കേരളത്തിന്‍റെ വിനോദ സഞ്ചാര രംഗം ശ്രദ്ധയൂന്നേണ്ട മേഖലകളെക്കുറിച്ച് വ്യവസായികളുടെ കൂട്ടായ്മയായ ഫിക്കിയും യെസ് ബാങ്കും ചേര്‍ന്ന് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പരാമര്‍ശം.ഇന്ത്യയിലേക്കുള്ള സഞ്ചാരം സംബന്ധിച്ച റിപ്പോര്‍ട്ടിലാണ് കേരള ടൂറിസത്തിന്റെ ഭാവി മെച്ചപ്പെടുത്താനുള്ള നിര്‍ദേശമുള്ളത്. മെഡിക്കല്‍ ടൂറിസത്തിന്‍റെ ആഗോള കേന്ദ്രമായി ഇന്ത്യയെ മാറ്റണം. ആയുര്‍വേദത്തിന്റെയും യോഗയുടെയും ജന്മസ്ഥലമെന്ന നിലയില്‍ കേരളത്തെ പ്രോത്സാഹിപ്പിക്കണം.മാത്രമല്ല പശ്ചിമഘട്ടത്തിലെ സസ്യങ്ങളാലും കേരളം അനുഗ്രഹീതമാണ്.രാജ്യാന്തര യോഗ ദിനത്തോടനുബന്ധിച്ചു ഇന്‍ക്രെഡിബിള്‍ ഇന്ത്യ ക്യാമ്പയ്നില്‍ പെടുത്തി കേരളത്തിന്‍റെ ആയുര്‍വേദ-യോഗാ പെരുമ പ്രചരണങ്ങള്‍ക്ക് തുടക്കമിടണമെന്നും റിപ്പോര്‍ട്ടിലുണ്ട്. മനോഹര പ്രകൃതിഭംഗിയുള്ള കേരളം ശ്രദ്ധയൂന്നേണ്ട […]
Category Archives: Headlines Slider Malayalam
ഇടുക്കിയിലെ കുറിഞ്ഞിമല സങ്കേതത്തിന്‍റെ വിസ്തൃതി കുറഞ്ഞത് 3200 ഹെക്ടറായിരിക്കണമെന്ന് മന്ത്രിസഭ തീരുമാനിച്ചു. സങ്കേതത്തിനകത്ത് വരുന്ന പട്ടയപ്രശ്നങ്ങള്‍ പരിഹരിക്കാനും നിയമപരമായി വിസ്തൃതി നിജപ്പെടുത്താനും ഐ.എ.എസ് ഉദ്യോഗസ്ഥനെ സെറ്റില്‍മെന്‍റ് ഓഫീസറായി നിയമിക്കും. കുറിഞ്ഞിമല സങ്കേത പ്രദേശത്ത് അക്കേഷ്യ, യൂക്കാലിപ്റ്റസ്, ഗ്രാന്‍റിസ് എന്നിവ നട്ടുവളര്‍ത്തുന്നത് നിരോധിക്കാന്‍ കേരള പ്രൊമോഷന്‍ ഓഫ് ട്രീ ഗ്രോത്ത് ഇന്‍ നോണ്‍ ഫോറസ്റ്റ് ഏരിയാസ് ആക്ട് ഭേദഗതി ചെയ്യും. റവന്യൂ ഭൂമിയില്‍ വനം വകുപ്പ് നേരിട്ട് മരം നട്ടുപിടിപ്പിക്കുന്നതിന് കമ്പനികള്‍ക്കും ഏജന്‍സികള്‍ക്കും പാട്ടം നല്‍കുന്ന രീതി അവസാനിപ്പിക്കും. സങ്കേതത്തില്‍ വരുന്ന […]
കെഎസ്ആർടിസിയെ ചങ്ക് ആക്കിയ കോളജ് വിദ്യാർഥിനി റോസ്മി കെഎസ്ആർടിസി എംഡി ടോമിൻ തച്ചങ്കരിയെ തിരുവനന്തപുരത്ത് സന്ദര്‍ശിച്ചു. ഈരാറ്റുപേട്ട ഡിപ്പോയിലെ ആർഎസ്‌സി 140 വേണാട് ബസ് ആലുവ ഡിപ്പോയിലേക്ക് മാറ്റിയതിനെതിരെ പരാതി പറയാൻ ഫോൺ വിളിച്ചതോടെയാണ് റോസ്മിയും ചങ്കും സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. ഈ ഫോൺ വിളി വൈറലായതോടെ ബസ് തിരിച്ച് ഈരാറ്റുപേട്ടയിലെത്തിക്കാനും ബസിന് ചങ്ക് എന്നു പേരിടാനും തച്ചങ്കരി നിർദേശിച്ചു. ‘അത് ഞങ്ങളുടെ ചങ്ക് വണ്ടിയായിരുന്നു സാർ. എന്തിനാണ് ആ ബസ് ആലുവയിലേക്കു കൊണ്ടുപോയത്? ആലുവ ഡിപ്പോയിൽ ഇത്ര […]
പൂരങ്ങളുടെ പൂരം കാണാനെത്താന്‍ കെഎസ്ആര്‍ടിസിയുടെ പ്രത്യേക ബസ്സുകളും. തൃശൂര്‍ ജില്ലയ്ക്കകത്തും മറ്റു ജില്ലയിലുമുള്ള പൂരം പ്രേമികളെ വടക്കുനാഥന്‍റെ അടുത്തെത്തിക്കാനാണ് ഇത്തവണ കെഎസ്ആര്‍ടിസി പ്രത്യേക ബസ് സര്‍വീസുകള്‍ നടത്തുന്നത്. കോഴിക്കോട്, നിലമ്പൂർ, കോട്ടയം, എറണാകുളം, പാലാ, ഗുരുവായൂർ, പെരിന്തൽമണ്ണ എന്നിവിടങ്ങളിൽനിന്നു പൂരം സർവീസുകൾ നടത്തും. നാളെ രാവിലെ പത്തുമുതലാണ് പ്രത്യേക ബസ്സുകള്‍ ഓടിത്തുടങ്ങുക. ഉച്ചയോടെ ഇവ തൃശൂരിലെത്തും. 26നു പുലര്‍ച്ചെ വെടിക്കെട്ടു കഴിഞ്ഞാലുടൻ തിരികെ ഇതേ റൂട്ടുകളിലേക്ക് മടക്ക സർവീസുകളുണ്ട്. തൃശൂർ ഡിപ്പോയിലെ 750 ബസുകളും സർവീസ് നടത്താനായി […]
മേഘാലയയില്‍ അഫ്സ്പ പിന്‍വലിച്ചത് ടൂറിസം മേഖലയ്ക്ക് ആശ്വാസം. 27 വര്‍ഷത്തിനു ശേഷമാണ് സായുധസേനാ പ്രത്യേകാധികാര നിയമം കേന്ദ്ര ആഭ്യന്തര മന്ത്രാലയം പിന്‍വലിച്ചത്. ഉയർന്ന കുന്നുകളും ഇടുങ്ങിയ താഴ്‍വരകളും പച്ചപ്പും പുഴകളും വെള്ളച്ചാട്ടങ്ങളും നിറഞ്ഞ മേഘങ്ങളുടെ ഭവനം കാണാന്‍ ഇനി പേടിയില്ലാതെ പോകാം. പേടിപ്പെടുത്തുന്ന പട്ടാള ക്യാമ്പുകളും ബാരിക്കേടുകളും പരിശോധനകളും ഇനിയുണ്ടാവില്ല. വളരെ സ്വതന്ത്രമായി മേഘാലയ ചുറ്റിക്കാണാം. 1972ലാണ് മേഘാലയ സംസ്ഥാനം രൂപീകരിക്കുന്നത്. ഖാസി, ജൈന്തിയ, ഗാരോ എന്നീ വിഭാഗങ്ങളില്‍പ്പെട്ട ജനങ്ങളുടെ വാസസ്ഥാനമാണിവിടം. മുര്‍ലെന്‍ നാഷണല്‍ പാര്‍ക്ക്, ഡംപ […]
ടൂറിസം വളര്‍ച്ചയില്‍ സംസ്ഥാനം കുതിപ്പു തുടരുമെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ. ഇക്കാര്യത്തില്‍ കേരളമടക്കമുള്ള സംസ്ഥാനങ്ങളുടെ വെല്ലുവിളി മറികടക്കും. ജയ്പൂരില്‍ ഗ്രേറ്റ് ഇന്ത്യന്‍ ട്രാവല്‍ ബസാറിന്റെ പത്താമത്തെ എഡിഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു രാജസ്ഥാന്‍ മുഖ്യമന്ത്രി . 2020ആകുന്നതോടെ 50 ദശലക്ഷം ടൂറിസ്റ്റുകള്‍ രാജസ്ഥാനിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടൂറിസം രംഗത്ത് മികച്ച നേട്ടം കൈവരിച്ച കേരളമാണ് സംസ്ഥാനത്തിന്റെ വെല്ലുവിളിയെന്നും കേരളത്തിനെ മറികടക്കാന്‍ വര്‍ഷാവസാനമാകുന്നതോടെ സംസ്ഥാനത്തിന് സാധിക്കുമെന്നും മന്ത്രി പറഞ്ഞു. രാജസ്ഥാന്‍ ടൂറിസത്തിന് പൂര്‍ണ പിന്തുണ നല്‍കുന്ന കേന്ദ്ര […]
ആഗോളതലത്തില്‍ ശ്രദ്ധയാകര്‍ഷിക്കുന്ന അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റില്‍ സംസ്ഥാന ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നയിക്കുന്ന പ്രതിനിധി സംഘം പങ്കെടുക്കുന്നത് വഴി കേരള ടൂറിസം ശക്തമായ സാന്നിധ്യം അറിയിച്ചു. തദ്ദേശ ടൂറിസ്റ്റുകളുമായി ചര്‍ച്ച നടത്തിയ മന്ത്രി സംസ്ഥാനത്തെ ടൂറിസ്റ്റ്കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനെത്തുന്നവര്‍ക്ക് നല്‍കുന്ന സ്വീകരണത്തെക്കുറിച്ച്അവരോട് വിശദമാക്കി. കൂടാതെ ശ്രീലങ്കന്‍ ടൂറിസം മന്ത്രി ജോണ്‍ അമരതുംഗയുമായി ടൂറിസം മന്ത്രി അറേബ്യന്‍ ട്രാവല്‍ മാര്‍ട്ട് വേദിയില്‍കൂടിക്കാഴ്ച നടത്തി. മഹാരാഷ്ട്ര ടൂറിസം മന്ത്രി ജയ് കുമാര്‍ റാവല്‍, എമിറേറ്റ്‌സ് എയ്‌റോനാട്ടിക്കല്‍സ് ആന്‍ഡ് ഇന്‍ഡസ്ട്രി അഫയേഴ്സ്വൈസ് […]
തിരുവനന്തപുരം: കോവളത്ത് മരണമടഞ്ഞ ലാത്വിയന്‍ സ്വദേശി ലിഗ സ്‌ക്രോമാന്റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ ആവശ്യമായ എല്ലാ സഹായമങ്ങളും സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് ലിഗയുടെസഹോദരി ഇല്‍സിയെയും ഭര്‍ത്താവ് ആന്‍ഡ്രൂസിനേയും സന്ദര്‍ശിച്ച കേരള ടൂറിസം സെക്രട്ടറി റാണി ജോര്‍ജ് പറഞ്ഞു. ലീഗയുടെ മരണത്തില്‍ ടൂറിസം സെക്രട്ടറിഅനുശോചനം രേഖപ്പെടുത്തി.തന്റെ സഹോദരിയുടെമൃതദേഹം നാട്ടില്‍ കൊണ്ട് പോകണമെന്ന ഇല്‍സിയുടെ ആവശ്യം എത്രയും വേഗം സാധ്യമാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് റാണി ജോര്‍ജ് ഉറപ്പു നല്‍കി. മൃതദേഹം നാട്ടില്‍ കൊണ്ട് പോകാനുള്ള ചിലവ്, ബന്ധുക്കളുടെ […]
ചരക്കുലോറികളെ ട്രെയിനിൽ കയറ്റി ലക്ഷ്യസ്ഥാനത്തെത്തിക്കുന്ന റോ–റോ (റോൾ ഓൺ റോൾ ഓഫ്) സംവിധാനം കേരളത്തിലും വരുന്നു. കേരളത്തിലെ ആദ്യത്തെ റോ–റോ സർവീസ് പാലക്കാട് ഡിവിഷനു ലഭിക്കുമെന്നാണു സൂചന. വിദൂരസ്ഥലങ്ങളിലേക്കു ചരക്കുമായി പോകുന്ന ലോറികളെ വഴിയിലെ നഗരപ്രദേശങ്ങളിലെ ഗതാഗതക്കുരുക്കിൽ നിന്ന് ഒഴിവാക്കാൻ നിശ്ചിത ദൂരം ട്രെയിനിൽ കയറ്റുകയാണു റോ–റോയിൽ ചെയ്യുന്നത്. ഒരുട്രെയിനിൽ മുപ്പതോ നാൽപ്പതോ വലിയ ലോറികൾ കയറ്റാം. ചരക്കുവാഹനങ്ങൾക്കു കുറഞ്ഞ സമയം കൊണ്ടു ലക്ഷ്യത്തിലെത്താം എന്നു മാത്രമല്ല, അത്രയും ദൂരത്തെ ഡീസൽ വിനിയോഗം, അന്തരീക്ഷ മലിനീകരണം, മനുഷ്യാധ്വാനം […]
അയര്‍ലന്‍ഡ് സ്വദേശിനി ലിഗയുടെ കുടുംബത്തിന് നീതി ഉറപ്പാക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. ലിഗയുടെ മരണകാരണം കണ്ടെത്താന്‍ ശാസ്ത്രീയമായ അന്വേഷണമാണ് പൊലീസ് നടത്തുന്നത്. പാളിച്ചകളില്ലാത്ത അന്വേഷണം നടത്തി ലിഗയുടെ മരണകാരണം കണ്ടെത്താനാണ് പൊലീസ് ഇപ്പോള്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വിദേശത്തു നിന്നും വന്ന ഒരാള്‍ക്ക് കേരളത്തില്‍ വച്ച് ഇങ്ങനെയൊരു ദുരന്തമുണ്ടായി എന്നതാണ് കേസിലെ പ്രധാന വിഷയം. ആ ഗൗരവം ഉള്‍ക്കൊണ്ടു തന്നെയാണ് പോലീസ് ഈ കേസിനെ സമീപിച്ചിട്ടുള്ളത്. വളരെ സൂഷ്മതയോടെ ഈ കേസുമായി ബന്ധപ്പെട്ട നടപടികള്‍ പൊലീസ് പൂര്‍ത്തിയാക്കുന്നത്. […]
കോവളത്ത് മരണമടഞ്ഞ വിദേശ യുവതി ലിഗയുടെ മൃതദേഹം സ്വദേശത്ത് എത്തിക്കാനുള്ള നടപടി സംസ്ഥാന സർക്കാർ ഏറ്റെടുക്കും. സംസ്ഥാന സർക്കാരിന്റെ നിർദ്ദേശ പ്രകാരം ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്. ലിഗയുടെ കുടുംബത്തിന് അടിയന്തിര സഹായമായി അഞ്ച് ലക്ഷം രൂപയും നൽകും. അടുത്ത ദിവസം തന്നെ ലിഗയുടെ സഹോദരി ഇൽസിക്ക് തുക കൈമാറുമെന്ന് മന്ത്രിയുടെ നിർദ്ദേശ പ്രകാരം ഇൽസിയെ നേരിൽ കണ്ട് സംസ്ഥാന ടൂറിസം ഡയറക്ടർ പി ബാലകിരൺ ഐഎഎസ് അറിയിച്ചു. ലിഗയുടെ മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള […]
മാഹി മുതല്‍ മഞ്ചേശ്വരം വരെയുള്ള പുഴകളെ ബന്ധിപ്പിച്ച് ജലഗതാഗതത്തിനു പദ്ധതി. കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെയും സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെയും സഹായത്തോടെ മലനാട് ക്രൂസ് ടൂറിസം പദ്ധതിയാണ് ഇതു നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി ചന്ദ്രഗിരിപ്പുഴയില്‍ ബോട്ട് ജെട്ടി നിര്‍മിക്കുന്ന സ്ഥലങ്ങളിലെ മണ്ണുപരിശോധന ആരംഭിച്ചു. ആദ്യഘട്ടത്തില്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിപ്പിക്കുന്നതിനായി വഞ്ചിവീടുകള്‍ക്കു പിന്നാലെ യാത്രാബോട്ടുകള്‍ ഓടിക്കാനും പദ്ധതിയുണ്ട്. നിലവില്‍ കോട്ടപ്പുറം നിന്നു വലിയപറമ്പ് കേന്ദ്രീകരിച്ചാണ് വഞ്ചിവീടുകള്‍ ഓടുന്നത്. ഇതു നീലേശ്വരം തേജ്വസിനി പുഴ വഴി കാസര്‍കോട് ചന്ദ്രഗിരിപ്പുഴയുമായി ബന്ധിപ്പിക്കുന്നതിനാണ് […]
കേരളകൗമുദി ചീഫ് എഡിറ്റർ എം.എസ്.രവി അന്തരിച്ചു. ഇന്ന് ഉച്ചയോടെ സ്വവസതിയിൽ കുഴഞ്ഞ്‌വീണതിനെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംസ്കാരം പിന്നീട്. അന്തരിച്ച കേരള കൗമുദി ചീഫ് എഡിറ്റർ എം എസ് രവിയുടെ വേർപാടിൽ പ്രമുഖ നേതാക്കൾ അനുശോചനം രേഖപ്പെടുത്തി . കൗമുദി പത്രാധിപന്മാരുടെ പരമ്പരയിലെ കരുത്തുറ്റ കണ്ണിയായിരുന്നു എം എസ് രവിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ, കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ കെ ആന്റണി,കെ. […]
ഭൂമി നശിച്ചാലും നശിക്കാത്ത രണ്ടു വസ്തുക്കള്‍ ഉണ്ട് പ്ലാസ്റ്റിക്കും, ഫോണും. ഉപയോഗ ശേഷം നാം അവ രണ്ടും വലിച്ചെറിയുകയാണ് പതിവ്. എന്നാല്‍ നമ്മള്‍ വലിച്ചെറിയുന്ന കുപ്പികള്‍ കൊണ്ട് ഫോണില്‍ ടോക് ടൈം കിട്ടിയാല്‍ എങ്ങനെയിരിക്കും? ഇത്തരം ഒരു പദ്ധതിയുമായി ഇന്ത്യന്‍ റെയില്‍വേ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ഈസ്റ്റ് കോസ്റ്റ് റെയില്‍വേക്ക് കീഴില്‍ ഭുവനേശ്വറില്‍ പദ്ധതി ഇതിനോടകം നടപ്പാക്കിക്കഴിഞ്ഞിരിക്കുന്നു. ഇതിനായി ഭുവനേശ്വര്‍ റെയില്‍വേ സ്റ്റേഷനില്‍ രണ്ട് പ്ലാസ്റ്റിക് റീ സൈക്കിള്‍ മെഷീനുകളാണ് സ്ഥാപിചിട്ടുള്ളത്. യാത്രക്കാരുടെ കൈവശമുള്ള കുപ്പികള്‍ മെഷീനില്‍ നിക്ഷേപിക്കുന്നതോടെ […]
നിങ്ങളുടെ ഫ്ളൈറ്റ് വൈകുകയൊ, കാന്‍സല്‍ ചെയ്യുകയോ ചെയ്താല്‍ ഇനി മുതല്‍ അക്ഷമരാകേണ്ട, പകരം സന്തോഷിക്കാം. വിമാനം ക്യാന്‍സല്‍ ചെയ്യുകയോ, വൈകുകയോ ചെയ്താല്‍ 20000 രൂപ വരെ വിമാന കമ്പനി നഷ്ടപരിഹാരം നല്‍കും. യാത്രക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന പാസഞ്ചര്‍ ചാര്‍ട്ടര്‍ നടപ്പിലാക്കാനാണ് വ്യോമയാന മന്ത്രാലയം ഒരുങ്ങുന്നത്. സിവില്‍ ഏവിയേഷന്‍ മന്ത്രാലയം പുറത്തു വിട്ട കരട് പാസഞ്ചര്‍ ചാര്‍ട്ടറിലാണ് ഈ വ്യവസ്ഥ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വിമാനത്തില്‍ ബോര്‍ഡിങ് നിഷേധിച്ചാല്‍ നഷ്ടപരിഹാരമായി 5000 യാത്രക്കാരന് നല്‍കണം. കരട് ചാര്‍ട്ടര്‍ മന്ത്രാലയം പൊതുജനങ്ങളുടെ അഭിപ്രായങ്ങള്‍ക്കായാണ് […]














