അക്ഷരങ്ങള്‍ കൊണ്ട് അനശ്വരനായ വിഖ്യാത എഴുത്തുകാരന്‍ ഷേക്‌സ്പിയറും തൃശ്ശൂരും തമ്മില്‍ ബന്ധമുണ്ടോ എന്ന് ചോദിച്ചാല്‍. തൃശ്ശൂര്‍ ഗഡികള്‍ പറയും പിന്നെ നമ്മുടെ പറവട്ടാനിയിലെ ‘ദ് കഫേ ഷേക്‌സ്പിയര്‍’ കണ്ടാല്‍ അറിയില്ലേ ഷേക്‌സ്പിയര്‍ മ്മടെ സ്വന്തം ഗഡിയാണെന്ന്. ഷേക്‌സ്പീരിയന്‍ ഓര്‍മ്മകള്‍ നിറഞ്ഞ് നില്‍ക്കുന്ന ദ് ഷേക്‌സ്പിയര്‍ കഫേ പറവട്ടാനിയില്‍ പ്രവര്‍ത്തനം തുടങ്ങി. എന്‍ജിനിയറിങ് ബിരുദധാരികളായ ഹരീഷ് ശിവദാസും സുഹൃത്തുകളുമാണ് ഷേക്‌സ്പിയര്‍ കഫേയുടെ ശില്‍പികും അണിയറ പ്രവര്‍ത്തകരും. കഫേയുടെ വാതില്‍ തുറന്ന് അകത്ത് എത്തിയാല്‍ കാണുന്ന ഓരോ ഇടങ്ങള്‍ക്കും ഷേക്‌സ്പിയര്‍ […]

