Tag Archives: facebook matrimony

രഞ്ജിഷ്- സരിഗമ: ഒരു ഫെയിസ്ബുക്ക് കല്യാണം

ഫെയിസ്ബുക്ക്‌ വഴി ജീവിതപങ്കാളിയെ തേടിയ രഞ്ജിഷ് മഞ്ചേരി വിവാഹിതനായി. കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് വധുവിനെ അന്വേഷിച്ചുള്ള കുറിപ്പ് രഞ്ജിഷ് ഫെയിസ്ബുക്കില്‍ നല്‍കിയത്. ‘എന്‍റെ കല്യാണം ഇതുവരെ ശരിയായിട്ടില്ല. അന്വേഷണത്തിലാണ്. പരിചയത്തിലുള്ളവരുണ്ടെങ്കിൽ അറിയിക്കുമല്ലോ. എനിക്ക് 34 വയസ്. ഡിമാന്‍റ് ഇല്ല. അച്ഛനും അമ്മയും വിവാഹിതയായ സഹോദരിയും ഉണ്ട്’ എന്നായിരുന്നു വൈറലായ ആ കുറിപ്പ്. പതിനേഴായിരം ലൈക്കും നാലായിരത്തില്‍ കൂടുതല്‍ ഷെയറും കിട്ടിയ കുറിപ്പ് സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്തു. പിന്നെ അവരായി വിവാഹാലോചന. ഒടുവില്‍ വധുവിനേയും കിട്ടി. അധ്യാപികയായ സരിഗമയാണ് […]