അന്തേവാസികള്‍ക്കായി നിരവധി നൂതന പദ്ധതികള്‍ ആവിഷ്‌കരിച്ച വിയ്യുര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും ഇനി റേഡിയോ സംപ്രേക്ഷണവും. ഇതിനായി ഫ്രീഡം മെലഡി എന്ന പേരില്‍ ഒരുക്കിയ ജയില്‍ റേഡിയോ സ്റ്റേഷന്‍ സംസ്ഥാന കൃഷിമന്ത്രി വി എസ് സുനില്‍ കുമാര്‍ തിങ്കളാഴ്ച ഉദ്ഘാടനം ചെയ്തു. പ്രതിദിനം ഒരു മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന റേഡിയോ സംപ്രക്ഷണത്തില്‍ ജയില്‍ അന്തേവാസികളാണ് റേഡിയോ ജോക്കികളായി പ്രവര്‍ത്തിക്കുക. വിയൂര്‍ ജയില്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മൂസിക് ബാന്‍ഡ് സംരംഭത്തിന് നേതൃത്വം നല്‍കും. ഇതോടെ ജയിലിലെ 800 അന്തേവാസികള്‍ക്ക് […]

