Tag Archives: toll free number

കുപ്പി വെള്ളത്തിന് താക്കീതുമായി ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍

ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമവും ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേഡ്‌സ് (BIS) വ്യവസ്ഥകളും ലംഘിക്കുന്ന കുപ്പിവെള്ള നിര്‍മാതാക്കള്‍ക്കെതിരെ ശക്തമായ നടപടികളുണ്ടാകുമെന്ന് ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍. ഇതുസംബന്ധിച്ച് നിരവധി പരാതികള്‍ ലഭിച്ചതിനു പുറമെ ഇതിന്മേല്‍ കടുത്ത നടപടികള്‍ ആവശ്യമാണെന്ന് കേരള ഹൈക്കോടതി ഉത്തരവിടുകയും ചെയ്തിട്ടുണ്ടെന്നും കമ്മീഷണറുടെ ഓഫീസ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പ് വ്യക്തമാക്കി. ഭക്ഷ്യസുരക്ഷ വിഭാഗത്തിന്റെ ലൈസന്‍സ് ഇല്ലാതെ കുപ്പിവെള്ളത്തിന്റെ ഉല്‍പാദനം നടത്താന്‍ പാടുള്ളതല്ല. ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേഡ്‌സ് നിയമം അനുശാസിക്കുന്ന ഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിക്കാതെയും BIS സര്‍ട്ടിഫിക്കേഷന്‍ കൂടാതെയും […]