അവധിക്കാല യാത്രയ്ക്ക് റെയിൽവേ സ്പെഷ്യല്‍ ട്രെയിനുകൾ പ്രഖ്യാപിച്ചു. വേനലവധിക്കാലത്ത് ദക്ഷിണ റെയില്‍വേ കേരളത്തില്‍ 351 സര്‍വീസുകള്‍ നടത്തും. ഏപ്രില്‍ ഒന്നുമുതല്‍ ജൂലായ് നാലുവരെയുള്ള കാലയളവില്‍ കേരളത്തില്‍ 31 തീവണ്ടികളാണ് ഓടുക. ദക്ഷിണ റെയില്‍വേയില്‍ മൊത്തം 69 തീവണ്ടികള്‍ 796 സര്‍വീസുകള്‍ ഓടിക്കും. മുഴുവന്‍ തീവണ്ടികളിലും പ്രത്യേകനിരക്ക് ഈടാക്കുന്ന സുവിധയും സ്‌പെഷ്യല്‍ ഫെയര്‍ വണ്ടികളുമാണ്. യാത്രക്കാര്‍ക്കായി ദക്ഷിണറെയില്‍വേ ആദ്യമായി വേനല്‍ക്കാല വണ്ടികളുടെ പട്ടിക പ്രസിദ്ധീകരിച്ചു. പ്രധാന സ്റ്റേഷനുകളിലെ റിസര്‍വേഷന്‍ കൗണ്ടറുകളില്‍ ക്യു.ആര്‍. കോഡും ഇത്തവണ പ്രദര്‍ശിപ്പിക്കുന്നുണ്ട്. യാത്രക്കാര്‍ക്ക് അത് […]

