Tag Archives: ടോക്കിയോ

ജപ്പാനിലെ സഞ്ചാരികളുടെ പ്രിയപ്പെട്ട മത്സ്യ മാര്‍ക്കറ്റ് അടച്ചു പൂട്ടി

വര്‍ഷങ്ങളായി തുടരുന്ന തര്‍ക്കങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ശേഷം ജപ്പാനിലെ ടോക്കിയോയിലുള്ള പ്രശസ്തമായ സുക്കിജി ഫിഷ് മാര്‍ക്കറ്റ് അടച്ചുപൂട്ടി. ഒക്ടോബര്‍ ആറിനാണ് ഈ ഫിഷ് മാര്‍ക്കറ്റ് അടച്ചുപൂട്ടിയത്. വിനോദ സഞ്ചാരികളുടെ പ്രിയപ്പെട്ട കേന്ദ്രങ്ങളില്‍ ഒന്നായിരുന്നു ലോകത്തെ ഏറ്റവും വലിയ ഈ മത്സ്യ മാര്‍ക്കറ്റ്. ടോക്കിയോ നഗരത്തിലെ തന്നെ ടോയോസു ഫിഷ് മാര്‍ക്കറ്റിലേക്ക് ഇത് മാറ്റി സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് അടച്ചുപൂട്ടിയത്. ഒക്ടോബര്‍ 11ന് പുതിയ ഫിഷ് മാര്‍ക്കറ്റ് പ്രവര്‍ത്തനം തുടങ്ങും. 1935ലാണ് സുക്കിജി ഫിഷ് മാര്‍ക്കറ്റ് പ്രവര്‍ത്തനം ആരംഭിച്ചത്. വളരെ പെട്ടെന്നായിരുന്നു […]