കാട്ടിലെ കരുത്തരുടെ പോര് കണ്‍മുന്നില്‍ കാണുക. അത്തരം അപൂര്‍വ അനുഭവമാണ് മഹാരാഷ്ട്രയിലെ തഡോബ ദേശീയ വനത്തില്‍ സഞ്ചാരികള്‍ക്ക് ലഭിച്ചത്. 30000 ഏക്കര്‍ വരുന്ന വനത്തില്‍ ആറു കടുവകളെയുള്ളൂ. പക്ഷെ ഇവരാണ് ഇവിടം ഭരിക്കുന്നത്. വേനലായതോടെ ജലാശയങ്ങളൊക്കെ ഈ കടുവകളുടെ കാവലിലായി. വെള്ളവും കുടിക്കാം വെള്ളം കുടിക്കാനെത്തുന്ന മൃഗങ്ങളെ വേട്ടയാടുകയും ചെയ്യാം. ചൂട് 35 ഡിഗ്രിയിലെത്തിയ ദിവസമാണ് അത് സംഭവിച്ചത്. കരടിയും കുഞ്ഞും വെള്ളം കുടിക്കാനായി വരുന്നു. ഏഴു വയസ്സുള്ള മറ്റ്കസൂര്‍ എന്ന കടുവ കുഞ്ഞു കരടിയെ ആക്രമിക്കുന്നു. […]

