്നത്. ഐന്‍ ദുബൈയുടെ നിര്‍മാണം അവസാനഘട്ടത്തിലാണെന്നും അടുത്തവര്‍ഷം ഇത് സന്ദര്‍ശകര്‍ക്കായി തുറക്കുമെന്നും പദ്ധതിയുടെ നിര്‍മാതാക്കളായ മീറാസ് അറിയിച്ചു. തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും യു.എ.ഇ. കാത്തിരിക്കുന്ന എക്സ്പോ […]
ദുബൈയിലെ വിസ്മയകാഴ്ചകളിലേക്ക് പുതിയൊരു കെട്ടിടം കൂടി. ദുബൈ അറീന എന്ന പേരിലുള്ള കെട്ടിടം ഏറ്റവും വിസ്തൃതിയേറിയ ശീതീകരിച്ച ഇന്‍ഡോര്‍ സംവിധാനമാണ്. കലാപരിപാടികള്‍, സമ്മേളനങ്ങള്‍, പ്രദര്‍ശനങ്ങള്‍, ബാസ്ക്കറ്റ്ബോള്‍, വോളിബോള്‍, ബോക്സിങ്, ഐസ് ഹോക്കി തുടങ്ങിയ കായികമത്സരങ്ങളുള്‍പ്പെടെ എന്ത് ആവശ്യത്തിനും ഉപയോഗിക്കാവുന്ന വിധത്തിലാണ് സിറ്റി വാക്കില്‍ മിറാസ് നിര്‍മിച്ച ദുബൈ അറീന. മിഡില്‍ ഈസ്റ്റില്‍ത്തന്നെ ഏറ്റവും വലുതെന്ന ഖ്യാതിയോടെ നിര്‍മിച്ച ദുബൈ അറീന തിങ്കളാഴ്ച യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്മക്തൂമാണ് […]
അല്‍ ഖവാനീജ് ഏരിയയില്‍ നിര്‍മിച്ച ഖുര്‍ആന്‍ പാര്‍ക്ക് തുറന്നു. ഖുര്‍ആനില്‍ പരാമര്‍ശിച്ച വിവിധ തരം പഴങ്ങളും പച്ചക്കറികളുമാണ് പാര്‍ക്കിനെ പുതുമയുള്ളതാക്കുന്നത്. ദുബൈ നഗരസഭയുടെ വേറിട്ട പദ്ധതിയാണിത്. എമിറേറ്റിന്റെ ഹരിതമേഖലകള്‍ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായുള്ള നൂതനസംരംഭം സ്വദേശികളെയും വിദേശികളെയും ഒരുപോലെ ആകര്‍ഷിക്കും വിധമാണ് നിര്‍മിച്ചത്. പ്രകൃതിവിജ്ഞാന, വൈദ്യരംഗത്ത് ഖുര്‍ആന്‍ ഉദ്ഘോഷിച്ച കാര്യങ്ങള്‍ പാര്‍ക്കില്‍ ഉദ്പാദിപ്പിച്ചിട്ടുണ്ട്. ആധുനിക ചികിത്സാരംഗം പ്രകൃതിയെ ഫലപ്രദമായി പ്രയോജനപ്പെടുത്താനുള്ള അടിസ്ഥാനമെന്തെന്നു 64 ഹെക്ടറില്‍ പണിത പാര്‍ക്ക് സന്ദര്‍ശിക്കുന്നതിലൂടെ വ്യക്തമാകും. ഖുര്‍ആനുപുറമെ നബിചര്യയില്‍ പരാമര്‍ശിക്കപ്പെട്ട സസ്യങ്ങളും പാര്‍ക്കിലുണ്ട്. ഓരോ […]
അടുത്ത ഏതാനും ദിവസങ്ങളില്‍ ദുബൈ, അബുദാബി അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ വഴി യാത്ര ചെയ്യുന്നവര്‍ക്ക് മുന്നറിയിപ്പുമായി വിമാന കമ്പനികള്‍. ഇന്നലെ മുതല്‍ അസാധാരണമായ തിരക്ക് അനുഭവപ്പെടുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നടപടി. യുഎഇയില്‍ സ്കൂളുകളുടെ അവധിയും മറ്റ് പൊതു അവധികളും അടുത്തുവരുന്നതോടെ യാത്രക്കാരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. മാര്‍ച്ച് 29ന് ദുബൈ വിമാനത്താവളത്തില്‍ രണ്ട് ലക്ഷം യാത്രക്കാരെയാണ് പ്രതീക്ഷിക്കുന്നതെന്ന് എമിറേറ്റ്സ് പ്രസ്താവനയില്‍ അറിയിച്ചു. മാര്‍ച്ച് 31 മുതലാണ് യുഎഇയിലെ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിട്ടില്ലെങ്കിലും ഏപ്രില്‍ മൂന്നിന് […]
കലയുടെ വിവിധഭാവങ്ങള്‍ വിരിയുന്ന ആര്‍ട്ട് ദുബൈ 2019 ഇന്ന് തുടങ്ങും. പ്രാദേശിക-അന്താരാഷ്ട്ര കലാകാരന്മാരെ ഒരുമിപ്പിക്കുന്ന മേളയുടെ 13-ാം പതിപ്പ് ഒട്ടേറെ പുതുമകളുമായാണ് അരങ്ങേറുന്നത്. അബുദാബി, ദുബൈ, ഷാര്‍ജ എന്നീ മൂന്ന് എമിറേറ്റുകളിലെ 80-ഓളം വേദികളിലായാണ് കലാവാരം ആഘോഷിക്കപ്പെടുന്നത്. 41 രാജ്യങ്ങളില്‍നിന്നുള്ള 90 പ്രശസ്ത ഗാലറികള്‍ പങ്കെടുക്കുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. 500-ലധികം കലാസൃഷ്ടികള്‍ പ്രദര്‍ശിപ്പിക്കും. സമകാലിക-ആധുനിക കലകളെ ബന്ധപ്പെടുത്തുന്ന വിവരണങ്ങളും ചര്‍ച്ചകളും പരിപാടികളുമായി നടക്കുന്ന ഗ്ലോബല്‍ ആര്‍ട്ട് ഫോറം കുട്ടികള്‍ക്കും കലാപ്രേമികള്‍ക്കും പ്രയോജനപ്പെടും. യു.എ.ഇ. നൗ, […]
ദുബൈ – അല്‍ ഐന്‍ റൂട്ടിലെ ശൈഖ് സായിദ് ബിന്‍ ഹംദാന്‍ അല്‍ നഹ്യാന് റോഡിലെ വാഹനങ്ങളുടെ വേഗപരിധി മണിക്കൂറില്‍ തൊണ്ണൂറില്‍ നിന്ന് നൂറ് കിലോമീറ്ററാക്കി ഉയര്‍ത്തി. അല്‍ യാലായസ് റോഡിലും ഈ പരിഷ്കാരം ബാധകമാണ്. മാര്‍ച്ച് 17-ന് ഇത് പ്രാബല്യത്തില്‍വരും. നിരവധി പഠനങ്ങള്‍ക്കും പരിശോധനകള്‍ക്കും ശേഷമാണ് ഇവിടെ വേഗപരിധികൂട്ടാനുള്ള തീരുമാനമെടുത്തതെന്ന് ആര്.ടി.എ. ട്രാഫിക് ആന്‍ഡ് റോഡ് ഏജന്‍സി സി.ഇ. മൈത ബിന്‍ അദായ് അറിയിച്ചു. സുഗമമായ ഗതാഗതത്തിനും കുരുക്ക് ഒഴിവാക്കാനും ഇത് വഴിയൊരുക്കുമെന്നും അവര്‍ പറഞ്ഞു. […]
ദുബൈ ആഗോള ഗ്രാമത്തിലെ കാഴ്ചകളിലേക്ക് നയിക്കുന്ന സൈക്കിള്‍ റിക്ഷയും, റിക്ഷ കൊണ്ട് ജീവിതം ചവിട്ടുന്ന തൊഴിലാളികളും ശ്രദ്ധേയമാകുന്നു. ലോകം ഗ്ലോബല്‍ വില്ലേജിലേക്ക് ചുരുങ്ങുന്ന ആറുമാസക്കാലം മുച്ചക്രവണ്ടികാര്‍ക്ക് അതിജീവനത്തിന്റെ നാളുകള്‍ കൂടിയാണ്. ലോക സഞ്ചാരികള്‍ കാഴ്ചകള്‍ ആസ്വദിക്കാന്‍ ദുബൈയിലെ ആഗോളഗ്രാമത്തിലേക്കൊഴുകുമ്പോള്‍ അകത്തു നടക്കുന്ന പൂരത്തിലൊന്നും ശ്രദ്ധകൊടുക്കാതെ സന്ദര്‍ശകരെ സ്വീകരിക്കുന്ന തിരക്കിലാണ് ഈ സൈക്കിള്‍ റിക്ഷാ തൊഴിലാളികള്‍. ആഗോളഗ്രാമത്തിലെ പാര്‍ക്കിംഗ് കേന്ദ്രത്തില്‍ നിന്ന് പ്രവേശന കവാടത്തിലേക്ക് പ്രത്യേക വീഥിയിലൂടെയുള്ള യാത്രയുടെ ഗരിമയൊന്ന് വേറെതന്നെ. അറബി നാട്ടിന് പരിചയമില്ലാത്ത വണ്ടി അണിയിച്ചൊരുക്കി […]
ഹൈടെക് സാങ്കേതികവിദ്യകളുടെ ചിറകില്‍ ദുബൈ കാഴ്ചകളുടെയും സേവനങ്ങളുടെയും വിസ്മയങ്ങളിലേക്ക് രാജ്യാന്തര വിമാനത്താവളത്തിനു ടേക്ക്ഓഫ്. 3 ഡി ദൃശ്യാനുഭവമൊരുക്കുന്ന വെര്‍ച്വല്‍ ലോകവും വിവിധ സംസ്കാരിക വിസ്മയങ്ങളുമായി വിമാനത്താവളം അടിമുടി മാറുന്നു. കാഴ്ചകളിള്‍ മാത്രമല്ല, സേവനങ്ങളിലും ഷോപ്പിങ് അനുഭവങ്ങളിലും സമഗ്ര മാറ്റമുണ്ടാകും. ട്രാന്‍സിറ്റ് യാത്രക്കാര്‍ക്കായി ടെര്‍മിനല്‍ മൂന്നിലെ കോണ്‍കോഴ്സ് ബിയില്‍ ഇതിനു തുടക്കം കുറിച്ചു. ഒരു വര്‍ഷത്തിനുള്ളില്‍ എല്ലാ ടെര്‍മിനലുകളിലും ഇതു നടപ്പാക്കും. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം […]
പുതിയ സാങ്കേതിക വിദ്യകള്‍ പരീക്ഷിക്കുന്നതില്‍ ദുബൈ എന്നും മുന്നിലാണ്. വിമാന വേഗത്തില്‍ സഞ്ചിക്കാനവുന്ന ഹൈപ്പര്‍ലൂപ്പും പറക്കും ടാക്സിയുമെല്ലാം ശേഷം നഗര യാത്രകള്‍ക്കായ സ്കൈപോഡുമായി ദുബൈ. കഴിഞ്ഞ ദിവസം ദുബൈ മദീനത് ജുമൈറയില്‍ നടക്കുന്ന ലോക സര്‍ക്കാര്‍ ഉച്ചകോടിയിലായിരുന്നു സ്കൈപോഡുകള്‍ പ്രദര്‍ശിപ്പച്ചത്. ഭാവിയിലെ വാഹനങ്ങളെക്കുറിച്ചുള്ള റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട് അതോറിറ്റിയുടെ പഠനങ്ങളാണ് സ്കൈപോഡ്സിലെത്തിയത്. ഉച്ചകോടിയിലെത്തിയ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും ദുബൈ കിരീടാവകാശിയും യുഎഇ എക്സിക്യുട്ടീവ് കൗണ്‍സില്‍, […]
ദുബൈയിലെ ടൂറിസം കമ്പനികള്‍, ഹോട്ടലുകള്‍, ടൂറിസം മേഖലയുമായി ബന്ധപ്പെട്ട മറ്റു സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ഇനി മുതല്‍ പിആര്‍ഒ കാര്‍ഡ് വേണ്ട. ടൂറിസം സേവനങ്ങളുമായി ബന്ധപ്പെട്ട അപേക്ഷകള്‍ക്കും അനുമതി പത്രങ്ങള്‍ക്കും ഇതു നിര്‍ബന്ധമായിരുന്നു. വിനോദസഞ്ചാരമേഖലയെ പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം. ടൂറിസം രംഗത്തെ സ്ഥാപനങ്ങള്‍ക്ക് ഈ തീരുമാനം ഏറെ ആശ്വാസമാകും. 1000 ദിര്‍ഹമാണ് പിആര്‍ഒ കാര്‍ഡിന്റെ ഫീസ്. എല്ലാവര്‍ഷവും പുതുക്കുകയും നിയമലംഘനങ്ങള്‍ക്ക് പിഴയടയ്ക്കുകയും വേണമായിരുന്നു. എല്ലാ ഇടപാടുകള്‍ക്കും പിആര്‍ഒ കാര്‍ഡ് നിര്‍ബന്ധവുമായിരുന്നു. ഇതൊഴിവാകുന്നതോടെ സേവനങ്ങള്‍ കൂടുതല്‍ ലളിതമാക്കാന്‍ കഴിയും. […]
കേരളത്തിലെത്തുന്ന സഞ്ചാരികളെ ദുബൈ അടക്കമുള്ള സ്ഥലങ്ങളിലേക്ക് കൊണ്ടു പോകാന്‍ വിനോദസഞ്ചാര കപ്പല്‍ ഒരുങ്ങുന്നു. കേരള ഷിപ്പിംഗ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷനാകും കപ്പല്‍ നിര്‍മ്മിക്കുക. ദുബൈയ്ക്ക് പുറമെ ലക്ഷദ്വീപ്, ആന്‍ഡമാന്‍ നിക്കോബാര്‍ എന്നിവിടങ്ങളിലേക്കും സഞ്ചാരികളെ എത്തിക്കും. ഉല്ലാസയാത്രകള്‍ക്ക് ഉണര്‍വേകാന്‍ നേരത്തെ നെഫര്‍റ്റിറ്റി എന്ന ആഢംബര നൗക പുറത്തിറക്കിയും കേരള ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. കടലിലൂടെയുള്ള ഉല്ലാസയാത്രയ്ക്ക് ഈജിപ്ഷ്യന്‍ തീമിലായിരുന്നു അത്യാധുനിക സൗകര്യങ്ങളോട് കൂടിയുള്ള കപ്പല്‍ കേരള ഷിപ്പിംഗ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്പ്പറേഷന് നെഫര്‍റ്റീറ്റി ഒരുക്കിയത്. തീരത്തു നിന്നും […]
ദുബൈയുടെ വിനോദസഞ്ചാരമേഖലയില്‍ പുതിയ സാധ്യതകള്‍ തുറന്നുകൊണ്ട് ഹത്ത ഇക്കോ ടൂറിസം പദ്ധതിയുടെ നിര്‍മാണം പുരോഗമിക്കുന്നു. യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം കഴിഞ്ഞദിവസം പദ്ധതി സന്ദര്‍ശിച്ച് പുരോഗതി വിലയിരുത്തി. വിനോദസഞ്ചാര-നിക്ഷേപമേഖലയില്‍ ഏറെ പ്രതീക്ഷകളുണര്‍ത്തുന്ന പദ്ധതിയുടെനിര്‍മാണം വേഗത്തിലാക്കാന്‍ അദ്ദേഹം നിര്‍ദേശിച്ചു. യു.എ.ഇ.യുടെ പാരമ്പര്യവും സാംസ്കാരിക പൈതൃകവും സംരക്ഷിക്കുന്നതിന് മുന്‍ഗണനനല്‍കിയാണ് പരിസ്ഥിതി സൗഹൃദപരമായ പദ്ധതി നടപ്പാക്കുന്നതെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു. വാദി ഹബ്, ഹത്ത സഫാരി, വാദി സുഹൈല, ഹത്ത ഫലാജ് […]
ഉദ്ഘാടനത്തിനു മുമ്പും ശേഷവുമൊക്കെ വാര്‍ത്തകളില്‍ നിറയുകയാണ് കണ്ണൂര്‍ വിമാനത്താവളം. വടക്കേ മലബാറിന്റെ സ്വന്തം വിമാനത്താവളത്തിന്റെ ലോഗോയും പരസ്യവും പതിച്ച ചെയ്ത ബസുകള്‍ ദുബൈ നഗരത്തില്‍ കൗതുകമാകുന്നു എന്നതാണ് പുതിയ വാര്‍ത്ത. നാല് ദുബൈ സര്‍വീസ് ബസുകളാണ് കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന്റേതായി ബ്രാന്‍ഡ് ചെയ്ത് ദുബൈ നഗരത്തിലൂടെ ഓടുന്നതെന്ന് ഡൈജി വേള്‍ഡ് മീഡിയ റിപ്പോര്‍ട്ട് ചെയ്യുന്നു. മലബാറിനെയും ഗള്‍ഫിനെയും ബന്ധിപ്പിക്കുന്ന പ്രധാന വിമാനത്താവളങ്ങളിലൊന്നാണ് കണ്ണൂര്‍ എന്നതിനാലാണ് ഈ പരസ്യമെന്ന് ദുബൈ റോഡ് ട്രാന്‍സ്പോര്‍ട് അധികൃതര്‍ വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. മലബാറിനെ ഗള്‍ഫ് […]
ദുബൈ ഷോപ്പിങ് ഫെസ്റ്റിവലിന്റെ ഭാഗമായി നഗരത്തിന്റെ പുത്തന്‍ ഇന്സ്റ്റലേഷന് ഒരുങ്ങുന്നു. ഡൗണ്‍ ടൗണ്‍ ദുബായിലെ ബുര്‍ജ് പാര്‍ക്ക് പ്ലാസയിലാണ് ലൈറ്റ് ആര്‍ട്ട് ദുബൈ എന്ന ഇന്സ്റ്റലേഷന് സ്ഥാപിക്കുന്നത്. കറങ്ങുന്ന കൂറ്റന്‍ കണ്ണാടികളാണ് ഇതിന്റെ പ്രധാന സവിശേഷത. വെളിച്ചത്തിന്റെ കാലിഡോസ്കോപ്പാകും പുതിയ ഇന്‍സറ്റലേഷനെന്ന് ദുബൈ ടൂറിസം വകുപ്പ് വ്യക്തമാക്കി. ലോക പ്രശസ്ത ലൈറ്റിങ് ഡിസൈനര്‍ ആയ ജോര്‍ജ് ടെലോസിനൊപ്പം ദുബൈയിലെ ജോണ്‍ ജോസിഫാകിസ് എന്ന സാങ്കേതിക വിദഗ്ധനും കൂടി ചേര്‍ന്നാണ് ഇന്സ്റ്റലേഷന് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ജനുവരി ഏഴുമുതല്‍ ഫെബ്രുവരി […]
- 1
- 2















