പുരാതനകാല കാഴ്ചകളിലേക്കും വിജ്ഞാനത്തിലേക്കുമുള്ള തിരിഞ്ഞുനടത്തമാണ് ഷാർജ മെലീഹ ആർക്കിയോളജി സെന്ററിന്റെ സവിശേഷത. കഴിഞ്ഞ കുറെ ദശകങ്ങളായി തുടരുന്നപുരാവസ്തു പര്യവേഷണങ്ങളിൽ നിന്ന് പ്രാചീനശിലായുഗത്തിലേക്കു വരെ നീളുന്ന നിർണായക കണ്ടുപിടുത്തങ്ങൾ ഉണ്ടായിട്ടുണ്ട്. ആ കാഴ്ചകളും ചരിത്രവും സഞ്ചാരികൾക്കായി ഈകേന്ദ്രത്തിൽ സംരക്ഷിക്കപ്പെടുകയും ചെയ്യുന്നു. എന്നാൽ വെറും പുരാവസ്തു കാഴ്ചകൾ മാത്രമല്ല ഈ സ്ഥലത്തിന്റെ പ്രേത്യേകത, അറേബ്യൻ മരുഭൂമിയിലെ അപൂർവമായ ജൈവവൈവിധ്യം അടുത്തറിയാനും പഠിക്കാനും സാധിക്കുന്ന ഇടം കൂടിയാണിത്. ചെറിയ ദൂരങ്ങളുടെ വ്യത്യാസത്തിൽ തന്നെ മണൽപരപ്പും ചരൽകല്ലുകൾ നിറഞ്ഞ പ്രതലവും ചുണ്ണാമ്പു പാറകളുമെല്ലാം മാറിമാറി വരുന്ന ഇവിടുത്തെ ഭൂപ്രകൃതി അപൂർവയിനംസസ്യങ്ങളുടെയും സസ്തനികളുടെയും വാസസ്ഥലമാണ്. അതിനാൽ തന്നെ പ്രകൃതി സ്നേഹികൾക്കും സാഹസിക സഞ്ചാരികൾക്കും ഫൊട്ടോഗ്രഫർമാർക്കും മെലീഹ പ്രിയകേന്ദ്രമായിമാറുന്നു. “മനോഹരമാണെങ്കിലും പ്രയാസമുള്ള ഭൂപ്രകൃതിയാണ് മെലീഹയുടേത്. എന്നിട്ടും വേനൽക്കാലത്തു കഠിനമായ ചൂടും തണുപ്പുകാലത്ത് മരം കോച്ചുന്ന തണുപ്പും ഒരേപോലെഅതിജീവിക്കുന്ന സസ്യങ്ങളും ജീവജാലങ്ങളും, മറ്റുള്ളയിടങ്ങളിൽ നിന്ന് വ്യത്യസ്തമായി കൂടുതലായി ഇവിടെ കാണപ്പെടുന്നുണ്ട്” – മെലീഹ ആർക്കിയോളജി സെന്ററിലെ വൈൽഡ്ലൈഫ് വിദഗ്ദ്ധൻ തരിന്ദു വിക്രമ പറയുന്നു. എല്ലാ മരുഭൂമികളിലെയും പോലെ ജലദൗർലഭ്യം മെലീഹയിലുമുണ്ട്. ‘അംബ്രല തോണ്’ എന്നറിയപ്പെടുന്ന മരമാണ് കൂടുതലായി കാണപ്പെടുന്നത്. നമ്മുടെ നാട്ടിലെ വാക മരത്തോടുസാമ്യമുള്ള ഈ മരം, ജലനഷ്ടം കുറയ്ക്കാൻ തന്റെ ഇലകളുടെ വലുപ്പം ചുരുക്കിയാണ് ചൂടിനെ അതിജീവിക്കുന്നത്. ശത്രുക്കളിൽ […]
Tag Archives: യുഎഇ
കുതിരയോട്ട മത്സരത്തിനു പിന്നാലെ പൈതൃകത്തനിമയോടെ ദുബായില്‍ ‘മരുഭൂമിയിലെ കപ്പലോട്ട’ മത്സരവും. മരുഭൂമിയിലെ കപ്പല്‍ എന്നു വിളിക്കപ്പെടുന്ന ഒട്ടകങ്ങളുടെ മേഖലയിലെ ഏറ്റവും വലിയ ഓട്ട മത്സരം ശനി മുതല്‍ 18 വരെ നടക്കും. 14,000 ഒട്ടകങ്ങള്‍ പങ്കെടുക്കും. അഴകും ആരോഗ്യവും കുലമഹിമയുമുള്ള ഒട്ടകങ്ങളുമായി രാജകുടുംബാംഗങ്ങള്‍, ഗോത്രത്തലവന്മാര് എന്നിവരുമെത്തും. പ്രവേശനം സൗജന്യം. ഒട്ടകങ്ങളുടെ സൗന്ദര്യ മത്സരവും മേളയോടനുബന്ധിച്ചുണ്ട്. രാവിലെ 7 മുതല്‍ 10.30വരെയും ഉച്ചകഴിഞ്ഞ് 2.30 മുതല്‍ 5.30വരെയുമാണ് മത്സരങ്ങള്‍. വെള്ളിയാഴ്ച മത്സരമുണ്ടാകില്ല. 3 വയസ്സില്‍ താഴെയുള്ള ഒട്ടകങ്ങളുടെ മത്സരം […]
അടുത്ത ഏതാനും ദിവസങ്ങളില്‍ ദുബൈ, അബുദാബി അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ വഴി യാത്ര ചെയ്യുന്നവര്‍ക്ക് മുന്നറിയിപ്പുമായി വിമാന കമ്പനികള്‍. ഇന്നലെ മുതല്‍ അസാധാരണമായ തിരക്ക് അനുഭവപ്പെടുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നടപടി. യുഎഇയില്‍ സ്കൂളുകളുടെ അവധിയും മറ്റ് പൊതു അവധികളും അടുത്തുവരുന്നതോടെ യാത്രക്കാരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. മാര്‍ച്ച് 29ന് ദുബൈ വിമാനത്താവളത്തില്‍ രണ്ട് ലക്ഷം യാത്രക്കാരെയാണ് പ്രതീക്ഷിക്കുന്നതെന്ന് എമിറേറ്റ്സ് പ്രസ്താവനയില്‍ അറിയിച്ചു. മാര്‍ച്ച് 31 മുതലാണ് യുഎഇയിലെ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിട്ടില്ലെങ്കിലും ഏപ്രില്‍ മൂന്നിന് […]
പുതിയ സാങ്കേതിക വിദ്യകള്‍ പരീക്ഷിക്കുന്നതില്‍ ദുബൈ എന്നും മുന്നിലാണ്. വിമാന വേഗത്തില്‍ സഞ്ചിക്കാനവുന്ന ഹൈപ്പര്‍ലൂപ്പും പറക്കും ടാക്സിയുമെല്ലാം ശേഷം നഗര യാത്രകള്‍ക്കായ സ്കൈപോഡുമായി ദുബൈ. കഴിഞ്ഞ ദിവസം ദുബൈ മദീനത് ജുമൈറയില്‍ നടക്കുന്ന ലോക സര്‍ക്കാര്‍ ഉച്ചകോടിയിലായിരുന്നു സ്കൈപോഡുകള്‍ പ്രദര്‍ശിപ്പച്ചത്. ഭാവിയിലെ വാഹനങ്ങളെക്കുറിച്ചുള്ള റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട് അതോറിറ്റിയുടെ പഠനങ്ങളാണ് സ്കൈപോഡ്സിലെത്തിയത്. ഉച്ചകോടിയിലെത്തിയ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും ദുബൈ കിരീടാവകാശിയും യുഎഇ എക്സിക്യുട്ടീവ് കൗണ്‍സില്‍, […]
നഗ്നചിത്രങ്ങള്‍ മുതല്‍ ക്രിസ്ത്യന്‍, ഹിന്ദു കലകളും അടക്കം വിവിധ്യമാര്ന്ന ചരിത്രശേഷിപ്പുകള്‍ പ്രദര്‍ശിപ്പിച്ച് ശ്രദ്ധേയമാകുകയാണ് ലൂവ്ര് അബുദാബി മ്യൂസിയം. പത്ത് വര്‍ഷത്തെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം 2017 നവംബറിലാണ് ലോകത്തിനായി ലൂവ്ര് അബുദാബി മ്യൂസിയം തുറന്നത്. ജീന്‍ നൗവ്വല്‍ രൂപകല്‍പ്പന ചെയ്ത ഈ മ്യൂസിയം അബുദാബിയിലെ സാംസ്കാരിക ജില്ലയായ സാദിയാത്തില്‍ മൂന്ന് വശങ്ങളിലും വെള്ളത്താല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ദ്വീപിലാണ് സ്ഥിതി ചെയ്യുന്നത്. യുഎഇയും ഫ്രാന്‍സും തമ്മിലുള്ള 2017ല്‍ ഒപ്പിട്ട കരാറനുസരിച്ചാണ് അറബ് ലോകത്ത് ആദ്യത്തെ യൂണിവേഴ്സല്‍ മ്യൂസിയം സ്ഥാപിച്ചത്. 6400 […]
ഇന്ത്യൻ ലൈസന്‍സ് യുഎഇ അംഗീകരിക്കാൻ ധാരണയായതായി യുഎഇ സഹിഷ്ണുത മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ. ഇന്ത്യയിൽ ഇല്ലാത്ത ഒരു ടെസ്റ്റ് യുഎഇയിൽ പാസായാലാകും അംഗീകാരം കിട്ടുക. അബുദാബിയിൽ നടന്ന രണ്ടാമത് ഇന്ത്യാ-യുഎഇ സ്ട്രാറ്റജിക് കോൺക്ലേവിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ഷെയ്ഖ് നഹ്യാൻ. സഹകരണത്തിന്റെ പുത്തൻ മേഖലകളിൽ ശ്രദ്ധയൂന്നി നേട്ടം ഉണ്ടാക്കുന്നതിനൊപ്പം ഇരുരാജ്യങ്ങളുടെയും വികസനത്തിൽ പരസ്പരം പങ്കാളികളാകാമെന്നതാണ് നേട്ടമെന്ന് യുഎഇ സഹിഷ്ണുതാ വകുപ്പ് മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ പറഞ്ഞു. ഇരുരാജ്യങ്ങളിലെയും […]
യുഎഇയിലെ ബീച്ചുകള്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ്. വടക്കുകിഴക്കന്‍ ദിശയില്‍ 45 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റടിക്കാന്‍ സാധ്യതയുള്ളതിനാലാണ് ബീച്ചുകളില്‍ യുഎഇ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. അറേബ്യന്‍ ഗള്‍ഫ് സമുദ്ര ഭാഗങ്ങളില്‍ ഒന്‍പത് അടി വരെ ഉയരത്തില്‍ തിരയടിക്കാന്‍ സാധ്യതയുണ്ടെന്നാണ് അറിയിച്ചിരിക്കുന്നത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരുമണി വരെയാണ് മുന്നറിയിപ്പ്. കാലാവസ്ഥാ മാറ്റത്തിന്റെ ഭാഗമായി യുഎഇയിലെ ചില ഭാഗങ്ങളില്‍ തിങ്കഴാള്ചയും മഴ ലഭിച്ചുവെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. മറ്റ് പ്രദേശങ്ങളില്‍ തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ […]
യുഎഇയിലെ സന്ദര്‍ശകര്‍ക്കും സഞ്ചാരികള്‍ക്കും വിധവകള്‍ക്കും വിവാഹമോചിതര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഏറെ ആശ്വാസം പകരുന്ന പുതിയ വീസാ നിയമം ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരും. സന്ദര്‍ശക, ടൂറിസ്റ്റ് വീസകളില്‍ എത്തുന്നവര്‍ക്ക് ഇനി രാജ്യം വിടാതെ വീസ മാറാമെന്നതാണു നിയമം. സന്ദര്‍ശക വീസാ കാലാവധിക്കുശേഷം രാജ്യം വിടാതെ പുതിയ വീസ എടുക്കാനോ പുതുക്കാനോ സാധിക്കുമെന്നതാണ് പ്രത്യേകത. നിലവില്‍ വീസാ കാലാവധി തീരുന്നതിന് മുന്‍പ് രാജ്യം വിട്ടശേഷമേ പുതിയ വീസയ്ക്ക് അപേക്ഷിക്കാന്‍ സാധിച്ചിരുന്നുള്ളൂ. ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരുന്ന പുതിയ നിയമം അനുസരിച്ച് […]
യുഎഇയിലെ പൊതുസ്ഥലങ്ങളില്‍ മാന്യമായ വസ്ത്രങ്ങള്‍ ധരിച്ചില്ലെങ്കില്‍ ശക്തമായ നടപടി. മൂന്നുവര്‍ഷംവരെ തടവും നാടുകടത്തലുമാണ് ശിക്ഷ. താമസകാര്‍ക്കും സന്ദര്‍ശകര്‍ക്കും നിയമം ബാധകമാണെന്ന് അധികൃതര്‍ അറിയിച്ചു. ദുബൈയിലെ ഷോപ്പിങ് മാളില്‍ മാന്യമല്ലാത്ത വസ്ത്രം ധരിച്ചെത്തിയ വനിതയ്ക്കെതിരെ അറബ് വനിത നല്കിയ പരാതിയെ തുടര്‍ന്നു സെക്യൂരിറ്റി ജീവനക്കാരന് അവരുടെ ശരീരം മറയ്ക്കാന്‍ ‘അബായ’ നല്‍കിയിരുന്നു. മാന്യമായി വസ്ത്രം ധരിച്ചെത്തണമെന്ന അറിയിപ്പുകള് ദുബൈയിലെ പല മാളുകളിലുമുണ്ട്. രാജ്യത്തെ ഔദ്യോഗിക വെബ്സൈറ്റുകളിലും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. താമസക്കാരായാലും സന്ദര്‍ശകരായാലും ഷോപ്പിങ് മാളുകള്‍, റസ്റ്ററന്റുകള്‍, മറ്റു പൊതുസ്ഥലങ്ങള്‍ […]
കേരളത്തിന് വിദേശ സഹായം വേണ്ടെന്ന നിലപാടില്‍ ശക്തമായ പ്രതിഷേധം അലയടിക്കുന്നതിനിടെ യുഎഇയില്‍നിന്ന് ദുരിതാശ്വാസ വസ്തുക്കളുമായുള്ള വിമാനങ്ങള്‍ തിരുവനന്തപുരത്തെത്തി. പ്രളയ ദുരിതത്തിലകപ്പെട്ട കേരള ജനതയ്ക്ക് ഉപയോഗ യോഗ്യമായ 175 ടണ്‍ സാധനങ്ങളാണ് യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ നിര്‍ദേശത്തെ തുടര്‍ന്ന് കേരളത്തിലെത്തിച്ചത്. എമിറേറ്റ്സ് സ്കൈ കാര്‍ഗൊയുടെ 12 വിമാനങ്ങളിലായിട്ടാണ് ആദ്യ ഘട്ടമെന്ന നിലയില്‍ ഇത്രയും സാധനങ്ങള്‍ എത്തിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. ജില്ലാ ഭരണകൂടവുമായി സഹകരിച്ച് ദുരിതാശ്വാസ വസ്തുക്കള്‍ പ്രളയബാധിത പ്രദേശങ്ങളില്‍ വിതരണം ചെയ്യും. […]
കേരളം ഇന്ന് വരെ നേരിടാത്ത പ്രളയമാണ് കഴിഞ്ഞ ദിവസങ്ങളില്‍ നാം കണ്ടത്. ആ മഹാ പ്രളയത്തില്‍ നിന്ന് കേരള സംസ്ഥാനത്തെ പുനര്‍ നിര്‍മ്മിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. രക്ഷാപ്രവര്‍ത്തം പൂര്‍ത്തിയാക്കിയതിന് ശേഷം ഇന്ന് മന്ത്രിസഭാ യോഗം കൂടി അതിന് ശേഷമാണ് അദ്ദേഹം സംസ്ഥാനത്തിന്റെ പൂര്‍ണ പുനരുദ്ധാരണം ലക്ഷ്യം വെച്ചുള്ള പദ്ധതികളെക്കുറിച്ച് വിശദീകരിച്ചത്. സംസ്ഥാനത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായി പ്രത്യേക പാക്കേജ് വേണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും, വികസനപ്രവര്‍ത്തനങ്ങള്‍ക്കായി ഫണ്ട് കണ്ടെത്താന്‍ ജിഎസ്ടിക്ക് പുറമേ പത്ത് ശതമാനം സെസ് കൂടി ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി […]











