കുറഞ്ഞ താരിഫില്‍ ഇന്‍റര്‍നെറ്റും ടിവിയും ഫോണ്‍കോളുകളുമായി ജിയോ

പുതിയ ഇന്‍റര്‍നെറ്റ് താരിഫ് പാക്കേജുമായി റിലയന്‍സ് ജിയോ വീണ്ടുമെത്തുന്നു. 100 എംബിപിഎസ് വേഗതയുള്ള ബ്രോഡ്ബാന്‍ഡ് സര്‍വീസിനൊപ്പം പരിധിയില്ലാത്ത വീഡിയോ ബ്രൗസിങ്, വോയ്‌സ് കോളുകള്‍ എന്നിവ നല്‍കുന്നതാണ് പദ്ധതി. പ്രതിമാസം 1000 രൂപയ്ക്കു താഴെയായിരിക്കും ഇതിനായി ഈടാക്കുക.

ഫൈബര്‍ ടു ഹോം വഴിയാകും സേവനം വീടുകളിലെത്തിക്കുക. ന്യൂഡല്‍ഹി, മുംബൈ തുടങ്ങിയ നഗരങ്ങളില്‍ പരീക്ഷണഘട്ടത്തിലാണ് പദ്ധതി നടപ്പാക്കുക. വോയ്‌സ് ഓവര്‍ ഇന്‍റനെറ്റ് പ്രോട്ടോക്കോള്‍ ഫോണ്‍ സംവിധാനത്തിന് സര്‍ക്കാര്‍ ഇതിനകം അംഗീകാരം നല്‍കിക്കഴിഞ്ഞു.

ഇതോടെ ജിയോ ടിവിയും പരിധിയില്ലാത്ത ഇന്‍റര്‍നെറ്റും കൂടി ഒരൊറ്റ താരിഫില്‍ വീടുകളിലെത്തും. ഈ വര്‍ഷം അവസാനത്തോടെ ബ്രോഡ്ബാന്‍റ് സംവിധാനം ഉള്‍പ്പടെ വീടുകളിലെത്തിക്കാനാണ് റിലയന്‍സ് ജിയോയുടെ പദ്ധതി.

Leave a Reply

Your email address will not be published. Required fields are marked *