ഭക്ഷണം പാഴ്സലായി മാത്രം നല്കുന്ന ഫുഡ് എവേ ട്രക്കുകള്‍ കൊച്ചിയിലെ നഗരവീഥിയിലും ഓടിത്തുടങ്ങിയിരിക്കുന്നു. ഫുഡ് ഓണ്‍ വീല്‍സ് എന്ന സങ്കല്പത്തിന്റെ ഡിസൈനര്‍ രൂപമാണ് ഫുഡ് ട്രക്കുകള്‍. ആള്‍ത്തിരക്കുള്ളയിടത്ത്,ഭക്ഷണം കഴിക്കാന്‍ ആളുകള്‍ ഇഷ്ടപ്പെടുന്നൊരു സമയത്ത് നിര്‍ത്തിയിടുക. ഓര്‍ഡര്‍ ചെയ്യുന്ന ഭക്ഷണം ചൂടോടെ പാകം ചെയ്ത് പൊതിഞ്ഞുകൊടുക്കുക ഇതാണ് ടേക്ക് എവേ ഫുഡ് ട്രക്ക്.ഭക്ഷണം പാകം ചെയ്യലും പൊതിഞ്ഞു നല്‍കലും പണം വാങ്ങലും ട്രക്കിനുള്ളില്‍ തന്നെ. കടയുടമയും ഉപഭോഗ്താവും തമ്മില്‍ കൊടുക്കല്‍ വാങ്ങല്‍ മാത്രം. ഇരിക്കാന്‍ ഇരിപ്പിടങ്ങള്‍ ഇല്ല. […]

