ഏഷ്യന്‍ രാജ്യങ്ങളിലെ കണ്ണഞ്ചിപ്പിക്കുന്ന മായക്കാഴ്ചകള്‍ കാണാന്‍ ആരാണ് ആഗ്രഹിക്കാത്തത്. നിങ്ങളൊരു യാത്ര ഇഷ്ടപ്പെടുന്ന ആളാണെങ്കില്‍ ഒരിക്കലും വിട്ടുപോകാന്‍ പാടില്ലാത്ത ചില സ്ഥലങ്ങളുണ്ട് ഏഷ്യയില്‍. ജീവിതത്തില്‍ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട സ്ഥലങ്ങള്‍. ഗാര്‍ഡന്‍സ് ബൈ ദ ബേ -സിങ്കപ്പൂര്‍ ഏഷ്യയിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രമാണ് സിങ്കപ്പൂര്‍. ചൈനീസ്, ഇന്ത്യന്‍, മലായ്, പാശ്ചാത്യന്‍ സംസ്കാരങ്ങളുടെ സംഗമ ഭൂമി. 250 ഏക്കറില്‍ വിശാലമായി നിര്‍മ്മിച്ചിട്ടുള്ള ഗാര്‍ഡന്‍സ് ബൈ ദ ബേ ഒരത്ഭുതമാണ്. പൂന്തോട്ടങ്ങളുടെ നഗരത്തെ പൂന്തോട്ടങ്ങള്‍ക്കുള്ളിലെ നഗരമാക്കി മാറ്റുക എന്ന […]
Tag Archives: ചൈന
പര്‍വതങ്ങളും താഴ്വാരങ്ങളും നദികളുമൊക്കെ നിറഞ്ഞ അരുണാചല്‍ പ്രദേശ് അതിസുന്ദരിയാണ്. സുന്ദരകാഴ്ചകള്‍ നിറഞ്ഞ സ്വപ്നഭൂമിയായതു കൊണ്ടുതന്നെ ഇവിടം സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കാത്ത സഞ്ചാരികള്‍ വളരെ കുറവാണ്. അതിമനോഹരിയെങ്കിലും പ്രശ്നബാധിതമാണ് അരുണാചല്‍ പ്രദേശിലെ ഇന്ത്യന്‍ അതിര്‍ത്തി. ഇന്ത്യന്‍ സംസ്ഥാനമാണെങ്കിലും അതിന്റെ ഭൂരിപക്ഷം ഭാഗങ്ങളും ടിബറ്റ് സ്വയംഭരണാധികാര മേഖലയ്ക്കു കീഴിലാണെന്നാണ് ചൈനയുടെ അവകാശവാദം. വടക്കുകിഴക്കിന്റെ സ്വര്‍ഗം എന്നറിയപ്പെടുന്ന തവാങ്ങിലെ ഇന്ത്യ-ചൈന അതിര്‍ത്തിയിലാണ് ബുംല പാസ്. അരുണാചല്‍ പ്രദേശിലെ ഏറ്റവും ആകര്‍ഷകമായ ഒരിടം കൂടിയാണ് ബുംല പാസ്. തവാങിന്റെ കിരീടം എന്നറിയപ്പെടുന്ന, ഇന്ത്യയില്‍ ഏറ്റവുമാദ്യം […]
ചൈനയുടെ ചരിത്ര സ്മാരകങ്ങളായ ചൈന വന്മതില്, ടിയനന്മെന് സ്ക്വയര്‍, എന്നിവ കാണാതെ ചൈന കണ്ടു എന്നു പറയാനാകില്ല. അതിനാല്‍ ചൈന യാത്ര ലക്ഷ്യമിടുമ്പോള്‍ തലസ്ഥാന നഗരിയായ ബെയ്ജിങ്ങിന് തന്നെയാണ് പ്രധാനം. മധ്യ ബെയ്ജിങ്ങിലെ ഫോര്‍ബിഡന്‍ സിറ്റി ടിയനന്മെന് സ്ക്വയര്‍, ജിങ്ഷാന്‍ പാര്‍ക്ക്, ടെംബിള്‍ ഓഫ് ഹെവന്‍, സമ്മര്‍ പാലസ്, നാന്‍ലോഗ് സിയാങ്, എന്നിവ കാണാം. ഇംപീരിയല്‍ കാലം മുതല്ക്കുള്ള ഇവിടുത്തെ പ്രത്യേക ഭക്ഷണമാണ് പെക്കിങ് ഡക്ക്. ബെയ്ജിങ്ങിലെത്തിയാല്‍ ഇത് കഴിക്കാന്‍ മറക്കരുത്. അഞ്ച് രാത്രിയും ആറ് പകലും […]
കേരളത്തിന്റെ സുഗന്ധ വ്യഞ്ജന വ്യാപാര വഴികളിലൂടെ അറിവും സംസ്കാരവും പങ്കുവെക്കാനുള്ള “സ്പൈസ് റൂട്ട്” പദ്ധതിയ്ക്ക് അകമഴിഞ്ഞ പിന്തുണയുമായി ഒൻപത് ലോകരാജ്യങ്ങൾ. സുഗന്ധവ്യഞ്ജനങ്ങൾ മുപ്പതോളം ലോകരാജ്യങ്ങളിലേക്ക് കയറ്റി അയച്ചിരുന്ന പ്രാചീന കാലത്തെ ഓർമിപ്പിച്ച് ഈ രാജ്യങ്ങളുമായുള്ള ബന്ധങ്ങൾ പുനരുജ്ജീവിപ്പിക്കുകവഴി പൈതൃക ടൂറിസത്തെ ശക്തിപ്പെടുത്താനാണ് കേരളം ടൂറിസം വകുപ്പ് പദ്ധതിയിടുന്നത്. ഇതിനായി ഡൽഹിയിലെ യുനെസ്കോ ആസ്ഥാനത്തു വെച്ച് നടന്ന നിർണ്ണായക യോഗത്തിൽ നെതർലൻഡ്സ്, പോർട്ടുഗൽ, മ്യാന്മാർ, ബ്രിട്ടൺ, ഇറാഖ്, അഫ്ഘാനിസ്ഥാൻ, ഇന്തോനേഷ്യ, ചൈന, ഇറാൻ, മുതലായ രാജ്യങ്ങളുടെ പ്രതിനിധികൾ പങ്കെടുത്തു. […]
ലോകത്തിലെ ഏറ്റവും നീളം കൂടിയ കടല്‍പ്പാലം ഒരുക്കി ചൈന. ഹോങ്കോംഗിനെയും മക്കായിയെയുമാണ് കടല്‍ പാലം ബന്ധിപ്പിക്കുന്നത്. ഈ മാസം 24 നാണ് 55 കിലോമീറ്റര്‍ നീളമുള്ള പാലത്തിന്റെ ഉദ്ഘാടനം. ഇതിനു ശേഷം പാലം ഗതാഗതത്തിനായി തുറന്നു നല്‍കും. വൈ ആകൃതിയില്‍ നിര്‍മ്മിച്ചിരിക്കുന്ന പാലം ഹോങ്കോങ്ങിലെ ലന്താവു ദ്വീപില്‍ നിന്നും തുടങ്ങി മക്കാവുവിലേക്കും സുഹായിയിലേക്കും രണ്ടായിപ്പിരിയുന്നു. 9 വര്‍ഷംകൊണ്ടാണ് പാലം നിര്‍മ്മിച്ചിരിക്കുന്നത്. പാലം യാഥാര്‍ഥ്യമാകുന്നതോടെ മൂന്ന് മണിക്കൂര്‍ റോഡ് യാത്ര വെറും 30 മിനിറ്റായി ചുരുങ്ങും. പാലത്തിനു ഏതു […]
ലോകത്തിലെ ഏറ്റവും വലിയ ഗുഹകളിലൊന്ന് ചൈനയില്‍ കണ്ടെത്തി. ചൈനയുടെയും ബ്രിട്ടന്റെയും പര്യവേഷക സംഘമാണ് ഫെങ്കാസണ്‍ ജില്ലയില്‍ 6.7 മില്യണ്‍ ക്യുബിക് മീറ്റര്‍ വലിപ്പമുള്ള ഗുഹ കണ്ടെത്തിയത്. 200 മീറ്റര്‍ നീളവും 100 മീറ്റര്‍ വീതിയുമുള്ള ഗുഹക്ക് 118 അടി ആഴമുണ്ട്. പാറക്കൂട്ടങ്ങളും കല്ലുകളുമെല്ലാം നിറഞ്ഞ ഈ ഗുഹ ലോകത്തിലെ ഏറ്റവും വലിയ ഭൂഗര്‍ഭ ഗുഹകളിലൊന്നാണെന്നാണ് പര്യവേഷകസംഘത്തിന്റെ വിലയിരുത്തല്‍. ഉള്ളിലേക്ക് കടക്കുംതോറും ആകാംഷയുണര്‍ത്തുന്ന കാഴ്ചകളാണ് ഗുഹക്കുള്ളില്‍. വെള്ളാരം കല്ലുകളും പവിഴപ്പുറ്റുകളും തീര്‍ക്കുന്ന വിസ്മയക്കാഴ്ചക്കൊപ്പം പാറക്കഷ്ണങ്ങളും വര്‍ണക്കല്ലുകളും നിറഞ്ഞ ഇടനാഴിയുണ്ട് […]
2022 ആകുന്നതോടെ ബെയ്ജിങ്ങിലെ നഗരങ്ങളില്‍ തെരുവുവിളക്കുകള്‍ക്ക് പകരം മൂന്ന് കൃത്രിമ ചന്ദ്രന്മാരെ സ്ഥാപിക്കാനൊരുങ്ങി ചൈന. സയന്‍സ് ആന്‍ഡ് ഡെയിലി എന്ന ചൈനയുടെ ഔദ്യോഗിക പ്രസിദ്ധീകരണത്തിലൂടെയാണ് പുതിയ പദ്ധതിയെക്കുറിച്ചുള്ള വിവരം പുറത്ത് വിട്ടത്. സൂര്യപ്രകാശത്തെ വന്‍തോതില്‍ ഭൂമിയിലേക്ക് പ്രതിഫലിപ്പിക്കാന്‍ ഭീമന് ദര്‍പ്പണമുള്ള ഉപഗ്രഹങ്ങളാണ് കൃത്രിമചന്ദ്രന്മാര്. ഇതുവഴി ഭൂമിയില്‍ പതിക്കുന്ന പ്രകാശം, തെരുവ് വിളക്കുകള്‍ക്ക് പകരമാകുമെന്ന് ചൈനീസ് മാധ്യമമായ സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു. 3600 മുതല്‍ 6400 ചതുരശ്ര കിലോമീറ്റര്‍ വരെ വിസ്തൃതിയില്‍ കൃത്രിമചന്ദ്രപ്രകാശം ലഭ്യമാകും. സാധാരണ ഗതിയില്‍ ചന്ദ്രനില്‍നിന്നുള്ള […]
ദേശം, വിദേശം, അതിര്‍ത്തികള്‍, അതിരുകള്‍ ഇവയൊന്നും ഒരു യാത്രപ്രിയരെ ബാധിക്കില്ല. ചൈന, അമേരിക്ക, ഫ്രാന്‍സ്, യുകെ ഈ രാജ്യങ്ങളൊക്കെ എപ്പോഴും യാത്രികരുടെ പ്രിയപ്പെട്ട സ്ഥലങ്ങളാണ്. തലമുറകള്‍ മാറുന്നതിനനുസരിച്ച് വിനോദസഞ്ചാര മേഖലയില്‍ മാറ്റം വന്നു കൊണ്ടിരിക്കുകയാണ്. ആരും എത്തിപ്പെടാത്ത കാടുകളില്‍ ട്രെക്കിങ് നടത്തുക, ആഴക്കടലിനടിയില്‍ നീന്തുക എന്നിവയൊക്കെയാണ് പുതിയ തലമുറയിലെ യാത്രികര്‍ക്ക് പ്രിയം. സാഹസികത നിറഞ്ഞ യാത്രകള്‍ക്കാണ് ഇപ്പോള്‍ ഡിമാന്റ്. ഇത്തരത്തിലുള്ള മാറ്റങ്ങള്‍ വരാന്‍ നിരവധി ഘടകങ്ങള്‍ കാരണമായിട്ടുണ്ട്. വൈല്‍ഡ്ലൈഫ് ടൂറിസം വളരുന്നു സഞ്ചാരികള്‍ക്ക് ഇപ്പോള്‍ ഏറ്റവും കൂടുതല്‍ […]
വിനിമയ മൂല്യമിടിഞ്ഞ് വീണ്ടും രൂപ ഡോളറിന് 72 രൂപ പിന്നിട്ടു. സര്‍വകാല റെക്കോര്‍ഡോടെയാണ് രൂപയുടെ മൂല്യം ദിനംപ്രതി താഴുന്നത്. ഇത്രയേറെ താഴ്ന്നിട്ടും റിസര്‍വ് ബാങ്ക് ഇക്കാര്യത്തില്‍ ഇടപ്പെട്ടിട്ടില്ല. അമേരിക്ക, ചൈന, കാനഡ തുടങ്ങിയ രാജ്യങ്ങളുമായി വ്യാപാര യുദ്ധത്തിലേക്ക് തിരിയുന്നു എന്ന ആശങ്കയാണ് ആഗോള നിക്ഷേപകരെ സ്വാധീനിച്ചത്. ഇതേ തുടര്‍ന്നാണ് ഇന്ത്യയടക്കമുള്ള രാജ്യങ്ങളെ ഇത് പ്രതികൂലമായി ബാധിച്ചത്. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ കൂട്ടതോടെ പണം പിന്‍വലിച്ച് അമേരിക്കയിലേക്കും ഡോളറിലേക്കും മാറ്റാന്‍ തുടങ്ങിയതോടെയാണ് ഡോളറിന് കരുത്ത് കൂടിയതും മറ്റു കറന്‍സികള്‍ […]
ജപ്പാന് ദേശീയ പുഷ്പമായ ചെറി ബ്ലോസം മൂന്നാറില്‍ പൂത്തു . പള്ളിവാസല്‍, രാജമല, മാട്ടുപ്പെട്ടി, വാഗുവാര തുടങ്ങിയ മേഖലയിലാണ് ജപ്പാന്റെ ദേശീയ വസന്തം പൂത്തത്. ഒരു മാസം മാത്രം ആയുസുള്ള ചെറി ബ്ലോസം മൂന്നാറില്‍ ഇതാദ്യമായാണ് പൂവിടുന്നത്. മാട്ടുപ്പെട്ടി കുണ്ടള ജലാശത്തിന് സമാപത്തായി പൂത്തു നില്ക്കുന്ന ചെറി ബ്ലോസത്തെ നേരില്‍ കാണുന്നതിനും ചിത്രങ്ങള്‍ മൊബൈല്‍ കാമറകളില്‍ പകര്‍ത്തുന്നതിനും നിരവധി സഞ്ചാരികളാണ് എത്തുന്നത്. നേപ്പാള്‍, തായ്ലന്റ്, കൊറിയ, ചൈന, വെസ്റ്റ് സൈബീരിയ, ഇറാന്, പാക്കിസ്ഥാന്, അഫ്ഗാനിസ്ഥാന് എന്നിവിടങ്ങളും ചെറി […]
ഇന്ത്യന്‍ സഞ്ചാരികള്‍ പ്രിയപ്പെട്ടെ ഇടമായി മാറിയിരിക്കുകയാണ് ചൈനയുടെ വന്മതില്. ലോകാത്ഭുതങ്ങളില്‍ ഒന്നായ ചൈനയുടെ വന്മതില് കാണുവാനായി ഡല്‍ഹിയില്‍ നിന്നാണ് കൂടുതല്‍ സഞ്ചാരികള്‍ എത്തിയിരിക്കുന്നത്. സര്‍വേ പ്രകാരം 54 ശതമാനം ഡല്‍ഹി നിവാസികളാണ് ഇവിടേക്ക് പോയത്. മികച്ച യാത്ര സൗകര്യം, കുറഞ്ഞ വിമാന നിരക്ക് ഇതൊക്കെയാണ് ഇന്ത്യന്‍ സഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലമായി ഇവിടം മാറാന്‍ കാരണം.2018 ജനുവരി മുതല്‍ ജൂണ്‍ 15 വരെ ഇന്ത്യന്‍- ബീജിംഗ്് വിമാന നിരക്ക് 19,459 രൂപയായിരുന്നു. മുംബൈയില്‍ നിന്നും ഹൈദരാബാദില്‍ നിന്നുമുള്ള സഞ്ചാരികളില്‍ […]
നമ്മള് മലയാളികള്‍ പൊതുവേ തീന് മേശ മര്യാദകള്‍ അത്ര കാര്യമായി പിന്തുടരുന്നവരല്ല. പക്ഷേ സദ്യയുടെ കാര്യത്തിലും ഊണ് കഴിക്കുമ്പോഴുമെല്ലാം ചില ഭക്ഷണരീതികളും ചിട്ടയുമെല്ലാം നന്നായി നോക്കുന്നവരുമുണ്ട്. അല്ലെങ്കില്‍ റസ്റ്റോറന്റുകളില്‍ കയറുമ്പോള്‍ ‘ടേബിള്‍ മാനേഴ്സ്’ കര്‍ക്കശമായി പാലിക്കുന്നവരും സമൂഹത്തില്‍ കുറവല്ല. എന്നാല്‍ നമ്മളുടെ ചില രീതികള്‍ മറ്റൊരു രാജ്യത്ത് ചെല്ലുമ്പോള്‍ അബദ്ധമായി മാറിയാലോ?. ചില രീതികള്‍ ആ നാടിനെ സംബന്ധിച്ച് ചെയ്യാന്‍പാടില്ലാത്ത ഒന്നാണെങ്കിലോ?. അത്തരത്തില്‍ വിചിത്രമായ ചില ‘ടേബിള്‍ മാനേഴ്സ്’ വിദേശ രാജ്യങ്ങളിലുണ്ട്. തീന്മേശയിലെ ഒച്ചയും ഏമ്പക്കവും എന്തിന് […]











