സിക്കിമില്‍ നിയമവിധേയമാണ് ചാംഗ് എന്ന നാടന്‍ മദ്യം. സിക്കിം കാണാന്‍ പോയ മാധ്യമ പ്രവര്‍ത്തകന്‍ സുര്‍ജിത്ത് അയ്യപ്പത്ത് ‘ചാംഗ്’ അനുഭവത്തെക്കുറിച്ച് എഴുതുന്നു ഇതൊരു മദ്യാനുഭവത്തിന്‍റെ കഥയാണ്. അങ്ങിനെ ഓടിയോടി ഒടുവില്‍ ലാച്ചുങ്ങിലെത്തി. ലാച്ചുങ്ങ് സിക്കിമിന്‍റെ വടക്കന്‍ ഭാഗമാണ്. മലനിരകള്‍ക്കുള്ളില്‍ ഒരു കൊച്ചുപട്ടണം. ജീവിതത്തില്‍ ഒട്ടും ധൃതികാണിക്കാത്ത മനുഷ്യര്‍. പാരസ്പര്യത്തിന്‍റെ കാര്യത്തില്‍ ഒന്നാമന്‍മാര്‍. തര്‍ക്കങ്ങളില്ലാത്ത ഇടം, ഒറ്റനോട്ടത്തില്‍ ലാച്ചുങ്ങിനെ കാണുമ്പോള്‍ അങ്ങിനെയാണ് തോന്നിയത്. ഗാംഗ്‌ടോക്കില്‍ നിന്നും ചുങ്താങ്ങിലേക്കുള്ള ഡ്രൈവിന് ശേഷം വഴി രണ്ടായി തിരിയുന്നു. ഒന്ന് ലാച്ചനിലേക്കും മറ്റൊന്ന് […]

