Category Archives: Headlines Slider Malayalam

രഞ്ജിഷ്- സരിഗമ: ഒരു ഫെയിസ്ബുക്ക് കല്യാണം

ഫെയിസ്ബുക്ക്‌ വഴി ജീവിതപങ്കാളിയെ തേടിയ രഞ്ജിഷ് മഞ്ചേരി വിവാഹിതനായി. കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് വധുവിനെ അന്വേഷിച്ചുള്ള കുറിപ്പ് രഞ്ജിഷ് ഫെയിസ്ബുക്കില്‍ നല്‍കിയത്. ‘എന്‍റെ കല്യാണം ഇതുവരെ ശരിയായിട്ടില്ല. അന്വേഷണത്തിലാണ്. പരിചയത്തിലുള്ളവരുണ്ടെങ്കിൽ അറിയിക്കുമല്ലോ. എനിക്ക് 34 വയസ്. ഡിമാന്‍റ് ഇല്ല. അച്ഛനും അമ്മയും വിവാഹിതയായ സഹോദരിയും ഉണ്ട്’ എന്നായിരുന്നു വൈറലായ ആ കുറിപ്പ്. പതിനേഴായിരം ലൈക്കും നാലായിരത്തില്‍ കൂടുതല്‍ ഷെയറും കിട്ടിയ കുറിപ്പ് സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്തു. പിന്നെ അവരായി വിവാഹാലോചന. ഒടുവില്‍ വധുവിനേയും കിട്ടി. അധ്യാപികയായ സരിഗമയാണ് […]

കേരളാതീരത്ത്‌ ഉയരത്തിലുള്ള തിരമാലകളടിക്കാന്‍ സാധ്യത

ലക്ഷദ്വീപ് മേഖലയിലും ബംഗാള്‍ ഉള്‍ക്കടലിലും ശക്തമായ തിരമാലകള്‍ ഉയരാന്‍ സാധ്യതയുള്ളതിനാല്‍ കേരളത്തിലും ബംഗാളിലും തീരമേഖലയില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ഇന്ത്യന്‍ നാഷണല്‍ സെന്‍റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസസ് അറിയിച്ചു. കേരളാ തീരത്ത് 2.5 -3 മീറ്റർ ഉയരത്തിലുള്ള തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. കൊല്ലം, ആലപ്പുഴ, കൊച്ചി, പൊന്നാനി,കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് തീരപ്രദേശങ്ങളിൽ കൂറ്റൻ തിരമാലകൾ ആഞ്ഞടിക്കാൻ സാധ്യതയുണ്ട്. ഈ പ്രതിഭാസം രണ്ടു ദിവസം നീണ്ടുനില്‍ക്കും. ആഴക്കടലിൽ തിരമാലകളുടെ ശക്തി വളരെ കുറവായിരിക്കും. മത്സ്യത്തൊഴിലാളികളും തീരദേശനിവാസികളും ജാഗ്രത പാലിക്കണമെന്ന് […]

മുണ്ടുമുറുക്കിയുടുത്ത് സര്‍ക്കാര്‍: വാഹനങ്ങള്‍ ഇനി വാങ്ങില്ല; വാടകയ്ക്ക് മാത്രം

സംസ്ഥാന സര്‍ക്കാറിന്‍റെ ചിലവു ചുരുക്കല്‍ നടപടി വ്യക്തമാക്കികൊണ്ട് ധനകാര്യ വകുപ്പ് ഉത്തരവു പുറപ്പെടുവിച്ചു. ഉത്തരവ് പ്രകാരം വകുപ്പു മേധാവികള്‍, പൊലീസ്, നിയമനിര്‍വഹണ ഏജന്‍സികള്‍, തദ്ദേശ ഭരണ സ്ഥാപന അധ്യക്ഷന്മാര്‍, ഗ്രാന്‍റ്-ഇന്‍-എയിഡ് സ്ഥാപനങ്ങളുടെ മേധാവികള്‍ എന്നിവര്‍ക്ക് മാത്രമേ സ്വന്തമായി വാഹനം വാങ്ങിക്കാന്‍ പാടുള്ളൂ. സര്‍ക്കാര്‍ വകുപ്പുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, ബോര്‍ഡുകള്‍, കോര്‍പറേഷനുകള്‍, ഗ്രാന്‍റ്-ഇന്‍-എയിഡ് സ്ഥാപനങ്ങള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍, സര്‍വകലാശാലകള്‍ എന്നിവിടങ്ങളില്‍ പുതിയ വാഹനം വാങ്ങിക്കരുത്. മറിച്ച് മൂന്നു മുതല്‍ അഞ്ചു വര്‍ഷത്തേയ്ക്ക് പുതിയ വാഹനം വാടകയ്ക്ക് എടുത്താല്‍ മതി. […]

തീരനിയമ ഇളവ്; സ്വാഗതം ചെയ്ത് ടൂറിസം മേഖല

തീ​ര​ദേ​ശ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഇ​ള​വ് വ​രു​ത്തിയ കേ​ന്ദ്ര വ​നം-​പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ തീരുമാനത്തെ സ്വാഗതം ചെയ്തു വിനോദ സഞ്ചാര മേഖല. തീരുമാനം കടലോര- കായലോര ടൂറിസത്തിന് ഉണര്‍വേകുമെന്ന് അസോസിയേഷന്‍ ഓഫ് ടൂറിസം ട്രേഡ് ഓര്‍ഗനൈസേഷന്‍സ് ഇന്ത്യ(അറ്റോയ്) പറഞ്ഞു. കടലോരങ്ങളിലും കായലോരങ്ങളിലും നിരവധി ടൂറിസം പദ്ധതികളാണ് തീര പരിപാലന അതോറിറ്റിയുടെ അനുമതി കാത്തു കിടക്കുന്നത്. ഇളവുകള്‍ പ്രാബല്യത്തില്‍ വരുന്നതോടെ ഇവയ്ക്കുള്ള തടസങ്ങള്‍ നീങ്ങും. വസ്തുതകള്‍ ഉള്‍ക്കൊണ്ടുള്ളതാണ് മന്ത്രാലയ തീരുമാനമെന്ന് അറ്റോയ് പ്രസിഡന്റ് പികെ അനീഷ്‌ കുമാറും സെക്രട്ടറി ശ്രീകുമാര മേനോനും […]

അപ്രഖ്യാപിത ഹര്‍ത്താലിന് പിന്നില്‍ വര്‍ഗീയത ഇളക്കിവിടലെന്ന്: ഡി ജി പി

അപ്രഖ്യാപിത ഹര്‍ത്താല്‍ നടത്തിയത് വര്‍ഗീയ വികാരം ഇളക്കിവിടാന്‍ ലക്ഷ്യമിട്ടാണെന്നു സ്ഥിരീകരിച്ച് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ചിലര്‍ ഇതിനു മനഃപൂര്‍വം ശ്രമിച്ചതായി വ്യക്തമായിട്ടുണ്ട്. അവരെ കണ്ടെത്താനുള്ള അന്വേഷണം സംസ്ഥാന വ്യാപകമായി പുരോഗമിക്കുകയാണ്. സംഭവത്തില്‍ അറസ്റ്റിലായവരുടെ പശ്ചാത്തലം പരിശോധിക്കുമെന്നും ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. അതേസമയം, വര്‍ഗീയ കലാപത്തിനു സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നു സംസ്ഥാനത്ത് മൂന്നു ദിവസത്തെ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ഹര്‍ത്താലും അതിന്റെ പിന്നില്‍ നടത്തിയ അക്രമങ്ങളും വര്‍ഗീയ സംഘടനകള്‍ മുന്‍കൂട്ടി നടത്തിയ തിരക്കഥയാണെന്നാണ് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായത്. കഠ്‌വയില്‍ […]

കണ്ണൂരില്‍ 11 ടൂറിസം കേന്ദ്രങ്ങള്‍ ഭിന്നശേഷി സൗഹൃദമാവുന്നു

കണ്ണൂര്‍ ജില്ലയിലെ 11 ടൂറിസം കേന്ദ്രങ്ങള്‍ ഭിന്നശേഷി സൗഹൃദമാവുന്നു. ബാരിയര്‍ ഫ്രീ ടൂറിസം പദ്ധതിയുടെ ഭാഗമായി ഒരുക്കുന്ന സംവിധാനങ്ങളുടെ നിര്‍മാണ പ്രവൃത്തി മെയ് ആദ്യം തുടങ്ങും. ടൂറിസം വകുപ്പും ഡിടിപിസിയും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. നിര്‍മിതി കേന്ദ്രയ്ക്കാണ് നിര്‍മാണ പ്രവൃത്തിയുടെ ചുമതല. ഭിന്നശേഷി സൗഹൃദ ജില്ല കൂടിയായ കണ്ണൂരിന്റെ ടൂറിസം സാധ്യതകളെ ഒരു പടി കൂടി ഉയര്‍ത്തുകയാണ് പദ്ധതി. 80 ലക്ഷം രൂപ ചെലവിട്ടാണ് ജില്ലയില്‍ നിര്‍മാണ പ്രവൃത്തി തുടങ്ങുന്നത്. മുഴപ്പിലങ്ങാട് സെന്‍ട്രല്‍ പാര്‍ക്ക്, പയ്യാമ്പലം ബീച്ച് […]

സഞ്ചരിക്കുന്ന രക്ത മനുഷ്യന്‍: കിരണ്‍ വര്‍മ

രക്തദാനത്തിന്‍റെ പ്രാധാന്യം ജനങ്ങളിലെത്തിക്കാന്‍ കിലോമീറ്ററുകള്‍ താണ്ടി, രാജ്യത്തിന്‍റെ അതിരുകള്‍ താണ്ടി യാത്രചെയ്യുന്ന യുവാവ്. ഹരിയാനക്കാരന്‍ കിരണ്‍ വര്‍മയ്ക്ക് ഈ യാത്ര ജീവിതാഭിലാഷം കൂടിയാണ്. രക്തദാനത്തിന്‍റെ മഹത്വവും പ്രധാന്യവും ആളുകളിലേയ്ക്ക് എത്തിക്കാന്‍ സിംപിളി ബ്ലഡ്‌ എന്ന ആപ്പ് വരെ ഉണ്ടാക്കി. 6500 കിലോമീറ്റര്‍ കാല്‍നടയായി സഞ്ചരിച്ച് കേരളത്തില്‍ എത്തിയ കിരണ്‍ ടൂറിസം ന്യൂസ്‌ ലൈവിനോട് സംസാരിക്കുന്നു. കിരണിന്‍റെ ഏഴാംമത്തെ വയസ്സില്‍ രക്താര്‍ബുദം പിടിപെട്ട് അമ്മയെ നഷ്ടപ്പെട്ടു. അതിനു പ്രധാന കാരണം കൃത്യസമയത്ത് രക്തം ലഭിക്കാത്തതായിരുന്നു. ഈ സംഭവത്തെ തുടര്‍ന്ന് […]

തീരദേശ നിര്‍മാണ ദൂരപരിധിയില്‍ ഇളവ്: വിനോദസഞ്ചാര മേഖലയ്ക്ക് ആശ്വാസം

കേരളത്തിലെ വിനോദ സഞ്ചാരമേഖലയ്ക്ക് ആശ്വാസം. തീരദേശ നിര്‍മാണ ദൂരപരിധിയില്‍ ഇളവുവരുത്തി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്‍റെ വിജ്ഞാപനം. തീരപ്രദേശ നിര്‍മാണങ്ങള്‍ക്കുള്ള നിയന്ത്രണങ്ങളിലാണ് കേന്ദ്രം  ഇളവ് അനുവദിച്ചത്. കടല്‍, കായല്‍ തീരപ്രദേശങ്ങളിലെ നിര്‍മാണ നിയന്ത്രണ പരിധി 200 മീറ്ററില്‍ നിന്നും 50 മീറ്ററായും കായല്‍തുരുത്തുകളില്‍ 20  മീറ്ററായുമാണ് കുറച്ചിരിക്കുന്നത്. വിനോദ സഞ്ചാരമേഖലയ്ക്ക് അനുകൂല തീരുമാനം എന്ന വിശദീകരണത്തോടെയാണ് കടല്‍-കയല്‍ തീരങ്ങളില്‍ നിര്‍മാണ പ്രവൃത്തികള്‍ക്കുള്ള ദൂരപരിധിയില്‍ കേന്ദ്രസര്‍ക്കാര്‍ ഇളവു വരുത്തിയിരിക്കുന്നത്. ഇതുസംബന്ധിച്ച കരട് വിജ്ഞാപനം കേന്ദ്രം പുറത്തിറക്കി.  നേരത്തേയുള്ള വിജ്ഞാപനം അനുസരിച്ച് കടല്‍, കായല്‍ തീരങ്ങളുടെ 200 […]

കോഴിക്കോട് ക്വിസ് ടൂറിസം വരുന്നു

ജൂണില്‍ കോഴിക്കോട് നഗരം ലോകത്തിലെ ഏറ്റവും വലിയ ക്വിസ് മഹോത്സവത്തിന് വേദിയാകും. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര ക്വിസ്സിംഗ് അസോസിയേഷ (ഐക്യൂഎ)ന്‍റെ നേതൃത്വത്തില്‍ ക്വിസ് കേരളയാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. ഓരോ വര്‍ഷവും ലോകത്താകമാനം 150 രാജ്യങ്ങളില്‍ ഐക്യൂഎ ക്വിസ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്. കഴിഞ്ഞ 11 വര്‍ഷമായി കേരളത്തില്‍ കോഴിക്കോടാണ് ക്വിസ് മഹോത്സവത്തിന് വേദിയാകുന്നത്‌. കേരളത്തിന്‍റെ ക്വിസ് തലസ്ഥാനമായാണ് കോഴിക്കോട് അറിയപ്പെടുന്നത്. എല്ലാ വര്‍ഷവും ക്വിസ് മത്സരങ്ങള്‍ കാണാനും പങ്കെടുക്കാനും വിവിധ സ്ഥലങ്ങളില്‍ നിന്നും ആളുകള്‍ കോഴിക്കോട് എത്തുന്നു. […]

അപ്രഖ്യാപിത ഹര്‍ത്താലിനെതിരെ നടപടിയുമായി മനുഷ്യാവകാശ കമ്മീഷന്‍

തിങ്കളാഴ്ച്ച നടന്ന അപ്രഖ്യാപിത ഹര്‍ത്താല്‍ പ്രഖ്യാപിച്ചവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. ഇത്തരം ഹര്‍ത്താലുകള്‍ക്കെതിരെ നടപടിയില്ലെങ്കില്‍ തുടര്‍ന്നും  ആവര്‍ത്തിക്കുമെന്ന് കമ്മീഷന്‍ ആക്റ്റിംഗ് അധ്യക്ഷന്‍ പി. മോഹന്‍ദാസ് പറഞ്ഞു. 30 ദിവസത്തിനകം സംസ്ഥാന പോലീസ് മേധാവി റിപ്പോര്‍ട്ട് നല്‍കണമെന്നും  ജനതാദള്‍ നേതാവ് സലിം മടവൂരിന്റെ പരാതിയില്‍ കമ്മീഷന്‍ നിര്‍ദേശിച്ചു. ഹര്‍ത്താലുകള്‍ വിനോദ സഞ്ചാര മേഖലയെ തകര്‍ക്കുന്നു എന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം കൊച്ചിയില്‍ പറഞ്ഞിരുന്നു. വ്യാജ പ്രചരണങ്ങളില്‍ക്കൂടി നടക്കുന്ന ഹര്‍ത്താലുകള്‍ സംസ്ഥാനത്ത് […]

ചിത്രീകരണം പൂര്‍ത്തിയാക്കി ഉത്തരവാദിത്ത ടൂറിസം പദ്ധതി

വടക്കന്‍ കേരളത്തിലെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ ഉത്തരവാദിത്ത ടൂറിസം പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി മലയോര മേഖലകളിലെ കാഴ്ച്ചകളുടെ ചിത്രീകരണം പൂര്‍ത്തിയായി. സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഗ്രാമങ്ങളിലേക്ക് കൂടുതല്‍ സഞ്ചാരികളെ എത്തിക്കാനും ആസ്വദിക്കാനും കഴിയുന്ന വിധത്തിലുള്ള ടൂറിസം കേന്ദമാക്കി മാറ്റുകയാണ് പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്. മലയോര പ്രദേശങ്ങളില്‍ ടൂറിസം നടപ്പിലാക്കുകയും അതിന്റെ ഗുണം സാധാരണക്കാര്‍ക്ക് ലഭിക്കുകയും വേണം. ഗ്രാമീണ ജനങ്ങളുടെ ജീവിതം സഞ്ചാരികള്‍ക്ക് അടുത്തറിയാനുള്ള അവസരവും ഇതുമൂലം ലഭിക്കും. കൃഷിയിടങ്ങള്‍, വിവിധ തരം […]

അപ്രഖ്യാപിത ഹര്‍ത്താല്‍ ടൂറിസത്തെ ബാധിക്കുമെന്ന് മന്ത്രി കടകംപള്ളി

ഇടുക്കി പോലുള്ള സ്ഥലങ്ങളിലുണ്ടാകുന്ന അപ്രഖ്യാപിത ഹര്‍ത്താലുകള്‍ ടൂറിസത്തെ ബാധിക്കുമെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. മൂന്നാര്‍ ഡെസ്റ്റിനേഷന്‍ മേക്കേഴ്സ് സംഘടിപ്പിച്ച രണ്ടാം മൂന്നാര്‍ ടൂറിസം സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തിന്‍റെ മുഖ്യ വരുമാന മാര്‍ഗങ്ങളിലൊന്നാണ് ടൂറിസം. ടൂറിസം മേഖലക്ക് സര്‍ക്കാര്‍ മുന്തിയ പരിഗണനയാണ് നല്‍കുന്നത്. മൂന്നാറില്‍ കോണ്‍ക്രീറ്റ് നിര്‍മിതികള്‍ പെരുകുന്നത് ഇവിടുത്തെ കാലാവസ്ഥയെയും സ്വാധീനിക്കുന്നുണ്ട്. ഇത് മൂന്നാര്‍ ടൂറിസത്തെ ബാധിക്കും . നീലക്കുറിഞ്ഞി പൂക്കുന്ന സമയത്ത് മൂന്നാറില്‍ ചില നിയന്ത്രണങ്ങള്‍ സര്‍ക്കാരിന്‍റെ പരിഗണനയിലുണ്ട്. ഇത് ടൂറിസ്റ്റുകള്‍ക്ക് […]

ഡല്‍ഹി- മുംബൈ എക്സ്പ്രസ് വേ പ്രഖ്യാപിച്ചു; പന്ത്രണ്ടു മണിക്കൂര്‍ മതി ലക്ഷ്യത്തിലെത്താന്‍

ഒരു ലക്ഷം കോടി രൂപ ചെലവില്‍ ഡല്‍ഹി-മുംബൈ അതിവേഗ പാത വരുന്നു. ഡല്‍ഹിയില്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗദ്കരിയാണ് പ്രഖ്യാപനം നടത്തിയത്.ഡല്‍ഹി- മുംബൈ റോഡ്‌ മാര്‍ഗം നിലവില്‍ 24 മണിക്കൂര്‍ എന്നത് അതിവേഗ പാത വരുന്നതോടെ പന്ത്രണ്ടു മണിക്കൂറായി ചുരുങ്ങും. മൂന്നു വര്ഷം കൊണ്ട് പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശമെന്നും മന്ത്രി പറഞ്ഞു. മധ്യപ്രദേശ്‌ -രാജസ്ഥാന്‍ സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ചമ്പല്‍ എക്സ്പ്രസ് വേയും മന്ത്രാലയത്തിന്റെ പരിഗണനയിലുണ്ട്. സുവര്‍ണ ചതുഷ്കോണ പാതയില്‍ പെടുന്ന നിലവിലെ എന്‍ എച്ച് […]

തിരക്കില്‍ ശ്വാസം മുട്ടി; വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ക്കും വിശ്രമം

തിക്കും തിരക്കുമായി വീര്‍പ്പുമുട്ടുകയാണ് ലോകത്തെ പല വിനോദസഞ്ചാര കേന്ദ്രങ്ങളും. സഞ്ചാരികള്‍ പെരുകിയതോടെ ഇവയില്‍ ചിലത് അടച്ചിടാന്‍ ഭരണാധികാരികള്‍ തീരുമാനിച്ചു.   അങ്ങനെ  ആളുകള്‍ വിശ്രമിക്കാനെത്തുന്ന   വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ക്കും  വിശ്രമം  മായാകടലോരം മായിക നിദ്രയിലേക്ക് ഒരു സിനിമയിലെ മുഖ്യ സ്ഥലമായിരുന്നു തായ്ലാണ്ടിലെ മായാ ബീച്ച്. ലിയാനാര്‍ഡോ കാപ്രിയോ അഭിനയിച്ച ദി ബീച്ച് എന്ന സിനിമയായിരുന്നു അത്. ഇതോടെ ഇവിടേക്ക് സഞ്ചാരികളുടെ കുത്തൊഴുക്കായി. ദിനം പ്രതി അയ്യായിരത്തിലേറെ സന്ദര്‍ശകര്‍ എത്തിയതോടെ ബീച്ചില്‍ ബോട്ടുകളുടെ എണ്ണവും കൂടി. തലങ്ങും വിലങ്ങും പാഞ്ഞ […]

സുരക്ഷ കര്‍ശനമാക്കി വഞ്ചിവീടുകള്‍

വഞ്ചിവീടുകളില്‍ അപകടം ആവര്‍ത്തിക്കുന്നതിനാല്‍ സുരക്ഷാക്രമീകരണങ്ങള്‍ കര്‍ശനമാക്കാന്‍ തീരുമാനം. ജില്ലാ പൊലീസ് മേധാവി എസ് സുരേന്ദ്രന്‍ വിളിച്ച യോഗത്തിലാണ് വഞ്ചിവീടുകളുടെ വിവിധ സംഘടനാപ്രതിനിധികള്‍ സുരക്ഷാസംവിധാനങ്ങള്‍ ശക്തമാക്കാമെന്ന് സമ്മതിച്ചത്. വള്ളങ്ങളുടെ മുന്‍വശത്തെ ബെഞ്ചിലിരുന്നുള്ള യാത്രക്കിടെ കുട്ടികള്‍ വെള്ളത്തില്‍ വീഴുന്നത് തടയണമെന്ന് നിര്‍ദ്ദേശമുയര്‍ന്നു. തുറമുഖവകുപ്പ് നല്‍കിയ സുരക്ഷാമാനദണ്ഡമനുസരിച്ച് തറനിരപ്പില്‍നിന്ന് ഒരുമീറ്റര്‍ വരെ ഉയരമുള്ള കമ്പിവേലിയാണ് നിലവില്‍ പല ബോട്ടുകള്‍ക്കുമുള്ളത്. ബെഞ്ച് ഘടിപ്പിച്ചു കഴിയുമ്പോള്‍ ഈ ഉയരം സീറ്റില്‍നിന്ന് കേവലം 40 സെന്റിമീറ്റര്‍ മാത്രമാണുള്ളത്. അതുകൊണ്ട് തന്നെ കുട്ടികള്‍ സീറ്റില്‍നിന്നാല്‍ വഴുതി വെള്ളത്തില്‍ […]