ബേക്കല്‍-റാണിപുരം വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധപ്പെടുത്തി സ്‌കൈവേ ബസ് പദ്ധതി എന്ന ആശയവുമായി കാണിയൂര്‍ റെയില്‍ പാതയുടെ ഉപജ്ഞാതാവ് മാലക്കല്ല് സ്വദേശി എന്‍ജിനീയര്‍ ജോസ് കൊച്ചിക്കുന്നേല്‍. ജില്ലാ ടൂറിസം വികസനവുമായി ബന്ധപ്പെട്ട് കാസര്‍കോട് വിളിച്ചുചേര്‍ത്ത യോഗത്തിലാണ് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന് പദ്ധതിയുടെ വിശദ പദ്ധതി റിപ്പോര്‍ട്ട് ജോസ് കൊച്ചിക്കുന്നേല്‍ സമര്‍പ്പിച്ചത്. ബേക്കലില്‍ നിന്ന് ആകാശമാര്‍ഗം പ്രകൃതി സൗന്ദര്യം ആസ്വദിച്ചുകൊണ്ട് റാണിപുരത്തേക്ക് ചുരുങ്ങിയ ചെലവില്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്ന തരത്തിലുള്ള യാത്രാ മാര്‍ഗമാണു നിര്‍ദേശിച്ചിട്ടുള്ളത്. വിദേശ രാജ്യങ്ങളില്‍ ഇത്തരം സംവിധാനങ്ങള്‍ വിജയകരമായി […]

