നാടോടി കഥകളില്‍ നമ്മള്‍ കേട്ടിട്ടുണ്ട് മൃഗങ്ങളെ ഓടിച്ച കുട്ടികളുടെ കഥ. എങ്കില്‍ ഇനി പറയുന്നത് ഒരു കഥയല്ല. പടിഞ്ഞാറന്‍ മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തില്‍ നടന്ന യഥാര്‍ത്ഥ സംഭവമാണ്. 23 വയസുകാരിയായ രൂപാലി മിശ്ര വീടിന് പുറത്ത് താന്‍ വളര്‍ത്തുന്ന ആടിന്റെ കരച്ചില്‍ കേട്ടുകൊണ്ടാണ് പുറത്തിറങ്ങിയത്. അരുമയായി വളര്‍ത്തുന്ന ആടിനെ പുലി ആക്രമിക്കുന്നത് കണ്ട് അവള്‍ വടി എടുത്ത് അടിച്ചോടിക്കുവാന്‍ തുടങ്ങി. വേദനിച്ച പുലി രൂപാലിയെ തിരിച്ച് ആക്രമിക്കുവാന്‍ ശ്രമിച്ചു. ഇതു കണ്ട അവളുടെ അമ്മ പുറത്തെത്തി രൂപാലിയെ […]

