Tag Archives: UAE

316 ബസുകള്‍ കൂടി വാങ്ങി ദുബൈ ആര്‍ ടി എ

പൊതുഗതാഗത ശൃംഖല വിപുലപ്പെടുത്തുന്നതിനായി ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി 316 പുതിയ ബസുകള്‍ കൂടി വാങ്ങുന്നു. 465 ദശലക്ഷം ദിര്‍ഹമാണ് ഇതിനായി ചെലവിടുന്നത്. പരിസ്ഥിതി സൗഹൃദമായ യൂറോപ്യന്‍ എമിഷന്‍ സ്റ്റാന്‍ഡേര്‍ഡ് സര്‍ട്ടിഫിക്കേഷനുള്ള യൂറോ അഞ്ച്, ആറ് സാങ്കേതിക വിദ്യകളോടെയും അത്യാധുനിക സൗകര്യങ്ങളോടെയുമുള്ള കോച്ചുകളായിരിക്കും ഇവ. അടുത്ത വര്‍ഷത്തോടെ എല്ലാ ബസുകളും എത്തിച്ചേരും. ഇതോടെ 2019-ല്‍ ദുബായ് ആര്‍.ടി.എ.യുടെ ബസുകളുടെ എണ്ണം 2085 ആയി വര്‍ധിക്കും. ചെയര്‍മാന്‍ മത്തര്‍ അല്‍ തായറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ആര്‍.ടി.എ.യുടെ ഡയറക്ടര്‍ […]

യുഎഇ ലൈസന്‍സ് ഉള്ളവര്‍ക്ക് 50 രാജ്യങ്ങളില്‍ വാഹനമോടിക്കാം

യുഎഇയില്‍ ഡ്രൈവിംഗ് ലൈസന്‍സ് ഉള്ളവര്‍ക്ക് അമ്പതു രാജ്യങ്ങളില്‍ വാഹനമോടിക്കാന്‍ അനുമതി. യുഎഇ വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം പുറത്തുവിട്ടത്. അമേരിക്ക, യുകെ, ഇറ്റലി, ഫ്രാന്‍സ്, ജര്‍മനി എന്നീ രാജ്യങ്ങള്‍ക്ക് പുറമേ സ്വീഡന്‍, സ്വിറ്റ്സര്‍ലന്‍ഡ്, നെതര്‍ലന്‍ഡ്‌സ്‌, അയര്‍ലാന്‍ഡ്, തുര്‍ക്കി, നോര്‍വേ, ലക്സംബര്‍ഗ്, ഗ്രീസ്, സ്പെയിന്‍, ഹംഗറി എന്നീ യൂറോപ്യന്‍ രാജ്യങ്ങളിലും യുഎഇ ലൈസന്‍സില്‍ വണ്ടിഓടിക്കാം. കൂടാതെ ദക്ഷിണാഫ്രിക്ക, കോമറോസ്, അള്‍ജീരിയ, ജിബൂട്ടി, സൊമാലിയ, സുഡാന്‍, മൗറിത്താനിയ, മൊറോക്കോ, തുനീഷ്യ എന്നീ ആഫ്രിക്കന്‍ രാജ്യങ്ങളിലും യുഎഇ ലൈസന്‍സ് അംഗീകരിച്ചിട്ടുണ്ട്. ഖത്തര്‍ ഒഴികെയുള്ള […]

ഇബ്രി-യന്‍കല്‍ ഇരട്ടപാത ഗതാഗതത്തിനായി തുറക്കുന്നു

ദാബിറ ഗവര്‍ണേറ്ററിലെ സുപ്രധാന റോഡ് നിര്‍മാണ പദ്ധതികളിലൊന്നായ ഇബ്രി-യന്‍കല്‍ ഇരട്ടപാത പൂര്‍ത്തീകരണത്തിലേക്ക്. പദ്ധതിയുടെ രണ്ടാം ഘട്ടം അടുത്ത തിങ്കളാഴ്ച്ച ഗതാതഗതത്തിന് തുറന്ന് കൊടുക്കും. ഗതാഗത വാര്‍ത്താവിനിമയ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി സാലിം ബിന്‍ മുഹമ്മദ് നുഐമിയുടെ രക്ഷകര്‍തൃത്വത്തില്‍ നടക്കുന്ന പരിപാടിയിലാണ് റോഡ് ഉദ്ഘാടനം. മൊത്തം 34 കിലോമീറ്ററാണ് രണ്ടാം ഘട്ടത്തിലുള്ളത്. 4.2 കോടി റിയാലാണ് നിര്‍മാണച്ചെലവ്. ആദ്യഘട്ടം 2016ലാണ് ഉദ്ഘാടനം ചെയ്തത്. ക്വാന്‍ ഖബാഷ് റൗണ്ട് എബൗട്ടില്‍ നിന്ന് അല്‍ അരീദ് മേഖല വരെയുള്ള ആദ്യഘട്ടത്തിന് ആറുദശലക്ഷം […]

വികസനപദ്ധതിക്ക് കൈകോര്‍ത്ത് ദുബൈ ആര്‍. ടി. എ.യും പൊലീസും

നഗര വികസന പദ്ധതികള്‍ക്കായി ദുബൈ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയും ദുബൈ പോലീസും കൈകോര്‍ക്കുന്നു. ഷാര്‍ജയ്ക്കും ദുബായിക്കും ഇടയില്‍ കൂടുതല്‍ ബസ് റൂട്ടുകള്‍ തുറക്കുന്നതും ഗുബൈബക്കും ഷാര്‍ജ അല്‍ ഖാനുമിടയ്ക്ക് ഫെറി സര്‍വീസ് ആരംഭിക്കുന്നതും ഷാര്‍ജയ്ക്കും ദുബായിക്കും ഇടയില്‍ എക്സ്പ്രസ് ബസുകള്‍ക്കായി പ്രത്യേക ലെയിനുകള്‍ തുടങ്ങുന്നതും ആര്‍.ടി.എ.യുടെ വികസനപദ്ധതികളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. രണ്ട് എമിറേറ്റുകള്‍ക്കുമിടയിലെ ഗതാഗതപ്രശ്നത്തിന് വലിയൊരളവില്‍ പരിഹാരമാകാന്‍ ഈ പദ്ധതികള്‍ക്ക് കഴിയും. എമിറേറ്റിലെ ഗതാഗതസുരക്ഷ വര്‍ധിപ്പിക്കാന്‍ വണ്ടികളുടെ ലൈസന്‍സിങ്, ട്രക്കുകളുടെ ഗതാഗതം തുടങ്ങിയവ സംബന്ധിച്ചുള്ള കാര്യങ്ങളും ആര്‍.ടി.എ. […]

കടലാമകളുടെ പ്രജനനം: ഫുവൈറിത്ത് ബീച്ച് നാല് മാസത്തേക്ക് അടച്ചു

വംശനാശ ഭീഷണി നേരിടുന്ന കടലാമകളുടെ സംരക്ഷണാര്‍ത്ഥം ദേഹയിലെ പ്രധാന ബീച്ചുകളിലൊന്നായ ഫുവൈറിത്ത് നാലുമാസത്തേക്ക് അടച്ചു. നഗരസഭാ പരിസ്ഥിതി മന്ത്രാലയത്തിലെ പരിസ്ഥിതിസംരക്ഷണ വന്യജീവി വകുപ്പാണ് ബീച്ച് അടച്ചത്. ഏപ്രില്‍ ഒന്നുമുതല്‍ ഓഗസ്റ്റ് ഒന്നുവരെ വംശനാശഭീഷണി നേരിടുന്ന ഹൗക്ക്സ് ബില്‍ കടലാമകള്‍ ഉള്‍പ്പെടെയുള്ളവയുടെ പ്രജനനം സംരക്ഷിക്കാനായാണ് ബീച്ച് അടച്ചത്. ഓഗസ്റ്റ് ഒന്നുവരെയാണ് കടലാമകളുടെ പ്രജനനം നടക്കുന്നത്. രാജ്യത്ത് നാല് കടലോരങ്ങളിലും നാല് ദ്വീപുകളിലുമാണ് കടലാമകള്‍ മുട്ടയിടുന്നതെന്നാണ് പഠനങ്ങള്‍ വ്യക്തമാകുന്നത്. ഫുവൈറിത്ത്, അല്‍ ഖാരിയ, റാസ് ലഫാന്‍, അല്‍ മറൂണ എന്നീ […]

യു എ ഇ തൊഴില്‍ വിസ:സ്വഭാവ സര്‍ട്ടിഫിക്കറ്റ് താല്‍കാലികമായി ഒഴിവാക്കി

വിദേശികള്‍ക്ക് യു.എ.ഇയില്‍ തൊഴില്‍ വിസക്ക് അപേക്ഷിക്കുന്നതിന് നാട്ടില്‍ നിന്ന് സ്വഭാവ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ നടപടി താല്‍കാലികമായി വേണ്ടെന്നുവെച്ചു. ഏപ്രില്‍ ഒന്നു മുതല്‍ ഇനിയൊരു ഉത്തരവുണ്ടാകുന്നതു വരെ സര്‍ട്ടിഫിക്കറ്റ് നിബന്ധന ഒഴിവാക്കിയതായി യു.എ.ഇ മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയമാണ് അറിയിച്ചത്. എല്ലാ രാജ്യങ്ങളിലെയും പൗരന്‍മാര്‍ക്ക് ഈ ഇളവ് ബാധകമാണ്.

ജോലിയ്ക്ക് സ്വഭാവസര്‍ട്ടിഫിക്കറ്റ് ആവശ്യമെന്ന് യുഎഇ

യു.എ.ഇ.യില്‍ തൊഴില്‍ വിസ ലഭിക്കുന്നതിന് ഇന്ത്യക്കാര്‍ക്ക് നാട്ടിലെ സ്വഭാവസര്‍ട്ടിഫിക്കറ്റ് (പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്) ആവശ്യമാണെന്ന നിബന്ധനയില്‍ മാറ്റമില്ലെന്ന് യു.എ.ഇ. തൊഴില്‍ മന്ത്രാലയം. തൊഴില്‍ വിസ ലഭിക്കുന്നതിന് സ്വഭാവസര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കുന്ന സാഹചര്യത്തിലാണ് വിശദീകരണമെന്ന് യു.എ.ഇ. ഹ്യൂമന്‍ റിസോഴ്‌സസ് ആന്‍ഡ് ഇമറാത്തൈസേഷന്‍ മന്ത്രാലയം അറിയിച്ചു. സ്വഭാവസര്‍ട്ടിഫിക്കറ്റ് വേണമെന്ന നിബന്ധനയില്‍നിന്ന് ഇന്ത്യ ഉള്‍പ്പെടെ ഒമ്പതു രാജ്യങ്ങളെ ഒഴിവാക്കിയെന്ന വാര്‍ത്തകള്‍ പ്രചരിച്ചതോടെയാണ് മന്ത്രാലയം വിശദീകരണവുമായി രംഗത്തെത്തിയത്. ഈ പ്രചാരണം തെറ്റാണെന്ന് തൊഴില്‍ മന്ത്രാലയം വിശദീകരണം നല്‍കി. ഔദ്യോഗിക വിസാ സേവന […]

പരീക്ഷ റദ്ദാക്കലില്‍ കുടുങ്ങി പ്രവാസികള്‍: ടിക്കറ്റിനത്തില്‍ വന്‍നഷ്ടം

ചോദ്യപേപ്പര്‍ ചോര്‍ന്നതു മൂലം സിബിഎസ്ഇ പരീക്ഷ റദ്ദാക്കിയതിനെ തുടര്‍ന്ന് പ്രവാസി കുടുംബങ്ങള്‍ പ്രതിസന്ധിയില്‍. കുട്ടികളുടെ പരീക്ഷ കഴിഞ്ഞയുടനെ നാട്ടിലേക്ക് മടങ്ങാന്‍ എയര്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്തവരും, എക്സിറ്റില്‍ പോകാന്‍ നടപടികളെല്ലാം പൂര്‍ത്തിയാക്കിയവരുമാണ് പ്രതിസന്ധിയിലായിരിക്കുന്നത്. സൗദിയില്‍ മാത്രം നൂറുകണക്കിന് കുടുംബങ്ങളാണ് കുട്ടികളുടെ പരീക്ഷ കഴിഞ്ഞ് അവധിക്ക് നാട്ടിലേക്ക് മടങ്ങാനായി തയ്യാറായിരുന്നത്. ബുധനാഴ്ച പരീക്ഷകള്‍ കഴിഞ്ഞതിനുശേഷം, വെള്ളി, ശനി ദിവസങ്ങളില്‍ യാത്രയ്ക്ക് തയ്യാറായിരുന്നവരാണ് ഏറെയും. ലെവി, തൊഴിലില്ലായ്മ എന്നിവ കാരണം സൗദിയില്‍ ജീവിതം നിലനിര്‍ത്താന്‍ കഴിയാത്ത സ്ഥിതിയിലാണ് പ്രവാസി കുടുംബങ്ങള്‍ […]

Indian’s prefer happiness besides health and money, Linkedln

According to a survey by LinkedIn, famous social networking site dedicated to business and employment-related services, had revealed that Indian’s prefer being happy besides health and money. About 72 per cent Indians in the survey states that being happy is the ultimate achievement of success in their life. Survey also reveals that about 65 per […]

സഞ്ചാരികളെ ക്ഷണിച്ച് സൗദി:അടുത്ത മാസം മുതല്‍ ടൂറിസ്റ്റ് വിസ നല്‍കിത്തുടങ്ങും

വിനോദ സഞ്ചാരികളെ ക്ഷണിച്ച് സൗദി. അടുത്ത മാസം മുതല്‍ രാജ്യം സന്ദര്‍ശിക്കുന്നതിനു ടൂറിസ്റ്റ് വിസ നല്‍കിത്തുടങ്ങും. സൗദി ടൂറിസം നാഷണല്‍ ഹെറിറ്റേജ് പ്രസിഡന്റ് സുല്‍ത്താന്‍ ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസ് രാജകുമാരനാണ് ഇതിനു നിര്‍ദേശം നല്‍കിയത്. ഇതിനു വേണ്ടി നേരെത്ത തന്നെ ഉത്തരവിറക്കിയിരുന്നു. പക്ഷേ അടുത്ത മാസം മുതല്‍ നടപ്പാക്കുന്ന കാര്യം ഇപ്പോഴാണ് സൗദി അറിയിച്ചിരിക്കുന്നത്. ടൂറിസ്റ്റ് വിസ സിംഗിള്‍ എന്‍ട്രി വിസയായിരിക്കും. 30 ദിവസമായിരിക്കും വിസയുടെ കാലാവധി. രാജ്യത്തെ സാമ്പത്തിക രംഗത്ത് തീരുമാനം നേട്ടമായി […]

വ്യോമപാതയില്‍ മാറ്റമില്ലെന്ന് യു. എ. ഇ

സിവിലിയന്‍ യാത്രാവിമാനങ്ങളുടെ വ്യോമപാതയില്‍ മാറ്റമില്ലെന്ന് വ്യക്തമാക്കി യു. എ. ഇ. ഫെഡറല്‍ വ്യോമയാന അതോറിറ്റി ചെയര്‍മാന്‍ സുല്‍ത്താന്‍ ബിന്‍ സയീദ് അല്‍ മന്‍സൂരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ ദിവസം രണ്ട് യു എ. ഇ യാത്രാവിമാനങ്ങളെ അപകടകരമായ രീതിയില്‍ ഖത്തര്‍ യുദ്ധവിമാനങ്ങള്‍ സമീപിച്ചതിനെ തുടര്‍ന്നാണ് ഈ വിശദീകരണം. സമാനമായ രണ്ടു സംഭവങ്ങളെക്കുറിച്ച് ഐക്യരാഷ്ട്ര സഭയ്ക്കും അന്താരാഷ്ട്ര വ്യോമയാന അതോറിറ്റിക്കും പരാതി സമര്‍പ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബഹ്‌റൈന്‍ വ്യോമയാന പരിധിയിലാണ് ഖത്തറിന്റെ യുദ്ധവിമാനം അപകടമാം വിധം യു. എ. […]

യുഎഇയില്‍ ജോലിക്ക് സ്വഭാവ സര്‍ട്ടിഫിക്കറ്റ് വേണ്ട

ഇന്ത്യ അടക്കം ഒൻപത് രാജ്യങ്ങളിലുള്ളവർക്ക് യു.എ.ഇ തൊഴിൽവിസക്ക് സ്വഭാവ സർട്ടിഫിക്കറ്റ് നൽകുന്നതിന് ഇളവ്. മറ്റൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ ഇന്ത്യ, ശ്രീലങ്ക, കെനിയ, ബംഗ്ലാദേശ് ,ടുനീഷ്യ ,സെനഗൽ ,ഈജിപ്ത് നൈജീരിയ, ഇന്തോനേഷ്യ എന്നീ രാജ്യക്കാർ സ്വഭാവ സർട്ടിഫിക്കറ്റ് നൽകേണ്ടതില്ല എന്നാണ് തഷീൽ സെന്ററുകളെ മിനിസ്ട്രി സർക്കുലർ പ്രകാരം അറിയിച്ചിരിക്കുന്നത്. യു.എ.ഇ.യില്‍ തൊഴില്‍ വിസ ലഭിക്കാന്‍ മറ്റു രേഖകള്‍ക്കൊപ്പം സ്വഭാവ സര്‍ട്ടിഫിക്കറ്റ് കൂടി ഹാജരാക്കണമെന്ന നിയമം ഫെബ്രുവരി നാലിനാണ് പ്രാബല്യത്തില്‍ വന്നത്. കഴിഞ്ഞ അഞ്ചുവര്‍ഷം ജീവിച്ചിരുന്ന രാജ്യത്തുനിന്നുള്ള സ്വഭാവസര്‍ട്ടിഫിക്കറ്റാണ് ഹാജരാക്കേണ്ടിയിരുന്നത്. […]

ലോകത്തെ ആദ്യ സോഷ്യല്‍ മീഡിയ സൂട്ട് ദുബൈയില്‍

ആരാധകര്‍ നല്‍കിയ ഒരു മില്യണ്‍ ലൈക്കിന്റെ ഭാഗമായി അറ്റ്‌ലാന്‍ഡിസ്, ദി പാം ലോകത്തെ ആദ്യ സോഷ്യല്‍ മീഡിയ സ്യൂട്ട് തുറക്കാന്‍ ഒരുങ്ങുന്നു. ദുബൈയിലെ പ്രശസ്ത റിസോര്‍ട്ടില്‍ ഇന്ന് മുതലാണ് സ്യൂട്ട് ലോഞ്ച് ചെയ്യുന്നത്. ഒരു രാത്രി അറ്റ്‌ലാന്റിസ് ഫാന്‍ സ്യൂട്ടില്‍ ഫേസ്ബുക്ക് ആരാധകര്‍ക്ക് താമസിക്കാനുള്ള അവസരം ഒരുക്കുന്നുണ്ട്. എല്ലാ ദിവസവും ബുക്ക് ചെയ്യാവുന്ന ഈ സൗകര്യം ഡിസംബര്‍ 2018 വരെയാണുള്ളത്. സോഷ്യല്‍ മീഡിയ സ്യൂട്ടില്‍ നിന്ന് നോക്കിയാല്‍ ദി പാം ദ്വീപിന്റെ മനോഹരമായ കാഴ്ചകള്‍ കാണാം. ചെക്ക് […]

വിദേശ ക്രെഡിറ്റ് കാര്‍ഡ് ഇടപാട്: പ്രത്യേക ചാര്‍ജ് ഈടാക്കും

യു.എ.ഇ.യിലുള്ള വിദേശികള്‍ അവരുടെ നാട്ടിലെ ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഇവിടെ ദിര്‍ഹത്തില്‍ ഇടപാട് നടത്തുമ്പോള്‍ ഇനി മുതല്‍ 1.15 ശതമാനം കൂടുതലായി നല്‍കേണ്ടി വരും. യു.എ.ഇ.യിലെ പ്രമുഖ ബാങ്കായ എമിറേറ്റ്സ് എന്‍.ബി.ഡി.യാണ് ആദ്യമായി ഈ പരിഷ്‌കാരം പ്രഖ്യാപിച്ചത്. മാര്‍ച്ച് എട്ടിന് പുതിയ വ്യവസ്ഥ നിലവില്‍ വന്നു. അതത് രാജ്യത്തെ കറന്‍സിയില്‍ തന്നെ ഇടപാട് നടത്തുന്നതായിരിക്കും ഉചിതമെന്നും ബാങ്ക് പ്രസ്താവനയില്‍ ഇടപാടുകാരെ അറിയിച്ചു. അന്താരാഷ്ട്ര ഇ കോമേര്‍സ് വെബ്സൈറ്റുകളും വ്യാപാരികളും ദിര്‍ഹത്തില്‍ തന്നെ ഇടപാടുകള്‍ നടത്താമെന്ന് പറയുമെങ്കിലും ഫലത്തില്‍ […]

UAE warns Emiratis in US

The UAE’s consulates in Boston and New York have issued an advisory on the UAE Embassy twitter page saying Emirati residents need to be cautious and contact the embassy for emergencies. The winter storm in the United States is poised to re-intensify, prompting weather warnings to residents. The notification read that Emirati residents in Boston need […]