Category Archives: Food

മഴയായാലും വെയിലായാലും ഫുഡീസ് മോജോ ഓടിയെത്തും

ഭക്ഷണം പാഴ്‌സലായി മാത്രം നല്‍കുന്ന ഫുഡ് എവേ ട്രക്കുകള്‍ കൊച്ചിയിലെ നഗരവീഥിയിലും ഓടിത്തുടങ്ങിയിരിക്കുന്നു. ഫുഡ് ഓണ്‍ വീല്‍സ് എന്ന സങ്കല്‍പത്തിന്റെ ഡിസൈനര്‍ രൂപമാണ് ഫുഡ് ട്രക്കുകള്‍. ആള്‍ത്തിരക്കുള്ളയിടത്ത്,ഭക്ഷണം കഴിക്കാന്‍ ആളുകള്‍ ഇഷ്ടപ്പെടുന്നൊരു സമയത്ത് നിര്‍ത്തിയിടുക. ഓര്‍ഡര്‍ ചെയ്യുന്ന ഭക്ഷണം ചൂടോടെ പാകം ചെയ്ത് പൊതിഞ്ഞുകൊടുക്കുക ഇതാണ് ടേക്ക് എവേ ഫുഡ് ട്രക്ക്.ഭക്ഷണം പാകം ചെയ്യലും പൊതിഞ്ഞു നല്‍കലും പണം വാങ്ങലും ട്രക്കിനുള്ളില്‍ തന്നെ.   കടയുടമയും ഉപഭോഗ്താവും തമ്മില്‍ കൊടുക്കല്‍ വാങ്ങല്‍ മാത്രം. ഇരിക്കാന്‍ ഇരിപ്പിടങ്ങള്‍ ഇല്ല. […]

ഖിഫ് ഭക്ഷ്യമേള ഖത്തറില്‍ തുടങ്ങി

ഖത്തർ ടൂറിസം അതോറിറ്റി (ക്യുടിഎ) സംഘടിപ്പിക്കുന്ന ഒമ്പതാമത് രാജ്യാന്തര ഭക്ഷ്യമേളയ്ക്ക് കോർണിഷിലെ ഹോട്ടൽ പാർക്കിൽ തുടക്കമായി.  പാചക വിദഗ്ധ ആയിഷ അൽ തമീമി, രാജ്യാന്തര പ്രശസ്തനായ അമേരിക്കൻ ഷെഫ് വൂൾഫ്ഗാങ് പക്ക് എന്നിവർ ചേർന്ന് മേള ഉദ്ഘാടനം ചെയ്തു. യുഎസിൽ നിന്നെത്തിയ ജപ്പാൻ വംശജനായ മസഹാരു മോറിമോട്ടോയാണ് മേളയിലെ മറ്റൊരു താരം. 80 കിലോയുള്ള ട്യൂണമൽസ്യം 20 മിനിറ്റിനുള്ളിൽ പാകപ്പെടുത്തി വിളമ്പി മസഹാരു ഭക്ഷണപ്രേമികളുടെ മനം കവര്‍ന്നു. 80,000 ചതുരശ്രമീറ്റർ വിസ്തൃതിയിൽ 178 സ്റ്റാളുകളാണ് ഇത്തവണ വിവിധ […]

കുപ്പി വെള്ളത്തില്‍ വന്‍ തോതില്‍ പ്ലാസ്റ്റിക് കലരുന്നെന്ന് പഠനറിപ്പോര്‍ട്ട്

ലോകത്തെ ഏറ്റവും പ്രശസ്തമായ കുപ്പിവെള്ള കമ്പനികളുടെ വെള്ളകുപ്പികളില്‍ ആരോഗ്യത്തിന് ദോഷകരമായ രീതിയില്‍ പ്ലാസ്റ്റിക് മാലിന്യത്തിന്‍റെ  അംശമുണ്ടെന്ന് കണ്ടെത്തല്‍. ഒമ്പത് രാഷ്ട്രങ്ങളില്‍ നടത്തിയ പഠനത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍. ന്യൂയോര്‍ക്ക് സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ മൈക്രോപ്ലാസ്റ്റിക് റിസേര്‍ച്ചര്‍ ഷെരി മാസണിന്‍റെ   നേതൃത്വത്തിലാണ് പഠനം നടന്നത്. പ്രമുഖ കുപ്പിവെള്ള ബ്രാന്‍ഡുകളിലെ വെള്ളത്തില്‍ വലിയതോതിലുള്ള പ്ലാസ്റ്റിക് അംശം ഉണ്ടെന്ന് പഠനം വെളിപ്പെടുത്തുന്നു. ബ്രസീല്‍, ചൈന, ഇന്ത്യ, ഇന്‍ഡൊനീഷ്യ, കെനിയ, ലെബനന്‍, മെക്‌സിക്കോ, തായ്‌ലാന്‍ഡ്, യുഎസ് എന്നീ രാഷ്ട്രങ്ങളില്‍ നിന്ന് 250 കുപ്പിവെള്ളം ശേഖരിച്ചാണ് പഠനം […]

ഒരിക്കല്‍ ഹിന്ദി സിനിമാ നായകന്‍; ഇപ്പോള്‍ കൊല്ലത്ത് പഴങ്കഞ്ഞി വിളമ്പുന്നു

ബോളിവുഡ് ഹിറ്റ്‌ സിനിമയിലെ കേന്ദ്ര കഥാപാത്രം ഇപ്പോള്‍ കൊല്ലത്ത് ഭക്ഷണം വിളമ്പുന്നു. രുചിയൂറും വിഭവങ്ങള്‍ തിരഞ്ഞ് ഇവിടേയ്ക്ക് ഭക്ഷണപ്രിയരും വരുന്നു. സൈഫ് അലിഖാന്‍ ചിത്രം ഷെഫിലെ കേന്ദ്ര കഥാപാത്രം ഫുഡ്‌ ട്രക്കാണ് കൊല്ലം കടപ്പാക്കട റോഡരികില്‍ ഭക്ഷണം വിളമ്പുന്നത്. 35ലക്ഷം രൂപ മുടക്കി കേരളത്തിലെത്തിച്ച ഭക്ഷണക്കുട്ടപ്പന് പക്ഷെ പണത്തൂക്കത്തിന്‍റെ ജാടയില്ല. പഴങ്കഞ്ഞി മുതല്‍ പാല്‍ക്കഞ്ഞി വരെ നാടന്‍ വിഭവങ്ങളാണ് ഷെഫ്സ്റ്റോപ്പിന്‍റെ സവിശേഷത. സൈഫ് അലിഖാന്‍ ചിത്രത്തില്‍ നിറം പച്ചയായിരുന്നെങ്കില്‍ കേരളമായപ്പോള്‍ നിറം മാറി ചുവപ്പിച്ചെന്നു മാത്രം. ഫൈവ്സ്റ്റാര്‍ […]

ഒന്നാം നമ്പര്‍ ഗലിയിലെ അത്ഭുതങ്ങള്‍

(രുചിയേറിയ ഭക്ഷണങ്ങള്‍ ഒരുക്കി കാത്തിരിക്കുകയാണ് പഴയ ഡല്‍ഹിയിലെ ഗലികള്‍.  ആ രുചിപ്പെരുമയെക്കുറിച്ച് മാധ്യമ പ്രവര്‍ത്തകന്‍ കെ എ സലിം എഴുതുന്നു) ഡല്‍ഹിയിലെ പൗരാണിക നഗരത്തിന് കാര്‍പ്പാത്തിയന്‍ കഥകളിലെന്ന പോലെ ജീവന്‍വയ്ക്കുന്ന രാത്രികളിലൊന്നിലാണ് ചൗരിബസാറിലെ മീര്‍സാഗാലിബിനടുത്തുള്ള ഉസ്താദ് മൊയിനുദ്ദീന്‍റെ ധാബയിലേക്ക് ചെല്ലുന്നത്. ധാബയെന്നാല്‍ കടമുറിയൊന്നുമില്ല. കടവരാന്തയില്‍ അടുപ്പുകൂട്ടി മുയിനുദ്ദീന്‍ ഇരിക്കുന്നു. പിന്നില്‍ വേണമെങ്കില്‍ ഇരിക്കാന്‍ കാലിളകിയ രണ്ടുബെഞ്ചുകളിട്ട മുറിയുണ്ട്. തിരക്കായിരുന്നു അവിടെയും. മൊയിനുദ്ദീന്‍ കനല്‍ കൂട്ടുന്നതെയുള്ളു. പാത്രത്തിലെ രഹസ്യക്കൂട്ടുകള്‍ അയാള്‍ നീണ്ട കമ്പിയിലേക്ക് മന്ത്രവിദ്യപോലെ തേച്ചു പിടിപ്പിച്ചു. കൂര്‍ത്ത […]

‘ചാംഗ്’ പകര്‍ന്നൊരു സിക്കിം അരികത്ത്‌..

സിക്കിമില്‍ നിയമവിധേയമാണ് ചാംഗ് എന്ന നാടന്‍ മദ്യം. സിക്കിം കാണാന്‍ പോയ മാധ്യമ പ്രവര്‍ത്തകന്‍ സുര്‍ജിത്ത് അയ്യപ്പത്ത് ‘ചാംഗ്’ അനുഭവത്തെക്കുറിച്ച് എഴുതുന്നു  ഇതൊരു മദ്യാനുഭവത്തിന്‍റെ കഥയാണ്. അങ്ങിനെ ഓടിയോടി ഒടുവില്‍ ലാച്ചുങ്ങിലെത്തി. ലാച്ചുങ്ങ് സിക്കിമിന്‍റെ  വടക്കന്‍ ഭാഗമാണ്. മലനിരകള്‍ക്കുള്ളില്‍ ഒരു കൊച്ചുപട്ടണം. ജീവിതത്തില്‍ ഒട്ടും ധൃതികാണിക്കാത്ത മനുഷ്യര്‍. പാരസ്പര്യത്തിന്‍റെ  കാര്യത്തില്‍ ഒന്നാമന്‍മാര്‍. തര്‍ക്കങ്ങളില്ലാത്ത ഇടം, ഒറ്റനോട്ടത്തില്‍ ലാച്ചുങ്ങിനെ കാണുമ്പോള്‍ അങ്ങിനെയാണ് തോന്നിയത്. ഗാംഗ്‌ടോക്കില്‍ നിന്നും ചുങ്താങ്ങിലേക്കുള്ള ഡ്രൈവിന് ശേഷം വഴി രണ്ടായി തിരിയുന്നു. ഒന്ന് ലാച്ചനിലേക്കും മറ്റൊന്ന് […]

ബില്ലില്ല, കാഷ്യറില്ല: വയറു നിറച്ചുണ്ണാം ഈ ഭക്ഷണശാലയില്‍

ആലപ്പുഴ: ദേശീയപാതയില്‍ ആലപ്പുഴ- ചേര്‍ത്തല റൂട്ടില്‍ യാത്ര ചെയ്യുന്നവര്‍ക്ക് വയറുനിറച്ച് ഉണ്ണാന്‍ ഇനി ജനകീയ ഭക്ഷണശാലയുണ്ട്.  ഉണ്ടു കഴിഞ്ഞാല്‍ ബില്ലോ കാഷ്യറോ പൂട്ടുള്ള പണപ്പെട്ടിയോ ഇവിടെ ഉണ്ടാവില്ല. കൌണ്ടറില്‍ ഒരു ബോക്സ് ഉണ്ടാകും. ഇഷ്ടമുള്ളത് അതില്‍ ഇടാം. ഇട്ടില്ലങ്കിലും ആഹാരം കുറയ്ക്കേണ്ട. കൈ കഴുകി മടങ്ങാം. ഹോട്ടല്‍ നടത്തിപ്പ് സിപിഎം നിയന്ത്രണത്തിലുള്ള  പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയാണ്. ധനമന്ത്രി തോമസ്‌ ഐസക് ഫേസ്ബുക്ക് പോസ്റ്റില്‍ ജനകീയ ഭക്ഷണശാലയെക്കുറിച്ച് വിശദീകരിച്ചു. മന്ത്രിയാണ് ഈ ആശയത്തിന് പിന്നില്‍. ശനിയാഴ്ച്ച ഉച്ചക്ക് […]

കീശ നിറച്ച ദോശ

ഒന്നുമില്ലായ്മയില്‍ നിന്ന് കോടിപതിയിലേക്കെത്തിയ തൂത്തുകുടി സ്വദേശി പ്രേം ഗണപതി എന്ന ബിസിനസുകാരന് പറയാനുള്ളത് സ്വപ്നങ്ങളുടെയും കഠിനാധ്വാനാത്തിന്‍റെയും കഥയാണ്‌. പ്രേം ഗണപതി പത്താംക്ലാസില്‍ പടിക്കുമ്പോള്‍ കൃഷിയില്‍ നഷ്ടം സംഭവിച്ച് അച്ഛന്‍റെ സമ്പാദ്യമെല്ലാം നഷ്ട്മായി. വീടിന്‍റെ ഭാരം സ്വന്തം ചുമലിലായപ്പോള്‍ പണം സമ്പാദിക്കാനായി പ്രേം നാടുവിട്ടു. ഭാഷ അറിയാത്ത നാട്ടിലൂടെ ജോലിക്കായി അലഞ്ഞുനടന്നു. പതിനേഴാം വയസ്സിലാണ് മുംബൈയിലേക്ക് ചേക്കേറിയത്. ജോലിതേടിയുള്ള അലച്ചിലിനൊടുവില്‍ ബേക്കറിയില്‍ ജോലി കിട്ടി. രണ്ടു വര്‍ഷം അവിടെ ജോലിയെടുത്തു. പിന്നീട് പലയിടത്തും ഹോട്ടലുകളിലും പിസാ ഡെലിവറി ബോയ്‌ […]

ഇതിനേക്കാള്‍ വിലക്കുറവില്‍ എവിടെക്കിട്ടും ? ചിക്കന്‍ സിക്സ്റ്റി ഫൈവിന് 50 രൂപ

കൊച്ചി: വിലക്കുറവില്‍ മലയാളിയെ അതിശയിപ്പിച്ച ജയില്‍ വകുപ്പ് വീണ്ടും ഭക്ഷണപ്രിയരെ അമ്പരിപ്പിക്കുന്നു. ചിക്കന്‍ 65ന് അമ്പതുരൂപയും ചില്ലി ഗോപിക്ക് 20 രൂപയും. കൊച്ചി കാക്കനാട് ജില്ലാ ജയിലിലാണ് തുടക്കമിട്ടത്. ഹോട്ടലുകളില്‍ ചിക്കന്‍ 65ന്200 രൂപയും ചില്ലി ഗോപിക്ക് എണ്‍പത് രൂപയുമാണ് വില. അതീവ ശുചിത്വത്തിലാണ് ജയിലില്‍ ഭക്ഷണം തയ്യാറാക്കുന്നതെന്ന് സൂപ്രണ്ട് ജി ചന്ദ്രബാബു പറഞ്ഞു. രണ്ടു രൂപയ്ക്കു ചപ്പാത്തി,25രൂപക്ക് ചിക്കന്‍ കറി,15 രൂപക്ക് വെജിറ്റബിള്‍ കറി,60 രൂപക്ക് ചില്ലി ചിക്കന്‍ എന്നിങ്ങനെയായിരുന്നു ഇതുവരെ ജയില്‍ വിഭവങ്ങള്‍. യന്ത്രത്തിലാണ് […]

ഭക്ഷണപ്രിയരെ വരവേല്‍ക്കാന്‍ ദുബായ് ഒരുങ്ങി

ദുബായ് വാര്‍ഷിക ഭക്ഷ്യ-പാനീയ മേള ‘ഗള്‍ഫുഡ്’ ഫെബ്രുവരി 18 മുതല്‍ 22 വരെ ദുബായ് വേള്‍ഡ് ട്രൈഡ്‌ സെന്‍ററില്‍ നടക്കും. പാനിയങ്ങള്‍, പാലുല്‍പ്പന്നങ്ങള്‍, എണ്ണ, ധാന്യങ്ങള്‍, ഇറച്ചി, ലോക ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയവ വിഭാഗങ്ങളിലാണ് പ്രദര്‍ശനം. എട്ട് വിപണന കേന്ദ്രങ്ങളിലായി 5000 പ്രദര്‍ശകരെ ഈ വര്‍ഷം പ്രതീക്ഷിക്കുന്നതായി അധികൃതര്‍ പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ ഹലാല്‍ ഭക്ഷ്യമേള, പാചക മേള, ഗള്‍ഫുഡ് പുരസ്ക്കാരം, പാചക മത്സരം എന്നിവയില്‍ പ്രശസ്തമാണ് ഗള്‍ഫുഡ് ഭക്ഷ്യ-പാനീയ മേള. ആഗോള ഭക്ഷ്യ അജണ്ട […]

ലണ്ടന്‍ ഇങ്ങ് കൊച്ചിയിലുണ്ട്‌. കേമന്മാര്‍ ലണ്ടനില്‍ അഥവാ കൊച്ചിയില്‍

സഞ്ചാരികളുടെ പറുദീസയാണ് കൊച്ചിയിലെ മട്ടാഞ്ചേരി. ദിനംപ്രതി ലോകത്തിലെ നാനാ ദിക്കില്‍ നിന്നെത്തുന്ന സഞ്ചാരികളെ മട്ടാഞ്ചേരി സ്വീകരിക്കുന്നത്  മനസ് തുറന്നാണ് . മട്ടാഞ്ചേരിയിലെ കല്‍വാത്തി തെരുവിലെത്തുന്ന സഞ്ചാരികള്‍ക്കായി ലണ്ടന്‍ മാതൃകയിലുള്ള ഭക്ഷണശാല ഒരുക്കിയിരിക്കുകയാണ് ഈസ്റ്റ് ഇന്ത്യ സ്ട്രീറ്റ് കഫേ. കഫേയിലെത്തി വാതില്‍ തുറന്ന് അകത്ത് കയറിയാല്‍ പിന്നെ കൂടു വിട്ട് കൂടു മാറും  പോലെയാണ്. പുതിയ  രുചികളും   പുതിയ അനുഭവങ്ങളും സഞ്ചാരികള്‍ക്ക്  സമ്മാനിക്കും വിധം കൊളോണിയല്‍ രീതിയിലാണ് നിര്‍മാണം.   ലണ്ടന്‍ തെരുവോരത്തിന്‍റെ   പ്രതീതിയിലാണ്  ഭക്ഷണശാല . ഇഷ്ടിക […]

മുട്ടക്കരുവും നൂഡില്‍സും ഒടിച്ചെടുക്കാം ഈ ചൈനാ പട്ടണത്തില്‍

തിളച്ചവെള്ളം ഐസാകുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ കണ്ടവരാണ് നമ്മള്‍.കൊടും തണുപ്പുള്ള  സ്ഥലങ്ങളില്‍ നിന്ന് ഇത്തരം വീഡിയോ വരാറുണ്ട്. എന്നാല്‍ ചൈനയിലെ പുതിയ സംഭവം ആരെയും അതിശയിപ്പിക്കും.പച്ചമുട്ടയും നൂഡില്‍സുമൊക്കെ അതിവേഗം കട്ടിയാവുന്നു. ഹെലിയോന്‍ജിയാംഗ് പ്രവിശ്യയിലെ ഹുഴോംഗ് പട്ടണത്തിലാണ് സംഭവം.അവിടെ ഒരു വീട്ടമ്മ പച്ചമുട്ട പൊട്ടിക്കുന്നു. പക്ഷെ നിമിഷങ്ങള്‍ക്കകം വെള്ളക്കരുവും മഞ്ഞക്കരുവുമൊക്കെ അടുപ്പില്‍ വെയ്ക്കാതെ തന്നെ ഓംലെറ്റ്‌ പരുവമാകുന്നു. യു ട്യൂബിന്‍റെ ചൈനീസ് പതിപ്പായ യുകുവില്‍ വീഡിയോ പോസ്റ്റ് ചെയ്തിണ്ടുണ്ട്. യു ട്യൂബില്‍ പീപ്പിള്‍സ് ഡെയിലി പോസ്റ്റ്‌ ചെയ്ത […]

വൈകുന്നേര ‘പഴ’യാഹാരം; പഴം പാന്‍കേക്ക് റിസിപ്പി

ഭക്ഷണ പ്രിയരല്ലാത്തവരായി ആരുണ്ട്..? ഓരോരുത്തര്‍ക്കും ഭക്ഷണത്തില്‍ ഓരോ താല്‍പ്പര്യങ്ങളാണ്. ചിലര്‍ പച്ചക്കറികളിലെ വൈവിധ്യങ്ങള്‍ ഇഷ്ടപെടുന്നു. ചിലര്‍ക്കാവട്ടെ ഇറച്ചിയും മീനുമാണ് പ്രിയം. ചിലര്‍ക്ക് പലഹാരങ്ങളാണ് താല്‍പ്പര്യം. എത്ര കഴിച്ചാലും ആര്‍ത്തി തീരാത്തവരുമുണ്ട്. അങ്ങനെ കുറെയേറെ വൈവിധ്യങ്ങളുടെ കലവറയാണ് നമ്മുടെ ആഹാരം. അതുകൊണ്ടാണല്ലോ ഓരോ ആഹാര വസ്ത്തുക്കളും തേടി പല ദിക്കുകളിലും നമ്മള്‍ യാത്ര ചെയ്യുന്നത്. ഓരോ നാട്ടിലും ഓരോ പ്രദേശത്തും ഓരോ വീട്ടിലും വ്യത്യസ്ഥ സ്വാദുള്ള പലഹാരങ്ങള്‍ ഉണ്ടാക്കാറുണ്ട്. നാലുമണി പലഹാരമെന്നും, ചായക്കടിയെന്നും, എണ്ണക്കടിയെന്നും മറ്റുമുള്ള പേരുകളില്‍ ഇതറിയപ്പെടുന്നു. […]

നടുക്കടലില്‍ ചായക്കടയോ! അതിശയക്കട ഉടന്‍ തുറക്കും

ദുബായ് : കടല്‍ യാത്രയില്‍ ഇനി സാഹസികതക്കൊപ്പം ചായയും നുണയാം. ലോകത്തിലെ ആദ്യ ഫ്ലോട്ടിംഗ് കിച്ചണ്‍ ദുബൈയില്‍ വരുന്നു. സ്കൈയിംഗോ ബോട്ട് സവാരിയോ പായ് വഞ്ചിയോ അടക്കം എന്തിലോ മുഴുകട്ടെ ..നടുക്കടലില്‍ ചായയും ഭക്ഷണവും തരാന്‍ അക്വാപോഡ് റെഡി . കഴിഞ്ഞ മേയിലാണ് ഒഴുകും അടുക്കളയുടെ നിര്‍മാണം തുടങ്ങിയത്. കരയില്‍ കാറിലെത്തുന്നവര്‍ക്കാണ് ഭക്ഷണശാലകളെങ്കില്‍ ഞങ്ങള്‍ സമുദ്ര സഞ്ചാരികളെയാണ് ലക്ഷ്യമിടുന്നതെന്ന് അക്വാപോഡ് ആര്‍ക്കിടെക്റ്റ് ഡിസൈന്‍ സ്റ്റുഡിയോ മേധാവി അഹ്മദ് യൂസഫ്‌ പറഞ്ഞു. ആദ്യം ജുമെരിയയിലാകും പ്രവര്‍ത്തനം . അല്‍-സുഫൌ,കൈറ്റ് […]

ആഹാരത്തിനൊപ്പം ജ്യൂസ് കുടിക്കാമോ ?

പഴങ്ങളുടെ ജ്യൂസ്‌ എല്ലാവര്‍ക്കും ഇഷ്ട്ടമുള്ള ഭക്ഷണ പാനിയമാണ്. ഭക്ഷണത്തോടൊപ്പവും അല്ലാതെയും ദിവസം ഒരു ജ്യുസെങ്കിലും കുടിക്കുന്നവരാണ് പലരും. പനിക്കാലമായാല്‍ ഡോക്ടര്‍ ശുപാര്‍ശ ചെയ്യുന്ന ഭക്ഷണ പദാര്‍ത്ഥവും ജ്യുസ് തന്നെ. ശരീരത്തിലേക്ക് വിറ്റാമിനുകളും പോഷകങ്ങളും ജ്യുസിലൂടെ ലഭിക്കുന്നു. അര്യോഗ്യത്തിനു ഉത്തമമായ ആഹാരരീതിയാണ് ജ്യുസ്. വീടുകളില്‍ നിന്നും ലഭിക്കുന്ന കീടനാശിനി ചേര്‍ക്കാത്ത പഴങ്ങളാണ് ഉത്തമം ആയുര്‍വേദത്തില്‍ ജ്യുസ് നിശിദമായ സമയങ്ങളുണ്ട്. ഊണിനോടൊപ്പം പഴങ്ങള്‍ കഴിക്കുന്നതും പഴങ്ങളുടെ ജ്യുസ് കുടിക്കുന്നതും വിരുദ്ധമായി പ്രവര്‍ത്തിക്കും. ഒരുതരത്തില്‍ പറഞ്ഞാല്‍ ജ്യുസും ഊണും വിരുദ്ധാഹാരമാണ്. ഇതിനു […]