ഖത്തറിൽ നിന്നും മൈകൊണോസ് ദ്വീപിലേക്കുള്ള ഖത്തർ എയർവെയ്‌സിന്‍റെ നേരിട്ടുള്ള നോൺ സ്റ്റോപ്പ് സർവീസിന് തുടക്കമായി. ഇന്നലെ മൈകൊണോസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഖത്തർ എയർവെയ്‌സ് വിമാനം പറന്നിറങ്ങി. ഗ്രീസിലെ ജനപ്രിയ ദ്വീപായ മൈകൊണോസിലേക്ക് പ്രതിവാരം നാലു വിമാനങ്ങളാണ് ദോഹയിൽ നിന്നും സർവീസ് നടത്തുക. മനോഹരമായ കാഴ്ചകളും സുന്ദരമായ ബീച്ചുമുള്ള ദ്വീപാണ് മൈകൊണോസ്. ഇടുങ്ങിയ തെരുവുകളിലൂടെയുള്ള കാൽനടയാത്ര, സൂര്യാസ്തമയം, ആഡംബര ഹോട്ടലുകളിലെ താമസം, ഈജിയൻ കടലിലെ നീന്തൽ തുടങ്ങിയ മൈകോണോസിലെ അവധിക്കാലം ഏറെ ആകർഷകമാണ്. മൈകൊണോസ് ദ്വീപിലേക്ക് സർവീസ് നടത്താൻ […]

