തിരക്ക് വിട്ടൊന്ന് ആശ്വസിക്കാന്‍ കൊതിക്കാത്തവര്‍ ആരാണുള്ളത്. പിരിമുറുക്കവും ജോലി ഭാരവും മൂലം ആളുകള്‍ പരിതപിക്കുകയാണ്. വല്ലാത്തൊരു സ്‌ട്രെസ്, എന്തൊരു കഷ്ടമാ…എല്ലാത്തില്‍ നിന്നും ഒന്ന് ഒഴിഞ്ഞു നിന്നാല്‍ മതിയായിരുന്നു…ഇങ്ങനെയെല്ലാം പറയാത്തവര്‍ ചുരുക്കം. പല മെട്രോനഗരങ്ങളുടെ ജീവിതവും ആളുകള്‍ക്ക് സ്‌ട്രെസ് സമ്മാനിക്കാറുണ്ട്. അതുപോലെ തന്നെ ചില നഗരങ്ങളിലെ ജീവിതം സ്‌ട്രെസ് ഇല്ലായ്മയും സമ്മാനിക്കാറുണ്ട്. സിപ്‌ജെറ്റ് എന്ന സ്ഥാപനം 150 നഗരങ്ങളില്‍ നടത്തിയ ഗവേഷണത്തിന്റെ ഫലമായി സ്‌ട്രെസ് കൂടുതലുള്ളതും ഇല്ലാത്തതുമായ നഗരങ്ങളെ ലിസ്റ്റ് ചെയ്യുകയുണ്ടായി. ഏറ്റവും സ്‌ട്രെസ് ഇല്ലാത്ത അഞ്ച് നഗരങ്ങള്‍ […]

